Skip to main content

Posts

Showing posts from February, 2008

avaNO?

Delusion... Originally uploaded by itzme..... ആരും പറയാതെ പോയ എന്തിനെ എങ്കിലും കുറിച്ച്‌ പറയാന്‍ കഴിയുക ഒരു ഭാഗ്യമാണു.... എങ്കില്‍ ഞാന്‍ എന്തിനെ കുറിച്ചാണു പറയേണ്ടത്‌? ഇന്ന് എന്റെ വിരലില്‍ തൂങ്ങി റെയില്‍ വേക്രോസ്സ്മുറിച്ച്‌ കടന്നപ്പോ അപ്പു ചോദിച്ചൂ..ഓപ്പോ ആ ആള്‍ എന്നോട്‌ മിണ്ടുവോ? ഉവ്വ്‌ അപ്പു നിറയെ നിറയെ മിണ്ടും... വീണ്ടും അവന്‍ ലവല്‍ ക്രോസ്സില്ലൂടെ നടന്നു.. എന്നിട്ട്‌ എന്റെയും അവന്റെയും മാത്രമായ ഭാഷയില്‍ എന്നോട്‌ വീണ്ടും ചോദിച്ചു ഒപ്പോ ആ ആള്‍ മഞ്ഞ പന്ത്‌ കൊണ്ടെ തരുവോ? തരും അപ്പൂ ലവല്‍ ക്രോസ്സ്‌ കടന്ന് ഞങ്ങള്‍ പുല്‍ നിറഞ്ഞ ചെമ്മണ്‍ പാതയില്‍ എത്തിയിരുന്നു.. പുല്ലില്ലൂടെ ചാടി ചാടി നടക്കുന്നതിനിടയില്‍.. പാതി ചെരിഞ്ഞ ആ പതിവു നോട്ടം എന്റെ നേരെ എറിഞ്ഞ്‌ അവന്‍ ചോദിച്ചു ഓപ്പോ ആ ആളു ക്രിക്കറ്റ്‌ കളിക്കുവോ? ഉവ്വ്‌ അപ്പു നമ്മള്‍ അപ്പോള്‍ ആ മൈതാനത്ത്‌ എത്തിയിരുന്നു. അവിടെ ചാടി തിമര്‍ക്കുന്ന കരുമാടി കുട്ടന്മാരെ കണ്ട്‌ ഒന്ന് അപ്പു എന്റെ കയ്യില്‍ നിന്നും കുതറിയോ... പിന്നെ ഒന്നും മിണ്ടാതെ കുറെ നേരം അവരു കളിക്കുന്നതും നോക്കി നിന്നു.. ഞാനും അവനും..ഞങ്ങള്‍. ഒപ്പ്പ്പോ... ങം.. തിരികെ നടക്കുകയായി...

Oru pularvaylayil

Dream Home Originally uploaded by Deepa..... Ethra sundaramaanu oro grama kazhchayum... ethra sundaramaanu athu tharunna swapnangal.... ethra sundaramaanu entey naadu... evitey yaanu swapnathintey chaarutha athrayum ozhuki poyathu.. ethu unmayilaykkanu njan unarnnu poyathu?