Skip to main content

Posts

Showing posts from January, 2012

Pothichoru

Lunch time , a photo by {deepapraveen very busy with work..back soon on Flickr. ചോറും, ചമ്മന്തിയും ഇത്തിരി മെഴുക്കു പുരട്ടിയും.. അമ്മയുടെ സ്നേഹത്തിന്റെ സ്വാദാണ് അതിനു.. ഇത് പൊതി ചോറക്കി എനിക്ക് തന്നു വിടാന്‍ തുശനില മുറിച്ചു വരുന്ന മുത്തശിയുടെ കരുതല്‍ ആണ് അതിനു.. മഴ എത്തുന്ന ഉച്ചനേരത്ത് മണ്ണിട്ട ഇടവഴിയിലേക്ക് നോക്കി വള്ളം ഒളിച്ചു വരുന്നത് കണ്ടു ഉരുള ഉരുട്ടുമ്പോ ഒരു ഉരുളക്കായി കൊതിയോടെ നീണ്ടു വരുന്ന കൂട്ടുകാരിയുടെ കുപ്പിവലകളുടെയ് കിലുക്കമാണ് അത്.. പ്രണയത്തിനെ നോവും നനവും ഉള്ള സന്ധ്യകളില്‍ ഒന്നില്‍ ദൂരയാത്രയ്ക്കു ഒരുങ്ങുന്ന മകന് പൊതി ചോറ് കെട്ടി നല്ല്കുന്ന അമ്മക്ക് പിന്നില്‍ നിന്ന് ആ അമ്മ കാണാതെ കണ്ണ് നിറയ്ക്കുന്ന കൌമാരകാരിയുടെ വിതുമ്പല്‍ ആണ് അത്.. പ്രണയത്തിനെ ചൂര് ഉണ്ടതിന് വിരഹത്തിന്റെയ് പുളിപ്പും പുതിയ വഴികള്‍ അപരിചിതമായ വഴിത്താരകള്‍ ആരു എന്ന് അറിയാത്ത ആരൊക്കയോ..ലോകം മുഴുവന്‍ മാറണം എന്ന് മാറ്റാന്‍ കഴിയും എന്നും എന്നത്തേയും പോലെ വിശ്വസിക്കുന്ന യുവത്വം. പ്രതായ ശാസ്ത്രങ്ങള്‍, നിയമ നിഷേധങ്ങള്‍, സ്വരങ്ങള്‍ പല പല സ്വരങ്ങള്‍.... ഒടുവില്‍ നടന്നും വാദിച്ചും തളരുമ്പോള്‍ ആരോ തുറന്ന ഒരു പൊതി ചോറ്

“There is no remedy for love but to love more.” Henry David Thoreau /Happy Valentines Day 2012

“There is no remedy for love but to love more.” Henry David Thoreau /Happy Valentines Day 2012 , a photo by {deepapraveen very busy with work..back soon on Flickr.

നമുക്ക് തിരക്കി ഇറങ്ങാം നഷ്ട്ടപെയ്ട്ടു പോയ വാക്കുകളേ..

Paulo Coelho: When you say “yes” to others, make sure you are not saying “no” to yourself , a photo by {deepapraveen very busy with work..back soon on Flickr. നമുക്ക് തിരക്കി ഇറങ്ങാം നഷ്ട്ടപെയ്ട്ടു പോയ വാക്കുകളേ.. നീ എന്റെ കൈ പിടിച്ചു കൊള്ളുക വഴുക്കല്‍ ഉള്ള വഴികള്‍ ഏറെ നടകേയ്ണ്ടിയിരിക്കുന്നു ഇടറി വീഴാന്‍ തുടങ്ങുന്നു എന്ന് തോന്നുമ്പോള്‍ നീ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ല്കുക.. കളഞ്ഞു പോയ വാക്കുകളേ തിരികെ കിട്ടി എങ്കില്‍ എന്റെ ഹൃദയം നിന്നോട് ചിലതൊക്കെ പറയുമായിരിക്കും. നിനക്കായി ചിലതൊക്കെ അവയില്‍ ഉണ്ടാവാം അവ ഒന്നും നിന്റെയ്തല്ല എന്ന് തോന്നിയാല്‍ നിനക്ക് നടക്കാം.. നിന്റെയ്തു മാത്രമാവുന്ന ഭൂമികകള്‍ തേടി..