Lunch time , a photo by {deepapraveen very busy with work..back soon on Flickr. ചോറും, ചമ്മന്തിയും ഇത്തിരി മെഴുക്കു പുരട്ടിയും.. അമ്മയുടെ സ്നേഹത്തിന്റെ സ്വാദാണ് അതിനു.. ഇത് പൊതി ചോറക്കി എനിക്ക് തന്നു വിടാന്‍ തുശനില മുറിച്ചു വരുന്ന മുത്തശിയുടെ കരുതല്‍ ആണ് അതിനു.. മഴ എത്തുന്ന ഉച്ചനേരത്ത് മണ്ണിട്ട ഇടവഴിയിലേക്ക് നോക്കി വള്ളം ഒളിച്ചു വരുന്നത് കണ്ടു ഉരുള ഉരുട്ടുമ്പോ ഒരു ഉരുളക്കായി കൊതിയോടെ നീണ്ടു വരുന്ന കൂട്ടുകാരിയുടെ കുപ്പിവലകളുടെയ് കിലുക്കമാണ് അത്.. പ്രണയത്തിനെ നോവും നനവും ഉള്ള സന്ധ്യകളില്‍ ഒന്നില്‍ ദൂരയാത്രയ്ക്കു ഒരുങ്ങുന്ന മകന് പൊതി ചോറ് കെട്ടി നല്ല്കുന്ന അമ്മക്ക് പിന്നില്‍ നിന്ന് ആ അമ്മ കാണാതെ കണ്ണ് നിറയ്ക്കുന്ന കൌമാരകാരിയുടെ വിതുമ്പല്‍ ആണ് അത്.. പ്രണയത്തിനെ ചൂര് ഉണ്ടതിന് വിരഹത്തിന്റെയ് പുളിപ്പും പുതിയ വഴികള്‍ അപരിചിതമായ വഴിത്താരകള്‍ ആരു എന്ന് അറിയാത്ത ആരൊക്കയോ..ലോകം മുഴുവന്‍ മാറണം എന്ന് മാറ്റാന്‍ കഴിയും എന്നും എന്നത്തേയും പോലെ വിശ്വസിക്കുന്ന യുവത്വം. പ്രതായ ശാസ്ത്രങ്ങള്‍, നിയമ നിഷേധങ്ങള്‍, സ്വരങ്ങള്‍ പല പല സ്വരങ്ങള്‍.... ഒടുവില്‍ നടന്നും വാദിച്ചും തളരുമ്പോള്‍ ആരോ തുറന്ന ഒരു പൊതി ചോറ്...