Skip to main content

Posts

18.nandhitha ninakkayi

മുന്‍ കുറിപ്പ്‌ ഞാന്‍ ഇവിടെ കുറിക്കുന്ന വരികള്‍ ഈ ചിത്രം കണ്ട മാത്രയില്‍ എന്റെ മനസില്‍ തോന്നിയ ചില വരികള്‍... നന്ദിത നമുക്കായി തന്ന ചില വരികളും ഈ ചിത്രവും വല്ലാതേ യോജിചു പോകുന്ന തായി എനിക്കു തൊന്നിയ ഒരു നിമിഷത്തില്‍ ഞാന്‍ എഴുതിയതാണു... ഇത്‌ ആ ചിത്രതിനെയൊ നന്ദിതയെയൊ..ഒരു തരത്തിലും..മുറിപെടുത്താന്‍ വേണ്ടിയല്ല... ഞാന്‍ നന്ദിതയുമയി സംവേദിക്കുന്നു... അത്ര മാത്രം... Please note this is not a prose or poem... only my way of communicating with nandhitha... നന്ദിത നിനക്കായ്‌.... നന്ദിത... നീ പുഞ്ചിരിക്കുന്നു... ഇന്നും ഇവിടെ ഈ ആകാശത്ത്‌ നീ പറന്നു നടക്കുന്നു.. ജനിക്കും മൃതിക്കും ഇടയ്ക്കു ഒരു ഫിനിക്സ്‌ പക്ഷിയായ്‌... എതു ഹ്രുദ്‌ തടാകത്തിലാണു നീ നിനകായി ജലസമാധി ഒരു ക്കിയത്‌? എതു കൈകളില്‍ നിന്നായിരുന്നു നീയും നിന്റെ കവിതയും തിരികെ എത്താനാവാത്ത ആഴങ്ങളിലേക്കു അപാരതയിലെയ്ക്ക്ക്കു ആഴ്‌ന്നു പോയത്‌? നീ ആത്‌ മതപസ്സ്‌ ചെയ്തിരുന്ന ജീവന്റെ പുല്‍മേടുകളില്‍ ഏതു ഞരമ്പെഴുന്ന കൈകളാണു തീ പടര്‍ത്തിയത്‌? നീ കിഴക്കു കണ്ടത്‌ ആ ഹ്രുദ്‌ രൂപമായിരുന്ന തടാകമായിരുനോ? ആയിരികാം.. ഇവിടെയും... മാനവും,ഭൂമിയും... നമ്മേ ബന്ധിപ്പിക്ക...

17.വിഷു കൈനീട്ടം....

വിഷു കൈനീട്ടം.... നാളെ വിഷുവാണു.. അവന്‍ എത്തും... എറ്റവും നിര്‍മലമായ ചിരി എനിക്കു സമ്മാനിച്‌... അവന്‍ എന്നോട്‌...ചോദിക്കും...അവന്റേ...വിഷു കൈ നീട്ടം... എന്തു ഞാന്‍ നല്‍ക്കും? ശൂന്യമായ...ഒരു മുറിയില്‍...ഓല കീറുകളുടെ സമൃധിക്കിടയിലൂടെ ആകാശം കണ്ടുറങ്ങുന്ന ഞാന്‍... പകലുകളില്‍ ഒരു പൊട്ടകുടത്തിലെ..തിളചുമറിയുന്ന വെള്ളത്തിനായി..സ്തിരമായി..ഒരു പിടി വറ്റ്‌..പോലും മാറ്റി വെയ്ക്കാനാവാത്ത ഞാന്‍.. ആ ഞാന്‍ എങ്ങി നെ?എന്തു കൊടുക്കും അവനു? പുറത്തു..മകരചൂട്‌..ഉരുക്കുകയാണു...എല്ലാറ്റിനെയും..ഞാനും ഉരുകുകയാണു... ഒരു തണുത്ത കാറ്റ്‌... എവിടെക്കു എന്നില്ലാതെ പാറി വീണ ഒരു കുഞ്ഞനില... മുറ്റത്തെ കണികൊന്നയുടെ തളിരില... എന്നാണു ഈ ഉണക്കമരം തളിത്തതു പൂത്തതു? അതിന്റെ എത്താത്ത കൊബില്‍..ഒരു കുടന്ന കൊന്ന പൂ... അവനുള്ള വിഷു കൈനീട്ടം... അതെ..ഈ കൊന്ന പൂവിന്റെ സമൃധിയാണു..നിറനാണു..ഇ ക്കുറി നിനക്കയി ഞാന്‍ കാത്തു വയ്ക്കുന്നതു.. നീ വരുക..ഇതു നെഞ്ചേറ്റുക.. എന്റെ സന്ധ്യക്ക്‌..പുതിയ കുക്കുമവര്‍ണം.. വേഗം നേരം പുലര്‍ന്നുവെങ്കില്‍ അവന്‍ ഒന്ന് വന്നെങ്കില്‍... രാവിനെ കനപ്പിക്കാന്‍...മഴ എത്തുന്നു... പുതു മഴയുടെ ആരവം.. തുള്ളിക്കു ഒരു കുടമാ...

16.ഒരു വേനലവധിയുടെ തുടക്കം..

2007 മാര്‍ച്‌ 24 ഒരു വേനലവധിയുടെ തുടക്കം.. "എന്റെ കാമ്പസ്‌".. നിന്നെ അങ്ങനെ വിളിക്കാമോ? അറിയില്ല... ഇന്ന് ഞാന്‍ നിന്റെ സ്വന്തമാണോ? അതൊ അന്യയോ? ഞാന്‍ അറിയുന്നു... നിനക്കു മറ്റ്ടാരിലും പ്രിയം എന്നേയാണു... എന്റെ ഇഷ്ടങ്ങളെ ..സ്വപ്നങ്ങളെ.. കുറുമ്പുകളെ ഒകെ എന്നും കണ്ടു അറിഞ്ഞതും. സ്നേഹിചതും നീ ആയിരുന്നലോ... ഞാന്‍ അറിയുന്നു... എന്റെ നിശ്വാസങ്ങള്‍ക്കു മേല്‍ ഇഴചേരുന്ന നിശ്വാസം എന്നും നിന്റെതായിരുന്നു.... ഇവിടെ ഈ സന്ധയില്‍ ഇന്നു നാം തനിചാണു... ആരവങ്ങള്‍ ഇല്ല പൊട്ടിചിരികളില്ല... അടക്കിപറചിലുകള്‍ ഇല്ല... സ്വപ്ങ്ങള്‍ പങ്കുവയ്യ്ക്കലുകളും അറിയതെ പാടിപോകുന്ന രണ്ടു വരി കവിതയും..പ്രിയപ്പെട്ട പാട്ടും ഇല്ല.. നീര്‍മിഴി പീലിയിലെ..നീര്‍ മണികളും... ഗസ്സല്‍ പൂക്കള്‍ വീണ ഇടനാഴികളും.. കോവിണിപടിയിലെ സ്വകാരിയങ്ങളും നടുത്തളത്തിലെ സമര കാഹളങ്ങളും മരചുവട്ടിലെ അസ്സെന്‍മന്റ്‌ എഴുത്തുകളും... മണ്ടന്‍ പരീക്ഷ ( ഇന്റര്‍നല്‍ അസ്സെമന്റ്‌ )യുടെ ചൂടും തമാശകളും...വീണ്ടും ഇവിടെ നിറയാന്‍ എനിക്കും നിനക്കും കാത്തിരികേന്റിയിരിക്കുന്നു... ലൈബ്രറി യുടെ ബുക്ക്‌ രക്ക്കള്‍ക്കിടയില്‍...ഒരു കുഞ്ഞന്‍ എലിയയ്‌ പോലെ ചുരുണ്ടു നിലക്കാറുള...

15.ഓര്‍മകളുടെ രാജകുമാരനു...

ഓര്‍മകളുടെ രാജകുമാരനു... ഓര്‍മയുടെ വാതിലുകള്‍ എല്ലാം തുറന്നു എനിക്കു മുന്നില്‍ ഒരാള്‍... ശൂന്യമായ സമയങ്ങളില്‍ സംസാരിചും ദിവസത്തിന്റെ അങ്ങെ പുറവും ഇങ്ങേ പുറവും നിന്നു ചിരിചും നിസ്വനായ ഒരാള്‍ അവന്‍ അവന്‍ എനിക്കയി തന്നതു ചില ഓര്‍മകളാണു... അവനെ എനിക്കു പ്രിയപ്പെട്ട്‌ താക്കിയതും അവയുടെ നിഴല്‍കഷ്ണ്‍ങ്ങളാണു.. ബാല്യം വാറഴിഞ്ഞു പോകുന്ന തേഞ്ഞു പോയ ചെരുപ്പിന്റെ സമ്പന്നതയും...കാലം തെറ്റിയെത്തിയ മഴക്കൊപ്പം നടന്നു പോയ പാടവരമ്പുക്കളും...പറന്നു പൊയ പൂകുട്‌ യും...കൈവിട്ടു പൊയതു ആകയുള്ള്‌ സമ്പാദിയം ആണു...കണ്‍ ക്‌ ബോധിപ്പിക്കണ്ട..കനത്ത മുഖങ്ങള്‍ ഓര്‍ത്ത്‌ വിമ്മികരഞ്ഞ കുട്ടിയെ തന്നിലയ്ക്ക്‌ ....തന്റെ കുടയിലേയ്ക്ക്‌ ചേര്‍ത്തുപിടിച പെണ്‍കുട്ടിയും അവനായി..കാറ്റിനെ തോല്‍പ്പിച്‌ കുടയും ആയി എത്തിയ പെണ്‍കുട്ടിയും..കാലങ്ങള്‍ക്കു അപ്പുറത്തു നിന്ന് സംസാരിചു... ചിലമ്പിച സ്വരത്തില്‍ സനാധനയ അനാധന്‍ ചിരിചു.. ദുരന്ത വാത്മീകങ്ങളുടെ ഒരു പാവം അമ്മ മകനായി തേങ്ങീ.. ഇരുണ്ട പൊന്തകാടിന്റെ സുരക്ഷിതത്വത്തില്‍...ഒരു പിടി വറ്റിന്റെ ധാരളിത്ത്തില്‍..ആ അമ്മയെ അറിഞ്ഞു...സ്വപ്നങ്ങള്‍ക്കു അപ്പുറം ഉറങ്ങി പോയ ഒരു പാവം കുഞ്ഞ്‌ നക്ഷത്രങ്ങള്‍...

14.കൃഷ്ണപക്ഷം

കൃഷ്ണപക്ഷം (ഒരു മുന്‍ കുറിപ്പ്‌.. ഇത്‌ കൃഷ്ണന്റെ തിരിചറിവാണു.. രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പൊള്‍... ഒരു സങ്കല്‍പാമ്മത്രമാണു ഇതു കൃഷ്ണന്റെ ഒടുവിലെ തിരിചറിവു ഇങ്ങനയ്‌ ഒന്നു ആയിരികമെന്നു...) രാധികേ.. എത്ര കാലങ്ങള്‍ക്കു മുന്‍പായിരുന്നു നിന്നിലെ എന്റെ മോക്ഷം? സ്വപ്നങ്ങളുടെ സിന്ദൂരചവിയില്‍ നിയെന്നെ ഇല്ലാതാക്കിയതും പ്രണയത്തിന്റെ അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു ഭക്തിയുടെ കാമം തൊട്ടെടുത്ത്‌ എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും അറിയാത്ത അറിവിന്റെ കാളിന്തിയായി എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു? കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിചൊര്‍ക്കതേയും യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന ഊഷരതയെ കുറിചൊര്‍ക്കതെയും പിന്‍ വിളികളില്ലാതെ കാത്തിരുന്ന പെണ്‍ക്കുട്ടി... എന്റെ ജീവന്റെ ഒരൊ മാത്രയിലെയും നിഷബ്ധ സാന്നിധയമായവള്‍ ഗോപിക ദ്വയിതമാം കൃഷ്ണഭാവത്തിന്‍ അമൂര്‍ത്ത്മാം അദ്ത്വയ്ത ബിന്ദുവില്‍ സന്നീവെഷിചവള്‍... എന്റെ വസന്തവും ഹേമന്ദവുമായവള്‍ കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍ ഒരു രാസരാവിന്നും അപ്പുറം കൃഷണനേ കൃഷ്ണനായി തന്നെ തിരികെ കൊടുത്തവള്‍...

13.avanu...

അവനു... അവന്‍ നിയതിയുടെ കാമുകന്‍.... കാലങ്ങളുടെ പ്രവാചകന്‍.... സൂര്യന്റെ മറുപിറവി... മറ്റൊരു രാധേയനായ കൗന്തേയന്‍... ജീവന്റെ ഒരു പകുതി കൊണ്ട്‌ പ്രോമിത്ത്യൂസും... മറു പകുതി കൊണ്ട്‌ ഈഡിപ്പസ്സുമായവന്‍... തിരുമുറിവുകളുമായി...എന്റെ മടിയില്‍ കര്‍മ്മ കാണ്ഡത്തിന്റെ.. അടുത്ത എടിനായി കാത്തുകിടന്നവന്‍... എന്റെ സീതായനങ്ങളിലെ ലക്ഷ്മണന്‍.... സ്വപ്നവും പാപവും പൂക്കുന്ന കൗമാര സന്ധയയില്‍ ജീവന്റെ അപ്പവും.. ഞാനത്തിന്റെ വീഞ്ഞും തേടി എത്തിയ.. യജ്നശാലയൊന്നില്‍..പേരറിയാത്ത വന്റെ കാമനയുടേ ഹവിസ്സാകേണ്ടിവന്നവന്‍... നഷ്ടപ്പെട്ടവന്‍... എന്റെ മകന്‍.... മുറിവേറ്റ പക്ഷി.... പിടയ്ക്കുന്ന ഹ്രുദയവും... ചിതറിയ ചിന്തകളും... ശൂന്യമായ മിഴികളുമായി.. അറിവിന്റെ മറു വാക്കിനായി കാത്തു കിടന്നവന്‍... ബൗധിക നിയമങ്ങളേ... പ്രജ്ഞയുടെ ചൂടിനാല്‍ ഉരുക്കികളഞ്ഞവന്‍... എന്റെ അര്‍ജുനന്‍... യുദ്ധം മറന്ന യോധാവ്‌... കാലത്തില്‍ നിന്നും അവന്‍ കണ്ടു എടുത്ത അറിവിന്റെ ഉറവകള്‍.. അവനില്‍ നിന്ന് ഒഴുകി... അവന്‍ ഒരു സാഗരമാകുന്ന നിമിഷങ്ങളില്‍... അതില്‍ രവിയായി മുങ്ങിനിവരുന്‍പൊള്‍.. ഉണ്ണിയായി കുഞ്ഞായി.. അച്ചാ എന്നു വിളിച്‌ ഞാന്‍... മകനെ നീ ഗുരുവാകുന്നൂ.......

12.mazhayuday koottukarikku...

(ഒരു മഴക്കാലത്തു..ആരൊടും പറയാതെ..ഒരു പുരുഷന്റേ ഉള്‍ചുടില്‍ മാത്രം വിശ്വസിചു ദിക്കറിയാതെ എവിടെക്കൊ ഇറങ്ങിപൊയ മഴയെ സ്നേഹിച എന്റെ കൂട്ടുകാര്‍ക്ക്‌..) നിനക്ക്‌... പുറത്ത്‌ മഴ പെയ്യുന്നു.. ജാലകത്തിനപ്പുറം...ചാറ്റല്‍ മഴ ചിണുങ്ങനെ... പിന്നെ പതിയെ അതിന്റെ താളത്തിനു വേഗം കൂടുന്നു... ചെറിയ മഴ മുത്തുകള്‍ എന്റെ പുസ്ത കതാളുകളിലേയ്ക്കും... പാറി വീഴുന്നു... അക്ഷരങ്ങളേ നനയിചുകൊണ്ട്‌ അവയുമയി ചങ്ങാത്തത്തിലാവാന്‍.. മഴത്തുള്ളികളുടെ വിഫല ശ്രമം.. പക്ഷെ ഒരു നിമിഷാര്‍ധതിന്റെ ഇടവേളയ്കപ്പുറം ആ നനവ്‌ ഒരൊര്‍മ മാത്രമാവുന്നു.. അക്ഷരങ്ങള്‍ ആത്മവിലേയ്ക്കാണോ ആ മഴത്തുള്ളിയേ...സ്വീകരിചത്ത്‌???? അതോ തിരസ്കാരത്തിന്റെ വേദനയില്‍ ആ മഴത്തുള്ളി സ്വയം ഉള്‍വലിഞ്ഞതോ???? അറിയില്ല... എന്റെ അറിവില്ലായ്മയുടെ പട്ടികയില്‍ ഒന്നു കൂടി... ഇതിരി കുഞ്ഞന്മാരായ മഴത്തുള്ളികള്‍ക്കു പകരം ഇപ്പൊള്‍ എനിക്കുമുന്‍പില്‍ തുള്ളിക്ക്‌ ഒരു കുടമായി പെയ്തുതിമര്‍ക്കുന്ന മഴ... ആര്‍ക്കു വേണ്ടിയും കാത്തു നില്‍കാതെ സ്വയം ആടിതിമര്‍ക്കുന്ന മഴ... കാവിലെ തിറയില്‍ കെട്ടിയാടുന്ന തെയ്യം പോലെ... സര്‍പ്പപ്പ്പാട്ടിന്റെ ഒടുവിലേ യാമങ്ങളില്‍ കെട്ടുപിണയുന്ന നിറങ്ങളുമയി...കളത്...