Skip to main content

Posts

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...

നിഴല്‍ യുദ്ധങ്ങള്‍

frozen emotions Originally uploaded by Deepa.Praveen ............................ എപ്പോഴാണ് രാമനെ എനിക്ക് മനസ്സിലായത്? ക്രിസ്ടിയും രാമനും വേണും ഒരേ പോലെ എനിക്ക് മുന്‍പില്‍ വെളിപെയ്ട്ടത് ഏത് നിമിഷത്തില്‍ ആയിരുന്നു? സ്വന്തം ദുഃഖം എന്ത് എന്ന് അറിയേണ്ട വിധത്തില്‍ അറിഞ്ഞിരുന്നുവോ രാമന്‍? അത് അവന് വേണു വിനോട് പറയാന്‍ കഴിഞ്ഞിരുന്നുവോ? ഒരിക്കല്‍ എങ്കിലും അവര്‍ പരസ്പരം അറിഞ്ഞിരുന്നുവോ? ഉണ്ടാവാന്‍ വഴിയില്ല കാരണം സ്വന്തം ഇഷ്ടങ്ങല്‍േ ഷണ്ഡത്വം ചെയ്ത ഒരു സമുഹത്തില്‍ അതിന്റെ നിയമങ്ങള്‍ക്കും കല്പന്കള്‍ക്കും ജീവിതം തീരു കൊടുക്കുമ്പോ ആ താര പദത്തിന് അപ്പുരമായത് കാണാന്‍ കണ്ണ് ഉണ്ടാവില്ലല്ലോ... അത് സ്വന്തം മന്സ്സിന്റെയ് തേങ്ങലയാലും. ക്രിസ്ടിക്കു സ്വയം അറിയാന്‍ അനുവാദം കൊടുത്ത ഒരു ചട്ട കൂടിന്റെയ് ഭാഗമായി അവന്‍ മാറിയത് അവന്റെ ഭാഗ്യം.. അതാവാം ആ നീല കണ്ണുകളില്‍ പ്രസരിക്കുന്ന പുഞ്ചിരിയുടെയ് ,വാചാലതയുടെയ് രഹസ്യം. ഇന്നു ആരോ എന്നോട് ചോദിച്ചു ഞാന്‍ പുന്ചിരിക്കുന്ന കണ്ണുകള്‍ കണ്ടിട്ട് ഉണ്ടോ എന്ന്? ശ്രീ വിദ്യ യുടെയ്തു പോലെ ശശി തരുരിന്റെയ്തു പോലെ യുള്ള കണ്ണുകള്‍. എന്റെ ഉത്തരംഞാന്‍ വാചാല മായ കണ്ണുക...

ithihasamakendavanu

Originally uploaded by നീ? " "അറിയില്ല........... ഞാന്‍ വസന്തം കാണും മുമ്പേ ദളങ്ങള്‍ അറ്റ് പോയ ഒരു കുഞ്ഞു പൂവ്... ഉദയംഅന്യമായ ഞാന്‍ സ്വപ്നങ്ങളുടെ നിറങ്ങള്‍ കാട്ടി ഇന്നലെ സൂര്യ വെളിച്ചത്തെ വെല്ലു വിളിച്ച ഒരു പാവം ദാവീദ് മരുഭുമിയില്‍ കുഞ്ഞുപൂക്കളുടെ കൂടെ കനവു കണ്ടവന്‍" എന്റെ ജീവന്റെ നീരുറവ അവര്‍ക്കായി പകുക്കാന്‍ ആത്മാവിന്റെ വേര് പടരുന്നിടതോക്കെയും ആവേശം നിറച്ചവന്‍ ഒരു കൊച്ചു പൂമ്പാറ്റക്ക് അഭയമൊരുക്കാന്‍ ഹൃത്തടത്തില്‍ കൂടൊരുക്കിയവന്‍" ഇരുളിന്റെ പുതപ്പില്‍ പുതിയ സ്വപ്നങള്‍ക്കായി മിഴികള്‍ കൂപ്പിയവന് വെളിച്ചത്തിന്റെ ആദ്യ സ്പര്‍ശത്തില്‍ തന്നെ ഒരു പുതിയ ഇന്നലെയ്ക്ക് മിഴികള്‍ നീട്ടിയവന്‍. ഒരു വസന്തം പോലെ പൂത്തുലയാന്‍ പ്രാര്‍ഥനയായി പുലരിയിലേക്ക് മിഴി തുറന്നവന്‍ ഞാന്‍ എന്റെ കിനാക്കളില്‍ എന്നെ നഷ്ടപ്പെട്ടത് അറിയാതെ പോയവന്‍.. ഇന്നലെ ശൈത്യം പെയ്തിരുന്നുവോ? ഒരു മഞ്ഞിന്‍ പാളി എന്റെ ശരീരം ബാക്കി ആക്കി എന്റെ സ്വപ്നങ്ങളെയും ഇന്നലകളെയും അടര്‍ത്തെടുത്തു പോയെന്നോ? ജീവന്റെ വിഴിപ്പു ഭാണ്ഡം പോലെ ആയുസ്സ് മാത്രം ബാക്കി വെച്ചു ഞാന്‍ നഷ്ട്ടപ്പെട്ടവന്‍ എന്നെ എനിക്ക് നഷ്ട്ടപ്പെട്ടതറിയാത...

Thaniye/So forlone?

Thaniye/So forlone? Originally uploaded by itzme...... A stroy inspired from the film "innathey chinthaavishayam" "ചിന്നു എ ഫോര്‍? "ആന്റ്‌" "കിരണ്‍ ബി ഫോര്‍? ബോക്ക്സ്സ്‌ ..ചീച്ചര്‍ "റ്റിമ്മി..സീ ഫോര്‍? "സിങ്ഖം" "സിംഹം? റ്റിമ്മി..യു സ്റ്റാന്‍ഡ്‌ റ്റ്ദെര്‍.." "ആര്‍ച്ചാ സീ ഫോര്‍? ക്യാറ്റ്‌ മിസ്സ്‌. "ദാറ്റ്‌ ഇസ്സ്‌ എ കോമണ്‍ വേര്‍ഡ്‌ ഗേള്‍ ...റ്റ്രയി ഫോര്‍ സം അദര്‍..." "സീ..സീ ഫോര്‍ കവു മിസ്സ്‌." "താരാ ഡീ ഫോര്‍?" "ഡീ ഫോര്‍ ഡിവോഴ്സ്സ്‌ റ്റീച്ചര്‍" "താരാ.. നീ ഇത്‌ എവിടെ നിന്നാ കേട്ടത്‌? "അഛ്കയും അമ്മേയും ഡിവോഴ്സ്സ്‌ ആവുകാ റ്റീഛ്കര്‍.. എന്നാ അത്‌?" *************** എന്തിനായിരുന്നു അന്ന് രമണി റ്റീച്ചര്‍ എന്നേ വയറിനൊട്‌ ചേര്‍ത്ത്‌ പിടിച്ചത്‌?റ്റീച്ചര്‍ടെ വയറ്റില്‍ ഒരു മറുകുണ്ട്‌ അന്ന് ഞാന്‍ അതില്‍ എന്റെ മൂക്ക്‌ മുട്ടിച്ചു.പൊറത്ത്‌ മഴ പെയ്യണുണ്ടായിരുന്നു.മഴയില്‍ സ്കൂളിനു മുന്നിലെ വലിയ മാവില്‍ ഒട്ടിച്ച പുതിയ സിനിമാ പോസ്റ്റര്‍ നനയണു. അറിയോവ്വോ അത്‌ മൈഡിയര്‍ കുട്ടി ചാത്തന്റെ പോ...

Thaniye/So forlone?

Thaniye/So forlone? Originally uploaded by itzme...... A stroy inspired from the film "innathey chinthaavishayam" Part II .... Thaniyey/forlone...continues.. South Asain Studentz meetilപങ്ക്‌ എടുക്കണ എttaവും പ്രായം കുറഞ്ഞ്‌ കോളേജ്ജ്‌ കുട്ടിയാത്രേ ഞാന്‍.ആദ്യായാണു ഒരു ഫസ്റ്റ്‌ പീഡീസി കുട്ടിക്ക്‌ ഇങ്ങനെ ഒരു നേട്ടം ..Thara T.K proved it.ഇനിയും പോണം ഇവിടെ ഇല്ലാം ഡല്‍ ഹി,ഗുജ്ജറാത്ത്‌..ഞാന്‍ എത്ര ലക്കിയാ...അയാം ദി മോസ്റ്റ്‌ ലക്കിയസ്റ്റ്‌ ഗ്ഗേള്‍ ഇന്‍ ദിസ്സ്‌ എര്‍ത്ത്‌. "അമ്മാ..അമ്മാ...ഈ അമ്മ ഇത്‌ ഇവിടെ പോയി കിടക്കുക.അറിയോ അമ്മൂട്ടി പോവൂന്നു.ആദ്യം മഡ്ഡാറാസ്സ്‌..പിന്നെ ഡല്‍ ഹി..." "അമ്മൂ എന്നേ വിട്‌..നീ എവിടെയും പോണില്ല.നിന്റെ കല്യാണാ" "കല്ല്യാണം?" ഊം.വേണ്ട..ഇതല്ലാതെ ഒന്ന് ഇപ്പോ പറ്റില്ല.രണ്ടു തവണ ഒപ്പിട്ട ഒരു പേപ്പര്‍ ഇപ്പോഴും പെട്ടീല്‍ ഇരിപ്പുണ്ട്‌.ഇത്‌ ഇപ്പോ നടത്താനു ഒന്നും അല്ല ഒന്നു പറഞ്ഞു വെയ്ക്ക്ക.അതും നമ്മള്‍ മാത്രേ അറിയൂ.അറിയാല്ലോ.ചുറ്റിനും നില്‍ക്കണ ബന്ധുക്കള്‍ ആണു എന്ന് പറയണവരുടേ സ്വഭാവം.ഇത്‌ അറിഞ്ഞ എന്ത്‌ എങ്കിലും ഒരു 100 കാരണം കൊണ്ട...

mazha..

Rain for cam Originally uploaded by itzme..... അവരെന്നോട്‌ മഴ എന്താണു എന്നു ചോദിച്ചു... പുസ്തകം നിവര്‍ത്തിവെച്ചു ഞാന്‍ അവരെ പടിപ്പിക്കുകയായിരുന്നു..മഴ,കടല്‍,നീരാവി അങ്ങനെ എന്തോക്കയോ... ഓരോന്നും എന്ത്‌ എന്ത്‌ എന്ന് അവരെന്നോട്‌ ചോദിച്ചു കൊണ്ടിരുന്നു... മഴയുടെ രുചി എന്ത്‌?മണം എന്ത്‌?...അവരുടെ കണ്ണിലെ തുറിച്ച കറുത്ത ഗോളങ്ങള്‍ എന്നെ പേടിപ്പിച്ച്കു.. ആ വിഹ്വലതയാര്‍ന്ന മുഖങ്ങള്‍ എന്റെ നെഞ്ചില്‍ അറിവിന്റെ അമൃതു തിരഞ്ഞു...അപ്പോള്‍ പുസ്തക കടലാസ്സു പറക്കാതിരിക്കാനായി ആരോ വെച്ചു പോയാ ഒരു ശംഖടുത്തു ഞാന്‍ എന്റ്‌ ഹ്രുദയത്തോട്‌ ചേര്‍ത്തു ..അപ്പോള്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്ന കൊച്ചു സ്വരങ്ങള്‍ ആര്‍ത്ത്‌ വിളിച്ചു... "ഒരു പുതിയ സ്വരം"അത്‌ കടലിന്റെ സ്വരമാണെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു..കടല്‍ കാട്ടി കൊടുക്കാന്‍ എന്റെ മാറിടം ഞാന്‍ അവര്‍ക്കായി പകുത്തതു അവരറിഞ്ഞില്ല.. വീണ്ടും അവരാര്‍ത്തു വിളിചു .. മഴയുടെ സ്വരം എന്ത്‌?മഴയുടെ രുചി എന്ത്‌? പിടിച്കുലച്ഛ കൈകളില്‍ എല്ലാം മാറി മാറി ഞാന്‍ എന്റെ കണ്ണീരിറ്റിച്ചു അവര്‍ സ്ന്തോഷത്തില്‍ നിറഞ്ഞാടി..മഴ..മഴ..അവര്‍ അതിനെ രുചിചു..അറിഞ്ഞു. നീരാവി മേക്ഖം..ചോദ്യങ്ങള...

ലോകവനിതാ ദിനം:ചില ചിന്തകള്‍

where v R? Originally uploaded by itzme..... ദീപങ്ങള്‍ ഒക്കെ കെടുത്തി നാം പ്രാര്‍ത്ഥിപ്പൂ...ദീപമേ നീ നയിച്ചാലും... ലോക വനിതാ ദിനം..അത് ഇന്നലെ യായിരുന്നു.... ഒരു വിളക്കില്‍ നിന്നും അടര്‍ന്നു പോയ ദീപനാളത്തിനു.. കരിഞ്ഞു പോയ പൂവിതളുകള്‍ക്ക് പൊട്ടി പ്പോയ കുപ്പി വളഛില്ലിന്നു.. തൂകിപ്പോയ കുങ്കുമത്തിനു... അറിയാതെ പോകുന്ന സ്ത്ര്രീ ത്വത്തിനു.. ഇരുളിനു പിന്നിലെ അമര്‍ത്തിയ തേങ്ങലുകള്‍ക്ക്... സന്ത്വനം തേടുന്ന മനസ്സുകള്‍ക്ക്.. ഈ ദിനം എന്ത് കൊടുത്തു?