Skip to main content

Posts

............

Bluebless Originally uploaded by Deepa.praveen "നേര്‍ത്ത ഒരു ചെറു ഇല നുള്ളി എടുക്കുമ്പോള്‍ നിന്റെ വിരല്‍ വേദനിക്കുമോ?" എന്റെ വിരല്‍ തുമ്പിനേ ഓര്‍ത്തു നൊമ്പരപെയ്ട്ട നീ എന്തേ പൂവിന്റെ വേദന അറിയാതെ പോയി?. നിന്റെ നനഞ്ഞ ചുണ്ടുകള്‍ കൊണ്ട് എത്ര നാള്‍ നിനക്ക് എന്റെ മുറിവുകളെ മൂടി വെയ്ക്കാനാവും? നിന്റെ മാറ് ചുരത്തുന്ന വെളുത്ത ആര്ദ്രതയേ സ്നേഹം എന്ന് മാത്രം എത്ര നാള്‍ പേരിട്ടു വിളിക്കാനാവും? കുറേ ചോദ്യങ്ങള്‍ ആയി ഞാന്‍ വളരുമ്പോള്‍ നീ എന്റെ ഞാന്‍ ആകലിനേ വിയര്‍ത്ത ശരീരത്തിന്റെ ഭാരം കൊണ്ട് തടയിടുന്നു... ഞാന്‍ മറ്റാരോ ആയി ഭാരം വെയ്ക്കുമ്പോ നമുക്കിടയില്‍ ഇല്ലാതേ പോയവയേ കുറിച്ച് ഓര്‍ത്തു എന്റെ രാത്രികളില്‍ ഞാന്‍ നെടുവീര്‍പിടുന്നു. ഞാന്‍ പോലും അറിയാതെ. ഞാനും ഒരു പാട് ആള്‍ രൂപങ്ങളിലേ മറ്റൊരാള്‍ രൂപം മാത്രം ആകുന്നു. സ്വതം ഇല്ലാത്ത പാഴ് പോള.
അഗ്നിയുടെ നിറം വിശപിന്റെയ്തു കുടിയാണ്‌, കത്തുന്നത് സ്വപ്നവും,ജീവനുമാണ് ശൈത്യതിന്റെയ് ആസക്തിക്ക് ശരീരത്തെ വിട്ടുകൊടുക്കാത്ത രാവിനു ഒരുത്തരം മാത്രം "വിശപ്പ്‌" കത്തുന്നത് വിശപ്പാണ് . അന്യമാകുന്നത്‌. നിറമുള്ള പകല്‍ ,പെണ്ണ്,പ്രണയം. ശരീരത്തില്‍ ചൂടുതട്ടുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള പദങ്ങള്‍. എന്നോട് ചോദിക്ക് എനിക്ക് എന്ത് വേണം എന്ന്? ഒരുതരം മാത്രം. എനിക്ക് വിശക്കുന്നു.

മഞ്ഞ ഇലകള്‍

മഞ്ഞ ഇലകള്‍ ഒരു പ്രതീകമാണ്‌. ഒടുക്കതിന്റെയ്.

നവംബെര്‍ന്റെയ് വഴികള്‍.

നവംബര്‍. മരണം പല നിറങ്ങളില്‍ പാറി വീഴുന്ന വഴിത്താരകള്‍. എല്ലാ നിറങ്ങളെയും അടര്‍ത്തി കളഞ്ഞു ആത്മാവിനെ വിവസ്ത്രമാകി ധ്യനപൂര്‍ണ്ണം നില്‍ക്കുന്ന മരകൂട്ടങ്ങള്‍. ഇവിടെ ശൈത്യം തുടങ്ങുന്നു. മരവിപ്പിന്റെയ് കുറച്ചു മാസങ്ങള്‍. നരച്ച ദിവസങ്ങളും വെളുത്ത അപ്പുപ്പന്‍ താടി പോലെ പാറി വീഴുന്ന മഞ്ഞിന്‍ കണങ്ങളും ഈ ദിവസങ്ങളേ വീണ്ടും വീണ്ടും വിരസമാക്കുന്നു. ഇടയ്ക്കു എപ്പോഴോ ജാലകത്തിന് അപ്പുറം വന്നു ഒന്ന് എത്തി നോക്കി പുഞ്ചിരിച്ചു പോവുന്ന സൂര്യനെയ് ഞാന്‍ പ്രണയിച്ചു പോവുന്നു. മഴ മടുത്തിരിക്കുന്നു. മഴയാണ് ഇവിടെ എപ്പോഴും. പ്രണയവും,കവുതുകവും , കാരുണ്യവും ഇല്ലാത്ത മഴ. നീ ഇവിടെ തനിച്ചാണ് എന്ന ഓര്‍മ്മപെയ്ടുതല്‍ പോലെ കാതോരമായി കാറ്റിന്റെ ഹുന്ക്കാരം..എപ്പോഴും. എവിടെ ശൈത്യം ദയരഹിതമാണ്‌. എന്നോട് മാത്രം അല്ല. പല മുഖങ്ങളോട് ശൈത്യം അതിന്റെ ക്രുരത കാട്ടുന്നു. ആ പഴയ തീവണ്ടി ആപിസിന്റെയ് ഒരു മൂലയില്‍ ഒരു കൊച്ചു കമ്പിളി പുതപിനുള്ളില്‍ ശരീരം ഒളിപ്പിക്കാന്‍ ശ്രമിച്ച് നരച്ച മഴയിലേയ്ക്ക് നോക്കി കൂനിയിരിക്കുന്ന അയാള്‍. എന്റെ ഭാഷ അയാള്‍ക്കന്യം. എന്റെ ദേശം അയാള്‍ക്കന്യം. അറിയില്ല ഒരിക്കല്‍ എങ്കിലും അയാള്‍ ...

ഒരു ഇല പൊഴിയുമ്പോള്‍ ....

ഒരു ഇല പൊഴിയുമ്പോള്‍ ഒരു ജീവിതം പൊലിയുന്നു. എപ്പോഴാണ് നമുക്കു നമ്മുടെയ്‌ വിപ്ള വവീര്യം നഷട്ടമായത്? മണ്ണ് കരയുന്നതും പെണ്ണ് കരയുന്നതും വെറും പത്ര വാര്‍ത്തകളും വിഡ്ഢി പെട്ടിയിലെ സൂട്ടിട്ട സുന്ദരനോ ലിപിസ്റിക് ചുവക്കുന്ന മന്ഗ്ലിഷില്‍ ഏതോ സുന്ദരി ചവച്ചു തുപ്പുന്ന വെറും വാക്കുകളും മാത്രമായിരിക്കുന്നു ? അറിയില്ല എപ്പോഴാണ് ഞാനും നീയും നമ്മുടെയ്‌ സാമുഹിക പ്രതിബദ്ധതയും വെറും ഉപരിപളവമായ sandheyhangal മാത്രമായി പോയത് എന്ന്? വല്ലപ്പോഴും ഒരിക്കല്‍ ഒരു ഫോണ്‍ വിളിയില്‍ ,പരസ്‌പരം ഉള്ള സുഖ വിവരം തിരക്കലുകള്‍ക്കിടയില്‍ വഴുതി ചില കൊച്ചു വാചകങ്ങളില്‍ ചെറിയ നൊമ്പരങ്ങളില്‍ ഓടുവില്‍ നാട് വല്ലാതെ മാറിയിരിക്കുന്നു അല്ലേ എണ്ണ ചോദ്യത്തില്‍ നാം ഒതുക്കുന്നു എതോക്കയോ സ്വപനങലേയ് .

വിനു കുട്ടന്,

HAppy birthday vinukutta Originally uploaded by Deepa.Praveen വിനു കുട്ടന്, നാളെ നിന്റെ പിറന്നാളാണ്. ചേച്ചി നിനക്കായി പിറന്നാള്‍ സമ്മാനങ്ങള്‍ ഒന്നും കരുതി വെയ്ച്ചിട്ടില്ല. വെറുതേ ഞാന്‍ ഓര്‍ക്കുകയായിരുന്നു, നിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും ഞാന്‍ കൂടെയ്‌ ഉണ്ടായിരുന്നു എങ്കില്‍ നിനക്ക് ഞാന്‍ എന്ത് ഓക്കേ സമ്മാനങ്ങള്‍ തന്നേനെ? പഴകിയ മണമുള്ള ഒരു സാരി കൊണ്ട് കെട്ടിയ ഒരു തുണി തൊട്ടിലില്‍, വിരല് കുടിച്ചു മയങ്ങുന്ന ഒന്നാം വയസ്സുകാരന്‍, അവനെ നോക്കി തോട്ടിലിനു അരികില്‍ പതുങ്ങി നില്‍ക്കുന്ന പാവാടക്കാരി അത് ഞാന്‍ ആവും, എന്റെ കൈക്കുള്ളില്‍ നിറയെ നിറങ്ങള്‍ ഉള്ള തോന്ങല്ല്ല് തൂക്കിയ വട്ടത്തില്‍ കറങ്ങുന്ന മണി കൂട്ടം ഉ‌ണ്ടാവും. നിന്റെ തൊട്ടിലില്‍ തൂക്കിയിടാന്‍. നിനക്കായി ഉള്ള എന്റെ ഒന്നാം പിറന്നാള്‍ സമ്മാനം. നിറങ്ങള്‍ കണ്ടു നീ വളരാന്‍. നിറങ്ങള്‍ ചലിച്ചു തുടങ്ങുപോ ജീവിതം എന്നാ കളി തോട്ടില്‍ ആടി തുടങ്ങുപോ നിറങ്ങള്‍ കബളിപ്പിക്ക്ന്നത് കണ്ടു അറിഞ്ഞു വളരാന്‍ എന്റെ കുഞ്ഞിനു എന്റെ ആദ്യ സമ്മാനം. നീ നടന്നു തുടങ്ങുന്നു എന്റെ പകല്‍ കിനാവുകളില്‍. എന്റെ അനിയന്‍ കുട്ടി ഓടി നടക്കാന്‍ തുടങ്ങുന്നു. വേലിക്കപ്പ...

Ormayiley mazhakkalangal 11

Dew drops Originally uploaded by Deepa.Praveen "മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?" ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ്‌ ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്. അത് എന്നായിരുന്നു? ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ്‌ എനിക്ക് നഷ്ട്ട പെടുന്നതിനും മുന്പ്. കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ്‌ മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം. ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ്‌ വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു. "കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ? ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ." ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളി...