ഓണം എത്തുന്നു എന്ന്,
വേര്‍പ്പ് വിതച്ചു സ്വപ്നം കൊയ്യാന്‍ ഇരിക്കുന്ന
പെണ്ണ് പറയുന്നു
ഓണം എത്തുന്നു എന്ന്.
നിലവിലാത്ത, വേവുന്ന രാത്രികള്‍ പറയുന്നു
ഓണം അവരുടേത് ,
കാലം ചുണ്ടില്‍ പുഞ്ചിരിയും പൊട്ടിച്ചിരിയും
ചാര്‍ത്തി കൊടുത്തവരുടെത്,
തേക്കുപാട്ടില്‍ വേദന ചാര്‍ത്തിയവള്‍ക്ക്
ഓണം അന്യം, ഊഞ്ഞാല് പാട്ട് അന്യം.
അന്യമായ സ്വപ്നങ്ങള്‍ മെഴുക്കി,
മിഴിനീര് പൂക്കള്‍ പതിച്ച് ,
തുമ്പയും തുളസിയും ഇല്ലാതെ
ഇവര്‍ പൂക്കളം ഒരുക്കുന്നു..
ഇവര്‍, ജീവന്റെ ആദ്യാക്ഷരം എവിടെ രചിക്കപ്പെയ്ട്ടു എന്നറിയാത്തവര്‍ ,
ഇവര്‍ക്കാവട്ടെ എന്റെ ഓണപാട്ട്,
Comments