ഒന്ന്, രണ്ട് , മൂന്ന് പല്ലാൻകുഴിയിൽ കുന്നിമണികൾ ഇട്ട് ഞാൻ ദിവസങ്ങളേ അളക്കുന്നു, മഴയും മഞ്ഞും ജനലരികിലെത്തി കുറുമ്പുകാട്ടുമ്പോൾ.. എന്റെ കുസ്രുതി ഉള്ളിലേയ്ക്ക് അടക്കി കണ്ണുപൊത്തി ഇരിക്കുന്നു സ്വകാര്യമായ, ഏറെ ആർദ്രമായ ഉൾ അനക്കങ്ങൾ ഓർമപ്പെടുത്തുന്നു 'ഉന്മാദിനി നിന്റേ ഒറ്റചിലങ്കയെ ഇളക്കി ഉണർത്താൻ ആരോ വരുന്നു'