Skip to main content

Posts

പരിത്യാഗിയ്ക്ക്...

പരിത്യക്തനായവന്‍ പടിയിറങ്ങുന്നു ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി പ്രജ്ഞയില്‍ ഓര്‍മ്മകള്‍ ഇല്ല.. ഇന്നലെയില്ല അവന്‍ കരയുന്നുമില്ല അവന്റെ വാക്കിന്റെ വക്കിലെ തീ കെട്ടടങ്ങിയിരിക്കുന്നു മിഴികള്‍ പാതിയെരിഞ്ഞ് തീര്‍ന്നവ മൊഴിയില്‍ കല്‍പ്പിത മൌനം നിരായുധന്റെ ഭാഷ ഹൃദയത്തില്‍ തിണര്‍ത്ത മുറിപ്പാട് വാര്‍ന്നൊഴുകുന്നത് വേരറ്റ ബന്ധങ്ങള്‍ മുഷിഞ്ഞ മുഖങ്ങള്‍ ഇറ്റിച്ചുതന്ന ദുരന്ത സ്മൃതിയുടെ കറുത്ത ചോര നഗ്നക്ഷതപാദങ്ങളില്‍ അറിയാ വഴിയിലെ കാലത്തിന്റെ താഡനം പ്രാര്‍ത്ഥനാരഹിതമായ കേള്‍വി ആത്മാവ് ആത്മാവിനെ അറിയാ ദിനങ്ങള്‍ ഇനി വരുന്നത് യൌവനത്തില്‍ പരിത്യക്തനായവന്റെ അയന ദിനങ്ങള്‍ ഒരു കല്‍ക്കൂടിനുള്ളില്‍ ഒതുങ്ങാ‍തെ ഒരു മാവിന്‍ കനലില്‍ അമരാതെ മാതൃവിഷാദം മാത്രം ബാക്കിയായി അവന്‍ പടിയിറങ്ങുന്നു

വെയില്‍ വേദനിക്കുംപ്പോള്‍

അറിയുന്നു ഞാന്‍ നിന്റെ അനപത്യദുഖം നീ അഴിഞു വീണപകലുകളില്‍ പൊഴിഞു കിടന്നവഴികളില്‍ ചന്തംചാര്‍ത്തിയ പൂക്കളില്‍... നീ ഉണ്ടായിരുന്നു... ഇന്ന് എല്ലാവരും മഴയെ പ്രണയിക്കുപ്പോ ഇടയിലെത്തി നിഷ്കാസിതയായി പരിത്ക്തയായി ആന്യയായി... നീ ലയിക്കുന്നു നിന്റെ ആഴ്ങളില്‍ കിനാവിന്റെ എത്ര പട്ടങള്‍? ജീവന്റെ എത്ര വിശുദ്ധ നിമിഷങള്‍? അതി ജീവനത്തിന്റെ എത്ര പലായനങ്ങള്‍? നിന്റെ കനിവില്‍ ഞ‍ങ്ങള്‍ ഞങളുടേതാക്കി... അറിയുക ഓലക്കീറില്‍ ആകാശം കണ്ട് ഉറങുന്നവന് ഒറ്റ ഉടുപ്പിന്റെ കീറല്‍ തുന്നലുകളില്‍ ഇനിയും ഒന്ന് ആശിക്കാന്‍ അര്‍ഹതയില്ലാതതവന് കടത്തിണ്ണയുടെ കോണില്‍ കനവ്ചുട്ട് മാറു പൊള്ളിച്ച് രാവിന്റെ സമ്പദ്യം പകലില്‍ കുഞ്ഞിനു കഞ്ഞിയാക്കുന്ന അമ്മക്ക് ഇടറിപെയ്യുന്ന മഴയെ വിശപ്പിന്റെ ബാ‍മ്സുരി കേള്‍പ്പിക്കുന്ന തെരുവ് ബാലങള്‍ക്ക്... പനിച്ചുടില്‍ അമ്മയുടെ മുലച്ചുട് നിഷേധിക്കപ്പെടുന്ന ഒരു കൊചു ചുണ്ടിന് കിഴവന്‍ മരങളെ കടപുഴ്ക്കാതത കാറ്റിനെകാക്കുന്ന നാലു ചുവരുള്ള എന്റെ മണ്‍വീടിന് നീന്നെ വേണം മരണത്തിന്റെ അടിയൊഴുക്കുകള്‍ഇല്ലാതത കാഴചകാട്ടിതരുന്നവനെ(1) കവര്‍ന്നെടുക്കാത്ത നിന്റെ പുലരിവേണം നീ വരു ആധാരകടലാസുകളുമായി മഴയെ പ്രണയിക്കുന്നവന്റെ ഖലികള...

Thonniyaksharangal

------------------------------------------------------------------------------- എനിക്കു നിന്നൊടു വാക്കുകള്‍ ഇല്ലാതെ സംസാരിക്കണം നീ പറയാത്ത വാക്കുകളില്‍ നിന്നെ അറിയണം നീ കാണാത കാഴ്ചകള്‍ നിന്റെ കണ്ണുകള്‍ എനിക്കുകാട്ടി തരണം എന്റയ്‌ കണ്ണുകളില്‍ നിന്നു നീ അതു വായിച്ചെടുക്കണം നിന്റെ വെളുത്ത ചിരിക്കു പിന്നിലെ കറുത്ത ദുഖം ഞാന്‍ അടര്‍ത്തി എടുക്കണം നിന്റെ രാത്രികളില്‍ നീ പോലും അറിയാതെ നിന്റെ മിഴി നിറഞ്ഞു ഒഴുകുമ്പൊള്‍ നിന്റെ മുഖത്തിനു മേല്‍പാറി വീഴുന്ന കൈലെസാവണം ശൂന്യമായ കൈകളും ആയി നീ ഇരിക്കുമ്പൊള്‍ നിന്റെ കൈകളില്‍ വീഴുന്ന ജീവിതം കാട്ടി തരുന്ന കലീഡിയോസ്കൊപ്പെ ആവണം ഒടുവില്‍...ഒടുവില്‍...ചുമലില്‍ ഒരു ഭാണ്ഡവും തൂക്കി തിരികെ നോക്കാതെ നീ നടന്നകലും പൊള്‍ ഉമ്മറപടിവാതില്‍ ചാരി അതില്‍ മുഖം ചേര്‍ത്തു എനിക്കു കരയണം.... ജീവിതത്തിന്റയ്‌ അര്‍ധവും അര്‍ധവിരാമവും നീ തന്നയ്‌ ആയിരുന്നല്ലൊ എന്നു ഓര്‍ത്ത്‌.... ------------------------------------------------------------------------------- --------------------------------------------------------------------------- -----------------------------...

27.അവന്‍ അന്യനായിരിക്കുന്നു...അവനെ തിരിച്ചൂ തരു

ഇന്ന് പനി എനിയ്ക്‌ അന്യനായിരിക്കുന്നു... എന്റെ ശരീരത്തില്‍ അത്‌ ചൂടുപകരുന്നില്ല... ഉള്‍കുളിരുതരുന്നില്ല.. പുതപ്പിനുള്ളിലെ നരച്ച സ്വപ്നങ്ങളിലെയ്ക്ക്‌ ഊര്‍ന്നിറങ്ങാന്‍ കഴിയുന്നില്ല.. തലയില്ലാത്ത ശിരസ്സും... തണുത്ത്‌ കൂര്‍ത്ത കൈവിരലുകളും അബോധതലങ്ങളില്‍ ന്രുത്തം വെയ്ക്കുന്നില്ല... മരണാന്തര ചടങ്ങുകളില്‍.. എന്നെ കുളിപ്പിക്കതെ അടക്കം ചെയ്യുന്നതും.. തലയ്ക്കല്‍ കുന്തിരിക്കം പുകയ്ക്കുന്നതും പ്രതീക്ഷിച്ച പല മുഖങ്ങളും എത്താതിരുന്നതും ഓര്‍ത്ത്‌ അഞ്ചടി രണ്ടിഞ്ച്‌ പെട്ടിയില്‍ കിടന്ന് ഉരുക്കുന്ന ഓര്‍മ്മ എനിയ്ക്ക്‌ നിഷേധിക്കപ്പെടുന്നു... ഇവിടെയെല്ലാം പനിയാണു പനി പിടിച്ച മുഖങ്ങള്‍ മാത്രം ഇവരില്‍ ഞാന്‍ അന്യ ഈ കണ്ണുകളില്‍ എല്ലാം അവജ്ഞ.. കഫം കലര്‍ന്ന പുച്ച്ചം ... ഇത്‌ അസഹ്യം.. എനിയ്ക്കും പനി തരു.. പനിക്കായി ഞാന്‍ എത്‌ ക്വൂ വിലാണു നില്‍ക്കേണ്ടത്‌?

26. മഴ...മഴ സാഗരം

ചിത്രത്തിന് കടപ്പാട്:http://flickr.com/photos/freemind/567579800/ ഞാന്‍ മഴയാണെന്നറിഞ്ഞ കടലിനു... എന്നെ വാരിപുണര്‍ന്ന തിരയക്ക്‌... എന്നിലെയ്ക്ക്‌ പെയ്തിറങ്ങിയ നിനക്ക്‌... കടലെടുത്തുപോയ നമ്മുടെ ഇന്നലകള്‍ക്ക്‌... നിശ്വാസം കൊണ്ട്‌ ചൂടുപകര്‍ന്ന ഇന്നിനു... നമ്മുടെതല്ലാത്ത നാളെയ്ക്ക്‌.. ഒരു കുടമറയ്ക്കുള്ളില്‍ പൂത്തുലഞ്ഞ കനവുകള്‍ക്കു... നിന്റെ മിഴിയില്‍ പറന്നിറങ്ങിയ മഴത്തുള്ളിക്ക്‌... എന്റെ മൊഴിയില്‍ അലിഞ്ഞുപോയ കടലിരമ്പത്തി൹ നാം കാക്കാതെ കാക്കുന്ന സ്വപ്നത്തിന്റെ പത്തേമാരിയ്ക്ക്‌... എന്റെ സാന്ദ്ര മൗനങ്ങളെ വായിച്ചെടുത്ത നിന്റെ ഹ്രുദയ ഭാഷയ്ക്ക്‌... നനഞ്ഞ മുടിയിഴയില്‍ അഭയം തിരഞ്ഞ വിരല്‍കുഞ്ഞുങ്ങള്‍ക്കു... പൊട്ടിപ്പോയ മഴനാരുകള്‍ കൊണ്ട്‌ കൊരുത്തെടുക്കാന്‍ ശ്രമിച്ച മഴത്താലിയ്ക്ക്‌... ഇനിയും അറിയാത്ത പറയാത്ത.. എന്തിനൊക്കെയൊ ആയി ഞാന്‍ എന്റെ മഴക്കാലം തരുന്നു എന്നെ തരുന്നു... കടലുതന്ന ചിപ്പിയ്ക്കുള്ളില്‍ ഒരു മഴത്തുള്ളിയായി എന്നെ സൂക്ഷിയ്ക്കുക... ഇനിയും ഒരു മഴയില്‍... ഇനിയും ഒരു കടലിരമ്പത്തില്‍... ഇനിയും ഒരു കുടമറയില്‍ നിന്റെ ചുണ്ടില്‍ അലിഞ്ഞു തീരാനായി എന്നെ കാത്തുവെയ്ക്കുക... ഞാന്‍ നീയാകും വരെയ്ക്കും ഞാന...

When it rains

Gratitude for the snap: http://flickr.com/photos/freemind/567579800/ When it rains… I am there next to him The rain drops were dancing just for us… He holds me And makes me hear his heart beats… I listened and rejoiced… He looked into my eyes And saw the occean… I closed mine… My last vision was he He smiled and looked seaward He was feeling the rain, sea and me… In the palms of his hands I felt the fragrance of my life and destiny When it rains We were alone there In that sea shore, Free zed and crystallized… When a wave hugged us We melted We flowed across the time and space We passed through the silence of love We blossomed in those unremembered seasons When it rains What unite us? Only the boundless occean And the rain threads…. Make us tied together forever Because still itz raining. To feel rain visit http://freebird.in When i saw thie snap in flicker page this lines rushed into my mind and i dedicate this poem to all those wonderful people who love to enjoy rain and seashore.. O...

25.ഇട്ടന്‍സ്‌

ഇന്ന് ഇട്ടന്‍സ്‌ വിളിച്ചു.. എന്റെ അയ്യങ്കാര്‍ സുഹ്രുത്ത്‌...അതും അമേരിക്കയില്‍ നിന്ന്... (അമേരിക്കയില്‍ എനിക്ക്‌ ഒരു സുഹ്രുത്തുണ്ട്‌ എന്ന് അറിയിക്കാനല്ല ഈ ഉദ്യമമം...) ആ വിളി എന്നെ ഓര്‍മ്മപ്പെടുത്തിയ മറ്റ്‌ ചിലത്‌ നിങ്ങളെ കൂടി അറിയിക്കാനാണു ഈ സാഹസം... Let me present before u...Ittan..The one and only ittan the great. ഇട്ടന്‍സ്‌ ആളു ഒരു സുന്ദരനായിരുന്നു... പാലക്കാട്നിന്ന് പാവം അപ്പാ മകന്‍ കഞ്ഞി കുടിച്ച്‌ കിടക്കട്ടെ എന്നു കരുതി അയച്ച് കൊടുക്കുന്ന കാശ്‌ അത്രയും അഞ്ചു പൈസ കുറയാതെ പട്ടണത്തിലെ സുന്ദരന്‍ ചേട്ടന്റെ ജെന്റസ്‌ ബ്യൂട്ടി പാര്‍ല്ലറില്‍ എത്തിക്കുകയും താമസിച്ചിരുന്ന വീട്ടിലെ നാണിചേട്ടത്തിയുടെ മകള്‍ ലീലയെ ലയിനടിക്കുകയും അങ്ങനെ നാണിചേച്ചിയുടെ പണപ്പെട്ടിയിലെ കാശ്‌ തന്നെ എല്ലാ മാസവും കൃത്ത്യമായി നാണി ചേച്ചിടെ പക്കല്‍ തിരിച്ച് എത്തിക്കുകയും അവരുടെ വീട്ടിലെ “ഹെന്‍സിനെ“ കൃത്തിയമായി പിടികൂടി മൂപ്പ്‌ എത്തും മുമ്പെ പരലോകത്ത്‌ എത്തിച്ച്‌ സഹായിക്കുകയും പിറ്റേന്ന് കാലത്ത്‌ നാണിചേച്ചിക്ക്‌ ഒപ്പം ഈ മഹാപാതകം ചേയ്തവനെ.ഉറക്കെ ചീത്ത വിളിക്കുകയും(ആ ദുഷ്ടനെകണ്ട്‌ പിടിക്കാന്‍ ചില ആഭിചാര പ്രവൃതികള്‍ ഈ ശുദ്...