Skip to main content

പരിത്യാഗിയ്ക്ക്...

പരിത്യക്തനായവന്‍ പടിയിറങ്ങുന്നു
ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി
പ്രജ്ഞയില്‍ ഓര്‍മ്മകള്‍ ഇല്ല.. ഇന്നലെയില്ല
അവന്‍ കരയുന്നുമില്ല
അവന്റെ
വാക്കിന്റെ വക്കിലെ തീ കെട്ടടങ്ങിയിരിക്കുന്നു
മിഴികള്‍ പാതിയെരിഞ്ഞ് തീര്‍ന്നവ
മൊഴിയില്‍ കല്‍പ്പിത മൌനം നിരായുധന്റെ ഭാഷ
ഹൃദയത്തില്‍ തിണര്‍ത്ത മുറിപ്പാട്
വാര്‍ന്നൊഴുകുന്നത് വേരറ്റ ബന്ധങ്ങള്‍
മുഷിഞ്ഞ മുഖങ്ങള്‍ ഇറ്റിച്ചുതന്ന
ദുരന്ത സ്മൃതിയുടെ കറുത്ത ചോര
നഗ്നക്ഷതപാദങ്ങളില്‍
അറിയാ വഴിയിലെ കാലത്തിന്റെ താഡനം
പ്രാര്‍ത്ഥനാരഹിതമായ കേള്‍വി
ആത്മാവ് ആത്മാവിനെ അറിയാ ദിനങ്ങള്‍
ഇനി വരുന്നത് യൌവനത്തില്‍ പരിത്യക്തനായവന്റെ
അയന ദിനങ്ങള്‍
ഒരു കല്‍ക്കൂടിനുള്ളില്‍ ഒതുങ്ങാ‍തെ
ഒരു മാവിന്‍ കനലില്‍ അമരാതെ
മാതൃവിഷാദം മാത്രം ബാക്കിയായി
അവന്‍ പടിയിറങ്ങുന്നു

Comments

കലക്കീല്ലൊ... അത് അപ്ഡേറ്റ് ചെയ്തു അല്ലെ..? നന്നായി...

കുട്ടു (പ്രശാന്ത്)
Anonymous said…
ചിന്തിപ്പിക്കുന്ന വേദനിപ്പിക്കുന്ന വരികല്‍.
മയൂര said…
ആദ്യമായാണിവിടെ.... തീഷ്‌ണമായ വരിക്കള്‍...നല്ല ആശയം... നന്നായിരിക്കുന്നു...
ഒരു മകള്‍ അമ്മയ്‌ക്ക് കൊടുക്കാവുന്ന ഏറ്റവും വിലപ്പെട്ട സ്‌നേഹ സമ്മാനം..!
ആ അമ്മ ഭാഗ്യവതിയാണ്...
നല്ല വരികള്‍...
തുടര്‍ന്നും എഴുതുക....
Anonymous said…
ഇവിടെത്തിയത് വേറ്ര്രു ലിങ്കില്‍ നിന്നുമാണ്‍. നല്ല കവിതകല്‍
Anonymous said…
പരിത്യക്തനായവന്‍ പടിയിറങ്ങുന്നു
ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി ..


manoharam,

Popular posts from this blog

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഗാർഹിക പീഢനത്തിന്റെ പല ഇരകൾ -II നിത.

  ഗാർഹിക പീഢനത്തിന്റെ പല ഇരകൾ -II നിത. _ഗാർഹിക പീഢനത്തിന്റെ ഇരകൾക്ക് പല രൂപവും ഭാവവുമാവാം. എന്നാൽ പലപ്പോഴും അവർ കടന്നു പോകുന്നത് ഒരേ ചാക്രിക ക്രമത്തിലൂടെയാണ്. അതിനെ തിരിച്ചറിയുക എന്നതാണ് ചെറുത് നിൽക്കലിന്റെ ആദ്യ പടി. ഇത് ഞാൻ കുറിക്കുന്നത് എവിടെയോ ഇരിക്കുന്ന നീ കൂടി വായിക്കാനാണ്. നിന്നെ നീ അറിയാനാണ്. മുൻ കുറിപ്പിൽ പറഞ്ഞത് പോലെ നിതയുടെ ജീവിതം കേൾക്കാം. നിതയുടെ ജീവിതം നിത നാട്ടിലെ പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാൻ പരിചയപ്പെടുമ്പോൾ പ്രായം 30-കളുടെ തുടക്കം, ഒരു കുഞ്ഞു വരാൻ പോകുന്നു —ഇതായിരുന്നു അവളുടെ ജീവിതത്തിന്റെ അടിസ്ഥാനരേഖ. കോവിഡിന് മുൻപാണ് ഞങ്ങൾ പരിചയപ്പെടുന്നത്. കോവിടിന് ശേഷം മിക്കവാറും വർക്ക്ഫ്രംഹോം ആയാണ് നിത ജോലി ചെയ്തിരുന്നത്. ഭർത്താവ് ജോലി ആവശ്യങ്ങൾക്ക് യാത്ര പോകുന്നയാളും. രണ്ടു പേരും യാത്രാ പ്രിയർ, സാഹിത്യ സിനിമ ഭക്ഷണ പ്രേമികൾ. നല്ല മാതാപിതാക്കൾ.രസികർ. നഗരമധ്യത്തിൽ ഫ്ലാറ്റുണ്ട്. EMI അടയ്ക്കുന്നത് നിതയുടെ കൂടി വരുമാനത്തിൽ നിന്നാണ്. കൂടാതെ, വീട്ടുചെലവുകളിലും നിതയുടെ പങ്കാളിത്തം എപ്പോഴും ഉണ്ടായിരുന...