നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു.
പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്.
കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു.
എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ.
പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു.
പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്ക് അറ്റാക്കുകളിൽ കാണുന്നതെന്നെന്നാണ്. അവരുടെ സാന്നിധ്യമാണ് പലർക്കും തിരുത്താൻ തെയ്യാറാകുന്ന ഗാർഹിക കുറ്റവാളികൾക്ക് പോലും തിരുത്തൽ അസാധ്യമാകുന്നത്.
ഇരകളാകുന്ന വ്യക്തികൾ വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരു ദ്രോഹവും അവർ ചെയ്യ്തത ആളുകൾ.
ഒരു പക്ഷെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ.
അവരാണ് തങ്ങളുടെ സൗകര്യങ്ങളിൽ ഇരുന്നു, വിവാഹിതയായ / അല്ലെങ്കിൽ ഒരു കമ്മിറ്റഡ് ബന്ധത്തിൽ ഉള്ള ഒരു സ്ത്രീയെയും അവരുടെ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെയും ദ്രോഹിക്കാനുള്ള വെടിമരുന്ന് പല ഗാർഹിക പീഢകർക്കും ഒളിഞ്ഞും തെളിഞ്ഞും കൊടുക്കുന്നത്.
- Role of friends in Reinforcing Negative Behaviors - Role of friends pose as a real challenge in seeking real help and support for domestic abuse perpetrators- The social environment significantly influences behavior. Friends who minimize or justify abusive or unfaithful actions contribute to a lack of accountability. This social reinforcement can perpetuate harmful behaviors and impede efforts toward change. This wirte up is trying to touch the subject.
..............
ഗാർഹിക പീഢകരുടെ ആജ്ഞാനുവർത്തികളായ ഉപഗ്രഹങ്ങൾ (3 )
----------------------------------
"എന്റെ ചെങ്ങായി എന്തൊരു നല്ലവനായ ഉണ്ണി,
അവനു കിട്ടിയതോ ഒരു വട്ടിനെ - എന്നിട്ടും അവൻ അതിനെ സഹിക്കുന്നു."
------------------------------------
നിതയുടെ ജീവിതം തുടരുന്നു.
സതീഷും ഒത്തുള്ള ജീവിതം നിത എന്ന വ്യക്തിയെ മാറ്റി മറ്റൊരാളാക്കുകയായിരുന്നു..
സതീഷ് എന്ന ഭർത്താവ് മാത്രമായിരുന്നില്ല നിത്യയുടെ യാഥാർഥ്യങ്ങളെ മറ്റൊന്നാക്കി നിതയെ മാറ്റിക്കളഞ്ഞത് ..അവളുടെ ചുറ്റുമുള്ള സമൂഹം കൂടിയായിരുന്നു.
അവൾ ആത്മഹത്യ ചെയ്താൽ മാത്രം
"നിതാ നിന്റെ ദുരിതം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ നിനക്കൊപ്പം ഉണ്ടായേനെ നിന്നെ ചേർത്ത് നിർത്തിയേനെ എന്ന് പറഞ്ഞു ഒരു fB post ഇടുന്ന, അതല്ലെങ്കിൽ പരിചയക്കാരാണെങ്കിൽ മരിച്ചഅടക്ക് ദിവസം അന്ന് കാണുന്നവരോട്
"എന്തിനാ പെൺകൊച്ചു ഇത് ചെയ്തത് ആരോടെങ്കിലും ആ കൊച്ചിന് അത് പറഞ്ഞൂടാരുന്നോ?" എന്ന ചോദ്യം.
എന്നാൽ ആ ഇരയായായ പെൺകുട്ടി ആ ജീവിതത്തിലൂടെ കടന്നു പോകുമ്പോ തന്റെ അവസ്ഥ പറയാൻ ശ്രമിച്ചപ്പോൾ ,
"പോട്ടെ മോളെ ജീവിതമല്ലേ നീ ക്ഷമിയ്ക്ക്" അല്ലെങ്കിൽ ആ പറച്ചിൽ കേട്ട് "അതിനു ഒടുവിൽ നീ അറിഞ്ഞോ അപ്പുറത്തെ മറിയാമ്മ ചേട്ടത്തി അമേരിക്കയ്ക്ക് പോയി" എന്ന് പറഞ്ഞു വിഷയമേ മാറ്റി കളയുന്നവർ, മേത്തെ പാട് കണ്ടാലും അത് ഭർത്താവ് ഉപദ്രവിച്ചു ഉണ്ടായതാണ് എന്ന് പറയാൻ നോക്കിയാലും നീ ആ വയറു കാണിക്കാതെ , ഉടുപ്പ് ശരിക്കിടാൻ പറയുന്ന ബന്ധുക്കൾ / സുഹൃത്തുക്കൾ പ്രത്യേകിച്ചും ഭർത്താവ് സാമൂഹികമായ ചില ടിക്ക് ബോക്സ്കൾ കൊണ്ട് സമ്പന്നനാണെങ്കിൽ ഭാര്യയെക്കാൾ ഉയർന്ന സാമ്പത്തികം, ആരോഗ്യം, സൗന്ദ്യര്യം, കുടുബ മഹിമ, അഴകളവുകൾ ഇങ്ങനെ ഇങ്ങനെ. പിന്നെ ചില നാടുകളിൽ ആണെങ്കിൽ ഭർത്താവ് ആണായാൽ മതി ഭാര്യ എത്ര കഴിവുള്ളവളാണെങ്കിലും ഭർത്താവ് ശരിയും ഭാര്യ ശരികേടുമാകാൻ അധികം കാരണങ്ങൾ വേണ്ട.
ശരീരത്തിലെ പാടുകൾ അടി കിട്ടിയതാണ് എന്ന് പറയാൻ ശ്രമിച്ചാൽ ചിലപ്പോൾ ചില ഡോക്ടർമാർ പോലും തെളിവ് ചോദിച്ചു , നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ കുറിച്ച് വലിയ കുറ്റാരോപണമാണ് നടത്തന്നതെന്ന നിലയിൽ സംസാരിച്ചു ആ പെൺകുട്ടിയെ നിശ്ശബ്ദയായ്ക്കുന്ന കാലം.
നിത കടന്നു പോയതും അതെ സാമൂഹിക കുടുബവ്യവസ്ഥയിലൂടെയായിരുന്നു.
ഈ പ്രജൂഡിസ് മാറ്റി വെച്ച് നമ്മുടെ നിതമാരെ കേൾക്കാൻ അവരുടെ ഭാഗം വിശ്വസിക്കാൻ ഇനിയും നമ്മുടെ സമൂഹം തെയ്യാറാണോ? നമ്മുടെ കുടുംബങ്ങൾ തെയ്യാറാണോ?
മറ്റു ഗാർഹിക പീഢന കേസ്സുകൾ കേൾക്കുമ്പോൾ, ഭാര്യയുടെ സമ്മതമില്ലാതെ അറിവില്ലാതെ വേറെ ശാരീരിക ബന്ധങ്ങളിലേക്ക് പോകുന്ന പുരുഷന്മാർ വിവാഹ ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക സംഘര്ഷങ്ങള് കേൾക്കുമ്പോൾ ഒരു ചൂട് ചായയുടെ അകമ്പടിയോടെ അത്തരം പ്രവൃത്തികൾ ഹീനവും ക്രൂരവുമാണെന്നും പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ അപചയമാണ് ഇതെന്നും സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റ് കൂടിയായ സതീഷിനു ഉറക്കെ പറയാൻ കഴിഞ്ഞിരുന്നു. (സ്വയം താൻ ചെയ്യുന്നതെന്താണ് എന്ന് ആത്മപരിശോധന നടത്താതെ ).
താൻ ജീവിക്കുന്ന ജീവിതം വിവാഹത്തിനു മുൻപ് ഉണ്ടായിരുന്ന വ്യക്തിയിൽ നിന്ന് മാനസിക സംഘർഷമുള്ള ഒരാളാക്കി നിതയെ മാറ്റിയിരുന്നു.
അത് കൊണ്ട് നിതയുടെ ചുറ്റുമുള്ള സമൂഹവും പ്രശനം നിതയിൽ ആരോപിച്ചു (നിതയിൽ മാത്രം).
(The intersection of social constructs, gender norms, and societal expectations often places women at a heightened risk of experiencing mental health challenges in domestic abuse settings. Within such contexts, the victim is frequently pathologized, labelled as mentally unstable, or morally deficient, while the perpetrator is granted social acceptance or absolution. This systemic disparity not only perpetuates abuse but also silences victims, reinforcing a cycle of harm).
ഇതിനിടയിൽ കൂട്ടുകാരുടെ അടുത്ത് വീട്ടുജോലികൾ ചെയ്യാത്ത എപ്പോഴും രോഗിയായ ഒരു സ്ത്രീ എന്ന ഇമേജ് സതീഷ് നിതയെ കുറിച്ച് ഉണ്ടാക്കി എടുത്തു. താൻ ആണ് കുടുബകാര്യങ്ങൾ മുഴുവനും ചെയ്യുന്നത്. താനാണ് കുടുബസ്ഥൻ.
എന്നാൽ സതീഷ് ഒരു മുഴുവൻ സമയ ജോലിക്കാരനാണെന്നും അത് പോലെ തങ്ങൾ അടക്കമുള്ള അസംഖ്യം സ്ത്രീ പുരുഷ സുഹൃത്തുക്കൾ സതീഷിനു ഉണ്ടെന്നും ഇവരുടെ ഒപ്പമെല്ലാം സാധാരണയിൽ കവിഞ്ഞ സമയം ഒരു ദിവസം ചിലവിടുന്ന ആളാണ് സതീഷ് എന്നും ഒന്ന് ആലോചിച്ചാൽ മനസിലാകുന്ന സുഹൃത്തുക്കൾ ഈ നറേറ്റിവ്നെ ഒരിക്കലും ചോദ്യം ചെയ്തില്ല.
സതീഷിനും നിതയ്ക്കും വീട് വാങ്ങാൻ ഉള്ള പണം എങ്ങനെ ഉണ്ടായി?. സതീഷിനു തന്റെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചു ഇങ്ങനെ സ്വാതന്ത്രമായി എങ്ങനെ ജീവിക്കാൻ കഴിയുന്നു?. മുട്ടിനു മുട്ടിനു ജോലി മാറി ഓരോ പുതിയ സ്ഥലത്തു ഒരു ചെറിയ കുട്ടിയുമായി എങ്ങനെ പെട്ടെന്നു സെറ്റിലായി ജീവിക്കാൻ കഴിയുന്നു?. അതിന്റെ പിന്നിലെ മാജിക് എന്താണ്.? ഒന്ന് ആലോചിച്ചാൽ ഒന്നിലും ഉറച്ചു നിൽക്കാത്ത സതീഷല്ല നിതയാണ് അവരുടെ സ്ഥിരതയുള്ള ജീവിതത്തിനു പിന്നിലെന്ന് ആർക്കും മനസിലാകും. എന്നാൽ പുറമെ പുരോഗമനം പ്രഖ്യാപിയ്ക്കുന്ന, സതീഷിന്റെ സുഹൃത്തുക്കൾക്ക് നിതയുടെ അവരുടെ ജീവിതത്തിലെ ക്രിയമാകമായ ഇടപെടലുകൾ അംഗീകരിക്കാനോ കാണാനോ കഴിഞ്ഞില്ല.
കാരണം ഈ സുഹൃത്തുക്കൾക്ക് അവർ നിതയെ കുറിച്ച് ഉണ്ടാക്കിയ പ്രെജുഡീസ് ആയ ഇമേജ് കോൺസ്ട്രക്ക്ടനു ഘടക വിരുദ്ധമാണല്ലോ ഈ ഇമേജ്. അത് അംഗീകരിക്കുകയെന്നാൽ തങ്ങൾ തെറ്റി പറ്റി എന്നാവില്ലേ. അത് കൊണ്ട് അവർ കൂടുതൽ സതീഷിന്റെ narrativi നെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി.
സ്ത്രീ സുഹൃത്തുകളെയും പുരുഷ സുഹൃത്തുക്കളെയും അവർ ആഗ്രഹിക്കുന്ന രീതിയിൽ "ടേക്ക് കെയർ" ചെയ്യുന്ന സതീഷിനെ അവർക്ക് സാമ്പത്തികമായും ശാരീരികമായും മാനസികമായും ആവശ്യമുണ്ടായിരുന്നു. അതിനു സതീഷ് തെയ്യാറാകുമ്പോൾ പകരമായി ആ സമയത്തു സതീഷ് പറയുന്ന നിത നിഗ്രഹണം അവർ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചു.
സതീഷ് പറയുന്നത് എന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന സുഹൃത്തുക്കൾകൂടിയാണ് നിത നേരിടേണ്ടി വന്ന, പ്രമീള നേരിടേണ്ടി വന്ന, അല്ലെങ്കിൽ ഇത് വായിക്കുന്ന മറ്റൊരു ദീപയെ ദീപ്തിയോ നേരിടേണ്ടി വരുന്ന ഗാർഹിക പീഢനത്തിന്റെ accomplice perpetrators. (സഹായികളായ ക്രിമിനലുകൾ ).
സതീഷിനു ഭക്ഷണം സമയത്ത് കിട്ടിയില്ലെങ്കിൽ ദേഷ്യവും അരിശവും വരും അതറിയാവുന്ന നിത മണിക്കൂറുകളുടെ ദൂരെ യാത്ര ചെയ്തു വന്നാൽ പോലും തന്റെ ഉടുപ്പ് പോലും മാറാതെ രാത്രിയിലും സതീഷിനായി ഭക്ഷണം ഉണ്ടാക്കി അവനെ ഊട്ടി കിടക്കുന്നയാളാണ്. എപ്പോഴും പക്ഷെ അത് സതീഷിനു രജിസ്റ്ററാവില്ല.
ഒരു പൈസ പോലും സതീഷ് നിതയ്ക്ക് ചിലവിനു കൊടുക്കിലെങ്കിലും, നിത ഒരു അഞ്ചു രൂപാ ചോദിച്ചാൽ അതിന്റെ കണക്കു തിരിച്ചു ചോദിച്ചു, നിത സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഒരു ഉടുപ്പ് വാങ്ങിയാൽ അവൾക്ക് ഭയങ്കര ചിലവാ. അവൾ ഉടുപ്പും make up ഉം വാങ്ങി പൈസ കളയും എന്ന് കേൾക്കുന്ന സുഹൃത്തുക്കൾ സതീഷ് കഷ്ട്ടപെട്ട് ഉണ്ടാകുന്ന പൈസ ധൂർത്തടിച്ചു കളയുന്ന ഭാര്യയേ കാണും. പുശ്ചിയ്ക്കും.
( “Social networks play a crucial role in shaping the behavior of domestic violence perpetrators. When peers normalize or trivialize abusive actions, this reduces the perpetrator’s perception of wrongdoing and reinforces harmful behavior.”- Bell, K. M., & Naugle, A. E., Social support and its influence on domestic violence perpetrators: Systematic review and implications for interventions.)
എന്നാൽ സതീഷിന്റെ യഥാർത്ഥ പൈസയും സമയവും ഒഴുകിയിരുന്നത്ത്, ഒഴുക്കിയിരുന്നത് അയാളുടെ കാമുകിമാർക്ക് വേണ്ടിയും തന്നെ വാലിഡേറ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്ക് വേണ്ടിയുമായിരുന്നു എന്ന്, നിതയുടെ ഈ കുറ്റങ്ങൾ വന്നു പറയുമ്പോൾ അത് കേട്ട് കൈ അടിച്ചു പ്രോത്സാഹിപ്പിച്ചിരുന്ന ഈ കാമുകിമാരും മുൻകാമുകിമാരും സുഹൃത്തുകളും അറിഞ്ഞില്ല. തങ്ങളുടെ പ്രോസ്താഹനം മണിക്കൂറുകൾക്ക് ശേഷം ഒരു സ്ത്രീ അടിയേറ്റ് അവരുടെ അടുക്കള തിണ്ണയിലോ വീടിനു പുറകിലെ പറമ്പിലോ പോയി പേടിച്ചിരിയ്ക്കുന്ന ഒരു സ്ത്രീയെ ഉണ്ടാക്കുന്നുണ്ട് എന്ന് അവർക്ക് ചിന്തിക്കേണ്ട കാര്യമില്ലല്ലോ.
സതീഷിന്റെ ഭാഗം മാത്രം കേൾക്കുന്ന ഈ മഹാന്മാരും / മഹതികളും നീ ഇത്ര മിടുക്കനായിട്ടും ഇത് പോലെ നിനക്ക് ചേരാത്ത ഒരു ബന്ധത്തിൽ നിന്ന് ഇവളെ കെട്ടി ജീവിതം കൊടുത്തിട്ടും ഇവൾ ഇങ്ങനെ ആണല്ലോ നിന്നോട് ചെയ്യുന്നത് എന്ന് ചോദിക്കാൻ തുടങ്ങി. അതായിരുന്നു സതീഷിന് വേണ്ടത് - ആ വാലിഡേഷൻ.
(“Narcissists, driven by a constant need for validation, often justify infidelity through external blame—frequently supported by peers who echo their grievances about partners.”- Campbell, W. K., & Foster, C. A. (2002). The role of narcissism in romantic relationships: Romantic dissatisfaction and the propensity for infidelity. Journal of Personality and Social Psychology, 83(1),).
വിവാഹേതര ലൈംഗിക ബന്ധങ്ങൾ സ്വാഭാവികമാണെന്നും അത് ജീവിതത്തിൽ വേണ്ടതാണെന്നും തന്റെ കുടുബ ജീവിതം ശരിയല്ലെങ്കിൽ വിവാഹേതര ചുറ്റികൾ ആകാമെന്നും പറഞ്ഞു സതീഷിന്റെ പ്രവർത്തികൾക്ക് സോഷ്യൽ സാംക്ഷൻ കൊടുത്തു അയാളെ പ്രോത്സാഹിപ്പിക്കുന്ന നാണുക്കൾ കൂടി ചുറ്റിനും കൂടിയപ്പോൾ സതീഷ് ഉണ്ടാകുന്ന മാരിറ്റൽ ഹാമിന്റെ ആക്കം കൂടി.
(“When peers shift the blame onto victims or suggest that abusive behavior is justified, perpetrators feel less inclined to take responsibility, perpetuating cycles of violence.”- Jewkes, R., & Morrell, R. (2008). Peers' role in domestic violence perpetration: A qualitative study on social influences. Social Science & Medicine, 67(
, 1258–1268.)

ഇത്തരം ഇന്റെറാക്ഷൻസ് സതീഷ് എന്ന വ്യക്തിയുടെ self എസ്റ്റീമിനെ ബാധിക്കുന്നുണ്ട്. ഇത്തരം വ്യക്തികളുമായുള്ള ഡിസ്കോഴ്സ് തന്നിലെ ആത്മസംഘര്ഷത്തിന്റെ (between right and wrong ) ആക്കം കൂട്ടുകയാണ്. തന്റെ ജീവിതത്തിലെ സന്തോഷമില്ലായ്മക്ക് യഥാർത്ഥകാരണം നിതയല്ല തന്റെ തന്നെ മാനസിക വ്യാപാരങ്ങളാണ്. അത് താൻ പങ്കു വെയ്ക്കുന്നത് തന്നെ ആരോഗ്യകരമായി സഹായിക്കാൻ കഴിയുന്ന ആളുകളോട് അല്ല. മറിച്ചു തന്റെ തന്നെ ഡിവിയൻസിക്ക് കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്നവരോടാണെന്നു സതീഷ് മനസിലാക്കിയില്ല. ഇവരുടെ അടുത്ത് പോയി താൻ സംസാരിക്കുന്നതു അവരുടെ വാലിഡേഷന് വേണ്ടിയാണ് എന്നും ഭാര്യയെ തല്ലാൻ കൂടുതൽ ഉർജ്ജമാണ് ഇവരിൽ നിന്ന് താൻ ആർജ്ജിച്ചു എടുക്കുന്നതെന്നും സതീഷ് തിരിച്ചറിഞ്ഞില്ല.
( “The attitudes of close friends significantly impact moral decision-making. When friends condone infidelity, individuals feel validated and less culpable in engaging in such behavior.”- Fincham, F. D., & May, R. W. (2013). Social norms and infidelity: The role of close friends' opinions. Journal of Social and Personal Relationships, 30(5), 657–676.)
ഇതിന്റെ മറ്റൊരു ഫലം രഹസ്യ വേഴ്ചകളിൽ നിന്ന് കിട്ടുന്ന ഡോപമിൻ ഹിറ്റ് സതീഷിനു തന്റെ നിത്യ ജീവിതത്തിൽ കിട്ടാതെ ആയി.
വിവാഹ ജീവിതത്തിൽ സ്ട്രെസ് അല്ലെ അത് കൊണ്ട് സ്ട്രെസ് ബസ്റ്റർ ആയി ഇത് പോലെ പര സ്ത്രീ ബന്ധങ്ങൾ ആകാം എന്ന് പറഞ്ഞു കൊടുക്കുന്ന അതിനെ പ്രോത്സാഹിപ്പിയ്ക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും സതീഷിനു ഉണ്ടായിരുന്നു. അതിനാൽ ഭേദിക്കുന്ന അതിർ വരമ്പുകളുടെ എണ്ണവും വലിപ്പവും കൂടിവന്നു. നിതയ്ക്ക് നേരിടേണ്ടി വന്ന ആഘാതങ്ങളും.
(“The influence of external validation cannot be understated; perpetrators often rely on friends who dismiss or justify abusive actions, creating a psychological buffer against feelings of guilt.” Finkel, E. J., & Eckhardt, C. I. (2013). Social psychological processes in intimate partner violence. Annual Review of Psychology, 64(1), 617–643)
എന്നാൽ തനിയ്ക്ക് ചുറ്റും സംഭവിക്കുന്നത് നിതയ്ക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായില്ല. കാരണം ...
Testing the boundaries with intimidation and then normalise the act ഇതാണ് സതീഷ് ചെയ്തോണ്ടിരുന്നത്.
ഒരു തെറ്റ് സതീഷ് ചെയ്തിട്ട് അതിന്റ മാനസിക പിരിമുറുക്കത്തിൽ നിന്ന് ഉണ്ടാകുന്ന കുടുംബാന്തരീക്ഷത്തിൽ ഒരു വഴക്ക് ഉണ്ടാകും, അത് നിത എത്രത്തോളം ടോളററെറ്റ് ചെയ്യും എന്നും നോക്കും.
ഉദാഹരണത്തിന് ഒരു മുൻ കാമുകിയെ ഫേസ് ബുക്കിൽ കണ്ടു അവരുമായി പ്രേമ സല്ലാപം തുടങ്ങുന്നു. അതിൽ സതീഷിന്റെ ഉള്ളിലെ സമൂഹത്തിന്റെ മുന്നിലെ നല്ല ഭർത്താവായ സതീഷിനു ഒരു മോറൽ anxiety ഉണ്ട്. പക്ഷെ ഈ സ്ത്രീയുമായി ഉള്ള ചാറ്റ് നിറുത്താനാവുന്നില്ല.
നിതയെ കാണുമ്പോൾ കുറ്റബോധമുണ്ട്. പക്ഷെ ആ കുറ്റബോധത്തിലും ഏറെയാണ് മറ്റേ സ്ത്രീയോട് സംസാരിക്കുമ്പോൾ കിട്ടുന്ന ലൈംഗിക സുഖം.
അപ്പോൾ സതീഷിന് ആ സ്ത്രീയോട് സംസാരിക്കാൻ തന്റെ ഉള്ളിൽ തന്നെ ന്യായീകരിക്കത്തക്ക ഒരു കാരണം വേണം. അതിനു സതീഷ് നിതയോടു കൊച്ചു കൊച്ചു കാര്യങ്ങളെ ചൊല്ലി വഴക്ക് ഉണ്ടാകും.
തന്റെ സുഹൃത്തുക്കളോടു പോയി നിത കൊച്ചു കൊച്ചു കാര്യങ്ങളെ ചൊല്ലി പ്രശ്നം ഉണ്ടാകുന്ന സ്ത്രീയാണെന്ന് പറയും. അപ്പോൾ സുഹൃത്തുക്കൾ സതീഷ് നിനക്കും ഒരു ജീവിതം വേണ്ടേ എന്ന് ചോദിക്കും. അപ്പോൾ സതീഷിനു മറ്റേ സ്ത്രീയോട് വെളുപ്പിനെ എണീറ്റു സെക്സ് ചാറ്റ് ചെയ്യാനുള്ള ന്യായീകരണമായി.
ഇങ്ങനെ കുറെ ദിവസം ചെയ്യുമ്പോൾ അതിനു പാരലൽ ആണ് സതീഷ് വീട്ടിൽ ഉണ്ടാകുന്ന സംഘർഷത്തോടു കാര്യം അറിയാത്ത നിത താതാധ്യമം പ്രാപിയ്ക്കും.
ആ ദിവസങ്ങൾ കൊണ്ട് സതീഷ് മറ്റേ സ്ത്രീയോട് സംസാരിക്കുന്നതു ഏറ്റവും സ്വാഭാവികവും തന്റെ അവകാശവുമായി എടുക്കും.
നിതയ്ക്ക് ശാരീരികവും മാനസികവുമായി ഏറ്റവും സതീഷിനെ ആവശ്യമുള്ള സമയമായിരുന്നു അവർക്ക് ആദ്യമുണ്ടായ കുട്ടി അവർക്ക് നഷ്ട്ടമായ സമയം.
അതിനു കാരണമായത് സതീഷിന്റ തന്നെ പ്രവർത്തികൾ ആണ്. എന്നാൽ ആ അക്കൗണ്ടബിലിറ്റി എടുക്കാൻ സതീഷിനു ആയില്ല. ആ കുഞ്ഞു ഉള്ളിൽ ഉണ്ടായ ആദ്യ സെമെസ്റ്ററിൽ താൻ ഒരു തന്തയാൽ തന്റെ ചുറ്റികൾ നിന്ന് പോകുമ്പോ തന്റെ സ്വാതന്ത്ര്യങ്ങൾ പോകുമോ താൻ എന്നന്നേയ്ക്കുമായി നിതയിൽ തളച്ചിടപ്പെടുമോ? താൻ ഒരു പിതാവായാൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ എടുക്കേണ്ടി വരുമോ?
താൻ ഒരു അച്ഛനാകുന്നു എന്നതു അറിഞ്ഞ ആദ്യ excitement നു ശേഷം സതീഷിന്റെ anxiety ഇതായിരുന്നു. അത് നിതയുടെ ഗര്ഭാവസ്ഥ ദുരിതമാക്കി. ആ കുട്ടിയെ അവർക്ക് നഷ്ട്ടപ്പെട്ടു. അതിനു സതീഷ് പറഞ്ഞുണ്ടാക്കിയ കാരണം നിത ആ കുഞ്ഞിന് റെഡി അല്ലാരുന്നു. അത് കൊണ്ട് കുട്ടിയെ നഷ്ട്ടപ്പെട്ടു.
എന്നാൽ യഥാർത്ഥത്തിൽ ആ താൻ ഒരു പിതാവായാൽ നഷ്ടമാകുന്നത് തന്റെ സ്വാതന്ത്ര്യമല്ലേ താൻ ഇതിനു റെഡിയായിരുന്നോ? നിതയോടു തനിയ്ക്ക് ഉള്ള അതൃപ്ത്തി താൻ എന്തെങ്കിലും തരത്തിൽ ഇപ്പോൾ പ്രകടിപ്പിയ്ക്കുന്നണ്ടോ? വിവാഹം ഒരു അബദ്ധമായി എന്ന് കരുതുന്ന താൻ ആണോ ആ കുഞ്ഞു നഷ്ട്ടമാകാൻ യഥാർത്ഥ കാരണം?
ആരും ചോദിച്ചില്ല.
കുഞ്ഞു പോയതിന്റെ മെന്റൽ ടെൻഷൻ മാറ്റാൻ എന്നാൽ താൻ പണ്ട് ബന്ധെപ്പട്ടിരുന്ന സ്ത്രീയെ പോയി കണ്ടു റിഫ്രഷ് ആയി വരാൻ ഉപദേശിച്ച സുഹൃത്തോ, തന്നെ കാമ പൂർവം പ്രാപിയ്ക്കാൻ വന്ന മുൻ കാമുകനോട് സെക്സ് പറ്റില്ല പക്ഷെ നമുക്ക് നടക്കാൻ പോകാം സംസാരിയ്ക്കാം എന്നൊക്കെ പറഞ്ഞു അയാൾ പറയുന്ന blame ഷിഫ്റ്റിംഗ് കഥകൾ കേട്ട് അന്നും പിന്നെ വര്ഷങ്ങളോളവും അയാളെ എന്റെർറ്റൈൻ ചെയ്ത സ്ത്രീ സുഹൃത്തുക്കളോ സതീഷിനോട് താൻ എന്താണ് ഹേ ചെയ്യുന്നതെന്ന് തിരിച്ചു ചോദിച്ചില്ല.
ആ മെന്റൽ സ്ട്രീസിൽ നിന്ന് പുറത്തു വരാൻ സതീഷ്
ഈ സംസാരം അടുത്ത ബൗണ്ടറി കടന്നു virtual സെക്സ് ലൈക്കും physical sex ലൈകും ഈ ഒരു സ്ത്രീയിലും പിന്നെ പല സ്ത്രീകളിലേയ്ക്കും പോകുമ്പോൾ നിത ഇതേ ഹാനിയുടെ ചാക്രിക ക്രമത്തിലൂടെയും അതുണ്ടാക്കുന്ന anxiety പാനിക് അറ്റാക്കുകളിലൂടെയും കടന്നു പോകേണ്ടി വന്നു.
ഈ പ്രശ്നങ്ങളുടെ ബൈ പ്രോഡക്റ്റ് ആയ നിതയുടെ anxiety അറ്റാക്ക് സതീഷിനും മറ്റുള്ളവർക്കും നിതയെ വീണ്ടും വീണ്ടും അടിയ്ക്കാനുള്ള
ആയുധമായി.
സതീഷിന്റെ പരസ്ത്രീ സമ്പർക്കവും, രഹസ്യ ജീവിതവും anger ഇഷ്യൂസും അറിയുന്നവർ പോലും ഇത്തരം പ്രവൃത്തികൾ അയാളുടെ വ്യക്തിജീവിതത്തിലും കുടുബജീവിതത്തിലും ഉണ്ടാകാവുന്ന ഹാനി ചോദ്യം ചെയ്തില്ല.
നിങ്ങളുടെ പ്രവർത്തികളാണോ നിതയെ ബുദ്ധിമുട്ടിയ്ക്കുന്നതെന്നു ആരും സതീഷിനെ challenge ചെയ്തില്ല.
വീണ്ടും വീണ്ടും ഇതേ അവസ്ഥയിൽ വഴക്ക് ഉണ്ടാകും. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അതെ സാഹചര്യം വീട്ടിൽ വീണ്ടും ഉണ്ടായാൽ മുൻ ഹാനിയുടെ അനുഭവം വെച്ച് നിത മിണ്ടാതെയാകും. അപ്പോൾ ആ പ്രവർത്തി ചെയ്യാൻ സതീഷിനു കൂടുതൽ ധൈര്യമാകും കൂടുതൽ സ്വാഭാവികമായി അടുത്ത തവണ സതീഷ് അത് ചെയ്യും.
The cycle of abuse continued
(തുടരും ..)
Comments