ഏറെ പ്രിയപെയ്ട്ടതായത് എന്തോ വാര്‍ന്നു പോവും പോലെ തോന്നുന്നു ഓരോ മഴയും പെയ്തു തോരുമ്പോള്‍. അവളെ കുറിച്ച് അവന് പറഞ്ഞു കൊണ്ടിരുന്ന അത്ര നേരവും ഞാന്‍ കേട്ടത് പിന്നില്‍ പെയ്തു തോരുന്ന മഴ ആണ്. പിന്നീട് എപ്പോഴോ ദുരങ്ങള്‍ക്കിടയില്‍ മഴ മാത്രമായി. ഞങ്ങളുടെ കൂട്ടുകാരി. എനിക്കോ അവനോ അവള് ഏറെ പ്രിയപെയ്ട്ടത് എന്ന് എനിക്കറിയില്ല...ഒന്നറിയാം..ഞങ്ങളുടെ ഉള്ളില്‍ ആധിയുടെ ഒരു പെരുമഴ പെയ്യിക്കാന്‍ അവള്‍ക്കു എന്ന് കഴിഞ്ഞിരുന്നു. എങ്കിലും ആ മഴയെ ഞങ്ങള്‍ സ്നേഹിച്ചിരുന്നു..ഞങ്ങളേ ഏറെ..
All my images are copyrighted so write to me first(madhudee@gmail.com if you want to use this,thanks)for more visit www.deepapraveen.com.
നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്‍ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...
Comments