Skip to main content

ഒരു മഴക്കാല ...

കാലദേശാതിവര്‍ത്തിയായ  മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു. നനച്ചും നനഞ്ഞും ഒരു വികൃതി കുട്ടിയേ  പോലെ സ്വയം തിമര്‍ക്കലില്‍ ആഹ്ളാദിക്കുന്നു. ഇങ്ങനെ ഒരു മഴയില്‍ ഒരു കൊലുസിന്റെയ്  കണ്ണീര്  ഉണ്ടായിരുന്നു. അവള്‍  എന്റെ  ചെങ്ങാതിയായിരുന്നു. മഴയുടെ മുന്‍പേ എത്തുന്ന  കിലുങ്ങുന്ന  സ്വരമായിരുന്നു. മഴ നനച്ച നാരങ്ങാ മിട്ടായികള്‍ എനിക്കായി കാത്തു വെച്ചിരുന്ന, എന്നേ മഴയിലേയ്ക്ക്‌  കൈപിടിച്ച്  നടത്തിയിരുന്ന, എന്റെ കുട തട്ടി തെറിപ്പിച്ച്  എന്നില്‍  നിന്നും ഓടി പോയിരുന്ന  , പളളി  മുറ്റത്തിരുന്നു പുസ്തകതാള്  കീറി കളിവള്ളം  ഉണ്ടാക്കിയിരുന്ന, ശവകൊട്ടക്ക് പിന്നിലേ  പുതുലഞ്ഞു  നിന്നിരുന്ന റോസയില്‍  നിന്നും  നനഞ്ഞ  പൂക്കള്‍ പറിച്ചു ബാല്യത്തിന്റെയ് സ്വതന്ത്ര്യം  ആഘോഷിച്ചിരുന്ന, മഴത്തുള്ളികളില്‍ ആലിപഴം  ഒളിഞ്ഞിരിപ്പുണ്ട് എന്നും 100 തുള്ളികളെ പിടിച്ചു അതില്‍  അതര്‍ ഒഴിച്ചാല്‍, അത്തറിന്റെ  മണമുള്ള  ഐസ്  മിടായി  ഉണ്ടാകും എന്നും  എന്നേ പറഞ്ഞു  പറ്റിച്ച  പെണ്‍കുട്ടി. നീ ഇന്ന്  എവിടെ  ആണ്?  


ഒരു  വെള്ളി ആഴ്ച്ച ദിവസത്തില്‍ കളഞ്ഞ്  പോയ  നിന്റേ ഒറ്റ കൊലുസ്സ്  തിരക്കി നിറഞ്ഞ  കണ്ണും ആയി ആ മഴയില്‍ നീ ആ പള്ളി മുറ്റത്ത്  ഉണ്ടായിരുന്നു. അമ്മ വഴക്ക് പറയും വൈകി എത്തിയാല്‍ എന്ന കാരണം പറഞ്ഞും പറയാതെയും ഞാന്‍ ഓടുമ്പോള്‍ നീ പിന്നില്‍ നിന്ന്  വിളിക്കുന്ന്ടയിരുന്നു  ഒന്ന് നില്‍ക്കടോ  ഒരുട്ടം  പറയാന്‍ ഉണ്ട്  എന്ന്  പറഞ്ഞ് . ഞാന്‍  ഒന്ന്  തിരിഞ്ഞു നോക്കുക മാത്രം ചെയ്തു . നിന്റെ മഴ നനഞ്ഞ കണ്ണുകള്‍ കാണാന്‍ മാത്രം . 

പുതിയ തിങ്കളാഴ്ച്ചയില്‍ , പിന്നേ ഉള്ള ഒരു തിങ്കളാഴ്ചകളിലും ഞാന്‍ നിന്നെ കണ്ടില്ല. ആരോ പറഞ്ഞു, നിനക്ക്  ഒരാളേ ഇഷ്ട്ടമായിരുന്നു അത്രേ, ഒരു പൊടി മീശക്കാരന്‍ പത്താം ക്ളാസ്സ് കാരനേ. മഴ ഉള്ള ഒരു വെള്ളി ആഴചയില്‍ നീയും നിന്റേ പൊടി മീശക്കാരനും ജീവിതത്തിലേക്ക്  ഒരുമിച്ചു നടക്കാന്‍ ഇറങ്ങി തിരിച്ചിരുന്നു അത്രേ. അതറിഞ്ഞ ആരോ നിങ്ങളേ രണ്ടാളേയും തിരികേ വീട്ടില്‍ എത്തിച്ചു എന്നും. പിന്നേ ഒരിക്കലും ഞാന്‍ നിന്നേ കണ്ടിട്ടില്ല. നിനക്കും  നിന്റെ  പൊടി മീശക്കാരനും  എന്തു  സ്വംഭവിച്ചു  എന്ന്  എനിക്കറിയില്ല. എന്നാല്‍ മഴ പ്രണയം കൂടി ആണ് എന്ന് എന്നോട്  പറയാതേ പറഞ്ഞത്  നീ എന്ന എട്ടാം ക്ലാസ്സുകാരിയാണ് . ഇന്നും മഴയില്‍ നിറഞ്ഞ പനിനീര്‍ പൂക്കള്‍ കാണുമ്പോള്‍  റിനി ഞാന്‍ നിന്നേ ഓര്‍ക്കുന്നു. ഞാന്‍  അറിയാതെ പോയ നിന്റേ പ്രണയത്തേയും.

Comments

എന്തോ ഒരു അവ്യക്തത...
ഇനി എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല.
Cv Thankappan said…
നന്നായിട്ടുണ്ട്.
വാക്യഘടനയിലെ അപാകതയാണ്
ഈ രചനയുടെ ആകര്‍ഷണീയത
നഷ്ടപ്പെടുത്തിയത്‌.അല്ലെങ്കില്‍
ഈ കുഞ്ഞോര്‍മ്മകള്‍
മനോഹരമാകുമായിരുന്നു.
ആശംസകള്‍
Anonymous said…
ഹായ്....
ലക്ഷണമൊത്തതോ വളരെ ആകര്‍ഷകമായതോ ആയ ഒന്നായി തോന്നിയില്ല, വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്ക്ണം..
.

പക്ഷേ നമ്മുടെ സത്വത്തില്‍ നിന്നും എത്രത്തോളം അകലം പാലിച്ചു ജീവിക്കാം എന്ന ചിന്തയോട് കൂടി മാത്രം മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തില്‍ ,

ഓര്മകള്‍ സൂക്ഷിക്കുകയും, അതിനെ മാതൃഭാഷയില്‍ കോറിയിടുകയും ചെയ്യുക എന്നത് വളരെ ശ്രേഷ്ഠമായ ഒരു കാര്യമാണ്...

ഇന്നെഴുതിയതും ഓര്‍മയാകുന്ന ഒരു കാലമുണ്ടാകും, അന്നും അഭിമാനത്തോടെയും ഗൃഹാതുരത്വത്തോടെയും വായിക്കാന്‍ കഴിയുന്ന വാകുകള്‍ എഴുതാന്‍ താങ്കള്‍ക് കഴിയട്ടെ..

Popular posts from this blog

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഗാർഹിക പീഢനത്തിന്റെ പല ഇരകൾ -II നിത.

  ഗാർഹിക പീഢനത്തിന്റെ പല ഇരകൾ -II നിത. _ഗാർഹിക പീഢനത്തിന്റെ ഇരകൾക്ക് പല രൂപവും ഭാവവുമാവാം. എന്നാൽ പലപ്പോഴും അവർ കടന്നു പോകുന്നത് ഒരേ ചാക്രിക ക്രമത്തിലൂടെയാണ്. അതിനെ തിരിച്ചറിയുക എന്നതാണ് ചെറുത് നിൽക്കലിന്റെ ആദ്യ പടി. ഇത് ഞാൻ കുറിക്കുന്നത് എവിടെയോ ഇരിക്കുന്ന നീ കൂടി വായിക്കാനാണ്. നിന്നെ നീ അറിയാനാണ്. മുൻ കുറിപ്പിൽ പറഞ്ഞത് പോലെ നിതയുടെ ജീവിതം കേൾക്കാം. നിതയുടെ ജീവിതം നിത നാട്ടിലെ പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാൻ പരിചയപ്പെടുമ്പോൾ പ്രായം 30-കളുടെ തുടക്കം, ഒരു കുഞ്ഞു വരാൻ പോകുന്നു —ഇതായിരുന്നു അവളുടെ ജീവിതത്തിന്റെ അടിസ്ഥാനരേഖ. കോവിഡിന് മുൻപാണ് ഞങ്ങൾ പരിചയപ്പെടുന്നത്. കോവിടിന് ശേഷം മിക്കവാറും വർക്ക്ഫ്രംഹോം ആയാണ് നിത ജോലി ചെയ്തിരുന്നത്. ഭർത്താവ് ജോലി ആവശ്യങ്ങൾക്ക് യാത്ര പോകുന്നയാളും. രണ്ടു പേരും യാത്രാ പ്രിയർ, സാഹിത്യ സിനിമ ഭക്ഷണ പ്രേമികൾ. നല്ല മാതാപിതാക്കൾ.രസികർ. നഗരമധ്യത്തിൽ ഫ്ലാറ്റുണ്ട്. EMI അടയ്ക്കുന്നത് നിതയുടെ കൂടി വരുമാനത്തിൽ നിന്നാണ്. കൂടാതെ, വീട്ടുചെലവുകളിലും നിതയുടെ പങ്കാളിത്തം എപ്പോഴും ഉണ്ടായിരുന...