Skip to main content

Posts

നിത്യയുടെ കഥ -----1

നിത ഒരാൾ അല്ല ...ഫ്ബ് യിൽ നിതയെ കുറിച്ച് എഴുതാൻ പെട്ടെന്ന് പ്രചോദനമായത് MT യുടെ മരണത്തിനു അടുത്ത് വന്ന കുറിപ്പുകളിൽ നിന്ന് പ്രമീള നായരെ കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു.  ---------------------- ഇതിലെ പേരുകൾ സ്ഥലങ്ങൾ സങ്കല്പികമാണ് പക്ഷെ അനുഭവങ്ങൾ ഒരു പാട് അടുത്ത് നിന്ന് കണ്ട ഒരുപാട് പേരുടേതാണ്  ------------------------------- ജീവിതത്തിൽ നിന്ന് പടി ഇറങ്ങി പോകുന്ന പെൺകുട്ടികൾ .. ................ 19 വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യയുടെ വാർത്തയാണ് ടൈംലൈൻ നിറയ്ക്കുന്നത്. "അവർ അത് ചെയ്താൽ, ഇത് ചെയ്താൽ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു" എന്ന അഭിപ്രായങ്ങളും കേൾക്കുന്നു. നാം കരുതുന്നപോലെ ഉയർന്ന വിദ്യാഭ്യാസവും വിവരവും കാര്യപ്രാപ്‌തിയും ഉണ്ടെങ്കിൽ ഇത്തരം ആത്മഹത്യകൾ ഒഴിവാക്കാനാകുമോ? കഴിഞ്ഞ നാല് വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗാർഹിക പീഡനങ്ങൾ, സ്ത്രീധനത്തെ ചൊല്ലിയുള്ള മരണങ്ങൾ, ആത്മഹത്യകൾ, അതുമായി ബന്ധപ്പെട്ട ആത്മഹത്യാ ശ്രമങ്ങൾ—ഇവയുടെ ഇരകൾ നേരത്തെ കല്യാണം കഴിച്ചു വിടേണ്ടി വന്ന, പഠനം പൂർത്തിയാക്കാത്ത കുട്ടികൾ മാത്രമാണോ? നല്ല വിദ്യാഭ്യാസമുള്ള, ജോലിയും വരുമാനവും ഉള്ള സ്ത്രീകളും പുരുഷന്മാരും തങ്ങളെ...

മകളേ, വരിക /

അച്ഛൻ : മകളേ, വരിക, ഒരു ടെറ്റനസ് കുത്തിവെപ്പിനായി പോവട്ടെ, ഈ മുറിവേൽപ്പിച്ച വിഷം ഒഴിവാക്കാൻ. അമ്മ : മകളേ, വരിക, തൂക്കിയുപോയത് ഒരൽപ്പം ചോരതുള്ളികളത്രെ — അതും ഓർത്തിരിക്കണം മാത്രം. അനിയൻ : പെങ്ങളേ, എന്റെ കൈ പിടിക്ക, ഇനിയുള്ള ദൂരം താണ്ടുവാൻ ഇവനുണ്ട് മറുകൈത്തലക്കൽ — അതും ഓർക്കുക. പ്രിയൻ : പ്രിയേ, വരിക, എൻ നെഞ്ചോട് ചേർന്നിരിക്കുക, ഭോഗിക്കാനാവില്ല ഒരാൾക്കും ആത്മാവിനെ. നെഞ്ചോട് ചേർന്ന് നമുക്ക് ഒരായ്മയെന്ന് അറിയുക. (– ദീപ പ്രവീൺ) Father: Daughter, please come Let’s go for a tetanus shot — That will take away the venom It is just a wound. Mother: Come, my daughter, What spilled was just A few drops of blood — Remember only that, no more. Brother: Sister, hold my hand, To cross all the distances ahead, This hand is here, Always waiting on the other side — Don’t forget that. Beloved: Beloved, come, Rest close against my chest. No one can enjoy the soul like we do — Let us unite in spirit, And know we are one. (– Deepa Praveen)
നിന്റെ കടലാഴങ്ങളിൽ  ഞാൻ പെറുക്കിയിട്ട പവിഴമുണ്ടോ? അത് എനിക്ക് തിരികെ തരൂ,  അത് എന്റെ ജീവിതമായിരുന്നു പ്രിയനെ പിൻവിളിവിളിക്കാതിരിക്ക നിന്റെ ശ്വാസത്തിലെന്നെ കൊളുത്തിവലിക്കാതിരിക്ക എന്റെ വഴികളിൽ നീ ചിതറി വീഴാതിരിക്ക നിഴൽചിത്രമാകാതിരിക്ക പിൻവിളി വിളിക്കാതിരിക്ക മിഴി നനയ്ക്കാതിരിക്ക പോകട്ടേ ഞാൻ ഇരുളിൻ തമോഗർത്തശാലകളിൽ സ്വയം ഹവിസ്സായി എരിഞ്ഞൊടുങ്ങാൻ പോകട്ടെ ഞാൻ

കൊച്ചു പെരുന്നാള് വരുന്നുണ്ട്‌, ഒപ്പം ഓർമ്മകളുടെ മൈലാഞ്ചി മണവും. ......................

അയല്പക്കത്തെ വെറുമൊരു വീട് മാത്രമായിരുന്നില്ല വെല്ലുമ്മയും ചെറുയുമ്മയും പുങ്കിരിയും നിസ്സയും ഷഹീറും എല്ലാമുള്ള ആ വലിയ വീട്. അവിടെ നിന്നാണ് ഞാൻ ആദ്യം കൊത്താൻ കല്ലുകളിയ്ക്കാൻ പഠിച്ചത്. വീണു മുട്ട് പൊട്ടുമ്പോ കമ്യൂണിസ്റ്പച്ച കല്ലിൽ ചതച്ചത് മുറിവിൽ അമർത്തി വെച്ച് തന്നിരുന്ന ചെറിയുമ്മയുടെ സ്നേഹം ചെവിയ്ക്കു പിടിച്ചിരുന്നത്. പിന്നെ ഉറക്കെ ചിരിച്ചു പാട്ടു പാടി കഥകൾ പറഞ്ഞു തന്നിരുന്നത്. ബിരിയാണി എന്ന അത്ഭുതരുചി ആദ്യം രുചിച്ചതു. അവിടെ നിന്നാണ് ആദ്യമായി കൊച്ചു പെരുന്നാളെന്ന് കേട്ടത്. ആ വീടിനു പിന്നിലെ മൈലാഞ്ചി കാടുകളിൽ നിന്നാണ് ഇളം മൈലാഞ്ചി ഇലകൾ പറിച്ചു, പ്ലാവിലയുടെ ഞെട്ടും പച്ചമഞ്ഞളും ചേർത്ത് അരച്ച് കിണറ്റിൻ കരയ്ക്കു അടുത്ത് ഇട്ടിരിക്കുന്ന പഴയ അരകല്ലിൽ അരച്ചെടുക്കാൻ വെല്ലുമ്മ ഇരിക്കും. ഇച്ചിരി കിണറ്റും വെള്ളം തളിച്ചു ഇലകൾ അത്രയും ഒതുക്കി മടിയിൽ ഒളിച്ചു വെച്ചിരുന്ന ആ പഴയ ചിത്രപണികകൾ ഉള്ള ചെല്ലപെട്ടിയിൽ നിന്ന് എന്തോ ഒരു കൂട്ടെടുത്തു ആ ഇലകൾക്കിടയിൽ ഒളിപ്പിയ്ക്കും, എന്നിട്ട് കല്ലുവെച്ച ഇലകൾ ചതയ്ക്കും. കാലുരണ്ടും അരകല്ലിനു ഇരുവശവുമിട്ട്, മൈലാഞ്ചി ഇലകൾ ഒതുക്കി അരയ്ക്കുമ്പോ വെല്ലുമ്മയുടെ ശരീര...
ലഹരിയാണെന്റെ ജീവിതമാകവേ  ലഹരിയാണത് ജീവന്റെ ലഹരി  ഇനിവരും വഴിയെതെന്നറിയാത്ത  പഥികനാണ് ഞാൻ ദുഃഖഭാണ്ഡം മുറുക്കുന്നു

Murder mystery

തന്റെ കയ്യിലെ വാച്ചിൽ തനൂജ് ഒന്നുകൂടി നോക്കി സമയം 12.30. തൊട്ടു മുന്നിലെ പുസ്തകത്തിന് മുകളിൽ മൊബൈൽ ഇരിപ്പുണ്ട്. അതിലും 12.30. അനിക ഇത് വരെ എത്തിയിട്ടില്ല. തനൂജ് whatspp മെസ്സേജ് ഒന്ന് കൂടി നോക്കി. സമയം 12.00 തന്നെ യല്ലേ. ആണ് സ്ഥലവും അവൾ പറഞ്ഞ പഴയപള്ളി തന്നെ. പിന്നെ എന്താണ് അവൾ താമസിക്കുന്നത്? ഇനി അവൾ വരില്ലേ? എന്തിനാവും അവൾ കാണണം എന്ന് പറഞ്ഞിട്ടുണ്ടാവുക? അതും ആ പഴയ കത്തുകൾ സൂക്ഷിച്ചു വെയ്ക്കണമെന്ന് പറയാൻ എന്താവും കാരണം. മുന്നിലെ പുസ്തകത്തിൽ ആ പഴകിയ കത്തുകളുടെ അരികുകൾ കാണാം. തനൂജ് അത് സൂക്ഷിച്ചു ബൂകിലെയ്ക് തന്നെ തള്ളി വെച്ചു. ഇതിപ്പോൾ 4 ആം ദിവസമാണ് വിവിധ സ്ഥലങ്ങളിൽ വെച്ച് കാണാമെന്നു പറഞ്ഞു അവൾ മെസ്സേജ് അയക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി എന്തൊക്കയോ വിചിത്രമായ രീതിയിൽ അവൾ പെരുമാറുന്നു. തനൂജ് മെല്ലെ എഴുന്നേറ്റു ഇന്നും അവൾ വന്നിട്ടില്ല. അവൻ മെല്ലെ പള്ളിയുടെ മുന്നിലെ സെമിത്തേരി കടന്നു തന്റെ ബൈക്ക് നു അരികിലേക്ക് നടന്നു.... പെട്ടെന്നാണ് ഒരു വാൻ വന്നു താനൂജിനെ തട്ടിയിട്ടത്... അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി റോഡരുകിലെ പുല്ലിലേയ്ക് തല ചേർക്കുമ്പോൾ അവൻ അറിഞ്ഞു ആ കത്തുകൾ അത് റ...

ചില ഇഷ്ട്ടങ്ങൾ അത് അങ്ങനെയാണ് .....................

നാം ഇഷ്ട്ടപെടുന്നു എന്നറിയാതെ നമ്മുടെ തന്നേ ഭാഗമായി തീരുന്ന ഇഷ്ട്ടങ്ങൾ!!! ഏറിയും കുറഞ്ഞും അത് തൂകിപോകാതെ, ചില ഓർമ്മപ്പെടുത്തലുകളിൽ സ്വയം പൂത്തുലഞ്ഞ് അങ്ങനെയങ്ങനെ.. അത്തരം ഇഷ്ട്ടങ്ങൾ എന്നാണ് തുടങ്ങിയതെന്നറിയാത്ത, എന്നൊടുങ്ങുമെന്നറിയാത്ത പ്രണയമെന്ന വിളിപ്പേരിൽ ഒതുക്കാമോ എന്നറിയാനാവാത്ത എന്തോ ഒരിഷ്ടം ആരോ ഒരാളോട്. പലപ്പോഴും അവർപോലുമറിയാത്തോരിഷ്ട്ടം. അയിത്തം എന്ന സിനിമയിൽ ഒരു കുന്നിൻ ചെരുവിൽ പോക്കുവെയിലിന് അഭിമുഖമായി നിൽക്കുന്ന മോഹൻലാൽ, ലാലിനോടുള്ള പ്രണയം അവിടെ തുടങ്ങിയതാവണം. തെരേ ബിനാ സിന്ദഗി സേ കോയി എന്ന പാട്ട് ചിത്രഹാറിൽ കേൾക്കുമ്പോൾ ചുവന്നു തുടുക്കുന്ന മുഖമുള്ള കൂട്ടുകാരിയായിരുന്നു കുറേ എറെ കിഷോർ കുമാറിന്റെ പാട്ടുകൾ ഉള്ള കാസെറ്റുകൾ തന്ന് എന്നേ കൊണ്ട് കിഷോർ കുമാറിനെ പ്രണയിപ്പിച്ചത്, ഹിന്ദി എന്ന രാഷ്ട്രഭാഷാ അച്ചടിച്ച് വെച്ച പാഠപുസ്തകത്തിലെ വരികൾ അർത്ഥം പിടിതരാതെ അന്യരായി നിന്നോപ്പോഴും കിഷോർകുമാറിന്റെ ഹംസേ മത് പൂചോ കൈസേ മന്ദിർ ട്യൂട്ട സപനോകാം കാ ലോഗോങ്ങി ബാത്ത് നഹി ഹേ യെ ഹിസ്സാ ഹി അപ്പനോകാ - എന്നതെന്തെന്നു അറിയാൻ ഒരു ഭാഷാ സഹായിയും വേണ്ടി വന്നില്ല. അത് സച്ചിൻ ജ്വരവും അതുവ...