Skip to main content

Posts

Showing posts from September, 2009

വിനു കുട്ടന്,

HAppy birthday vinukutta Originally uploaded by Deepa.Praveen വിനു കുട്ടന്, നാളെ നിന്റെ പിറന്നാളാണ്. ചേച്ചി നിനക്കായി പിറന്നാള്‍ സമ്മാനങ്ങള്‍ ഒന്നും കരുതി വെയ്ച്ചിട്ടില്ല. വെറുതേ ഞാന്‍ ഓര്‍ക്കുകയായിരുന്നു, നിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും ഞാന്‍ കൂടെയ്‌ ഉണ്ടായിരുന്നു എങ്കില്‍ നിനക്ക് ഞാന്‍ എന്ത് ഓക്കേ സമ്മാനങ്ങള്‍ തന്നേനെ? പഴകിയ മണമുള്ള ഒരു സാരി കൊണ്ട് കെട്ടിയ ഒരു തുണി തൊട്ടിലില്‍, വിരല് കുടിച്ചു മയങ്ങുന്ന ഒന്നാം വയസ്സുകാരന്‍, അവനെ നോക്കി തോട്ടിലിനു അരികില്‍ പതുങ്ങി നില്‍ക്കുന്ന പാവാടക്കാരി അത് ഞാന്‍ ആവും, എന്റെ കൈക്കുള്ളില്‍ നിറയെ നിറങ്ങള്‍ ഉള്ള തോന്ങല്ല്ല് തൂക്കിയ വട്ടത്തില്‍ കറങ്ങുന്ന മണി കൂട്ടം ഉ‌ണ്ടാവും. നിന്റെ തൊട്ടിലില്‍ തൂക്കിയിടാന്‍. നിനക്കായി ഉള്ള എന്റെ ഒന്നാം പിറന്നാള്‍ സമ്മാനം. നിറങ്ങള്‍ കണ്ടു നീ വളരാന്‍. നിറങ്ങള്‍ ചലിച്ചു തുടങ്ങുപോ ജീവിതം എന്നാ കളി തോട്ടില്‍ ആടി തുടങ്ങുപോ നിറങ്ങള്‍ കബളിപ്പിക്ക്ന്നത് കണ്ടു അറിഞ്ഞു വളരാന്‍ എന്റെ കുഞ്ഞിനു എന്റെ ആദ്യ സമ്മാനം. നീ നടന്നു തുടങ്ങുന്നു എന്റെ പകല്‍ കിനാവുകളില്‍. എന്റെ അനിയന്‍ കുട്ടി ഓടി നടക്കാന്‍ തുടങ്ങുന്നു. വേലിക്കപ്പ...