Skip to main content

Posts

Showing posts with the label Rain

Pranaya dina chithram

മഴയും മയില്‍ പീലിയും

മഴയും മയില്‍ പീലിയും മഴയ്കോ മയില്‍ പീലിക്കോ മിഴിവ് കൂടുതല്‍?  എന്റെ ചെങ്ങത്തതിനോ നിന്റെ ചെങ്ങത്തതിനോ ആഴം കൂടുതല്‍? ഞാന്‍ നനയുന്ന മഴതന്നെയോ നീയും നനയുന്നത്? ഒരേ പുസ്തകത്തിന്റെ ഇരു പുറങ്ങളില്‍ വായിക്കപ്പെയ്ടുന്നത്‌ ഞാനും നീയും എന്ന ജീവിതങ്ങള്‍ ആണോ?   ..

Ormayiley mazhakkalangal 11

Dew drops Originally uploaded by Deepa.Praveen "മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?" ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ്‌ ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്. അത് എന്നായിരുന്നു? ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ്‌ എനിക്ക് നഷ്ട്ട പെടുന്നതിനും മുന്പ്. കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ്‌ മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം. ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ്‌ വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു. "കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ? ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ." ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളി...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...

mazha..

Rain for cam Originally uploaded by itzme..... അവരെന്നോട്‌ മഴ എന്താണു എന്നു ചോദിച്ചു... പുസ്തകം നിവര്‍ത്തിവെച്ചു ഞാന്‍ അവരെ പടിപ്പിക്കുകയായിരുന്നു..മഴ,കടല്‍,നീരാവി അങ്ങനെ എന്തോക്കയോ... ഓരോന്നും എന്ത്‌ എന്ത്‌ എന്ന് അവരെന്നോട്‌ ചോദിച്ചു കൊണ്ടിരുന്നു... മഴയുടെ രുചി എന്ത്‌?മണം എന്ത്‌?...അവരുടെ കണ്ണിലെ തുറിച്ച കറുത്ത ഗോളങ്ങള്‍ എന്നെ പേടിപ്പിച്ച്കു.. ആ വിഹ്വലതയാര്‍ന്ന മുഖങ്ങള്‍ എന്റെ നെഞ്ചില്‍ അറിവിന്റെ അമൃതു തിരഞ്ഞു...അപ്പോള്‍ പുസ്തക കടലാസ്സു പറക്കാതിരിക്കാനായി ആരോ വെച്ചു പോയാ ഒരു ശംഖടുത്തു ഞാന്‍ എന്റ്‌ ഹ്രുദയത്തോട്‌ ചേര്‍ത്തു ..അപ്പോള്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്ന കൊച്ചു സ്വരങ്ങള്‍ ആര്‍ത്ത്‌ വിളിച്ചു... "ഒരു പുതിയ സ്വരം"അത്‌ കടലിന്റെ സ്വരമാണെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു..കടല്‍ കാട്ടി കൊടുക്കാന്‍ എന്റെ മാറിടം ഞാന്‍ അവര്‍ക്കായി പകുത്തതു അവരറിഞ്ഞില്ല.. വീണ്ടും അവരാര്‍ത്തു വിളിചു .. മഴയുടെ സ്വരം എന്ത്‌?മഴയുടെ രുചി എന്ത്‌? പിടിച്കുലച്ഛ കൈകളില്‍ എല്ലാം മാറി മാറി ഞാന്‍ എന്റെ കണ്ണീരിറ്റിച്ചു അവര്‍ സ്ന്തോഷത്തില്‍ നിറഞ്ഞാടി..മഴ..മഴ..അവര്‍ അതിനെ രുചിചു..അറിഞ്ഞു. നീരാവി മേക്ഖം..ചോദ്യങ്ങള...