Skip to main content

Posts

Showing posts from 2007

silent prayer

Poem Thee Show me your world I am here stretching beneath the sky Let me raise my hands for you.. Show me the meaning of living I am here Not yet distant… Not yet frightened… Not counting multitude…. I am not alone You are “with me” and “within me” When my feet kiss this soft green grass.. When my hair waves with this wind When my little eyes reflects The first shaft of sunlight Thee Are u telling this to me? “You can’t divide my life from you” Night and morning makes no difference.. For my hopes are beyond horizon Show me your world Show me the meaning of living Or be my meaning of living…. Be my dawn Be my final destination

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ

sketchs

About sketchs and thonniyaksharangal i wrote few lines under the head sketchs and thonniyaksharangal This is for my beloved friends max(mathew) and vibha... They started their journey together around 15 years back... now they are enoying the same rain and rain bow... They taught me what is love and real relationship... they proved love is not love which alters when alterations found... Hey dears i know when u pass through this lines it remains u about those rainy days we spent together... As u know max i confess i wrote this romaintic lines for vibha for kulfi,fivestar chocobar etc... anyways i am happy hey both of u jst go through this lines and recollect ur fvrt memories... portion of those stupid lines are here enjoy.... നീ എന്നെ വേദനിപ്പിക്കുന്നു.... എന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ എന്ന് ചോദിച്ച്... നീ തന്ന സ്വപ്നങളില്‍ എനിക്ക് മ്രുത സഞീവനി ആകുപ്പൊള്‍... ഞാന്‍ എപ്പോഴണ് വേദനിക്കുക നിന്റെ ഈ ആകുലതകളില്‍ അല്ലാതെ?

sketchs

സ്വപ്നഗ്ഗളിലെ ചന്ദ്രോദയം നെറ്റിയില്‍ കിനാവിന്റെ സിന്ദൂരം കഴുത്തില്‍ ഒരു കറുതതചരടില്‍ നീ കോര്‍ത്തുതന്ന ഒരു തരിപൊന്ന് ഈ രാവില്‍ പാതി മയക്കത്തില്‍ ഞാ‍ന്‍ കണ്ട കിനാവ്... നേരം പുലര്‍ന്നിരിക്കുന്നു... നീ പോയിരിക്കുന്നു എന്നോട് പറയാതെ... എന്റെ സ്വപ്ന്മെ എന്നെ സ്വ്പ്നം കാണാന്‍ പടിപ്പിച്ച് നീ എങു പോയി????

sketchs

ഇവിടെ ഈ രാവില്‍ മഴ പേയ്യുന്ന താളം മാത്രം... മഴയുടെ സംഗീതം ഇഷ്ട്ടമാണു എന്ന് നീ പറയാതെ പറഞു അതു മത്രമല്ലല്ലോ...അത് മാത്രമല്ലല്ലോ...ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഒരു നൂറു പ്രിയമൊഴികള്‍ നിന്റെ മനസ്സ് എനിക്ക് പകര്‍ത്തി തന്നു നിന്റെ മഴ കിനാവുകള്‍ മഴ നിനവുകള്‍... മനസ്സിന്റെ സംഗീതം മിഴി പകര്‍ത്തി തന്നു നീ പോലും അറിയാതെ... നിന്റെ കണ്‍ കോണില്‍ അടരാന്‍ വിതുബി നില്‍ക്കുന്ന മഴതുള്ളി...എന്റെ തോന്നലാവാം... വിറക്കുന്ന കൈ വിരലുകളാല്‍ തൊട്ട് എടുക്കാന്‍ ഞാന്‍ ആ‍ഗ്രഹിച്ചൂ‍ൂവോ? അറിയില്ല... എന്റെ കണ്ണുകള്‍ അടച്ച് ഉള്ളിലെ ഇരുളില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണു ഞാന്‍.. കവിളില്‍ പടര്‍ന്ന നനവു ചുണ്ടിന്‍ കോണില്‍ ഉപ്പ് രസമായി കിനിഞിറങുന്നത് അറിയാതെ... ജാലകത്തിനും അപ്പുറം മഴ കനക്കുന്നു... നിന്റെയും എന്റെയും സ്വപ്നങളെ ഒരു പോലെ നനയിച്ച മഴ.. നിനക്ക് മഴ കണ്ണിരും വിരഹവും പ്രണയവുമാണു... എനിക്കോ? എനിക്കും അതൊക്കെ തന്നെയാണു...

sketchs

എന്റെ കണ്‍ പീലിയില്‍ നീയിന്നു തന്നൊരീ നേര്‍ത്ത വിഷാദത്തിന്‍...നീര്‍മണി മുത്തുകള്‍.. എന്റെ കിനാവിന്റെ കാണാകയങളില്‍... പ്രാര്‍ത്ധനായി പോയി പതിക്കുന്നു.... ആര്‍ദ്ര സ്വരമയി.... നീ വരു... വീണ്ടുമെന്‍ ജീവനില്‍.... നോവിന്‍ നനവു പകര്‍ന്നു തരു

പരിത്യാഗിയ്ക്ക്...

പരിത്യക്തനായവന്‍ പടിയിറങ്ങുന്നു ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി പ്രജ്ഞയില്‍ ഓര്‍മ്മകള്‍ ഇല്ല.. ഇന്നലെയില്ല അവന്‍ കരയുന്നുമില്ല അവന്റെ വാക്കിന്റെ വക്കിലെ തീ കെട്ടടങ്ങിയിരിക്കുന്നു മിഴികള്‍ പാതിയെരിഞ്ഞ് തീര്‍ന്നവ മൊഴിയില്‍ കല്‍പ്പിത മൌനം നിരായുധന്റെ ഭാഷ ഹൃദയത്തില്‍ തിണര്‍ത്ത മുറിപ്പാട് വാര്‍ന്നൊഴുകുന്നത് വേരറ്റ ബന്ധങ്ങള്‍ മുഷിഞ്ഞ മുഖങ്ങള്‍ ഇറ്റിച്ചുതന്ന ദുരന്ത സ്മൃതിയുടെ കറുത്ത ചോര നഗ്നക്ഷതപാദങ്ങളില്‍ അറിയാ വഴിയിലെ കാലത്തിന്റെ താഡനം പ്രാര്‍ത്ഥനാരഹിതമായ കേള്‍വി ആത്മാവ് ആത്മാവിനെ അറിയാ ദിനങ്ങള്‍ ഇനി വരുന്നത് യൌവനത്തില്‍ പരിത്യക്തനായവന്റെ അയന ദിനങ്ങള്‍ ഒരു കല്‍ക്കൂടിനുള്ളില്‍ ഒതുങ്ങാ‍തെ ഒരു മാവിന്‍ കനലില്‍ അമരാതെ മാതൃവിഷാദം മാത്രം ബാക്കിയായി അവന്‍ പടിയിറങ്ങുന്നു

വെയില്‍ വേദനിക്കുംപ്പോള്‍

അറിയുന്നു ഞാന്‍ നിന്റെ അനപത്യദുഖം നീ അഴിഞു വീണപകലുകളില്‍ പൊഴിഞു കിടന്നവഴികളില്‍ ചന്തംചാര്‍ത്തിയ പൂക്കളില്‍... നീ ഉണ്ടായിരുന്നു... ഇന്ന് എല്ലാവരും മഴയെ പ്രണയിക്കുപ്പോ ഇടയിലെത്തി നിഷ്കാസിതയായി പരിത്ക്തയായി ആന്യയായി... നീ ലയിക്കുന്നു നിന്റെ ആഴ്ങളില്‍ കിനാവിന്റെ എത്ര പട്ടങള്‍? ജീവന്റെ എത്ര വിശുദ്ധ നിമിഷങള്‍? അതി ജീവനത്തിന്റെ എത്ര പലായനങ്ങള്‍? നിന്റെ കനിവില്‍ ഞ‍ങ്ങള്‍ ഞങളുടേതാക്കി... അറിയുക ഓലക്കീറില്‍ ആകാശം കണ്ട് ഉറങുന്നവന് ഒറ്റ ഉടുപ്പിന്റെ കീറല്‍ തുന്നലുകളില്‍ ഇനിയും ഒന്ന് ആശിക്കാന്‍ അര്‍ഹതയില്ലാതതവന് കടത്തിണ്ണയുടെ കോണില്‍ കനവ്ചുട്ട് മാറു പൊള്ളിച്ച് രാവിന്റെ സമ്പദ്യം പകലില്‍ കുഞ്ഞിനു കഞ്ഞിയാക്കുന്ന അമ്മക്ക് ഇടറിപെയ്യുന്ന മഴയെ വിശപ്പിന്റെ ബാ‍മ്സുരി കേള്‍പ്പിക്കുന്ന തെരുവ് ബാലങള്‍ക്ക്... പനിച്ചുടില്‍ അമ്മയുടെ മുലച്ചുട് നിഷേധിക്കപ്പെടുന്ന ഒരു കൊചു ചുണ്ടിന് കിഴവന്‍ മരങളെ കടപുഴ്ക്കാതത കാറ്റിനെകാക്കുന്ന നാലു ചുവരുള്ള എന്റെ മണ്‍വീടിന് നീന്നെ വേണം മരണത്തിന്റെ അടിയൊഴുക്കുകള്‍ഇല്ലാതത കാഴചകാട്ടിതരുന്നവനെ(1) കവര്‍ന്നെടുക്കാത്ത നിന്റെ പുലരിവേണം നീ വരു ആധാരകടലാസുകളുമായി മഴയെ പ്രണയിക്കുന്നവന്റെ ഖലികള

Thonniyaksharangal

------------------------------------------------------------------------------- എനിക്കു നിന്നൊടു വാക്കുകള്‍ ഇല്ലാതെ സംസാരിക്കണം നീ പറയാത്ത വാക്കുകളില്‍ നിന്നെ അറിയണം നീ കാണാത കാഴ്ചകള്‍ നിന്റെ കണ്ണുകള്‍ എനിക്കുകാട്ടി തരണം എന്റയ്‌ കണ്ണുകളില്‍ നിന്നു നീ അതു വായിച്ചെടുക്കണം നിന്റെ വെളുത്ത ചിരിക്കു പിന്നിലെ കറുത്ത ദുഖം ഞാന്‍ അടര്‍ത്തി എടുക്കണം നിന്റെ രാത്രികളില്‍ നീ പോലും അറിയാതെ നിന്റെ മിഴി നിറഞ്ഞു ഒഴുകുമ്പൊള്‍ നിന്റെ മുഖത്തിനു മേല്‍പാറി വീഴുന്ന കൈലെസാവണം ശൂന്യമായ കൈകളും ആയി നീ ഇരിക്കുമ്പൊള്‍ നിന്റെ കൈകളില്‍ വീഴുന്ന ജീവിതം കാട്ടി തരുന്ന കലീഡിയോസ്കൊപ്പെ ആവണം ഒടുവില്‍...ഒടുവില്‍...ചുമലില്‍ ഒരു ഭാണ്ഡവും തൂക്കി തിരികെ നോക്കാതെ നീ നടന്നകലും പൊള്‍ ഉമ്മറപടിവാതില്‍ ചാരി അതില്‍ മുഖം ചേര്‍ത്തു എനിക്കു കരയണം.... ജീവിതത്തിന്റയ്‌ അര്‍ധവും അര്‍ധവിരാമവും നീ തന്നയ്‌ ആയിരുന്നല്ലൊ എന്നു ഓര്‍ത്ത്‌.... ------------------------------------------------------------------------------- --------------------------------------------------------------------------- -----------------------------

27.അവന്‍ അന്യനായിരിക്കുന്നു...അവനെ തിരിച്ചൂ തരു

ഇന്ന് പനി എനിയ്ക്‌ അന്യനായിരിക്കുന്നു... എന്റെ ശരീരത്തില്‍ അത്‌ ചൂടുപകരുന്നില്ല... ഉള്‍കുളിരുതരുന്നില്ല.. പുതപ്പിനുള്ളിലെ നരച്ച സ്വപ്നങ്ങളിലെയ്ക്ക്‌ ഊര്‍ന്നിറങ്ങാന്‍ കഴിയുന്നില്ല.. തലയില്ലാത്ത ശിരസ്സും... തണുത്ത്‌ കൂര്‍ത്ത കൈവിരലുകളും അബോധതലങ്ങളില്‍ ന്രുത്തം വെയ്ക്കുന്നില്ല... മരണാന്തര ചടങ്ങുകളില്‍.. എന്നെ കുളിപ്പിക്കതെ അടക്കം ചെയ്യുന്നതും.. തലയ്ക്കല്‍ കുന്തിരിക്കം പുകയ്ക്കുന്നതും പ്രതീക്ഷിച്ച പല മുഖങ്ങളും എത്താതിരുന്നതും ഓര്‍ത്ത്‌ അഞ്ചടി രണ്ടിഞ്ച്‌ പെട്ടിയില്‍ കിടന്ന് ഉരുക്കുന്ന ഓര്‍മ്മ എനിയ്ക്ക്‌ നിഷേധിക്കപ്പെടുന്നു... ഇവിടെയെല്ലാം പനിയാണു പനി പിടിച്ച മുഖങ്ങള്‍ മാത്രം ഇവരില്‍ ഞാന്‍ അന്യ ഈ കണ്ണുകളില്‍ എല്ലാം അവജ്ഞ.. കഫം കലര്‍ന്ന പുച്ച്ചം ... ഇത്‌ അസഹ്യം.. എനിയ്ക്കും പനി തരു.. പനിക്കായി ഞാന്‍ എത്‌ ക്വൂ വിലാണു നില്‍ക്കേണ്ടത്‌?

26. മഴ...മഴ സാഗരം

ചിത്രത്തിന് കടപ്പാട്:http://flickr.com/photos/freemind/567579800/ ഞാന്‍ മഴയാണെന്നറിഞ്ഞ കടലിനു... എന്നെ വാരിപുണര്‍ന്ന തിരയക്ക്‌... എന്നിലെയ്ക്ക്‌ പെയ്തിറങ്ങിയ നിനക്ക്‌... കടലെടുത്തുപോയ നമ്മുടെ ഇന്നലകള്‍ക്ക്‌... നിശ്വാസം കൊണ്ട്‌ ചൂടുപകര്‍ന്ന ഇന്നിനു... നമ്മുടെതല്ലാത്ത നാളെയ്ക്ക്‌.. ഒരു കുടമറയ്ക്കുള്ളില്‍ പൂത്തുലഞ്ഞ കനവുകള്‍ക്കു... നിന്റെ മിഴിയില്‍ പറന്നിറങ്ങിയ മഴത്തുള്ളിക്ക്‌... എന്റെ മൊഴിയില്‍ അലിഞ്ഞുപോയ കടലിരമ്പത്തി൹ നാം കാക്കാതെ കാക്കുന്ന സ്വപ്നത്തിന്റെ പത്തേമാരിയ്ക്ക്‌... എന്റെ സാന്ദ്ര മൗനങ്ങളെ വായിച്ചെടുത്ത നിന്റെ ഹ്രുദയ ഭാഷയ്ക്ക്‌... നനഞ്ഞ മുടിയിഴയില്‍ അഭയം തിരഞ്ഞ വിരല്‍കുഞ്ഞുങ്ങള്‍ക്കു... പൊട്ടിപ്പോയ മഴനാരുകള്‍ കൊണ്ട്‌ കൊരുത്തെടുക്കാന്‍ ശ്രമിച്ച മഴത്താലിയ്ക്ക്‌... ഇനിയും അറിയാത്ത പറയാത്ത.. എന്തിനൊക്കെയൊ ആയി ഞാന്‍ എന്റെ മഴക്കാലം തരുന്നു എന്നെ തരുന്നു... കടലുതന്ന ചിപ്പിയ്ക്കുള്ളില്‍ ഒരു മഴത്തുള്ളിയായി എന്നെ സൂക്ഷിയ്ക്കുക... ഇനിയും ഒരു മഴയില്‍... ഇനിയും ഒരു കടലിരമ്പത്തില്‍... ഇനിയും ഒരു കുടമറയില്‍ നിന്റെ ചുണ്ടില്‍ അലിഞ്ഞു തീരാനായി എന്നെ കാത്തുവെയ്ക്കുക... ഞാന്‍ നീയാകും വരെയ്ക്കും ഞാന

When it rains

Gratitude for the snap: http://flickr.com/photos/freemind/567579800/ When it rains… I am there next to him The rain drops were dancing just for us… He holds me And makes me hear his heart beats… I listened and rejoiced… He looked into my eyes And saw the occean… I closed mine… My last vision was he He smiled and looked seaward He was feeling the rain, sea and me… In the palms of his hands I felt the fragrance of my life and destiny When it rains We were alone there In that sea shore, Free zed and crystallized… When a wave hugged us We melted We flowed across the time and space We passed through the silence of love We blossomed in those unremembered seasons When it rains What unite us? Only the boundless occean And the rain threads…. Make us tied together forever Because still itz raining. To feel rain visit http://freebird.in When i saw thie snap in flicker page this lines rushed into my mind and i dedicate this poem to all those wonderful people who love to enjoy rain and seashore.. O

25.ഇട്ടന്‍സ്‌

ഇന്ന് ഇട്ടന്‍സ്‌ വിളിച്ചു.. എന്റെ അയ്യങ്കാര്‍ സുഹ്രുത്ത്‌...അതും അമേരിക്കയില്‍ നിന്ന്... (അമേരിക്കയില്‍ എനിക്ക്‌ ഒരു സുഹ്രുത്തുണ്ട്‌ എന്ന് അറിയിക്കാനല്ല ഈ ഉദ്യമമം...) ആ വിളി എന്നെ ഓര്‍മ്മപ്പെടുത്തിയ മറ്റ്‌ ചിലത്‌ നിങ്ങളെ കൂടി അറിയിക്കാനാണു ഈ സാഹസം... Let me present before u...Ittan..The one and only ittan the great. ഇട്ടന്‍സ്‌ ആളു ഒരു സുന്ദരനായിരുന്നു... പാലക്കാട്നിന്ന് പാവം അപ്പാ മകന്‍ കഞ്ഞി കുടിച്ച്‌ കിടക്കട്ടെ എന്നു കരുതി അയച്ച് കൊടുക്കുന്ന കാശ്‌ അത്രയും അഞ്ചു പൈസ കുറയാതെ പട്ടണത്തിലെ സുന്ദരന്‍ ചേട്ടന്റെ ജെന്റസ്‌ ബ്യൂട്ടി പാര്‍ല്ലറില്‍ എത്തിക്കുകയും താമസിച്ചിരുന്ന വീട്ടിലെ നാണിചേട്ടത്തിയുടെ മകള്‍ ലീലയെ ലയിനടിക്കുകയും അങ്ങനെ നാണിചേച്ചിയുടെ പണപ്പെട്ടിയിലെ കാശ്‌ തന്നെ എല്ലാ മാസവും കൃത്ത്യമായി നാണി ചേച്ചിടെ പക്കല്‍ തിരിച്ച് എത്തിക്കുകയും അവരുടെ വീട്ടിലെ “ഹെന്‍സിനെ“ കൃത്തിയമായി പിടികൂടി മൂപ്പ്‌ എത്തും മുമ്പെ പരലോകത്ത്‌ എത്തിച്ച്‌ സഹായിക്കുകയും പിറ്റേന്ന് കാലത്ത്‌ നാണിചേച്ചിക്ക്‌ ഒപ്പം ഈ മഹാപാതകം ചേയ്തവനെ.ഉറക്കെ ചീത്ത വിളിക്കുകയും(ആ ദുഷ്ടനെകണ്ട്‌ പിടിക്കാന്‍ ചില ആഭിചാര പ്രവൃതികള്‍ ഈ ശുദ്

24.എന്റെ നഗരം...

എന്റെ നഗരം... ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം... നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം... ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌... ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌) പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗ

23.വൈകിപോയ ഒരു കുറിപ്പ്‌

വിരസമായി പോകുമായിരുന്ന എന്റെ വേനല്‍ അവധിയിലേയ്ക്കു അവരെത്തി... ഒരു പറ്റം കുഞ്ഞാറ്റകിളികള്‍.. എന്റെ കുഞ്ഞു കൂട്ടുകാര്‍.. അവര്‍ എന്നെ മിസ്സ്‌ എന്ന് വിളിചും,മാം എന്നു വിളിചും,ചേച്ചീ എന്നു വിളിചും,ടീച്ചര്‍ എന്നു വിളിചും ഓരൊ വിളികൊണ്ടും അവരെന്നെ സ്നേഹിച്ചു.. ഹ്രുദയം കൊണ്ട്‌ പേരെടുത്ത്‌ വിളിച്ചു.. കുട്ടി കുറുമ്പുകള്‍ കൊണ്ടു എന്റെ ദിവസങ്ങളില്‍ വര്‍ണ്ണങ്ങള്‍ നിറച്ചു... അക്ഷരനഗരിയിലെ പ്രശസ്തമായ റെസിഡന്‍ഷിയല്‍ സ്കൂള്‍ലെ സമ്മര്‍ ക്യാമ്പ്‌... കലപില ബഹളങ്ങളുമായി ഒരു പറ്റം കൊച്ചു കൂട്ടുകാര്‍ അവരുടെ ഇടയില്‍ എത്തിപെട്ട നിമിഷം ഞാനൊന്നു പരിഭ്രമിച്ചുവോ? വിദ്യാര്‍ത്ഥികളുടെ പല മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌... ചങ്ങാതിമാരായവര്‍,വയസ്സിനു മൂത്തവര്‍,വ്യത്യസ്ത ചിന്താധാരകള്‍ ഉള്ളവര്‍.. പരിമിതമായ അറിവ്‌ ഏറിയും പകര്‍ന്നും ഞാന്‍ അവരില്‍ ഒരാളായിട്ടുണ്ട്‌.. ഇവിടെ ഈ കുഞ്ഞു വാവകളൊട്‌ ഞാന്‍ എന്തു പറയണം? അവധി ദിവസ്ങ്ങളിലും കളിക്കാന്‍ വിടാതെ മുറിയിലടച്ചതിന്റെ ദേഷ്യം ഉണ്ട്‌ മിക്ക മുഖങ്ങളിലും... അവരൊട്‌ ആദിയം തോന്നിയത്‌ സഹതാപമാണു... അറിയതെ എങ്കിലും ആദിയം പറഞ്ഞു പോയതും അതു തന്നെയാണു... എനിക്ക്‌ നിങ്ങളെ കണ്ടിട്ട്‌ സങ്കടം വരുന

22.മരണം ഒരു കാവ്യം

സമയ രഥത്തില്‍ മരണത്തിന്റെ മണി മുഴക്കം..ജീവന്റെ തായ്‌ വേരില്‍ പിത്രു ഹസ്തം..പിന്‍ വിളി... അകില്ലു പുകയുന്നു,മുടി നാരു കത്തുന്നു,പ്രണയം...പ്രണയമായി മരണം എത്തുന്നു..കാത്തിരിപ്പിന്റെ കറുപ്പും ...വിരഹത്തിന്റെ..വെളുപ്പും കരുക്കള്‍ നീട്ടി ജീവന്റെ ചൂതാട്ടം..ജന്മവിധിയുടെ...അവസാന വരി എഴുതാന്‍ ഒരു പൊന്‍ നാരായം തരു... എന്റെ ഹ്രുദയം മുറിചു ഞാന്‍ എഴുതട്ടെ നിശ്ശബധ വിനാഴികകളില്‍ നിനക്കു നിന്നെ നഷ്ടപെടുന്നു എങ്കില്‍ നീ ഇതു വായിഛെടുക്കുക പൊട്ടി പൊയ എന്റെ വാക്കിന്റെ ചിന്തുകള്‍ നീ വരക്കേണ്ട ചിത്രങ്ങളില്‍ പടരാത്ത ചായമായി എന്റെ ജീവരക്തം എടുത്തു കൊള്ളുക... പാടാന്‍ മറന്ന പാട്ടിനോരീണാമായി...ഞാന്‍ കടം തന്ന കനവുകള്‍ ഓര്‍ക്കുക... എന്റെ കനകാംബരങ്ങളെ കണ്ണീരു കൊണ്ടു ചുവപ്പികാതിരിക്കുക,,, വന യാത്രയുടെ ആഴങ്ങളില്‍ ആരണ്യത്തിന്റെ അതാര്യതയില്‍ ഇനിയും ഒരു മൈഥിലി ഒറ്റക്കവാതിരിക്കടെ അഗാധമായി,ആര്‍ദ്രമായി... നീ അറിക എന്റെയി നേരറിവുകള്‍ ഒരു നൊമ്പരപാടിനും അപ്പുറം ഒരു ജന്മത്തിനാഴത്തിനപ്പുറം ഞാന്‍ എനിക്കയി നിനക്കയി വരക്കട്ടെ പോയ കാലത്തിന്‍ ചില നിഴല്‍ ചിത്രങ്ങള്‍ നാം ഒരേ തോണിയില്‍ എന്നോ തുഴഞ്ഞവര്‍ ഒരേ സ്വപ്നത്തിന

21.kanna ninakkayi....

കൃഷ്ണ-പക്ഷം എന്ന കവിതക്കുള്ള മറുകുറിയാണിത്‌... കൃഷ്ണനേ കൃഷ്ണനായി അറിയുന്ന രാധയുടേ മനസ്സ്‌ വാക്കിലൂടെ വരചിടാന്‍ ഒരു വിഫല ശ്രമം കണ്ണാ തിരിച്ചറിയുന്നുവോ നീയിന്നു... വൃന്ദാവനത്തിലെ മങ്ങിയൊരീ നിഴല്‍? കങ്കണം ഇല്ലത്ത പൊല്‍ ചിലമ്പില്ലാത്ത സ്വപ്നങ്ങള്‍ കാണാത്തിരിക്കാന്‍ പഠിച്ചൊരീ പാവം മനസ്സിന്‍ മതിഭ്രമം മാത്രമോ നീയിങ്ങുവന്നതും എന്നെ അറിഞ്ഞതും? ഏങ്കിലും കണ്ണാ നിനക്കായി കൊരുക്കട്ടേ ഇന്നു ഞാന്‍ എന്റെയി കമ്പിത ഹ്രുദിന്റേ കണ്ണുനീര്‍ തുള്ളികള്‍... മാധവാ മൗലിലിയില്‍ ചാര്‍ത്തെട്ടെ ഞാന്‍ എന്റെ നഷ്ട സ്വപ്നങ്ങളാം സൗഗന്ധികങ്ങളേ... കാലം എറെ കടന്നിതിന്നെങ്കിലും കാളിന്ദി എനിക്കന്യമയെങ്കിലും കാത്തുവെഛു ഞാന്‍ എന്നെ നിനക്കായി കാര്യം ഇന്നതിനെറെയില്ലെങ്കിലും കാത്തിരുന്നിവള്‍ കാത്തിരിപ്പിന്നുമപ്പുറം വിഢിയെന്നോതി ചിരിചവരെത്രപേര്‍? ഭ്രാന്തിയെന്നാര്‍ത്തു വിളിചവരെത്ര പേര്‍? നീ വരിലെന്നും എല്ലാം ഒരൊര്‍മ്മയായി എങ്ങൊ മറഞ്ഞിരിക്കാം എന്നുമൊതിയോര്‍ എത്ര പേര്‍ എത്ര പേര്‍ എങ്കില്ലും മാധവാ എങ്ങനെ വിസ്മരിക്കും പ്രിയാ നീയെന്റെ സ്വപ്നാ വേഗങ്ങളില്‍ യാഗശ്വമായതും എണ്ണിയാല്‍ തീരാത്ത വാക്കിനാല്‍ നോക്കിനാല്‍ എന്നെ നിനക്കായി നീ കണ്ടെടുത്

20.അത്‌ സൗഹ്രുദമായിരുന്നൂ...

അത്‌ സൗഹ്രുദമായിരുന്നൂ... ഇലഞ്ഞി പൂക്കള്‍ കൊരുത്തുതന്ന സൗഹ്രുദം.. നാട്ടു മാവിന്‍ ചുവട്ടിലെ കണ്ണിമാങ്ങകള്‍ പെറുക്കി ചെറിയ പൂപാവാടയില്‍ കൂട്ടിയിരുന്ന കാലത്തേ കൂട്ട്‌... കുളത്തിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കാലിട്ടിരുന്ന്...ഒരു ബാലരമയിലെ ലുട്ടാപ്പിയേയും കൂട്ടുസനെയും വായിച്ചത്ത്‌ ഞങ്ങള്‍ ഒന്നിച്ചായിരുന്നു... ഐസ്‌ ഫ്രൂട്ട്‌ വാങ്ങാന്‍ കുന്നിറങ്ങിവരുന്ന ലാസ്സറുചേട്ടന്റെ തകരം മണക്കുന്ന സൈക്കളിനു കാത്തിരുന്നിരുന്നതും ഞങ്ങള്‍ ഒന്നിച്ചായിരുന്നു... ദീപാരധനക്കുള്ള പൂക്കള്‍ ഇറുക്കുമ്പൊള്‍ നിറയെ പൂക്കുന്ന ചെമ്പരത്തിയില്‍ നിന്ന് ചുവന്ന പൂക്കള്‍ പൊട്ടിച്ച്‌ പൂക്കുടയില്‍ ഇട്ട്‌ തന്നിരുന്നതും... തൊഴുത്‌ മടങ്ങും വരെ അമ്പലത്തിന്റെ മുന്‍പിലെ ചെമ്പകത്തറയില്‍..ചെമ്പക പൂക്കള്‍കൊണ്ട്‌ കൂടാരമുണ്ടാക്കി കാത്തിരുന്നത്തും ഒരു സൗഹ്രുദമായിരുന്നു... അവളെ ഞാന്‍ ഒരു പേരിട്ടു വിളിച്ചു... "ചെമ്പകക്കുട്ടി" അവള്‍ എന്റെ കളിചെങ്ങാതിയായിരുന്നു...ആ പെണ്‍പള്ളികൂടത്തിലെ മുന്‍ നിരയില്‍ കൈ ചേര്‍ത്ത്‌ പിടിച്ചിരുന്ന കൊച്ചു പെണ്‍കുട്ടികള്‍ ഞങ്ങളായിരുന്നു... കുമ്പസാര രഹസ്യം പോലെ അവള്‍ പറഞ്ഞിരുന്ന വലിയ സ്വകാരിയങ്ങളില്‍... പപ്പയൊട

18.nandhitha ninakkayi

മുന്‍ കുറിപ്പ്‌ ഞാന്‍ ഇവിടെ കുറിക്കുന്ന വരികള്‍ ഈ ചിത്രം കണ്ട മാത്രയില്‍ എന്റെ മനസില്‍ തോന്നിയ ചില വരികള്‍... നന്ദിത നമുക്കായി തന്ന ചില വരികളും ഈ ചിത്രവും വല്ലാതേ യോജിചു പോകുന്ന തായി എനിക്കു തൊന്നിയ ഒരു നിമിഷത്തില്‍ ഞാന്‍ എഴുതിയതാണു... ഇത്‌ ആ ചിത്രതിനെയൊ നന്ദിതയെയൊ..ഒരു തരത്തിലും..മുറിപെടുത്താന്‍ വേണ്ടിയല്ല... ഞാന്‍ നന്ദിതയുമയി സംവേദിക്കുന്നു... അത്ര മാത്രം... Please note this is not a prose or poem... only my way of communicating with nandhitha... നന്ദിത നിനക്കായ്‌.... നന്ദിത... നീ പുഞ്ചിരിക്കുന്നു... ഇന്നും ഇവിടെ ഈ ആകാശത്ത്‌ നീ പറന്നു നടക്കുന്നു.. ജനിക്കും മൃതിക്കും ഇടയ്ക്കു ഒരു ഫിനിക്സ്‌ പക്ഷിയായ്‌... എതു ഹ്രുദ്‌ തടാകത്തിലാണു നീ നിനകായി ജലസമാധി ഒരു ക്കിയത്‌? എതു കൈകളില്‍ നിന്നായിരുന്നു നീയും നിന്റെ കവിതയും തിരികെ എത്താനാവാത്ത ആഴങ്ങളിലേക്കു അപാരതയിലെയ്ക്ക്ക്കു ആഴ്‌ന്നു പോയത്‌? നീ ആത്‌ മതപസ്സ്‌ ചെയ്തിരുന്ന ജീവന്റെ പുല്‍മേടുകളില്‍ ഏതു ഞരമ്പെഴുന്ന കൈകളാണു തീ പടര്‍ത്തിയത്‌? നീ കിഴക്കു കണ്ടത്‌ ആ ഹ്രുദ്‌ രൂപമായിരുന്ന തടാകമായിരുനോ? ആയിരികാം.. ഇവിടെയും... മാനവും,ഭൂമിയും... നമ്മേ ബന്ധിപ്പിക്ക

17.വിഷു കൈനീട്ടം....

വിഷു കൈനീട്ടം.... നാളെ വിഷുവാണു.. അവന്‍ എത്തും... എറ്റവും നിര്‍മലമായ ചിരി എനിക്കു സമ്മാനിച്‌... അവന്‍ എന്നോട്‌...ചോദിക്കും...അവന്റേ...വിഷു കൈ നീട്ടം... എന്തു ഞാന്‍ നല്‍ക്കും? ശൂന്യമായ...ഒരു മുറിയില്‍...ഓല കീറുകളുടെ സമൃധിക്കിടയിലൂടെ ആകാശം കണ്ടുറങ്ങുന്ന ഞാന്‍... പകലുകളില്‍ ഒരു പൊട്ടകുടത്തിലെ..തിളചുമറിയുന്ന വെള്ളത്തിനായി..സ്തിരമായി..ഒരു പിടി വറ്റ്‌..പോലും മാറ്റി വെയ്ക്കാനാവാത്ത ഞാന്‍.. ആ ഞാന്‍ എങ്ങി നെ?എന്തു കൊടുക്കും അവനു? പുറത്തു..മകരചൂട്‌..ഉരുക്കുകയാണു...എല്ലാറ്റിനെയും..ഞാനും ഉരുകുകയാണു... ഒരു തണുത്ത കാറ്റ്‌... എവിടെക്കു എന്നില്ലാതെ പാറി വീണ ഒരു കുഞ്ഞനില... മുറ്റത്തെ കണികൊന്നയുടെ തളിരില... എന്നാണു ഈ ഉണക്കമരം തളിത്തതു പൂത്തതു? അതിന്റെ എത്താത്ത കൊബില്‍..ഒരു കുടന്ന കൊന്ന പൂ... അവനുള്ള വിഷു കൈനീട്ടം... അതെ..ഈ കൊന്ന പൂവിന്റെ സമൃധിയാണു..നിറനാണു..ഇ ക്കുറി നിനക്കയി ഞാന്‍ കാത്തു വയ്ക്കുന്നതു.. നീ വരുക..ഇതു നെഞ്ചേറ്റുക.. എന്റെ സന്ധ്യക്ക്‌..പുതിയ കുക്കുമവര്‍ണം.. വേഗം നേരം പുലര്‍ന്നുവെങ്കില്‍ അവന്‍ ഒന്ന് വന്നെങ്കില്‍... രാവിനെ കനപ്പിക്കാന്‍...മഴ എത്തുന്നു... പുതു മഴയുടെ ആരവം.. തുള്ളിക്കു ഒരു കുടമാ

16.ഒരു വേനലവധിയുടെ തുടക്കം..

2007 മാര്‍ച്‌ 24 ഒരു വേനലവധിയുടെ തുടക്കം.. "എന്റെ കാമ്പസ്‌".. നിന്നെ അങ്ങനെ വിളിക്കാമോ? അറിയില്ല... ഇന്ന് ഞാന്‍ നിന്റെ സ്വന്തമാണോ? അതൊ അന്യയോ? ഞാന്‍ അറിയുന്നു... നിനക്കു മറ്റ്ടാരിലും പ്രിയം എന്നേയാണു... എന്റെ ഇഷ്ടങ്ങളെ ..സ്വപ്നങ്ങളെ.. കുറുമ്പുകളെ ഒകെ എന്നും കണ്ടു അറിഞ്ഞതും. സ്നേഹിചതും നീ ആയിരുന്നലോ... ഞാന്‍ അറിയുന്നു... എന്റെ നിശ്വാസങ്ങള്‍ക്കു മേല്‍ ഇഴചേരുന്ന നിശ്വാസം എന്നും നിന്റെതായിരുന്നു.... ഇവിടെ ഈ സന്ധയില്‍ ഇന്നു നാം തനിചാണു... ആരവങ്ങള്‍ ഇല്ല പൊട്ടിചിരികളില്ല... അടക്കിപറചിലുകള്‍ ഇല്ല... സ്വപ്ങ്ങള്‍ പങ്കുവയ്യ്ക്കലുകളും അറിയതെ പാടിപോകുന്ന രണ്ടു വരി കവിതയും..പ്രിയപ്പെട്ട പാട്ടും ഇല്ല.. നീര്‍മിഴി പീലിയിലെ..നീര്‍ മണികളും... ഗസ്സല്‍ പൂക്കള്‍ വീണ ഇടനാഴികളും.. കോവിണിപടിയിലെ സ്വകാരിയങ്ങളും നടുത്തളത്തിലെ സമര കാഹളങ്ങളും മരചുവട്ടിലെ അസ്സെന്‍മന്റ്‌ എഴുത്തുകളും... മണ്ടന്‍ പരീക്ഷ ( ഇന്റര്‍നല്‍ അസ്സെമന്റ്‌ )യുടെ ചൂടും തമാശകളും...വീണ്ടും ഇവിടെ നിറയാന്‍ എനിക്കും നിനക്കും കാത്തിരികേന്റിയിരിക്കുന്നു... ലൈബ്രറി യുടെ ബുക്ക്‌ രക്ക്കള്‍ക്കിടയില്‍...ഒരു കുഞ്ഞന്‍ എലിയയ്‌ പോലെ ചുരുണ്ടു നിലക്കാറുള

15.ഓര്‍മകളുടെ രാജകുമാരനു...

ഓര്‍മകളുടെ രാജകുമാരനു... ഓര്‍മയുടെ വാതിലുകള്‍ എല്ലാം തുറന്നു എനിക്കു മുന്നില്‍ ഒരാള്‍... ശൂന്യമായ സമയങ്ങളില്‍ സംസാരിചും ദിവസത്തിന്റെ അങ്ങെ പുറവും ഇങ്ങേ പുറവും നിന്നു ചിരിചും നിസ്വനായ ഒരാള്‍ അവന്‍ അവന്‍ എനിക്കയി തന്നതു ചില ഓര്‍മകളാണു... അവനെ എനിക്കു പ്രിയപ്പെട്ട്‌ താക്കിയതും അവയുടെ നിഴല്‍കഷ്ണ്‍ങ്ങളാണു.. ബാല്യം വാറഴിഞ്ഞു പോകുന്ന തേഞ്ഞു പോയ ചെരുപ്പിന്റെ സമ്പന്നതയും...കാലം തെറ്റിയെത്തിയ മഴക്കൊപ്പം നടന്നു പോയ പാടവരമ്പുക്കളും...പറന്നു പൊയ പൂകുട്‌ യും...കൈവിട്ടു പൊയതു ആകയുള്ള്‌ സമ്പാദിയം ആണു...കണ്‍ ക്‌ ബോധിപ്പിക്കണ്ട..കനത്ത മുഖങ്ങള്‍ ഓര്‍ത്ത്‌ വിമ്മികരഞ്ഞ കുട്ടിയെ തന്നിലയ്ക്ക്‌ ....തന്റെ കുടയിലേയ്ക്ക്‌ ചേര്‍ത്തുപിടിച പെണ്‍കുട്ടിയും അവനായി..കാറ്റിനെ തോല്‍പ്പിച്‌ കുടയും ആയി എത്തിയ പെണ്‍കുട്ടിയും..കാലങ്ങള്‍ക്കു അപ്പുറത്തു നിന്ന് സംസാരിചു... ചിലമ്പിച സ്വരത്തില്‍ സനാധനയ അനാധന്‍ ചിരിചു.. ദുരന്ത വാത്മീകങ്ങളുടെ ഒരു പാവം അമ്മ മകനായി തേങ്ങീ.. ഇരുണ്ട പൊന്തകാടിന്റെ സുരക്ഷിതത്വത്തില്‍...ഒരു പിടി വറ്റിന്റെ ധാരളിത്ത്തില്‍..ആ അമ്മയെ അറിഞ്ഞു...സ്വപ്നങ്ങള്‍ക്കു അപ്പുറം ഉറങ്ങി പോയ ഒരു പാവം കുഞ്ഞ്‌ നക്ഷത്രങ്ങള്‍

14.കൃഷ്ണപക്ഷം

കൃഷ്ണപക്ഷം (ഒരു മുന്‍ കുറിപ്പ്‌.. ഇത്‌ കൃഷ്ണന്റെ തിരിചറിവാണു.. രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പൊള്‍... ഒരു സങ്കല്‍പാമ്മത്രമാണു ഇതു കൃഷ്ണന്റെ ഒടുവിലെ തിരിചറിവു ഇങ്ങനയ്‌ ഒന്നു ആയിരികമെന്നു...) രാധികേ.. എത്ര കാലങ്ങള്‍ക്കു മുന്‍പായിരുന്നു നിന്നിലെ എന്റെ മോക്ഷം? സ്വപ്നങ്ങളുടെ സിന്ദൂരചവിയില്‍ നിയെന്നെ ഇല്ലാതാക്കിയതും പ്രണയത്തിന്റെ അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു ഭക്തിയുടെ കാമം തൊട്ടെടുത്ത്‌ എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും അറിയാത്ത അറിവിന്റെ കാളിന്തിയായി എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു? കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിചൊര്‍ക്കതേയും യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന ഊഷരതയെ കുറിചൊര്‍ക്കതെയും പിന്‍ വിളികളില്ലാതെ കാത്തിരുന്ന പെണ്‍ക്കുട്ടി... എന്റെ ജീവന്റെ ഒരൊ മാത്രയിലെയും നിഷബ്ധ സാന്നിധയമായവള്‍ ഗോപിക ദ്വയിതമാം കൃഷ്ണഭാവത്തിന്‍ അമൂര്‍ത്ത്മാം അദ്ത്വയ്ത ബിന്ദുവില്‍ സന്നീവെഷിചവള്‍... എന്റെ വസന്തവും ഹേമന്ദവുമായവള്‍ കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍ ഒരു രാസരാവിന്നും അപ്പുറം കൃഷണനേ കൃഷ്ണനായി തന്നെ തിരികെ കൊടുത്തവള്‍

13.avanu...

അവനു... അവന്‍ നിയതിയുടെ കാമുകന്‍.... കാലങ്ങളുടെ പ്രവാചകന്‍.... സൂര്യന്റെ മറുപിറവി... മറ്റൊരു രാധേയനായ കൗന്തേയന്‍... ജീവന്റെ ഒരു പകുതി കൊണ്ട്‌ പ്രോമിത്ത്യൂസും... മറു പകുതി കൊണ്ട്‌ ഈഡിപ്പസ്സുമായവന്‍... തിരുമുറിവുകളുമായി...എന്റെ മടിയില്‍ കര്‍മ്മ കാണ്ഡത്തിന്റെ.. അടുത്ത എടിനായി കാത്തുകിടന്നവന്‍... എന്റെ സീതായനങ്ങളിലെ ലക്ഷ്മണന്‍.... സ്വപ്നവും പാപവും പൂക്കുന്ന കൗമാര സന്ധയയില്‍ ജീവന്റെ അപ്പവും.. ഞാനത്തിന്റെ വീഞ്ഞും തേടി എത്തിയ.. യജ്നശാലയൊന്നില്‍..പേരറിയാത്ത വന്റെ കാമനയുടേ ഹവിസ്സാകേണ്ടിവന്നവന്‍... നഷ്ടപ്പെട്ടവന്‍... എന്റെ മകന്‍.... മുറിവേറ്റ പക്ഷി.... പിടയ്ക്കുന്ന ഹ്രുദയവും... ചിതറിയ ചിന്തകളും... ശൂന്യമായ മിഴികളുമായി.. അറിവിന്റെ മറു വാക്കിനായി കാത്തു കിടന്നവന്‍... ബൗധിക നിയമങ്ങളേ... പ്രജ്ഞയുടെ ചൂടിനാല്‍ ഉരുക്കികളഞ്ഞവന്‍... എന്റെ അര്‍ജുനന്‍... യുദ്ധം മറന്ന യോധാവ്‌... കാലത്തില്‍ നിന്നും അവന്‍ കണ്ടു എടുത്ത അറിവിന്റെ ഉറവകള്‍.. അവനില്‍ നിന്ന് ഒഴുകി... അവന്‍ ഒരു സാഗരമാകുന്ന നിമിഷങ്ങളില്‍... അതില്‍ രവിയായി മുങ്ങിനിവരുന്‍പൊള്‍.. ഉണ്ണിയായി കുഞ്ഞായി.. അച്ചാ എന്നു വിളിച്‌ ഞാന്‍... മകനെ നീ ഗുരുവാകുന്നൂ....

12.mazhayuday koottukarikku...

(ഒരു മഴക്കാലത്തു..ആരൊടും പറയാതെ..ഒരു പുരുഷന്റേ ഉള്‍ചുടില്‍ മാത്രം വിശ്വസിചു ദിക്കറിയാതെ എവിടെക്കൊ ഇറങ്ങിപൊയ മഴയെ സ്നേഹിച എന്റെ കൂട്ടുകാര്‍ക്ക്‌..) നിനക്ക്‌... പുറത്ത്‌ മഴ പെയ്യുന്നു.. ജാലകത്തിനപ്പുറം...ചാറ്റല്‍ മഴ ചിണുങ്ങനെ... പിന്നെ പതിയെ അതിന്റെ താളത്തിനു വേഗം കൂടുന്നു... ചെറിയ മഴ മുത്തുകള്‍ എന്റെ പുസ്ത കതാളുകളിലേയ്ക്കും... പാറി വീഴുന്നു... അക്ഷരങ്ങളേ നനയിചുകൊണ്ട്‌ അവയുമയി ചങ്ങാത്തത്തിലാവാന്‍.. മഴത്തുള്ളികളുടെ വിഫല ശ്രമം.. പക്ഷെ ഒരു നിമിഷാര്‍ധതിന്റെ ഇടവേളയ്കപ്പുറം ആ നനവ്‌ ഒരൊര്‍മ മാത്രമാവുന്നു.. അക്ഷരങ്ങള്‍ ആത്മവിലേയ്ക്കാണോ ആ മഴത്തുള്ളിയേ...സ്വീകരിചത്ത്‌???? അതോ തിരസ്കാരത്തിന്റെ വേദനയില്‍ ആ മഴത്തുള്ളി സ്വയം ഉള്‍വലിഞ്ഞതോ???? അറിയില്ല... എന്റെ അറിവില്ലായ്മയുടെ പട്ടികയില്‍ ഒന്നു കൂടി... ഇതിരി കുഞ്ഞന്മാരായ മഴത്തുള്ളികള്‍ക്കു പകരം ഇപ്പൊള്‍ എനിക്കുമുന്‍പില്‍ തുള്ളിക്ക്‌ ഒരു കുടമായി പെയ്തുതിമര്‍ക്കുന്ന മഴ... ആര്‍ക്കു വേണ്ടിയും കാത്തു നില്‍കാതെ സ്വയം ആടിതിമര്‍ക്കുന്ന മഴ... കാവിലെ തിറയില്‍ കെട്ടിയാടുന്ന തെയ്യം പോലെ... സര്‍പ്പപ്പ്പാട്ടിന്റെ ഒടുവിലേ യാമങ്ങളില്‍ കെട്ടുപിണയുന്ന നിറങ്ങളുമയി...കളത്

11.pranayikkukayanu njan pranayathinay..

പ്രണയിക്കുകയാണു ഞാന്‍ പ്രണയത്തിനേ.... നിനക്കു എന്നൊടുള്ള പ്രണയം അഗ്നിയായും എനിക്കു നിന്നൊ ടുള്ള കരുതല്‍ ഹവിസ്സായും ഉള്ള കാലത്തൊളം മാത്രം എന്നില്‍ എഴുത്ത്‌ എഴു തിരിയിട്ട വിളക്കയ്‌ കത്തി നില്‍ക്കുന്നു എന്റെ വാക്കിന്റെ പ്രചോദനം നീ അല്ലേ...? എന്റെ വാമൊഴിയും വരമൊഴിയും നീ അല്ലേ...? പ്രണയതിന്റെ നീരുറവ വറ്റുന്ന നിമിഷംവരേയും എന്നില്‍ നിന്നും വാക്കും വെട്ടവും വിട്ടു മനസ്സു ഊഷരമായ ഒരു മരുപറമ്പാകുംവരയ്ക്കും ഞാന്‍ നിന്നെ പ്രണയിചു കൊണ്ടേ ഇരിക്കും... ഈ തിരിചറിവിനൊടുവിലും ഈ വിശ്വാസങ്ങളില്‍ വിലയിക്കുമ്പൊഴും.. എന്നിടും ഏനിക്കു എവിടെയാണു എന്നെ നഷ്ടപെടുന്നതു.. മറന്നു.... ജീവിതം വെരുധയങ്ങളുടെ ഒരു ഖൊഷയാത്രയല്ലെ?

ഇന്ന് സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ്‌ ഗന്ധം.

ഇന്ന് സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ്‌ ഗന്ധം... നിലാവ്‌ അരൂപിയായ്‌ എനിക്ക്‌ ചുറ്റും... ചിരിയുടേയും കര ചിലിന്റേയും ഭാഷ അറിയാത്ത ഉറുമ്പിന്‍ കൂട്ടങ്ങള്‍ എന്റെ മേശമേയിലൂടെ വരി വരിയയി ത്മ്മില്‍ എന്തൊ കുശലം പറഞ്ഞു നീങ്ങുന്നു... ഈ"വലിയ മനുഷ്യര്‍ എത്ര വിഡ്ഡികള്‍ എന്നാവും ഇല്ലേ??? ഈ ഇരവിനപ്പുറം ഒരു ജന്മം ഉണ്ടോ എന്നു പോലും അറിയാതേ... സ്വപ്നങ്ങളില്‍ സ്വയം മയങ്ങി കിടക്കുന്നവര്‍ ഇരവിനു നടുവിലും സൂര്യനായ്‌ തപസ്സ്‌ ചേയ്യുന്ന nishagandhi പോലേ... നാമും കാത്തിരിക്കുന്നു... നാളയ്യുടേ...കനിവിനായീ... ഒരു കുഞ്ഞു കാറ്റ്‌... അനുവാദം ചോദിക്കത്തെ ഈ മുറിയുടെ തണുപ്പിലേയെക്കൂ.... ഓര്‍മകളുടേ കമ്പളത്തില്‍ ഞാന്‍ എന്നേ ഉറക്കി കിടത്താന്‍ ശ്രമിക്കുകയാണു... എന്റേ മുടിയിഴകളേ പതുക്കേ തലോടി കാറ്റ്‌ ഏന്നൊട്‌ പറയുന്നൂ... സ്വപ്നങ്ങളില്‍ നഷ്ട്ടപ്പെടുക... ഉറങ്ങുക.. ഉണ്ണീ മയങ്ങുക... ഒടുവില്‍ ഉണരുക ഉണ്മയിലേയ്ക്ക്‌ നീ...

9.athmarothanam

നായകന്റെ മരണം നായകന് ‍വീണുമരിചിരിക്കുന്നു.... നാം അവനായി കണ്ണീര്‍ഒഴുക്കണം..... അതുംഅഭിനയത്തിന്റെ ഭാഗമാണ്‍' എന്തിനാണ് ‍നീ കരയാത്തത്ത്‌ നിന്റെകണ്ണീര്‍വറ്റിയോ? കാല്‍ വരിയില് ‍അവന് ‍വീണ പോള്‍ നീ കരഞ്ഞില്ല കാരണം അവനയ്‌ ഒറ്റുകൊദുതത പൊള്‍നിന്റെ കണ്ണിരും നീ കൊടുത്തു അരയാലില് ‍ഇരുന്നു അവന് ‍വെടന്റെ അമ്പയ്റ്റു പിടഞ്ഞപൊഴും നീ കരഞ്ഞില്ല പരസ്പരം പ്രഹരിചയേരക പുല്‍ത്ണ്ടില്‍ ഒന്നുനിന്റെ കണ്ണീര് ‍കൊണ്ടു തിര്‍തതായിരുന്നു.......... ബോധിവൃഷചുവട്ടില്‍..... വിയോഗസമാധിക്കായി കാത്തപൊള് ‍നീ കരഞ്ഞില്ല..... നിന്റെ കണ്ണീരായിരുന്നു കപിലവസ്തുവില് ‍കവിഞ്ഞൊഴുകിയ കാട്ടാറുകള്‍.... പിന്നേയും, എത്ര വട്ടം നീ കരയേണ്ടീയിരുന്നു? ലോകംചുറ്റാനിറങ്ങിയ പടയാളിക്കു നീ ആധിതയംഅരുളി....... ഒടുവില്‍അവന്‍നിന്നേകിഴട്ക്കിയപൊഴും... അപ്പൊഴും.. .നീകരഞ്ഞില്ല.... നിന്റെകണീര്‍പണ്ടത്തേ ആധിത്ത്യതില്‍ കഴുകി പോയിരുന്നലോ... നീ ഈ അഭിനയത്തിനു ചേര്‍ന്നവളല്ല... നീ തോറ്റിരിക്കുന്നു.... പിന്മാറുക ഞാന്‍ ഇവനു ചിതയൊരുക്കട്ടേ ആ.. ചിതയില്‍ ഇവനൊപ്പം എനിക്കും ദഹിക്കണം നീ... വലിചെറിയുക നമ്മുടെ ബന്ധതിന്റെ ചങ്ങലകെട്ടുകള് ‍എന്തു ഇവന്റെ ഇമകള് ‍അനങ്ങുന്നൊ? നാവു സ്

8.Ninnilaykku....

തിരികേ നിന്നിലേയ്ക്ക്‌ എന്റെമയില്‍ പീലികള്‍.... എന്റെ ജീവിതമയിരുന്നു........... അവ ഞാന്‍ നിനക്കു നല്‍കി ......... നീ അവ മാനം കാട്ടാതേ........... നിന്റെ ജീവിതപുസ്തക താളില്‍ഒളിപ്പിചൂ.......... എന്തിനൊപിറകെപായും പൊള് ‍നിന്നെ വിഴുങ്ങുന്ന തിരക്കില്.... ‍നി അവമറന്നു...... ഒടുക്കം നിന്റെ അസ്തിത്‌'വം തന്നെ നിനക്കു നഷ്ടപെട്ടുഎന്നു തോന്നിയപ്പോള് ‍നീ മാനം നോക്കി വിലപിചൂ .... അപ്പൊള്‍ നീ കണ്ടു മാനത്തു വിരിഞ്ഞുനില്‍ക്കുന്ന മഴവില്ലിനെ നിനക്കു നിന്നെ.... എന്റെ മയില്‍ പീലികളേ... ഓര്‍മ വന്നു കുടമുല്ലപൂകളില്‍ ഹിമബിന്ദുവായി പെയ്തിറങ്ങുന്ന നിലാവിനേയും ആതിര സന്ധിയേയും നീ ഓര്‍മിചു.... നീതിരികെ നി ന്റെ ജീവിതപുസ്തകതാളു മറിചു അവിടെ നീ കണ്ടതു പഴയ മയില്‍പീലികള്‍ക്കുപകരം അടര്‍ന്നു തുടങ്ങിയ എന്റെ ജീവിതമായിരുന്നു.... അവയെകൈകുമ്പിളിലാകി നീ യാത്രതുടര്‍ന്നു എതൊക്കെപാപനാശിനികള്? ‍എതൊക്കെപുണ്‍യ സന്‍ കേതങ്ങള്‍... സങ്ക്ടങ്ങള്‍ മഞ്ഞുറക്കുന്നതാഴ്‌വാരങ്ങള്‍ ജീവിതംതിളചുമറിഞ്ഞു ഉഷരമാകുന്നമരുഭൂമികള്‍ ഒരിടത്തും നീ ആ പഴയ മയില്‍പീലികള്‍കണ്ടില്ല നിസങ്ങതയൊടെ നീ യാത്ര തുടര്‍ന്നു ഒടുവില്‍ നീ തിരിചെത്തി ആ നടുമാഞ്ചൊട്ടില്‍ നിലാവില

7.kaathirippu

കരളുരുകുന്ന വേദന കവിതയ'........ ഉതിരവേ...... ഉണ്‍ രുന്ന ഹര്‍ഷതിന്‍ മിഴിനീര്‍ കുടിചുകൊണ്ട്‌ ഇവിടെ ഇ ഉമ്മരപടിയില്‍ ഇരിക്കവേ....... മുന്നില്‍ തിമറക്കുന്നു ദാ മഴത്താരുകള് ‍ഒരു മാരി മുത്തി താളില്‍ പതിക്കവേ പുതുമയുടെ കോലങ്ങള് ‍എഴുതുന്നു മാനസം പിന്നില്‍ പതിക്കുന്നമറ്റ്‌ ഒന്നിനയ്‌ കൂടിപഴയ തുള്ളിതന്‍ ഹ്രുദയത്തില്‍ആഴ്തവേ ഉള്ളിലേകദനവുംകവിതയില്‍കലരവേ അറിയാതേഞാന്‍ ഒരുസ്വപ്നത്തില്‍ആഴുന്നു വിറകൊണ്ടഭൂമിയുടേവിതുമ്പലയിത്തിരുന്നു അലറുന്നകാറ്റിന്റേകവച്മയിമാറുന്നു പിന്നെഎന്‍ സ്വപ്നംമുറിയവേ വരളുന്ന വര്‍ത്തമാനതിന്റെ വദനം വിരിയവേ പുതിയൊരു വേദന നൊമ്പരമാകവേ പുതിയൊരു കവിതയ്ക്കയ്‌ കാത്തിരിക്കുന്നു ഞാന്‍

6.kanakaytuppu.......

കണക്കടുപ്പ്‌ ഞാന്‍ സ്നേഹിക്കുന്നത്‌ നിങ്ങലുടയ്‌ ബാഹിയമായപൊള്ളത്തരങ്ങളയോ കാപടിയത്തിന്റയ്‌ കനിവിനയ്യൊ അല്ല ഞാന്‍ സ്നേഹിക്കുനത്‌ പ്രക്രുതിയുടയ്‌ അത്മാവിനയണു ദുരെ മലമുകളില്‍ വിരിയുന്ന മഴവില്ലിനേ മവുനത്തിനറ്റയ്‌ ആഴങ്ങളില്‍ നാമ്പു എടുക്കുന്നവാചലതയുടയ്‌ പൂക്കളേ പുലരിയെ.പഴമയെ,പനിനീര്‍മലരിനയ്‌ ഒകേ സാഗരത്തിന്റയ്‌ തിരതള്ളലിനയും സായന്തനഗലുടയ്‌ സങ്കിര്‍ത്തനങ്ങലയും ഞാന്‍ സ്നേഹിക്കുന്നു... ഞാന്‍ അനുസരിക്കുന്നതു യാസ്ഥിതികത്വതിന്റയ്‌ ഉരുക്കുമൂഷയിലിട്ടു നിയമങ്ങളെന്നു ഓമനപേരിട്ട്‌ നിങ്ങള്‍ കല്‍പ്പിക്കന്ന നിങ്ങളുടയ്‌ ധാര്‍ഷ്ടിയത്തിന്റയ്‌ പ്രതിഭലനങ്ങളയ്‌ അല്ല.. മറിചു എന്റയ്‌ മനസാക്ഷിസ്നേഹസ്വരത്തില്‍ എന്നൊടുമന്ത്രിക്കുന്ന എന്റയ്‌ നന്മതിന്മകളുടയ്‌ തുലാസില്‍ തുക്കി എടുത്ത കുറയ്‌ വിധി വാചകങ്ങളേയാണു ഏന്റെ വിധി നടപ്പാക്കുന്ന വിധാധവു ഈ പ്ര്പഞ്ചത്തിന്റയ്‌ നിഗൂടതകള്‍അനാവരണം ചെയ്യുനവനാണു എന്റയ്‌ വാദി മനസും പ്രതി ചരിയകളുമാണൂ ഞാന്‍ വെറുക്കുന്നതുകുറ്റങ്ങളുടയ്‌ കൂംബാരങ്ങളുമായി എനിക്കു വിരുന്നൊരുക്കിയനിങ്ങളുടയ്‌ വചനന്‍ള്‍ അല്ല... എതു നിമിഷതിലനുഏനിക്കു എന്നയ്‌ നാശ്ട്ംടമായതു... ഞാന്‍ എനിക്കു അന്നിയ ആയയത്ത്‌... എന്റയ്‌ വാക്

5.Nazhikamani....

നാഴികമണി എന്റയ്‌ നാഴികമണി സ്പന്തിക്കുന്നില്ല ഒരു പഴയ ഭുപടം ആചുമരില്‍ കിടന്നിരുന്നുവല്ലൊ അതു പൊടി പിടിചിരിക്കുന്നു, മാറാലമുടിയആ ഭുൂപടതിനു മുകളി മറ്റു ഒരു ഭുൂപടം അവ്യയ്കത്മാവുന്ന അനിതിയുടയ്‌ ധുളി അണിഞ്ഞ രാജിയങ്ങള്‍മുന്നില്‍ തുറന്നുവയ്ച പുസ്തകതാളുമായി ഇരിക്കുന്ന കൊചുകുട്ടി അവന്‍മുന്നിലയ്‌ പുസ്തക താളില്‍അവയ്ക്താക്ഷരങ്ങള്‍, വരകള്‍ ,വര്‍ണങ്ങള്‍ ഒകയ്‌ കൊറിയിടുന്നു, ഇടയില്‍ ഒളികണ്ണാല്‍ എന്നയ്‌ നോൂക്കുന്നുഉണ്ണീ... നിന്നൊടു കോപിക്കാന്‍ എനിക്കവുന്നില്ല നിന്നില്‍ ഞാന്‍ കാണുന്നതു മറ്റു ഒരു ഉണ്ണികണ്ണനയ്‌ ആണു... ഒരു കയ്യില്‍ ഭക്തിതന്‍ വെണ്ണയും... മറു കയ്യില്‍ വിഭക്തിതന്‍ ചമ്മട്ടവും.. ഒരു കണ്ണില്‍..പ്രണയമാം സുര്യനൂം.. മറുകണ്ണില്ല്പ്രളയമയീ പ്രണവവും... പ്രളയം ഒരു യമുനയായി എന്നിലയ്ക്കു ഒഴുകവയ്‌ ഞാന്‍ പ്രവാചകനായ്‌ കാത്തിരുന്ന അല്‍മിത്ര ആവുന്നു... മനുഷ്‌ യ പുത്രന്റയ്‌ പാപങ്ങള്‍.. എന്റയ്‌ കണ്ണീരിനാല്‍ എനിക്കുകഴുകണ്ടയൊ? ഓ...ഞാന്‍ ഒരു യുക്തി വാദിയാനല്ലൊ.. യുക്തിക്കു വേണ്ടി വാദിക്കുന്നവളോ? യുക്തി വാദിഛൂ കിഴ്‌ പയ്‌ടുതിയവളോ? ഇന്നിന്റയ്‌ യുക്തികള്‍ നാലയുടയ്‌ വിഡ്ഡിതത്ങ്ങള്‍ ആയും ഇന്നലയുടയ്‌ വിഡ്ഡിതങ്ങള്‍ ഇന്നിന്റ