Skip to main content

Posts

Showing posts from 2012

ഒക്ടോബര്‍

ഒക്ടോബര്‍ നീ എന്റെ പച്ചകളേ ചുവപ്പിക്കുന്നു, അഴിക്കള്‍ക്ക് അപ്പുറത്തെ തിമര്‍ത്ത മരചിലകലേ  നീ നഗ്നയാക്കിയിരിക്കുന്നു, എന്റെ തിളയ്ക്കുന്ന സൂര്യനെയും  ചായകൂട്ടു വാരി വിതറിയ രാത്രി ആകാശങ്ങളെയും  നീ ഭയപ്പെയ്ടുത്തി നിന്റെ പകലുകളിലെയ്ക്ക് അടുപ്പിച്ചു നിറുത്തുന്നു നീ എന്റെ വെളിച്ചങ്ങളെ നരച്ചു വിറച്ച ദിനങ്ങള്‍ കൊണ്ട്നിറക്കാന്‍ തുടങ്ങുന്നു. നിന്റെ ഇരുട്ടിലേയ്ക്കു നീ എന്നെയും ചുരുക്കുന്നു, എങ്കിലും ഞാന്‍ നിന് നെ സ്നേഹിച്ചു പോവുന്നു, നീ കൊണ്ട് വരുന്ന ദേശാടന പക്ഷികളെ ഓര്‍ത്തു, നീ എന്റെ വഴിയില്‍ പതിയെ അടര്‍ത്തി ഇടുന്ന നിറകൂട്ട്‌കളെ ഓര്‍ത്തു .. ഒരു വസന്തതിനായുള്ള കാത്തിരിപ്പാണ് ഓരോ ശിശിരവും എന്ന നിന്റെ ഓര്‍മ്മപെടുത്തല്‍ ഓര്‍ത്തു  എന്റെ ഒക്ടോബര്‍ ഞാന്‍ നിന്നെ സ്നേഹിച്ചു പോവുന്നു..

കൃഷ്ണപക്ഷം

Mayilpeeli/Peacock feather/Happy valentines day 2012,Happy valentines day greetings 2012/Happy valentines day e greeting card 2012 , a photo by {deepapraveen very busy with work..back soon on Flickr. കൃഷ്ണപക്ഷം (ഒരു മുന്‍ കുറിപ്പ്‌.. ഇത്‌ കൃഷ്ണന്റെ തിരിച്ചറിവാണ് രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പോള്‍ ഒരു സങ്കല്‍പാമ്മത്രമാണു ഇതു കൃഷ്ണന്റെ ഒടുവിലെ തിരിച്ചറിവ് ഇങ്ങനെ ഒന്നുആവാം എന്ന സങ്കല്പം) രാധികേ.. എത്ര കാലങ്ങള്‍ക്കു മുന്‍പായിരുന്നു നിന്നിലെ എന്റെ മോക്ഷം? സ്വപ്നങ്ങളുടെ സിന്ദൂരച്ഹവിയില്‍ നിയെന്നെ ഇല്ലാതാക്കിയതും പ്രണയത്തിന്റെ അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു ഭക്തിയുടെ കാമം തൊട്ടെടുത്ത്‌ എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും അറിയാത്ത അറിവിന്റെ കാളിന്തിയായി എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു? കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിച്ചോര്‍ക്കാതെയും യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന ഊഷരതയെ ഓര്‍ത്തു പരിതപിക്കതെയും പിന്‍ വിളികളില്ലാതെ കാത്തിരുന്ന പെണ്‍ക്കുട്ടി... എന്റെ ജീവന്റെ ഒരൊ മാത്രയിലെയും നിശബ്ദ സാന്നിധ്യമായവള്‍ ഗോപിക ദ്വയി

“Remember that wherever your heart is, there you will find your treasure.” ― Paulo Coelho, The Alchemist

“Remember that wherever your heart is, there you will find your treasure.” ― Paulo Coelho, The Alchemist , a photo by {deepapraveen very busy with work..back soon on Flickr. വര്‍ണങ്ങള്‍ ഒഴിയും തിരുവരങ്ങില്‍ നിഴല്‍ ചിത്രം ആടവേ കളിവാക്ക് പറയുന്നു തോഴി 'ഒടുവില്‍ വേഷങ്ങള്‍ അടി കഴിഞ്ഞാലും നിഴലും നോവും ബാകി കവിത മയങ്ങുന്ന ചുണ്ടുകളില്‍ കറുപ്പ് കയിക്കുന്നു, നാടി ഞരമ്പുകളില്‍, നീല വിഷം കലങ്ങുന്നു, ബാക്കി ആവുന്ന ജീവന്‍ മയങ്ങി തുടങ്ങുന്നു' ഇനിയും ഒരു ആട്ട വിളക്ക് തെളിയും വരെ ഞാന്‍ ഉറങ്ങട്ടേ നിന്റെ സ്നേഹം കൊണ്ട് എന്നെ ഉണര്‍ത്താതിരിക്കുക

വഴി തെറ്റി എങ്കിലും മാവേലി ഇത് വഴി വരുമോ ആവോ?

വഴി തെറ്റി എങ്കിലും മാവേലി ഇത് വഴി വരുമോ ആവോ? ആര്‍ക്കറിയാം  പാതി ജനം..വിഡിടി  പെട്ടിക്കു  മുന്‍പില്‍.... പിന്നേ ഒരു പങ്കു മുഖ പുസ്തകത്തില്‍  മുഖം താഴ്ത്തി  (എന്നെ പോലെ) ഇനിയും ഒരു പങ്കു കയ്യില്‍ ഒരു മൊബൈലും തിരുകി  തുമ്പിക്ക് പിറകേ പായും പോലെ നിറങ്ങള്‍ക്ക് പുറകേ.. മുഖ പുസ്തകത്തില്‍ വര്‍ണ്ണം നിറക്കണ്ടേ  വേറെ ഒരു കുട്ടം ഇമ്മിണ്ണി വലിയ ചിത്രാലേഖ്ന പെട്ടിയും തൂക്കി നാട്ടു തിരയുന്നു.. കുംബ വീര്‍പ്പിച്ചും കേമം കാട്ടിയും ഇനിയും ഒരു കൂട്ടം.. കൊതി കേറുവും   ആയി ഇതിനു ഒന്നിനും ആവാതെ  എന്നെ പോലെ ചിലര്‍..  ഇതിനെല്ലാം ഇടയില്‍ മാവേലി എപ്പോഴോ വന്നു പോകുന്നുണ്ടാവും.. ആര്‍ക്കു ചേയ്തം :D  

...

ഓരോ പൂവിളിയിലും പ്രാണന്‍  ഉണരുന്നു, ആഴങ്ങളില്‍ ഒരു നാട്ടിടവഴി തിരയുന്നു പാതി വിടര്‍ന്ന ഒരു ഉത്രാട ചിരിയില്‍ എന്റെ കൌമാരവും   പ്രണയവും തിരയുന്നു എന്നെ തിരയുന്നു
ഓണം എത്തുന്നു എന്ന്, വേര്‍പ്പ് വിതച്ചു സ്വപ്നം കൊയ്യാന്‍ ഇരിക്കുന്ന  പെണ്ണ് പറയുന്നു  ഓണം എത്തുന്നു എന്ന്. നിലവിലാത്ത, വേവുന്ന  രാത്രികള്‍  പറയുന്നു  ഓണം അവരുടേത്‌ , കാലം ചുണ്ടില്‍ പുഞ്ചിരിയും പൊട്ടിച്ചിരിയും  ചാര്‍ത്തി കൊടുത്തവരുടെത്, തേക്കുപാട്ടില്‍ വേദന ചാര്‍ത്തിയവള്‍ക്ക്  ഓണം അന്യം, ഊഞ്ഞാല്‍  പാട്ട് അന്യം. അന്യമായ സ്വപ്നങ്ങള്‍ മെഴുക്കി, മിഴിനീര്‍ പൂക്കള്‍ പതിച്ച് , തുമ്പയും തുളസിയും ഇല്ലാതെ  ഇവര്‍ പൂക്കളം ഒരുക്കുന്നു.. ഇവര്‍, ജീവന്റെ ആദ്യാക്ഷരം എവിടെ രചിക്കപ്പെയ്ട്ടു എന്നറിയാത്തവര്‍ , ഇവര്‍ക്കാവട്ടെ എന്റെ ഓണപാട്ട്, എന്റെ കൂടെ പിറപ്പുകള്‍ക്ക്.

ഒഴിവാക്കപ്പെട്ടവരേ..

Deepam/Light , a photo by {deepapraveen very busy with work..back soon on Flickr. സുന്ദരമായ പാദുകങ്ങള്‍ക്ക്  വേണ്ടി എനിക്ക്  അഴുക്കു  നിറഞ്ഞ  വഴികളേ നിങ്ങളേ ഒഴിവാക്കാന്‍ ആവില്ല അവര്‍ പറയട്ടേ ഞാന്‍ അവരില്‍ ഒരാള്‍ അല്ലെന്നു, എറിഞ്ഞുടക്കപെയ്ട്ട  ബിംബങ്ങള്‍ എന്നെ കുത്തി നോവിക്കട്ടേ , കുനിയിരിക്കുന്ന കണ്ണും കാതുമില്ലാത്ത സത്യങ്ങള്‍ എന്നെ വിചാരണ ചെയ്യട്ടേ, ഋതുക്കള്‍ പകര്‍ത്തെടുത്ത  കാലം  അവശേഷിക്കുന്ന  പെണ്മയെ കാര്‍ന്നു തിന്നട്ടേ, എനിക്കിലും എനിക്ക്  വരാതെ  വയ്യ, കാണാതെ വയ്യ അറിയാതെ വയ്യ നിങ്ങളേ  ...ഒഴിവാക്കപ്പെട്ടവരേ

നാം

MAzha/raindrops in Anagallis arvensis blue/“Everything, absolutely everything on this earth makes sense, and even the smallest things are worthy of our consideration.” ― Paulo Coelho, The Witch Of Portobello , a photo by {deepapraveen very busy with work..back soon on Flickr. 1. നീ ഒരു കൌതുകം ആണ്... അത് തന്നേയ് ആണ് നീ എന്ന ഓര്‍മ്മപെടുത്തല്‍ തരുന്ന  സുഖവും അത് മായതിരിക്കാന്‍ ഞാന്‍ എനിക്കും നിനക്കും ഇടയില്‍  അര്‍ദ്ധ ഗര്‍ഭമായ ഒരു തിരശീല ഇട്ടിരിക്കുന്നു.. 2. നമുക്കിടയില്‍ പല പ്രഭാതങ്ങളും കടന്നു പോയിരിക്കുന്നു ഞാന്‍ നിന്നെ ഓര്‍ക്കാതെയും നീ എന്നെ ഓര്‍ക്കാതെയും ഇടയില്‍ നാം തട്ടി തടഞ്ഞ് ഒരേ ഗലിയില്‍ എത്തുന്നു, ഒരു ചിരി അടര്‍ത്തി പരസ്പരം വരവറിയിച് നാം അവരുടെതാവുന്നു, എന്റെ സാന്നിദ്ധ്യം അവരുടേത് നിന്റെ നിഴല്‍ നിന്റെതാകുന്നവരുടെതും, നമ്മുടെതോ? നാം നമുക്കായി മാത്രം നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍...... 3.

രാമ... അയനം..ഓര്‍മകളില്‍

മറ്റു ഒരു രാമായണമാസം കൂടി.  എനിക്കിത്  മഴയില്‍  നനയുന്ന കര്‍ക്കിടക സന്ധ്യകളുടെത് മാത്രമല്ല. നാവില്‍ ചോല്ലെറിന്റെ ചന്തം ആദ്യം ചാര്‍ത്തി തന്ന മുത്തശിയുടെ ഓര്‍മ്മകളുടെത് കൂടിയാണ് . ഞാന്‍ ആദ്യം കേട്ട കാവ്യ ഭംഗിയുടെ ഈണം, അതിന് ഭസ്മത്തിന്റെ  മണമുണ്ട്, ഒരു മുത്തശ്ശി മടിയുടേ ചൂടുണ്ട്. ചൊല്ലുന്ന വരികളുടെ താളത്തില്‍ പതിയെ ചലിക്കുന്ന ഒരു വലിയ ശരീരത്തില്  ഒട്ടിച്ചേര്‍ന്നിരിക്കുന്ന മൂന്നു വയസ്സുകാരിയുടേ ജാഗരൂഗമായ മനസ്സിന്‍റെ ചിത്രമുണ്ടത്തില്‍.    "ഇന്നു നീ കാനനത്തിനു പോയിടീല്‍  എന്നേയും കൊണ്ടുപോകേണം മടിയതേ " എന്ന് ചൊല്ലുമ്പോള്‍ മനസ്സിടറുന്ന ഒരമ്മ മനസ്സിനോട് ചേര്‍ന്നിരിക്കുന്ന കുഞ്ഞു മനസ്സ്. പിന്നീടുള്ള  അനവധി രാമ യാത്രകളിലൂടെ ആ കുഞ്ഞു നാവ്  ചൊല്ലി ഉറച്ചു. എങ്കിലും അക്ഷരപിശക് വരുന്ന മാത്രയില്‍ ഉമ്മറ കോണില്‍ കൈകൂപ്പി  കണ്ണടച്ചിരിക്കുന്ന ഒരു പഴമനസ്സ് അത് തിരുത്തി  ചൊല്ലിച്ചു. രാമായണം ഒരു കാവ്യമാണ്, അത്  ഒരു യാത്ര ആണ് എന്നും ,  എന്നും ആയാത്രയില്‍ ഭക്തിയും  വിഭകതിയും ഒരു പോലെ പ്രധാനമാണ്  എന്നും പറയാന്‍ ആ മുത്തശി ഭാഗ്യം ഉണ്ടായിരുന്നു  ആ കുട്ടിക്ക്. അവള്‍ പിന്നെ Nietzshe വരികളില്‍

വാക്ക്

“If you judge people, you have no time to love them.” ― Mother Teresa , a photo by {deepapraveen very busy with work..back soon on Flickr. എന്റെ വാക്കിന്  ഒടുവില്‍  നിന്റെ  വാക്കും നിന്റെ വാക്കിന് ഒടുവില്‍ എന്റെ വാക്കും തുടങ്ങുന്നു നമ്മുടേ വാക്കുകള്‍ കൂടികലരുമ്പോള്‍ അതുവരെ നിശബ്ദമായിരുന്നവര്‍ സംസാരിച്ചു തുടങ്ങുന്നു .

Mazha

“I understand once again that the greatness of God always reveals itself in the simple things.” ― Paulo Coelho, Like the Flowing River , a photo by {deepapraveen very busy with work..back soon on Flickr. അടരുന്ന മേഘ ദുഖങ്ങളെ , നിങ്ങള്‍ അറിയുക, നിന്മിഴി ചിമ്മി അടയുന്ന നിമിഷങ്ങളില്‍ ഭൂമിതന്‍ അനവധി ബധിര മോഹങ്ങളും അടര്‍ന്ന്  വീഴുന്നു .. .

അടരാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ , മനസ്സുകള്‍ക്കും.

അടരാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ , മനസ്സുകള്‍ക്കും. 'So the storm passed and every one is happy' Kate Chopin (1898), The Storm. അടരാന്‍ തുടങ്ങുന്ന മനസ്സുകളേ കുറിച്ച്  ഏറ്റവും സുന്ദരമായും,  തീവ്രമായും എഴുതിയത്  ചോപിന്‍ ആയിരുന്നു,തന്റേ 'The Storm' എന്ന ചെറുകഥയില്‍....  വന്യമായ  മഴക്കാറ്റുകള്          എന്നെ  ചിലപ്പൊഴെങ്കിലും  ചോപ്പിന്റെ കഥാപാത്രങ്ങളെ  ഓര്‍മിപ്പിക്കുന്നു. ബിബിയുടേ എന്ന 4 വയസ്സ് കാരന്റെ  കുഞ്ഞി കണ്ണുകളിലെ ആകുലത, ഭയം, അത്  മറച്ചും  അവന്‍ പ്രകടിപ്പിക്കുന്ന വീട്ടില്‍ ഒറ്റക്കായ  അമ്മയേ ഓര്‍ത്തുള്ള കരുതല്‍.. .. . അതിലേറെ  സുന്ദരമായി എങ്ങനേ ആണ്   അമ്മയോടുള്ള  ഇഷ്ട്ടം വരച്ചുകാട്ടാനാവുക ? തന്റെ പ്രിയതമയ്ക്ക്  ഏറേ പ്രിയമായ ഒരു കാന്‍ മീന്‍വാങ്ങി  കൊടും കാറ്റ് അടങ്ങും വരേ അതില്‍ മുറുകേ പിടിച്ചിരുന്നു  Bobinôt  എന്ന്  പറയുന്നിടത്ത്  ഒരു ഭര്‍ത്താവിന്  തന്റേ പ്രിയയോടുള്ള സ്നേഹവും പകര്‍ത്തിയിരിക്കുന്നു ചോപ്പിന്‍ അതിഭാവുകത്വങ്ങള്‍   ഇല്ലതെ തന്നെ. വരാനിരിക്കുന്ന കൊടുംകാറ്റിനേ കുറിച്ച്  ആദ്യം  Calixta അറിയുന്നില്ല  എന്ന്  പറയുന്നിടത്ത് , കഥയില്‍  

നിറയെ തളിര്‍ക്കുന്നു

Belive in u , a photo by {deepapraveen very busy with work..back soon on Flickr. നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായിക്കുന്നു , മണി പോലെ മാനത്തിന്‍ മുത്ത്‌, അടരുന്നു, കൊഴിയുന്നു പടരുന്നു മണ്ണിലാ, പഥികന്റെ പ്രാണനും പാട്ടും , അത് കണ്ടുനില്ക്കുന്ന പെണ്ണിന്റെ മനസ്സിലായി പ്രളയം വിതുമ്പുന്നു മെല്ലേ നനയുന്നു നോവുന്നു പടരുന്നു ജീവനില്‍ പഥികന്റെ പ്രാണനും പാട്ടും അടരുന്നു ഭൂമിതന്‍ ആത്മാവിലേയ്ക്കായി പെണ്ണിന്റെ ഉടലും ഉയിരും ഒടുവില്‍ പരസ്പരം അലിയവേ മണ്ണിനു മുകളിലായി ഒരു കൊച്ചു പച്ച ജീവന്റെ കവിത തന്‍ ഒരു കൊച്ചു പച്ച

കൊച്ചി

കൊച്ചി, കായലും  കടലും പോലെ  സ്വപ്നങ്ങള്‍  ഒഴുകുന്ന  കൊച്ചി , ജീവിതത്തിന്റെ  ഒരു കൊച്ചു  തുരുത്ത് . കടലില്‍  മഴ  പാറി  പതിയുന്നത്  കണ്ടു നിന്ന ഒരു സന്ധ്യയില്‍  എന്റെ ഓപ്പോള്‍  എന്നോട്  പറഞ്ഞത്  അങ്ങനെ  ആണ് . പിന്നീട്  ഈ നഗരത്തിലേയ്ക്ക്  ഉള്ള യാത്രയില്‍  എനിക്കു  പലപ്പോഴും  തോന്നിയിട്ടുണ്ട്  അത്  ശരിയാണ്  എന്ന് .

ഒരു മഴക്കാല ...

കാലദേശാതിവര്‍ത്തിയായ  മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു. നനച്ചും നനഞ്ഞും ഒരു വികൃതി കുട്ടിയേ  പോലെ സ്വയം തിമര്‍ക്കലില്‍ ആഹ്ളാദിക്കുന്നു. ഇങ്ങനെ ഒരു മഴയില്‍ ഒരു കൊലുസിന്റെയ്  കണ്ണീര്  ഉണ്ടായിരുന്നു. അവള്‍  എന്റെ  ചെങ്ങാതിയായിരുന്നു. മഴയുടെ മുന്‍പേ എത്തുന്ന  കിലുങ്ങുന്ന  സ്വരമായിരുന്നു. മഴ നനച്ച നാരങ്ങാ മിട്ടായികള്‍ എനിക്കായി കാത്തു വെച്ചിരുന്ന, എന്നേ മഴയിലേയ്ക്ക്‌  കൈപിടിച്ച്  നടത്തിയിരുന്ന, എന്റെ കുട തട്ടി തെറിപ്പിച്ച്  എന്നില്‍  നിന്നും ഓടി പോയിരുന്ന   , പളളി  മുറ്റത്തിരുന്നു പുസ്തകതാള്  കീറി കളിവള്ളം  ഉണ്ടാക്കിയിരുന്ന, ശവകൊട്ടക്ക് പിന്നിലേ  പുതുലഞ്ഞു  നിന്നിരുന്ന റോസയില്‍  നിന്നും  നനഞ്ഞ  പൂക്കള്‍ പറിച്ചു ബാല്യത്തിന്റെയ് സ്വതന്ത്ര്യം  ആഘോഷിച്ചിരുന്ന, മഴത്തുള്ളികളില്‍ ആലിപഴം  ഒളിഞ്ഞിരിപ്പുണ്ട് എന്നും 100 തുള്ളികളെ പിടിച്ചു അതില്‍  അതര്‍ ഒഴിച്ചാല്‍, അത്തറിന്റെ  മണമുള്ള  ഐസ്  മിടായി  ഉണ്ടാകും എന്നും  എന്നേ പറഞ്ഞു  പറ്റിച്ച  പെണ്‍കുട്ടി. നീ ഇന്ന്  എവിടെ  ആണ്?    ഒരു  വെള്ളി ആഴ്ച്ച ദിവസത്തില്‍ കളഞ്ഞ്  പോയ  നിന്റേ ഒറ്റ കൊലുസ്സ്  തിരക്കി നിറഞ്ഞ  കണ്ണും ആയി ആ മഴയില്‍ നീ ആ പള്ളി മുറ്റത്ത്

"Waiting hurts. Forgetting hurts. But not knowing which decision totake is the worst of suffering." — Paulo Coelho

"Waiting hurts. ഏറെ ഉപയോഗിക്കപെട്ട   രതി പോലെ, പറഞ്ഞും പഴകിയും മഴയുടെ മൂര്‍ച്ച ഇല്ലാതായിരിക്കുന്നു, മഴ എഴുത്തുകള്‍, മഴ കാഴ്ചകള്‍, മഴ കുളിര്, ഓക്കേ യവ്യനം  തിമര്‍ത്തു ആസ്വദിച്ച വര്‍ധികത്തിനു മുന്‍പിലെ രജസ്വലയായ പെണ്ണിനെ പോലെ വെറുതേ അലസം കടന്നു പോകുന്നു...

Silence

Dear, Do you know, nature is a prayer, an inner harmony? I am supposed to be doing something very important today, at this moment. It is simple in a way. Prepare a word document with 500 words. But that 500 words is so crucial for me. Sometimes it is easy to write a lot, but restricting yourself is so hard. Sometimes it comes quite natural and casual to you. The right words at the right time. Comprehend yourself in few words is the toughest task. I often wonder, is it possible to comprehend our desires, our passion or admiration. If possible what would be the out come? But we always one way or another trying to do it. Every work of art, every conversation, every job is trying to achieve this mission. Compile something greater into a small workable space. We try to put a signature of ourselves in this comprehend work. A bold statement 'This is me'.  I don't know whether you remember or not, few years back, almost for a decade I used to sign ev

Puffins

Dear, How are you today? Hey I am going to tell you about Puffins. Do you like them? It was my first encounter with them yesterday and guess what I fell in love with them. They are so fascinating, I adore and admire their passion, dedication and patience.  Will tell you what, as I don't have a decent lenz attached to my simple base camera, I was not able to reproduce a fab moment of their life. But as they quote says because it is a passion I am sharing this with you. I am not so sure about the type of this Puffins. I think they are Atlantic Puffins. There is two more species, the Tufted Puffin and Horned Puffins. But they are in North pacific ocean.  This one is from Skomer Island in Pembrokeshire cost, a tiny 2 K.M Island, which will allow only 250 people a day to the Island. (That is what I gathered from the 5 minute intro speech given by one of the guides there). There is every day boat trip to that island starts at 10.00 am depending on the weather. So it is always g
പ്രിയപ്പെട്ട നിനക്കു, 'ദീപാ , എനിക്കു എന്റെ മനസ്സ്  കൈ വിട്ട് പോകുന്നു ഞാന്‍ എന്തു  ചെയ്യണം ? ' നിന്റേ ഒറ്റ  വരി ഇമെയില്‍ തുറന്ന്  ഞാന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്  ഏറേ നേരമാവുന്നു . ' ഏറേ ആകുലമാകുന്ന നിമിഷങ്ങളില്‍ എന്റെ മനസ്സ് ഒരു യാത്ര പോകുന്നു. മഴ നിറയുന്ന വഴികളിലൂടെ , നടന്നു പോയിരുന്ന നാട്ടു വഴികളിലൂടെ  ഇനിയും നടക്കാന്‍ ഇരിക്കുന്ന  വഴിത്താരകളിലൂടെ, യാത്രകള്‍ ആണു നമുക്ക് നമ്മേ കണ്ട് എടുക്കാനുള്ള വഴി, എന്നേ സംബ്ബന്ധിച്ചു'. എന്നാല്‍ നിന്റെ വഴികള്‍  എന്റെയ് വഴികളില്‍ നിന്ന് ഏറേ വ്യത്യസ്തമാവുംപോള്‍ ഞാന്‍ നിനക്കായി എന്താണ്  കുറിക്കേണ്ടത്‌ ? നിന്റെ  ഹൃദയത്തില്‍  പതിഞ്ഞിരിക്കുന്ന മുറിവുകള്‍ അതിന്റെ  ആഴം  പരപ്പ്  ഒക്കെ  എനിക്ക്  അപരിചിതമാണ് . നിന്റേ  സന്ദേഹങ്ങള്‍, കാഴ്ചപ്പാടുകള്‍ , ഒകേയും അതുപോലെ  തന്നേയ് .  എങ്കിലും ഞാന്‍ ഇന്ന്  നിന്നേ എനിക്ക്  ഒപ്പം നടക്കാന്‍  ക്ഷണിക്കുന്നു. കുറച്ച്  ദൂരം. നീ നിന്നോട് തന്നേ, നിന്റെ ഇന്നലകളോട്   യുദ്ധം ചെയുകയാണ്  എങ്കില്‍ അത്  മറന്ന്  എനിക്ക്  ഒപ്പം  കുറച്ചു നടക്കു. നമുക്ക് ആദ്യം കാണുന്ന  പൂവിനേ  നോക്കി  ചിരിക്കാം. ആ പൂവിന്  എ

Moon lit moments

Enjoy your easter holidays with fun: Happy easter Holidays to all... , a photo by {deepapraveen very busy with work..back soon on Flickr. Dear, Yet another day, another afternoon, wet windy and wild, I must say. I would like to tell you about an  experience  I had yesterday. As usual I was waiting for my little green train in that old railway station along with few other fellow passengers.  For the first time I felt sorry for myself and many other fellow beings, it was a beautiful moment in that country side, enchanting, nature ormented herself for that young couple who locked their lips.  Time stood still for them all most like a prayer, then comes this so called photographer from nowhere with his highend camera and long lenz, he clicked them, as if he is microchiped it but that spoiled the divinity of the moment. He had that victory smile in his face. I glanced at the young couple,the are not the same now, nor the nature or me. He spoiled it....damn fool..there is m

I forgive the tears I was made to shed, I forgive the pain and thedisappointments, I forgive the betrayals and the lies, I forgive theslanders and intrigues, I forgive the hatred and persecution, I forgivethe blows that hurt me..

I forgive the tears I was made to shed, I forgive the pain and the disappointments, I forgive the betrayals and the lies, I forgive the slanders and intrigues, I forgive the hatred and persecution, I forgive the blows that hurt me.. , a photo by {deepapraveen very busy with work..back soon on Flickr. Dear, I don't know what are you doing now, at this moment, when I am writing this.  I just felt , I should be talking to you right at this very moment, before I change my mind. This moment is destined for talking to you.  Do you believe in signs? Do you believe in the magic of words? Do you believe in travelling with time and with in time? If you revert the question back to me my answer is I don't know. That means I am not sure about the answers. But I often came across them and asked me, ordered me or teased me to believe in them. Well, them may be suggestive but they were/are there, in my life. So I am just wondering have you ever felt the same? I want to tell you abou

മഴയുടെ ചിത്രകാരന്

Rain at night. Paulo Coelho: The fear of suffering is worst than suffering itself ( The Alchemist) , a photo by {deepapraveen very busy with work..back soon on Flickr. അവള്‍, ഒരു പാട് മഴക്കലങ്ങള്‍ക്ക് മുന്‍പ്, ഒരു  ജൂണ്‍ മാസം . ദൂരെ ഉള്ള നഗരത്തിലെ വലിയ സ്കൂളില്‍ നടക്കുന്ന ഒരു എഴുത്ത് മത്സരത്തിനു കന്യാസ്ത്രീ അമ്മ മാരുടെ കൈയും പിടിച്ചു ബസ്സിറങ്ങിയ കുട്ടി. അമ്മ പൊതിഞ്ഞു കൊടുത്ത  ചായ  പെന്‍സിലുകളും ഒരു ഗ്ലുകോസ് ബിസ് കറ്റ് ന്റെ പൊതിയും, നിറയെ മഷി നിറച്ച ആ പേനയും നെഞ്ചോട്‌ ചേര്‍ത്ത് ബസ്‌ ഇറങ്ങിയ കുട്ടി. മത്സരങ്ങള്‍ക്ക് പോകുമ്പോ മാത്രം കിട്ടുന്ന ആവുദാര്യങ്ങള്‍  ആയിരുന്നു അവള്‍ക്കു ആ പോതികെയ്ട്ടില്‍  ഉണ്ടായിരുന്നത്. ബസ്‌ ഇറങ്ങിയതു ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ ആണ്. റോഡ്‌ കടന്നാല്‍ ആ വലിയ സ്കൂള്‍ ആയി. എത്ര പെട്ടന്ന്  ആണ് കന്യ സ്ത്രീ അമ്മമാരും മറ്റു കുട്ടികളും ആ റോഡ്‌ മുറിച്ചു കടന്നത്‌. എവിടെയും പകച്ചു നില്‍ക്കുന്ന കുട്ടി ആ തിരക്കില്‍ റോഡിനിപ്പുറം ഒറ്റപെയ്ട്ടുപോയതും, ആ അന്ധാളിപ്പില്‍  പൊതി  കെട്ടില്‍ നിന്ന്  അവളുടെ പിടി അയഞ്ഞതും,  പിന്നില്‍ നിന്ന് ഉള്ള ഏതോ തള്ളലില്‍ ഒരു നിമിഷം കൊണ്ട് ആ

അറിവിന്റെ ദീപത്തിനും മതം നോക്കുന്ന വിദ്യാഭ്യാസ മന്ത്രിമാര്‍ അരങ്ങു ഭരിക്കുന്ന നാട്

Navarathri greetings/Navarathri 2011/Navarathri Festival/navratri photos , a photo by {deepapraveen very busy with work..back soon on Flickr. അറിവിന്റെ ദീപത്തിനും മതം നോക്കുന്ന വിദ്യാഭ്യാസ മന്ത്രിമാര്‍ അരങ്ങു ഭരിക്കുന്ന നാട് എന്നാണ് ഇവരുടെ മനസുകളിലേ കാഴ്ച പ്പാടുകളിലേ അന്ധകാരം നീങ്ങുക? സ്വയം നയിക്കാന്‍ അറിയാത്തവന് എങ്ങനെ ആണ് നേതാവാകാന്‍ കഴിയുക? വിദ്യാഭ്യാസം എന്നാല്‍ സങ്കുചിതമായ ചിന്താ ധാരകളില്‍ നിന്ന് മാറി സഞ്ചരിക്കാനും കൂടിയുള്ള മാര്‍ഗം ആണ് എന്ന് തിരിച്ചു അറിയാത്ത ഒരുവന്‍ എന്ത് ആദര്‍ശം ആണ് തന്റെയ്തായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുക? Feeling ashamed of the education minister who refused to lit the light in an inaugural ceremony by claiming 'it is against his religion'.

.

Greta oto/Glasswinged butterfly/Glasswing butterfly/espejitos , a photo by {deepapraveen very busy with work..back soon on Flickr. വാക്കുകള്‍ കൊണ്ടുള്ള ചതുരംഗ കളി എത്ര രസമാണ് അല്ലേ? പരസ്പരം വായിക്കാന്‍ ശ്രമിച്ച് തോറ്റും തോല്പിച്ചും എത്ര തവണ നമ്മള്‍ ചെക്ക്‌ മേറ്റ്‌ പറയുന്നു കരുക്കള്‍ ഇല്ലാതെ ആവുമ്പോ കളിപലക വിട്ട് നമ്മള്‍ ജീവിതത്തിലേയ്ക്ക് നടന്നു പോകുന്നു

"Waiting hurts. Forgetting hurts. But not knowing which decision to take is the worst of suffering." — Paulo Coelho

"Waiting hurts. Forgetting hurts. But not knowing which decision to take is the worst of suffering." — Paulo Coelho , a photo by {deepapraveen very busy with work..back soon on Flickr. മഴ നനഞ്ഞ പ്രഭാതങ്ങള്‍ കെടുത്തിയ തീ ഉള്ളില്‍ എവിടെയോ കുരുങ്ങി കിടന്ന ഒരു ഒര്മയുടെയ്തായിരുന്നു, തിളങ്ങുന്ന ഒരു സൂര്യന്‍ അത് എനിക്ക് വീണ്ടു എടുത്തു തന്നിരിക്കുന്നു

നാം

Autumn , a photo by {deepapraveen very busy with work..back soon on Flickr. നാം അഴികള്‍ക്കു അപ്പുറത്തും ആയി ജീവിതം പങ്കു വെയ്ക്കുന്നവര്‍ ഒരു നിശ്വാസത്തില്‍ തിരിച്ചറിയപെയ്ടുന്നവര്‍ ആര്‍ക്കോ വേണ്ടി അന്യര്‍ ആകുന്നവര്‍ നാം നമുക്ക് വേണ്ടി അല്ലാതെ നമ്മെ നഷ്ട്ടപെടുതുന്നവര്‍

കണ്ണാടി

Paulo Coelho: Every day we all have one foot in a fairy tale and the other in the abyss , a photo by {deepapraveen very busy with work..back soon on Flickr. ജീവിതത്തോട് കലഹിക്കാന്‍ ഞാന്‍ എന്റെ കവിത തിരഞ്ഞെടുത്തു. ജീവിതത്തോട് കലഹിച്ചു മടുത്തപ്പോ കവിത ചോദിച്ചു ഇനി ഞാന്‍ എന്ത് ചെയ്യണം? പുതിയ കളിക്കോപ്പിനായി പിണങ്ങ്ങി നില്‍ക്കുന്ന കുഞ്ഞിനെ പോലെ വാശി പിടിക്കുന്ന കവിതയ്ക്ക് ഞാന്‍ ഒരു കണ്ണാടി കൊടുത്തു, അവള്‍ അത് എറിഞ്ഞുടച്ചു അതില്‍ തന്നേയ് കണ്ണും നട്ടിരിക്കുന്നു..

യുദ്ധങ്ങള്‍ വെറുതേ ഉണ്ടാവുന്നില്ല

Tulip parts , a photo by {deepapraveen very busy with work..back soon on Flickr. യുദ്ധങ്ങള്‍ വെറുതേ ഉണ്ടാവുന്നില്ല, ഒരു തുടക്കം അനിവാര്യം ആണ് എന്തിനും സമാധാനവും അത് പോലെ തന്നേയ്... മനസ്സുകളുടെയ് യുദ്ധങ്ങളും അത് തന്നേയ് പറയുന്നു..

വിഷു വന്നു പോയിരിക്കുന്നു

വിഷു വന്നു പോയിരിക്കുന്നു..കരിഞ്ഞ മഞ്ഞകള്‍, ചന്ദനത്തിരി മരിച്ചു വീണ അരിമണികള്‍, വാടിപോയ ദൈവങ്ങള്‍  ഉറക്കചടവോടെയ്  കൃഷ്ണന്‍ തിരികെ പൂജാ മുറിയുടെ ഇരുട്ടിലേയ്ക്കു, ഇനി എനിക്കും സന്ധ്യകള്‍ക്കും ഇടയില്‍ മടിച്ചു വന്നു ആടി നില്ക്കാന്‍  ക്ലാവുപിടിച്ച  ഈ തൂക്കു വിളക്ക് മാത്രം ആഘോഷങ്ങളുടെയ്  ആരവങ്ങള്‍ അടങ്ങുംപോഴും ഒതുങ്ങുംപോഴും ജീവിതം എന്നത്തേയും പോലെ ഒരേ കണി കാഴ്ചയായി നീങ്ങുന്നു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഇനി എത്ര വിഷു സന്ധ്യകള്‍ മുന്നില്‍?

..

colourful smoke/ Smoke Photography , a photo by {deepapraveen very busy with work..back soon on Flickr. ഭാഷ അതില്‍ നിന്നും വികാരം അടര്‍ന്നു പോയിരിക്കുന്നു എന്നെ കുറിച്ചും നിന്നെ കുറിച്ചും പറയാന്‍ അന്യന്റെ വാക്ക് വേണ്ടിയിരിക്കുന്നു എന്റേത് അല്ലാത്ത എന്തിനെയോക്കയോ ചുണ്ടില്‍ നിന്ന് പുറം തള്ളി ഞാന്‍ പുഞ്ചിരിക്കുന്നു നീയും.. അന്യന്റെ ശബ്ദത്തിലേയ്ക്ക് ഞാന്‍ എന്റെ പ്രണയത്തെ വിരഹതേ കടത്തി വിടുന്നു... എന്നാണ് മറുഭാഷയില്‍ നിന്നും എന്റെ ഭാഷ സ്വാതന്ത്ര്യം നേടുക? എന്നാണ് ഞാന്‍ എന്റെ ജന്മ സ്വരത്തില്‍ വികാരങ്ങളുടെയ് തീ പടര്‍ത്തുക?

ഓരോ യാത്രയും ..

ഓരോ യാത്രയും പുതിയ കാഴ്ചകള്‍ കാട്ടി തരുന്നു, എങ്കിലും അടര്‍ന്നു വീഴുന്ന ദിവസങ്ങള്‍ സമ്മാനിക്കുന്ന നൊമ്പരം പോലെ യാത്രകളും അവസാനിക്കുമ്പോള്‍ നിശബ്ദമായ ഒരു വേദന ബാക്കി വയ്ക്കുന്നു. ഇന്നലത്തേ യാത്രകളെകാള്‍ സുന്ദരമല്ല നാളത്തേ യാത്രകള്‍. വഴികള്‍ മാറിയേക്കാം സഹയാത്രികരും, എന്ന് പറഞ്ഞു പോയത് ആരായിരുന്നു?

happy valentine day 2012/Valentines day Greetings

happy valentine day 2012/Valentines day Greetings , a photo by {deepapraveen very busy with work..back soon on Flickr.

ഒരിത്തിരി പനിചൂടിനേ സ്നേഹിച്ചു പോവുന്നത്

ഒരിത്തിരി പനിചൂടിനേ സ്നേഹിച്ചു പോവുന്നത് ഇരുണ്ട ചവര്‍പ്പും പുളിപ്പും എരിവും മധുരവും കൂടി കലര്‍ന്ന ചുക്ക് കാപ്പി തൊണ്ടയില്‍ തടഞ്ഞു എന്റെ പനിചൂടിലെയ്ക്ക് ആഴ്ന്നു ഇറങ്ങുപ്പോഴാണ്. പാതി മുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയില്‍ ഒരു കരിമ്പടത്തിനുള്ളില്‍ സ്വയം ഒളിപ്പിച്ചു ഇരിക്കുമ്പോ നെറ്റിയില്‍ ഇരുവിരല്‍ നീളത്തില്‍ ഒരു വെളുത്ത തുണിശീല  കീറി നനച്ചിട്ട് അകില്‍ പുക കൊള്ളിച്ചു മുത്തശ്ശി ഒത്തിരി സ്നേഹം പകരുന്ന നിറയെ കഥകള്‍ പറയുന്നുണ്ടാവും. പലതും കാലങ്ങള്‍ക്ക് അപ്പുറം ഉള്ള പനികാല കഥകള്‍... പണ്ട് ആസ്പത്രികള്‍ ഇല്ലാതിരുന്ന കാലത്ത്, വസൂരി വന്നു ആളുകളെ ഒരു ദയയും ഇല്ലാതെ കൂട്ടി പോയിരുന്നതും, ഫര്‍ലോങ്ങ്കള്‍ക്ക് അപ്പുറം ഉള്ള ഏക കുംബോംണ്ടാരേ തേടി ആളുകള്‍ പുഴ നീന്തി പോയിരുന്നതും, ദീനം കണ്ടു തുടങ്ങുമ്പോ കാവില്‍ കുരുതി പുഷ്പാഞ്ജലി നേര്‍ന്നു ഇരുന്നതും ഓക്കേ അങ്ങനെ നൂറായിരം വട്ടം കേട്ട കഥകള്‍ ആണ്.  ഇടയ്ക്കു പാതി കളിയായും കാര്യമായും അച്ഛന്‍ വന്നു പറയും "എന്തിനാ അമ്മ കുട്ടിയെ വെറുതേ പറഞ്ഞു പേടിപ്പിക്കുന്നത്‌"" "? " ഞാന്‍ പേടിച്ച്ചിരുന്നോ? ഉണ്ടാവാന്‍ വഴിയില്ല. മുത്തശ്ശിയുടെ മാറോട്‌ ചേര്‍ന്നിരുന്

waterdrops

waterdrops , a photo by {deepapraveen very busy with work..back soon on Flickr. നമ്മള്‍ ഏറെ പറയുമ്പോള്‍ പറയേണ്ടതും പറയ പെടെയ്ണ്ടതും പലപ്പോഴും പറയാതെ ആവുന്നു. മൌനത്തിന്റെയ് ഇടവേളകളില്‍ നാം വായിക്കപെയ്ടുന്നു. കൂട്ടി വെയ്ക്കുന്ന വാക്കുകള്‍ക്കു നാം സ്വയം നിര്‍വ്വചനങ്ങള്‍ കല്പിക്കുന്നു പരിഭാഷകളില്‍ നമ്മള്‍ നഷ്ടപെയ്ടുന്നു.

Pothichoru

Lunch time , a photo by {deepapraveen very busy with work..back soon on Flickr. ചോറും, ചമ്മന്തിയും ഇത്തിരി മെഴുക്കു പുരട്ടിയും.. അമ്മയുടെ സ്നേഹത്തിന്റെ സ്വാദാണ് അതിനു.. ഇത് പൊതി ചോറക്കി എനിക്ക് തന്നു വിടാന്‍ തുശനില മുറിച്ചു വരുന്ന മുത്തശിയുടെ കരുതല്‍ ആണ് അതിനു.. മഴ എത്തുന്ന ഉച്ചനേരത്ത് മണ്ണിട്ട ഇടവഴിയിലേക്ക് നോക്കി വള്ളം ഒളിച്ചു വരുന്നത് കണ്ടു ഉരുള ഉരുട്ടുമ്പോ ഒരു ഉരുളക്കായി കൊതിയോടെ നീണ്ടു വരുന്ന കൂട്ടുകാരിയുടെ കുപ്പിവലകളുടെയ് കിലുക്കമാണ് അത്.. പ്രണയത്തിനെ നോവും നനവും ഉള്ള സന്ധ്യകളില്‍ ഒന്നില്‍ ദൂരയാത്രയ്ക്കു ഒരുങ്ങുന്ന മകന് പൊതി ചോറ് കെട്ടി നല്ല്കുന്ന അമ്മക്ക് പിന്നില്‍ നിന്ന് ആ അമ്മ കാണാതെ കണ്ണ് നിറയ്ക്കുന്ന കൌമാരകാരിയുടെ വിതുമ്പല്‍ ആണ് അത്.. പ്രണയത്തിനെ ചൂര് ഉണ്ടതിന് വിരഹത്തിന്റെയ് പുളിപ്പും പുതിയ വഴികള്‍ അപരിചിതമായ വഴിത്താരകള്‍ ആരു എന്ന് അറിയാത്ത ആരൊക്കയോ..ലോകം മുഴുവന്‍ മാറണം എന്ന് മാറ്റാന്‍ കഴിയും എന്നും എന്നത്തേയും പോലെ വിശ്വസിക്കുന്ന യുവത്വം. പ്രതായ ശാസ്ത്രങ്ങള്‍, നിയമ നിഷേധങ്ങള്‍, സ്വരങ്ങള്‍ പല പല സ്വരങ്ങള്‍.... ഒടുവില്‍ നടന്നും വാദിച്ചും തളരുമ്പോള്‍ ആരോ തുറന്ന ഒരു പൊതി ചോറ്

“There is no remedy for love but to love more.” Henry David Thoreau /Happy Valentines Day 2012

“There is no remedy for love but to love more.” Henry David Thoreau /Happy Valentines Day 2012 , a photo by {deepapraveen very busy with work..back soon on Flickr.

നമുക്ക് തിരക്കി ഇറങ്ങാം നഷ്ട്ടപെയ്ട്ടു പോയ വാക്കുകളേ..

Paulo Coelho: When you say “yes” to others, make sure you are not saying “no” to yourself , a photo by {deepapraveen very busy with work..back soon on Flickr. നമുക്ക് തിരക്കി ഇറങ്ങാം നഷ്ട്ടപെയ്ട്ടു പോയ വാക്കുകളേ.. നീ എന്റെ കൈ പിടിച്ചു കൊള്ളുക വഴുക്കല്‍ ഉള്ള വഴികള്‍ ഏറെ നടകേയ്ണ്ടിയിരിക്കുന്നു ഇടറി വീഴാന്‍ തുടങ്ങുന്നു എന്ന് തോന്നുമ്പോള്‍ നീ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ല്കുക.. കളഞ്ഞു പോയ വാക്കുകളേ തിരികെ കിട്ടി എങ്കില്‍ എന്റെ ഹൃദയം നിന്നോട് ചിലതൊക്കെ പറയുമായിരിക്കും. നിനക്കായി ചിലതൊക്കെ അവയില്‍ ഉണ്ടാവാം അവ ഒന്നും നിന്റെയ്തല്ല എന്ന് തോന്നിയാല്‍ നിനക്ക് നടക്കാം.. നിന്റെയ്തു മാത്രമാവുന്ന ഭൂമികകള്‍ തേടി..