Skip to main content

Posts

Showing posts with the label memories

ചില ഇഷ്ട്ടങ്ങൾ അത് അങ്ങനെയാണ് .....................

നാം ഇഷ്ട്ടപെടുന്നു എന്നറിയാതെ നമ്മുടെ തന്നേ ഭാഗമായി തീരുന്ന ഇഷ്ട്ടങ്ങൾ!!! ഏറിയും കുറഞ്ഞും അത് തൂകിപോകാതെ, ചില ഓർമ്മപ്പെടുത്തലുകളിൽ സ്വയം പൂത്തുലഞ്ഞ് അങ്ങനെയങ്ങനെ.. അത്തരം ഇഷ്ട്ടങ്ങൾ എന്നാണ് തുടങ്ങിയതെന്നറിയാത്ത, എന്നൊടുങ്ങുമെന്നറിയാത്ത പ്രണയമെന്ന വിളിപ്പേരിൽ ഒതുക്കാമോ എന്നറിയാനാവാത്ത എന്തോ ഒരിഷ്ടം ആരോ ഒരാളോട്. പലപ്പോഴും അവർപോലുമറിയാത്തോരിഷ്ട്ടം. അയിത്തം എന്ന സിനിമയിൽ ഒരു കുന്നിൻ ചെരുവിൽ പോക്കുവെയിലിന് അഭിമുഖമായി നിൽക്കുന്ന മോഹൻലാൽ, ലാലിനോടുള്ള പ്രണയം അവിടെ തുടങ്ങിയതാവണം. തെരേ ബിനാ സിന്ദഗി സേ കോയി എന്ന പാട്ട് ചിത്രഹാറിൽ കേൾക്കുമ്പോൾ ചുവന്നു തുടുക്കുന്ന മുഖമുള്ള കൂട്ടുകാരിയായിരുന്നു കുറേ എറെ കിഷോർ കുമാറിന്റെ പാട്ടുകൾ ഉള്ള കാസെറ്റുകൾ തന്ന് എന്നേ കൊണ്ട് കിഷോർ കുമാറിനെ പ്രണയിപ്പിച്ചത്, ഹിന്ദി എന്ന രാഷ്ട്രഭാഷാ അച്ചടിച്ച് വെച്ച പാഠപുസ്തകത്തിലെ വരികൾ അർത്ഥം പിടിതരാതെ അന്യരായി നിന്നോപ്പോഴും കിഷോർകുമാറിന്റെ ഹംസേ മത് പൂചോ കൈസേ മന്ദിർ ട്യൂട്ട സപനോകാം കാ ലോഗോങ്ങി ബാത്ത് നഹി ഹേ യെ ഹിസ്സാ ഹി അപ്പനോകാ - എന്നതെന്തെന്നു അറിയാൻ ഒരു ഭാഷാ സഹായിയും വേണ്ടി വന്നില്ല. അത് സച്ചിൻ ജ്വരവും അതുവ...

ഐ ആം ദി സോറി കൊച്ചിന്റെ അച്ഛാ

***************************** രംഗം: കുട്ടിയേ ആദ്യമായി സ്കൂളിൽ വിട്ടു കാലത്തു മുതൽ മൂക്ക് പിഴിഞ്ഞിരിക്കുന്ന അമ്മ. മൂന്ന് മണിക്കൂർ കഴിഞ്ഞു കുട്ടിയെ വിളിക്കാൻ ചെന്നോളാൻ സ്കൂളുകാര് പറഞ്ഞാലും രാവിലെ മുതൽ തന്നെ സ്കൂളിന്റെ വെളിയിൽ കാവൽ ഇരിക്കാൻ അമ്മിണികുട്ടി റെഡിയായിരുന്നു. എന്നാൽ ചില തൽപരകക്ഷികളുടെ ഇടപെടലും ഭീഷണിയും കാരണം 11.30 വരെ പിടിച്ചിരുന്നു. 12.45 നു വിടുന്ന സ്കൂളിന് വാത്തുക്കലേയ്ക്കു ഓടുന്ന അമ്മ. നല്ലൊന്നാന്തരം ഒരു മല തന്നെ കയറണം. എന്നാൽ കൂട്ടുകാരി 'ഈ ലോകത്തിനു എന്ത് സംഭവിച്ചു എന്ന് ആവലാതിപ്പെട്ടിരുന്നത് കൊണ്ട്, ധാർമിക രോക്ഷം കൊടുത്ത adrenaline rush കാരണം കുന്നൊക്കെ ഓടി കേറുന്ന അമ്മിണികുട്ടി. അതിനിടയിൽ ഒത്തിരി പൂവും ചെടിയുമുള്ള പൂന്തോട്ടത്തിൽ ഇരുന്നു പുല്ലുപറിക്കുന്ന മദാമ്മ യെ കണ്ടു ഒരു സഡൻ ബ്രേക്ക്. ദൈവമേ ഈ മദാമ്മയെ സോപ്പിട്ടു ഇനി വരുന്ന ദിവസങ്ങളിൽ ഈ ചെടികളിൽ നല്ലൊരു പങ്കു വീട്ടിലെത്തിക്കാനുള്ള എല്ലാ കുരുട്ടുബുദ്ധിയും എനിക്ക് തരണേ?' എന്ന് അറിയാതെ പറഞ്ഞ മനസിന്‌ കൺട്രോൾ കണ്ടോൾ ഇമോഷണൽ അലെർട് കൊടുത്തു അമ്മിണികുട്ടി മലകയറ്റം തുടരുന്നു. അങ്ങനെ 12 നു മുന്നേ സ്കൂൾ ഗ...

കോട്ടയത്തെ കാപ്പികടകള്‍ /കാപ്പികോപ്പയിലെ ഓര്‍മ്മ കൊടുങ്കാറ്റ്

കോട്ടയത്തെ കാപ്പികടകള്‍ /കാപ്പികോപ്പയിലെ ഓര്‍മ്മ കൊടുങ്കാറ്റ്  :) ............... നല്ല ഫില്‍റ്റര്‍ കോഫി കുടിച്ചിട്ടുണ്ടോ എന്ന ശ്രീമാന്‍ ജയറാം സുബ്രഹ്മണ്യത്തിന്റെ ചോദ്യം ഒരു വലിയ കാപ്പിക്കപ്പു നിറയേ കാപ്പി ഓര്‍മ്മകളെയാണ് മുന്നില്‍ എത്തിച്ചതു. അതില്‍ നല്ലൊരു പങ്കും കോട്ടയം പട്ടണവുമായിബന്ധപ്പെട്ട് കിടക്കുന്നു. കോട്ടയത്തെ ഓരോ കാപ്പി വിളമ്പുന്ന കടയും തന്നിരുന്നത് ഓരോ രുചികളായിരുന്നു. അതിനെ കുറിച്ചു. ................ കോട്ടയത്ത്‌ തിരുനക്കര അമ്പലത്തിനു അടുത്തു ഒരു ബ്രാഹ്മിന്‍സ് ഹോട്ടല്‍/ ചായകട ഉണ്ടാരുന്നു. ഇലയില്‍ ഊണ് കിട്ടുന്ന, നല്ല ദോശയും ചമ്മന്തിയും ഫില്‍റ്റര്‍ കോഫിയും കിട്ടുന്ന ഒരു നല്ല ന്യായവില ഷോപ്പ്..അത് ഇപ്പോഴും അവിടെ തന്നെ ഉണ്ടോ ആവോ?അവിടുത്തെ കാപ്പിക്ക് ഒരു പ്രത്യേക സ്വാദായിരുന്നു. കോട്ടയം പട്ടണത്തിനു അതിന്റെതായ ചില തനതു രുചികളുണ്ട്. അതില്‍ ഒന്നായിരുന്നു ഈ പറഞ്ഞ ചായക്കട. അത് പോലെ ഒന്നാണ് കോഫീ ഹൌസ്ന്റെ ആ പഴയ കെട്ടിടത്തിലെ ചൂടില്‍ അവര്‍ വിളമ്പുന്ന cutletഉം മസാലദോശയും ഉഴുന്ന് വടയും. എന്നാല്‍ കോഫീഹൌസേലെ കാപ്പിക്ക് മറ്റൊരു രുചിയാണ്. ഈ കോഫീ ഹൌസ് നും കുറച്ചു അപ്പുറത്ത് നോര്...

രാമ... അയനം..ഓര്‍മകളില്‍

മറ്റു ഒരു രാമായണമാസം കൂടി.  എനിക്കിത്  മഴയില്‍  നനയുന്ന കര്‍ക്കിടക സന്ധ്യകളുടെത് മാത്രമല്ല. നാവില്‍ ചോല്ലെറിന്റെ ചന്തം ആദ്യം ചാര്‍ത്തി തന്ന മുത്തശിയുടെ ഓര്‍മ്മകളുടെത് കൂടിയാണ് . ഞാന്‍ ആദ്യം കേട്ട കാവ്യ ഭംഗിയുടെ ഈണം, അതിന് ഭസ്മത്തിന്റെ  മണമുണ്ട്, ഒരു മുത്തശ്ശി മടിയുടേ ചൂടുണ്ട്. ചൊല്ലുന്ന വരികളുടെ താളത്തില്‍ പതിയെ ചലിക്കുന്ന ഒരു വലിയ ശരീരത്തില്  ഒട്ടിച്ചേര്‍ന്നിരിക്കുന്ന മൂന്നു വയസ്സുകാരിയുടേ ജാഗരൂഗമായ മനസ്സിന്‍റെ ചിത്രമുണ്ടത്തില്‍.    "ഇന്നു നീ കാനനത്തിനു പോയിടീല്‍  എന്നേയും കൊണ്ടുപോകേണം മടിയതേ " എന്ന് ചൊല്ലുമ്പോള്‍ മനസ്സിടറുന്ന ഒരമ്മ മനസ്സിനോട് ചേര്‍ന്നിരിക്കുന്ന കുഞ്ഞു മനസ്സ്. പിന്നീടുള്ള  അനവധി രാമ യാത്രകളിലൂടെ ആ കുഞ്ഞു നാവ്  ചൊല്ലി ഉറച്ചു. എങ്കിലും അക്ഷരപിശക് വരുന്ന മാത്രയില്‍ ഉമ്മറ കോണില്‍ കൈകൂപ്പി  കണ്ണടച്ചിരിക്കുന്ന ഒരു പഴമനസ്സ് അത് തിരുത്തി  ചൊല്ലിച്ചു. രാമായണം ഒരു കാവ്യമാണ്, അത്  ഒരു യാത്ര ആണ് എന്നും ,  എന്നും ആയാത്രയില്‍ ഭക്തിയും  വിഭകതിയും ഒരു പോലെ പ്രധാനമാണ്  എന്നും പറയാന്‍ ആ മ...

കൊച്ചി

കൊച്ചി, കായലും  കടലും പോലെ  സ്വപ്നങ്ങള്‍  ഒഴുകുന്ന  കൊച്ചി , ജീവിതത്തിന്റെ  ഒരു കൊച്ചു  തുരുത്ത് . കടലില്‍  മഴ  പാറി  പതിയുന്നത്  കണ്ടു നിന്ന ഒരു സന്ധ്യയില്‍  എന്റെ ഓപ്പോള്‍  എന്നോട്  പറഞ്ഞത്  അങ്ങനെ  ആണ് . പിന്നീട്  ഈ നഗരത്തിലേയ്ക്ക്  ഉള്ള യാത്രയില്‍  എനിക്കു  പലപ്പോഴും  തോന്നിയിട്ടുണ്ട്  അത്  ശരിയാണ്  എന്ന് .

ഒരു മഴക്കാല ...

കാലദേശാതിവര്‍ത്തിയായ  മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു. നനച്ചും നനഞ്ഞും ഒരു വികൃതി കുട്ടിയേ  പോലെ സ്വയം തിമര്‍ക്കലില്‍ ആഹ്ളാദിക്കുന്നു. ഇങ്ങനെ ഒരു മഴയില്‍ ഒരു കൊലുസിന്റെയ്  കണ്ണീര്  ഉണ്ടായിരുന്നു. അവള്‍  എന്റെ  ചെങ്ങാതിയായിരുന്നു. മഴയുടെ മുന്‍പേ എത്തുന്ന  കിലുങ്ങുന്ന  സ്വരമായിരുന്നു. മഴ നനച്ച നാരങ്ങാ മിട്ടായികള്‍ എനിക്കായി കാത്തു വെച്ചിരുന്ന, എന്നേ മഴയിലേയ്ക്ക്‌  കൈപിടിച്ച്  നടത്തിയിരുന്ന, എന്റെ കുട തട്ടി തെറിപ്പിച്ച്  എന്നില്‍  നിന്നും ഓടി പോയിരുന്ന   , പളളി  മുറ്റത്തിരുന്നു പുസ്തകതാള്  കീറി കളിവള്ളം  ഉണ്ടാക്കിയിരുന്ന, ശവകൊട്ടക്ക് പിന്നിലേ  പുതുലഞ്ഞു  നിന്നിരുന്ന റോസയില്‍  നിന്നും  നനഞ്ഞ  പൂക്കള്‍ പറിച്ചു ബാല്യത്തിന്റെയ് സ്വതന്ത്ര്യം  ആഘോഷിച്ചിരുന്ന, മഴത്തുള്ളികളില്‍ ആലിപഴം  ഒളിഞ്ഞിരിപ്പുണ്ട് എന്നും 100 തുള്ളികളെ പിടിച്ചു അതില്‍  അതര്‍ ഒഴിച്ചാല്‍, അത്തറിന്റെ  മണമുള്ള  ഐസ്  മിടായി  ഉണ്ടാകും എന്നും  എന്നേ പറഞ്ഞു  പറ്റിച്ച  പെണ്‍കുട...

I forgive the tears I was made to shed, I forgive the pain and thedisappointments, I forgive the betrayals and the lies, I forgive theslanders and intrigues, I forgive the hatred and persecution, I forgivethe blows that hurt me..

I forgive the tears I was made to shed, I forgive the pain and the disappointments, I forgive the betrayals and the lies, I forgive the slanders and intrigues, I forgive the hatred and persecution, I forgive the blows that hurt me.. , a photo by {deepapraveen very busy with work..back soon on Flickr. Dear, I don't know what are you doing now, at this moment, when I am writing this.  I just felt , I should be talking to you right at this very moment, before I change my mind. This moment is destined for talking to you.  Do you believe in signs? Do you believe in the magic of words? Do you believe in travelling with time and with in time? If you revert the question back to me my answer is I don't know. That means I am not sure about the answers. But I often came across them and asked me, ordered me or teased me to believe in them. Well, them may be suggestive but they were/are there, in my life. So I am just wondering hav...

മഴയുടെ ചിത്രകാരന്

Rain at night. Paulo Coelho: The fear of suffering is worst than suffering itself ( The Alchemist) , a photo by {deepapraveen very busy with work..back soon on Flickr. അവള്‍, ഒരു പാട് മഴക്കലങ്ങള്‍ക്ക് മുന്‍പ്, ഒരു  ജൂണ്‍ മാസം . ദൂരെ ഉള്ള നഗരത്തിലെ വലിയ സ്കൂളില്‍ നടക്കുന്ന ഒരു എഴുത്ത് മത്സരത്തിനു കന്യാസ്ത്രീ അമ്മ മാരുടെ കൈയും പിടിച്ചു ബസ്സിറങ്ങിയ കുട്ടി. അമ്മ പൊതിഞ്ഞു കൊടുത്ത  ചായ  പെന്‍സിലുകളും ഒരു ഗ്ലുകോസ് ബിസ് കറ്റ് ന്റെ പൊതിയും, നിറയെ മഷി നിറച്ച ആ പേനയും നെഞ്ചോട്‌ ചേര്‍ത്ത് ബസ്‌ ഇറങ്ങിയ കുട്ടി. മത്സരങ്ങള്‍ക്ക് പോകുമ്പോ മാത്രം കിട്ടുന്ന ആവുദാര്യങ്ങള്‍  ആയിരുന്നു അവള്‍ക്കു ആ പോതികെയ്ട്ടില്‍  ഉണ്ടായിരുന്നത്. ബസ്‌ ഇറങ്ങിയതു ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ ആണ്. റോഡ്‌ കടന്നാല്‍ ആ വലിയ സ്കൂള്‍ ആയി. എത്ര പെട്ടന്ന്  ആണ് കന്യ സ്ത്രീ അമ്മമാരും മറ്റു കുട്ടികളും ആ റോഡ്‌ മുറിച്ചു കടന്നത്‌. എവിടെയും പകച്ചു നില്‍ക്കുന്ന കുട്ടി ആ തിരക്കില്‍ റോഡിനിപ്പുറം ഒറ്റപെയ്ട്ടുപോയതും, ആ അന്ധാളിപ്പില്‍  പൊതി  കെട്ടില്‍ നിന്ന്  അവളു...

ഒരിത്തിരി പനിചൂടിനേ സ്നേഹിച്ചു പോവുന്നത്

ഒരിത്തിരി പനിചൂടിനേ സ്നേഹിച്ചു പോവുന്നത് ഇരുണ്ട ചവര്‍പ്പും പുളിപ്പും എരിവും മധുരവും കൂടി കലര്‍ന്ന ചുക്ക് കാപ്പി തൊണ്ടയില്‍ തടഞ്ഞു എന്റെ പനിചൂടിലെയ്ക്ക് ആഴ്ന്നു ഇറങ്ങുപ്പോഴാണ്. പാതി മുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയില്‍ ഒരു കരിമ്പടത്തിനുള്ളില്‍ സ്വയം ഒളിപ്പിച്ചു ഇരിക്കുമ്പോ നെറ്റിയില്‍ ഇരുവിരല്‍ നീളത്തില്‍ ഒരു വെളുത്ത തുണിശീല  കീറി നനച്ചിട്ട് അകില്‍ പുക കൊള്ളിച്ചു മുത്തശ്ശി ഒത്തിരി സ്നേഹം പകരുന്ന നിറയെ കഥകള്‍ പറയുന്നുണ്ടാവും. പലതും കാലങ്ങള്‍ക്ക് അപ്പുറം ഉള്ള പനികാല കഥകള്‍... പണ്ട് ആസ്പത്രികള്‍ ഇല്ലാതിരുന്ന കാലത്ത്, വസൂരി വന്നു ആളുകളെ ഒരു ദയയും ഇല്ലാതെ കൂട്ടി പോയിരുന്നതും, ഫര്‍ലോങ്ങ്കള്‍ക്ക് അപ്പുറം ഉള്ള ഏക കുംബോംണ്ടാരേ തേടി ആളുകള്‍ പുഴ നീന്തി പോയിരുന്നതും, ദീനം കണ്ടു തുടങ്ങുമ്പോ കാവില്‍ കുരുതി പുഷ്പാഞ്ജലി നേര്‍ന്നു ഇരുന്നതും ഓക്കേ അങ്ങനെ നൂറായിരം വട്ടം കേട്ട കഥകള്‍ ആണ്.  ഇടയ്ക്കു പാതി കളിയായും കാര്യമായും അച്ഛന്‍ വന്നു പറയും "എന്തിനാ അമ്മ കുട്ടിയെ വെറുതേ പറഞ്ഞു പേടിപ്പിക്കുന്നത്‌"" "? " ഞാന്‍ പേടിച്ച്ചിരുന്നോ? ഉണ്ടാവാന്‍ വഴിയില്ല. മുത്തശ്ശിയുടെ മാറോട്‌ ചേര്‍ന്നിരുന്...