Skip to main content

Posts

Showing posts with the label pranayam
നിന്റെ കടലാഴങ്ങളിൽ  ഞാൻ പെറുക്കി ഇട്ട പവിഴമുണ്ടോ? അത് എനിക്ക് തിരികെ തരുക  അത് എന്റെ ജീവിതമായിരുന്നു പ്രിയനേ പിൻവിളി വിളിക്കാതിരിക്കാ  നിന്റെ ശ്വാസത്തിൽ എന്നേ കൊളുത്തി  വലിക്കാതിരിക്ക  എന്റെ വഴികളിൽ  നീ ചിതറി വീഴാതിരിക്കുക  നിഴൽ ചിത്രമാകാത്തിരിക്ക  പിൻവിളി വിളിക്കാതിരിക്ക മിഴി നനയ്ക്കാതിരിക്ക പോകട്ടേ ഞാൻ ഇരുളിൻ തമോഗർത്ത ശാലകളിൽ  സ്വയം ഹവിസ്സായി എരിഞ്ഞൊടുങ്ങാൻ
എന്റെ വിദൂരനക്ഷത്രം, പുരാവൃത്ത സ്മൃതി, ഓര്‍മ്മകളിലെ നിഴലനക്കം അതു നീ ആയിരുന്നോ? ഞാന്‍ ഉറങ്ങുന്ന രാവില്‍, എവിടെയോ എനിക്കായി ഉറങ്ങാതിരുന്നതും ഉഴറിയ കണ്ണുകളുമായി ജാഗ്രതയൊടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍  നീ ആയിരുന്നൊ? ആ ഉറക്കുപാട്ടു നിന്റെതായിരുന്നോവോ? കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ധിക്കാതെ തൊഴുതുമടങ്ങുമ്പൊ എനിക്കായി കത്തിയെരിഞ്ഞ കര്‍പ്പൂരനാളവും നീയായിരുന്നൊ? നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില്‍ ഞാന്‍ അറിയാതെ അലിഞ്ഞു ചേർന്ന  ചുവപ്പ്‌ എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍ പിന്‍വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ? ആ അല്‍ഭുതം, അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ??? എങ്കില്‍ നിനക്കായി ഞാന്‍ തരാം ജീവന്റെ കണ്ണീരു കൂട്ടികുഴച ഒരു ഉരുളചോറ് ഒപ്പം ഒരിത്തിരി കണ്ണീരിന്റെ ഉപ്പും   
നീ വിളിച്ചപ്പോൾ ഞാന്‍ മിഴി അടച്ചു കിടക്കുകയായിരുന്നു, ഒന്നും പറയാതെ നീ തിരികെ നടന്നു ഞാ‍ന്‍ മിഴിതുറക്കാഞ്ഞത് നീയെന്റെ കണ്ണീര്‍ കാണാതിരിക്കാനായിരുന്നു നിന്റെ നിശ്വാസങ്ങൾ  നിനക്കു മുൻപേയെന്റെ അറിഞ്ഞു  ഞാ‍ന്‍ നിന്റെ സമീപസ്തയായിരുന്നു  നീയെന്നെ കണ്ടില്ല, അറിഞ്ഞതുമില്ല  നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു നീയും ഞാനും... എല്ലാ പുറം കാഴ്ച്ചകളും കണ്ടു  നമ്മുടെ ഉള്‍ കാഴ്ച്ചകൾ ഒഴിച്ച്  ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ? നമ്മെ അറിഞ്ഞില്ലല്ലോ 

വാക്ക്

“If you judge people, you have no time to love them.” ― Mother Teresa , a photo by {deepapraveen very busy with work..back soon on Flickr. എന്റെ വാക്കിന്  ഒടുവില്‍  നിന്റെ  വാക്കും നിന്റെ വാക്കിന് ഒടുവില്‍ എന്റെ വാക്കും തുടങ്ങുന്നു നമ്മുടേ വാക്കുകള്‍ കൂടികലരുമ്പോള്‍ അതുവരെ നിശബ്ദമായിരുന്നവര്‍ സംസാരിച്ചു തുടങ്ങുന്നു .

നിറയെ തളിര്‍ക്കുന്നു

Belive in u , a photo by {deepapraveen very busy with work..back soon on Flickr. നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായിക്കുന്നു , മണി പോലെ മാനത്തിന്‍ മുത്ത്‌, അടരുന്നു, കൊഴിയുന്നു പടരുന്നു മണ്ണിലാ, പഥികന്റെ പ്രാണനും പാട്ടും , അത് കണ്ടുനില്ക്കുന്ന പെണ്ണിന്റെ മനസ്സിലായി പ്രളയം വിതുമ്പുന്നു മെല്ലേ നനയുന്നു നോവുന്നു പടരുന്നു ജീവനില്‍ പഥികന്റെ പ്രാണനും പാട്ടും അടരുന്നു ഭൂമിതന്‍ ആത്മാവിലേയ്ക്കായി പെണ്ണിന്റെ ഉടലും ഉയിരും ഒടുവില്‍ പരസ്പരം അലിയവേ മണ്ണിനു മുകളിലായി ഒരു കൊച്ചു പച്ച ജീവന്റെ കവിത തന്‍ ഒരു കൊച്ചു പച്ച

ഇന്ന് സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ്‌ ഗന്ധം.

ഇന്ന് സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ്‌ ഗന്ധം... നിലാവ്‌ അരൂപിയായ്‌ എനിക്ക്‌ ചുറ്റും... ചിരിയുടേയും കര ചിലിന്റേയും ഭാഷ അറിയാത്ത ഉറുമ്പിന്‍ കൂട്ടങ്ങള്‍ എന്റെ മേശമേയിലൂടെ വരി വരിയയി ത്മ്മില്‍ എന്തൊ കുശലം പറഞ്ഞു നീങ്ങുന്നു... ഈ"വലിയ മനുഷ്യര്‍ എത്ര വിഡ്ഡികള്‍ എന്നാവും ഇല്ലേ??? ഈ ഇരവിനപ്പുറം ഒരു ജന്മം ഉണ്ടോ എന്നു പോലും അറിയാതേ... സ്വപ്നങ്ങളില്‍ സ്വയം മയങ്ങി കിടക്കുന്നവര്‍ ഇരവിനു നടുവിലും സൂര്യനായ്‌ തപസ്സ്‌ ചേയ്യുന്ന nishagandhi പോലേ... നാമും കാത്തിരിക്കുന്നു... നാളയ്യുടേ...കനിവിനായീ... ഒരു കുഞ്ഞു കാറ്റ്‌... അനുവാദം ചോദിക്കത്തെ ഈ മുറിയുടെ തണുപ്പിലേയെക്കൂ.... ഓര്‍മകളുടേ കമ്പളത്തില്‍ ഞാന്‍ എന്നേ ഉറക്കി കിടത്താന്‍ ശ്രമിക്കുകയാണു... എന്റേ മുടിയിഴകളേ പതുക്കേ തലോടി കാറ്റ്‌ ഏന്നൊട്‌ പറയുന്നൂ... സ്വപ്നങ്ങളില്‍ നഷ്ട്ടപ്പെടുക... ഉറങ്ങുക.. ഉണ്ണീ മയങ്ങുക... ഒടുവില്‍ ഉണരുക ഉണ്മയിലേയ്ക്ക്‌ നീ...