Skip to main content

Posts

Showing posts from November, 2009

മഞ്ഞ ഇലകള്‍

മഞ്ഞ ഇലകള്‍ ഒരു പ്രതീകമാണ്‌. ഒടുക്കതിന്റെയ്.

നവംബെര്‍ന്റെയ് വഴികള്‍.

നവംബര്‍. മരണം പല നിറങ്ങളില്‍ പാറി വീഴുന്ന വഴിത്താരകള്‍. എല്ലാ നിറങ്ങളെയും അടര്‍ത്തി കളഞ്ഞു ആത്മാവിനെ വിവസ്ത്രമാകി ധ്യനപൂര്‍ണ്ണം നില്‍ക്കുന്ന മരകൂട്ടങ്ങള്‍. ഇവിടെ ശൈത്യം തുടങ്ങുന്നു. മരവിപ്പിന്റെയ് കുറച്ചു മാസങ്ങള്‍. നരച്ച ദിവസങ്ങളും വെളുത്ത അപ്പുപ്പന്‍ താടി പോലെ പാറി വീഴുന്ന മഞ്ഞിന്‍ കണങ്ങളും ഈ ദിവസങ്ങളേ വീണ്ടും വീണ്ടും വിരസമാക്കുന്നു. ഇടയ്ക്കു എപ്പോഴോ ജാലകത്തിന് അപ്പുറം വന്നു ഒന്ന് എത്തി നോക്കി പുഞ്ചിരിച്ചു പോവുന്ന സൂര്യനെയ് ഞാന്‍ പ്രണയിച്ചു പോവുന്നു. മഴ മടുത്തിരിക്കുന്നു. മഴയാണ് ഇവിടെ എപ്പോഴും. പ്രണയവും,കവുതുകവും , കാരുണ്യവും ഇല്ലാത്ത മഴ. നീ ഇവിടെ തനിച്ചാണ് എന്ന ഓര്‍മ്മപെയ്ടുതല്‍ പോലെ കാതോരമായി കാറ്റിന്റെ ഹുന്ക്കാരം..എപ്പോഴും. എവിടെ ശൈത്യം ദയരഹിതമാണ്‌. എന്നോട് മാത്രം അല്ല. പല മുഖങ്ങളോട് ശൈത്യം അതിന്റെ ക്രുരത കാട്ടുന്നു. ആ പഴയ തീവണ്ടി ആപിസിന്റെയ് ഒരു മൂലയില്‍ ഒരു കൊച്ചു കമ്പിളി പുതപിനുള്ളില്‍ ശരീരം ഒളിപ്പിക്കാന്‍ ശ്രമിച്ച് നരച്ച മഴയിലേയ്ക്ക് നോക്കി കൂനിയിരിക്കുന്ന അയാള്‍. എന്റെ ഭാഷ അയാള്‍ക്കന്യം. എന്റെ ദേശം അയാള്‍ക്കന്യം. അറിയില്ല ഒരിക്കല്‍ എങ്കിലും അയാള്‍