Skip to main content

Posts

Showing posts with the label Reflections

ഷാഹുൽ ഹമീദിന്റെ പത്താം തരം റിസൾട്ട് :

*************** 'അമ്മിണികുട്ടിയോ...' ആ കിയോ ഒച്ച അമ്പലത്തിനു പുറകിലെ ഇടവഴിയിൽ നിന്നാണ്. 'ചില 'ഉന്നത തലബന്ധം' വെച്ചു പത്താം തരാം റിസൾട്ട് കുറച്ചു നേരത്തെ അറിഞ്ഞു വരുന്ന അമ്മിണിക്കുട്ടി, അമ്മിണികുട്ടിയ്ക്കും മുന്നേ അതെ ബന്ധം വെച്ചു ആ റിസൾട്ട് അറിഞ്ഞ ഷാഹുൽ ഹമീദിന്റെ ദീനസ്വരമാണ് നമ്മൾ ഇപ്പോൾ കേൾക്കുന്നേ. 'എടിയേ ചോദ്യപേപ്പർ ചതിച്ചുന്നു ഞാൻ അന്നേ പറഞ്ഞില്ലേ, ഇനി എങ്ങനെ വീട്ടിൽ കയറും.' 'അതേടാ, ചോദ്യപ്പേപ്പർ ചതിച്ചു' നിനക്ക് എത്ര മാർക്കുണ്ട്? അമ്മിണി? '...' 'ഫ ..... എന്നിട്ടാണോ.. നീ മിണ്ടിപോകരുത്.   ഞാൻ ഇനി എങ്ങനെ വാപ്പച്ചീടെ മുഖത്ത് നോക്കും. ഓര് എന്നെ വീട്ടിന്നു തച്ചു പുറത്താകും.' ശരിയാണ് ഷാഹുലിന്റെ കുടുബത്ത് നിറയെ സർക്കാരു ആപ്പീസറന്മാരാ, അവരുടെയും അവരുടെ ഡിസ്റ്റിങ്‌ഷൻ മക്കളുടെയും മുന്നിൽ ഇവൻ എങ്ങനെ അവന്റെ 237 മാർക്കും കൊണ്ട് ചെല്ലും? "മാർക്ക് ഷീറ്റ് തിരുത്തിയാലോടി?" "SSLC മാർക്ക് ഷീറ്റ് ?? തിരുത്താൻ ?" 'നടക്കൂല്ല അല്ലേ? 'നാട് വിട്ടു പോയാലോ?" ഇതേ സമയം അമ്പലനടയിൽ കൂടി പോകുന്ന പാ...

ഐ ആം ദി സോറി കൊച്ചിന്റെ അച്ഛാ

***************************** രംഗം: കുട്ടിയേ ആദ്യമായി സ്കൂളിൽ വിട്ടു കാലത്തു മുതൽ മൂക്ക് പിഴിഞ്ഞിരിക്കുന്ന അമ്മ. മൂന്ന് മണിക്കൂർ കഴിഞ്ഞു കുട്ടിയെ വിളിക്കാൻ ചെന്നോളാൻ സ്കൂളുകാര് പറഞ്ഞാലും രാവിലെ മുതൽ തന്നെ സ്കൂളിന്റെ വെളിയിൽ കാവൽ ഇരിക്കാൻ അമ്മിണികുട്ടി റെഡിയായിരുന്നു. എന്നാൽ ചില തൽപരകക്ഷികളുടെ ഇടപെടലും ഭീഷണിയും കാരണം 11.30 വരെ പിടിച്ചിരുന്നു. 12.45 നു വിടുന്ന സ്കൂളിന് വാത്തുക്കലേയ്ക്കു ഓടുന്ന അമ്മ. നല്ലൊന്നാന്തരം ഒരു മല തന്നെ കയറണം. എന്നാൽ കൂട്ടുകാരി 'ഈ ലോകത്തിനു എന്ത് സംഭവിച്ചു എന്ന് ആവലാതിപ്പെട്ടിരുന്നത് കൊണ്ട്, ധാർമിക രോക്ഷം കൊടുത്ത adrenaline rush കാരണം കുന്നൊക്കെ ഓടി കേറുന്ന അമ്മിണികുട്ടി. അതിനിടയിൽ ഒത്തിരി പൂവും ചെടിയുമുള്ള പൂന്തോട്ടത്തിൽ ഇരുന്നു പുല്ലുപറിക്കുന്ന മദാമ്മ യെ കണ്ടു ഒരു സഡൻ ബ്രേക്ക്. ദൈവമേ ഈ മദാമ്മയെ സോപ്പിട്ടു ഇനി വരുന്ന ദിവസങ്ങളിൽ ഈ ചെടികളിൽ നല്ലൊരു പങ്കു വീട്ടിലെത്തിക്കാനുള്ള എല്ലാ കുരുട്ടുബുദ്ധിയും എനിക്ക് തരണേ?' എന്ന് അറിയാതെ പറഞ്ഞ മനസിന്‌ കൺട്രോൾ കണ്ടോൾ ഇമോഷണൽ അലെർട് കൊടുത്തു അമ്മിണികുട്ടി മലകയറ്റം തുടരുന്നു. അങ്ങനെ 12 നു മുന്നേ സ്കൂൾ ഗ...

ഒരു വിഷുക്കണി(പ്രേമലേഖന)യോർമ്മ..

വിഷു തീർച്ചയായും ഓർമ്മകളുടെതു കൂടിയാണ്. അമ്മിണികുട്ടിയ്ക്കും അങ്ങനെതന്നെയെന്നു കഴിഞ്ഞ കുറച്ചു ദിവസായി ഇടുന്ന സെന്റിപോസ്റ്റുകൾ കൊണ്ടും മനസിലായിട്ടുണ്ടാവുല്ലോ. എന്നാൽ ചില വിഷു ഓർമ്മകളിൽ എങ്കിലും അമ്മിണികുട്ടി സ്വന്തം ('കുരുട്ട്') ബുദ്ധിയിൽ വിരിഞ്ഞ ചില ആശയങ്ങളുടെ ആവിഷ്ക്കാരവും അതിന്റെ അനന്തരഫലങ്ങളുമോർത്ത് കൃതാർഥയാവാറുണ്ട്. എന്നാൽ ചിലപ്പോൾ അതിൽ ഭാഗഭാക്കാവുന്ന (ബലിയാടാകുന്ന) ചിലർക്ക് ആയുഷ്ക്കാലത്തേയ്ക് ഓർത്തിരിക്കാൻ വേണ്ടുന്ന ചില ഓർമ്മകളും ഇത്തരം വിഷുക്കാലങ്ങൾ കൊടുത്തിട്ടുണ്ട്. ഇത് അങ്ങനെ ഒരു സ്പെഷ്യൽ കണിയെകുറിച്ചാണ് ഈ കുറിപ്പ് . *** അതിനു മുൻപ് കഥയുടെ പശ്ചാതലം പറയാം. ഇതിലെ നായകൻ മുൻ കുറിപ്പുകളിലൂടെയും അല്ലാതെയും ചിലർക്കെങ്കിലും പരിചയമുള്ള നമ്മുടെ ബാല്യകാല തോഴൻ മാത്തുക്കുട്ടിയാണ്‌ (അതെ മാപ്പു കഥയിലെ മാത്തുക്കുട്ടി). ആ സ്കൂൾ വർഷത്തിൽ മാത്തുകുട്ടിയ്ക് ഒരു കൊച്ചു സുന്ദരിയോട് പ്രണയം തുടങ്ങിയിരുന്നു. എന്നാൽ ഈ പ്രണയത്തിനു ചെറുതെങ്കിലും ഒരു ഗ്രീൻ സിഗ്നൽ കിട്ടുന്നത് സ്കൂൾ പൂട്ടുന്നതിനു തൊട്ടു മുൻപും. മാത്തുണ്ണിയെ തീവ്ര വിരഹത്തിലാഴ്ത്തി രണ്ടു മാസത്തെ സ്കൂൾ പൂട്ട്. പെട്ടെന്ന് ...

ഒരു മാപ്പ് ഉണ്ടാക്കിയ കഥ: ...............................

കൊല്ലം കുറെ മുൻപാണ്... എന്ന് വെച്ച് അത് ദിനോസറുകളും ഈയാമ്പാറ്റകൾക്കും മുൻപൊന്നുമല്ലട്ടോ അമ്മിണികുട്ടി ഇസ്കൂളിൽ പഠിക്കുന്ന കാലം..അത്രയും പുറകോട്ടു പോയ മതി. ഒരു പരീക്ഷാ കാലം. പരീക്ഷാക്കാലം പൊതുവെ നമ്മുടെ കുട്ടിക്ക് അത്ര പിടുത്തമില്ലാത്ത കാലമാണ്. പരീക്ഷാ പേടിയൊന്നും കാര്യമായി ഏശാറില്ലെങ്കിലും. ആ സമയത്തും കുളത്തിൽ ചാട്ടവും, പേരയിലും ചാമ്പയിലും കടപ്ലാവിലും വലിഞ്ഞു കയറലും തന്നെയാണ് ജീവിതത്തിലെ പ്രധാന കർത്തവ്യങ്ങൾ. പിന്നെ മിച്ചം സമയം ഉണ്ടെങ്കിൽ വല്ലതും വായിക്കും. പഠിക്കാനുള്ള വിഷയങ്ങളിൽ സാമാന്യം ഭേദപ്പെട്ട വിഷയങ്ങളെ എങ്ങനെ വരുതിക്ക് വരുത്താം എന്നതിനെകുറിച്ച് കുട്ടിക്ക് ഏകദേശ ധാരണയുണ്ട്. എന്നാൽ കുട്ടിയെ കുഴപ്പിക്കുന്ന വിഷയം ഹിന്ദി ആണ് ( ഹിന്ദി ഭാഷയും അമ്മിണികുട്ടിയുമായുള്ള വിവിധ കാലഘട്ടങ്ങളിലെ തട്ടിയും മുട്ടിയും ബന്ധത്തെ കുറിച്ച് ഒരു ഖണ്ഡകാവ്യത്തിന് സ്കോപ്പുള്ളതു കൊണ്ട് ആ കഥാ'കഥനം' മറ്റൊരിക്കൽ ആവാം). ഹിന്ദിയുമായി ദുഷ്മൻ ബന്ധം തുടർന്ന് വന്നപ്പോ ദാ കേരള സർക്കാർ പാഠ്യപദ്ധതിയിൽ അടുത്ത കീറാമുട്ടിയെടുത്തിടുന്നു. മാപ്പു വരച്ചു സ്ഥലങ്ങൾ അടയാളപ്പെടുത്തുക!!! നേരെ ഒരു വര വരച്ചാൽ അ...