Skip to main content

Posts

Showing posts with the label mazha

Mazha

“I understand once again that the greatness of God always reveals itself in the simple things.” ― Paulo Coelho, Like the Flowing River , a photo by {deepapraveen very busy with work..back soon on Flickr. അടരുന്ന മേഘ ദുഖങ്ങളെ , നിങ്ങള്‍ അറിയുക, നിന്മിഴി ചിമ്മി അടയുന്ന നിമിഷങ്ങളില്‍ ഭൂമിതന്‍ അനവധി ബധിര മോഹങ്ങളും അടര്‍ന്ന്  വീഴുന്നു .. .

അടരാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ , മനസ്സുകള്‍ക്കും.

അടരാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ , മനസ്സുകള്‍ക്കും. 'So the storm passed and every one is happy' Kate Chopin (1898), The Storm. അടരാന്‍ തുടങ്ങുന്ന മനസ്സുകളേ കുറിച്ച്  ഏറ്റവും സുന്ദരമായും,  തീവ്രമായും എഴുതിയത്  ചോപിന്‍ ആയിരുന്നു,തന്റേ 'The Storm' എന്ന ചെറുകഥയില്‍....  വന്യമായ  മഴക്കാറ്റുകള്          എന്നെ  ചിലപ്പൊഴെങ്കിലും  ചോപ്പിന്റെ കഥാപാത്രങ്ങളെ  ഓര്‍മിപ്പിക്കുന്നു. ബിബിയുടേ എന്ന 4 വയസ്സ് കാരന്റെ  കുഞ്ഞി കണ്ണുകളിലെ ആകുലത, ഭയം, അത്  മറച്ചും  അവന്‍ പ്രകടിപ്പിക്കുന്ന വീട്ടില്‍ ഒറ്റക്കായ  അമ്മയേ ഓര്‍ത്തുള്ള കരുതല്‍.. .. . അതിലേറെ  സുന്ദരമായി എങ്ങനേ ആണ്   അമ്മയോടുള്ള  ഇഷ്ട്ടം വരച്ചുകാട്ടാനാവുക ? തന്റെ പ്രിയതമയ്ക്ക്  ഏറേ പ്രിയമായ ഒരു കാന്‍ മീന്‍വാങ്ങി  കൊടും കാറ്റ് അടങ്ങും വരേ അതില്‍ മുറുകേ പിടിച്ചിരുന്നു  Bobinôt  എന്ന്  പറയുന്നിടത്ത്  ഒരു ഭര്‍ത്താവിന്  തന്റേ പ്രിയയോടുള്ള സ്നേഹവും പകര്‍ത്തിയിരിക്കുന്നു ചോപ്പിന്‍ അതിഭാവുകത്വങ്ങള്‍...

നിറയെ തളിര്‍ക്കുന്നു

Belive in u , a photo by {deepapraveen very busy with work..back soon on Flickr. നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായിക്കുന്നു , മണി പോലെ മാനത്തിന്‍ മുത്ത്‌, അടരുന്നു, കൊഴിയുന്നു പടരുന്നു മണ്ണിലാ, പഥികന്റെ പ്രാണനും പാട്ടും , അത് കണ്ടുനില്ക്കുന്ന പെണ്ണിന്റെ മനസ്സിലായി പ്രളയം വിതുമ്പുന്നു മെല്ലേ നനയുന്നു നോവുന്നു പടരുന്നു ജീവനില്‍ പഥികന്റെ പ്രാണനും പാട്ടും അടരുന്നു ഭൂമിതന്‍ ആത്മാവിലേയ്ക്കായി പെണ്ണിന്റെ ഉടലും ഉയിരും ഒടുവില്‍ പരസ്പരം അലിയവേ മണ്ണിനു മുകളിലായി ഒരു കൊച്ചു പച്ച ജീവന്റെ കവിത തന്‍ ഒരു കൊച്ചു പച്ച

ഒരു മഴക്കാല ...

കാലദേശാതിവര്‍ത്തിയായ  മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു. നനച്ചും നനഞ്ഞും ഒരു വികൃതി കുട്ടിയേ  പോലെ സ്വയം തിമര്‍ക്കലില്‍ ആഹ്ളാദിക്കുന്നു. ഇങ്ങനെ ഒരു മഴയില്‍ ഒരു കൊലുസിന്റെയ്  കണ്ണീര്  ഉണ്ടായിരുന്നു. അവള്‍  എന്റെ  ചെങ്ങാതിയായിരുന്നു. മഴയുടെ മുന്‍പേ എത്തുന്ന  കിലുങ്ങുന്ന  സ്വരമായിരുന്നു. മഴ നനച്ച നാരങ്ങാ മിട്ടായികള്‍ എനിക്കായി കാത്തു വെച്ചിരുന്ന, എന്നേ മഴയിലേയ്ക്ക്‌  കൈപിടിച്ച്  നടത്തിയിരുന്ന, എന്റെ കുട തട്ടി തെറിപ്പിച്ച്  എന്നില്‍  നിന്നും ഓടി പോയിരുന്ന   , പളളി  മുറ്റത്തിരുന്നു പുസ്തകതാള്  കീറി കളിവള്ളം  ഉണ്ടാക്കിയിരുന്ന, ശവകൊട്ടക്ക് പിന്നിലേ  പുതുലഞ്ഞു  നിന്നിരുന്ന റോസയില്‍  നിന്നും  നനഞ്ഞ  പൂക്കള്‍ പറിച്ചു ബാല്യത്തിന്റെയ് സ്വതന്ത്ര്യം  ആഘോഷിച്ചിരുന്ന, മഴത്തുള്ളികളില്‍ ആലിപഴം  ഒളിഞ്ഞിരിപ്പുണ്ട് എന്നും 100 തുള്ളികളെ പിടിച്ചു അതില്‍  അതര്‍ ഒഴിച്ചാല്‍, അത്തറിന്റെ  മണമുള്ള  ഐസ്  മിടായി  ഉണ്ടാകും എന്നും  എന്നേ പറഞ്ഞു  പറ്റിച്ച  പെണ്‍കുട...

മഴയുടെ ചിത്രകാരന്

Rain at night. Paulo Coelho: The fear of suffering is worst than suffering itself ( The Alchemist) , a photo by {deepapraveen very busy with work..back soon on Flickr. അവള്‍, ഒരു പാട് മഴക്കലങ്ങള്‍ക്ക് മുന്‍പ്, ഒരു  ജൂണ്‍ മാസം . ദൂരെ ഉള്ള നഗരത്തിലെ വലിയ സ്കൂളില്‍ നടക്കുന്ന ഒരു എഴുത്ത് മത്സരത്തിനു കന്യാസ്ത്രീ അമ്മ മാരുടെ കൈയും പിടിച്ചു ബസ്സിറങ്ങിയ കുട്ടി. അമ്മ പൊതിഞ്ഞു കൊടുത്ത  ചായ  പെന്‍സിലുകളും ഒരു ഗ്ലുകോസ് ബിസ് കറ്റ് ന്റെ പൊതിയും, നിറയെ മഷി നിറച്ച ആ പേനയും നെഞ്ചോട്‌ ചേര്‍ത്ത് ബസ്‌ ഇറങ്ങിയ കുട്ടി. മത്സരങ്ങള്‍ക്ക് പോകുമ്പോ മാത്രം കിട്ടുന്ന ആവുദാര്യങ്ങള്‍  ആയിരുന്നു അവള്‍ക്കു ആ പോതികെയ്ട്ടില്‍  ഉണ്ടായിരുന്നത്. ബസ്‌ ഇറങ്ങിയതു ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ ആണ്. റോഡ്‌ കടന്നാല്‍ ആ വലിയ സ്കൂള്‍ ആയി. എത്ര പെട്ടന്ന്  ആണ് കന്യ സ്ത്രീ അമ്മമാരും മറ്റു കുട്ടികളും ആ റോഡ്‌ മുറിച്ചു കടന്നത്‌. എവിടെയും പകച്ചു നില്‍ക്കുന്ന കുട്ടി ആ തിരക്കില്‍ റോഡിനിപ്പുറം ഒറ്റപെയ്ട്ടുപോയതും, ആ അന്ധാളിപ്പില്‍  പൊതി  കെട്ടില്‍ നിന്ന്  അവളു...

ഒരിത്തിരി പനിചൂടിനേ സ്നേഹിച്ചു പോവുന്നത്

ഒരിത്തിരി പനിചൂടിനേ സ്നേഹിച്ചു പോവുന്നത് ഇരുണ്ട ചവര്‍പ്പും പുളിപ്പും എരിവും മധുരവും കൂടി കലര്‍ന്ന ചുക്ക് കാപ്പി തൊണ്ടയില്‍ തടഞ്ഞു എന്റെ പനിചൂടിലെയ്ക്ക് ആഴ്ന്നു ഇറങ്ങുപ്പോഴാണ്. പാതി മുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയില്‍ ഒരു കരിമ്പടത്തിനുള്ളില്‍ സ്വയം ഒളിപ്പിച്ചു ഇരിക്കുമ്പോ നെറ്റിയില്‍ ഇരുവിരല്‍ നീളത്തില്‍ ഒരു വെളുത്ത തുണിശീല  കീറി നനച്ചിട്ട് അകില്‍ പുക കൊള്ളിച്ചു മുത്തശ്ശി ഒത്തിരി സ്നേഹം പകരുന്ന നിറയെ കഥകള്‍ പറയുന്നുണ്ടാവും. പലതും കാലങ്ങള്‍ക്ക് അപ്പുറം ഉള്ള പനികാല കഥകള്‍... പണ്ട് ആസ്പത്രികള്‍ ഇല്ലാതിരുന്ന കാലത്ത്, വസൂരി വന്നു ആളുകളെ ഒരു ദയയും ഇല്ലാതെ കൂട്ടി പോയിരുന്നതും, ഫര്‍ലോങ്ങ്കള്‍ക്ക് അപ്പുറം ഉള്ള ഏക കുംബോംണ്ടാരേ തേടി ആളുകള്‍ പുഴ നീന്തി പോയിരുന്നതും, ദീനം കണ്ടു തുടങ്ങുമ്പോ കാവില്‍ കുരുതി പുഷ്പാഞ്ജലി നേര്‍ന്നു ഇരുന്നതും ഓക്കേ അങ്ങനെ നൂറായിരം വട്ടം കേട്ട കഥകള്‍ ആണ്.  ഇടയ്ക്കു പാതി കളിയായും കാര്യമായും അച്ഛന്‍ വന്നു പറയും "എന്തിനാ അമ്മ കുട്ടിയെ വെറുതേ പറഞ്ഞു പേടിപ്പിക്കുന്നത്‌"" "? " ഞാന്‍ പേടിച്ച്ചിരുന്നോ? ഉണ്ടാവാന്‍ വഴിയില്ല. മുത്തശ്ശിയുടെ മാറോട്‌ ചേര്‍ന്നിരുന്...

Pranaya dina chithram

മഴയും മയില്‍ പീലിയും

മഴയും മയില്‍ പീലിയും മഴയ്കോ മയില്‍ പീലിക്കോ മിഴിവ് കൂടുതല്‍?  എന്റെ ചെങ്ങത്തതിനോ നിന്റെ ചെങ്ങത്തതിനോ ആഴം കൂടുതല്‍? ഞാന്‍ നനയുന്ന മഴതന്നെയോ നീയും നനയുന്നത്? ഒരേ പുസ്തകത്തിന്റെ ഇരു പുറങ്ങളില്‍ വായിക്കപ്പെയ്ടുന്നത്‌ ഞാനും നീയും എന്ന ജീവിതങ്ങള്‍ ആണോ?   ..

Ormayiley mazhakkalangal 11

Dew drops Originally uploaded by Deepa.Praveen "മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?" ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ്‌ ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്. അത് എന്നായിരുന്നു? ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ്‌ എനിക്ക് നഷ്ട്ട പെടുന്നതിനും മുന്പ്. കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ്‌ മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം. ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ്‌ വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു. "കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ? ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ." ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളി...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...

mazha..

Rain for cam Originally uploaded by itzme..... അവരെന്നോട്‌ മഴ എന്താണു എന്നു ചോദിച്ചു... പുസ്തകം നിവര്‍ത്തിവെച്ചു ഞാന്‍ അവരെ പടിപ്പിക്കുകയായിരുന്നു..മഴ,കടല്‍,നീരാവി അങ്ങനെ എന്തോക്കയോ... ഓരോന്നും എന്ത്‌ എന്ത്‌ എന്ന് അവരെന്നോട്‌ ചോദിച്ചു കൊണ്ടിരുന്നു... മഴയുടെ രുചി എന്ത്‌?മണം എന്ത്‌?...അവരുടെ കണ്ണിലെ തുറിച്ച കറുത്ത ഗോളങ്ങള്‍ എന്നെ പേടിപ്പിച്ച്കു.. ആ വിഹ്വലതയാര്‍ന്ന മുഖങ്ങള്‍ എന്റെ നെഞ്ചില്‍ അറിവിന്റെ അമൃതു തിരഞ്ഞു...അപ്പോള്‍ പുസ്തക കടലാസ്സു പറക്കാതിരിക്കാനായി ആരോ വെച്ചു പോയാ ഒരു ശംഖടുത്തു ഞാന്‍ എന്റ്‌ ഹ്രുദയത്തോട്‌ ചേര്‍ത്തു ..അപ്പോള്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്ന കൊച്ചു സ്വരങ്ങള്‍ ആര്‍ത്ത്‌ വിളിച്ചു... "ഒരു പുതിയ സ്വരം"അത്‌ കടലിന്റെ സ്വരമാണെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു..കടല്‍ കാട്ടി കൊടുക്കാന്‍ എന്റെ മാറിടം ഞാന്‍ അവര്‍ക്കായി പകുത്തതു അവരറിഞ്ഞില്ല.. വീണ്ടും അവരാര്‍ത്തു വിളിചു .. മഴയുടെ സ്വരം എന്ത്‌?മഴയുടെ രുചി എന്ത്‌? പിടിച്കുലച്ഛ കൈകളില്‍ എല്ലാം മാറി മാറി ഞാന്‍ എന്റെ കണ്ണീരിറ്റിച്ചു അവര്‍ സ്ന്തോഷത്തില്‍ നിറഞ്ഞാടി..മഴ..മഴ..അവര്‍ അതിനെ രുചിചു..അറിഞ്ഞു. നീരാവി മേക്ഖം..ചോദ്യങ്ങള...

ഇന്ന് സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ്‌ ഗന്ധം.

ഇന്ന് സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ്‌ ഗന്ധം... നിലാവ്‌ അരൂപിയായ്‌ എനിക്ക്‌ ചുറ്റും... ചിരിയുടേയും കര ചിലിന്റേയും ഭാഷ അറിയാത്ത ഉറുമ്പിന്‍ കൂട്ടങ്ങള്‍ എന്റെ മേശമേയിലൂടെ വരി വരിയയി ത്മ്മില്‍ എന്തൊ കുശലം പറഞ്ഞു നീങ്ങുന്നു... ഈ"വലിയ മനുഷ്യര്‍ എത്ര വിഡ്ഡികള്‍ എന്നാവും ഇല്ലേ??? ഈ ഇരവിനപ്പുറം ഒരു ജന്മം ഉണ്ടോ എന്നു പോലും അറിയാതേ... സ്വപ്നങ്ങളില്‍ സ്വയം മയങ്ങി കിടക്കുന്നവര്‍ ഇരവിനു നടുവിലും സൂര്യനായ്‌ തപസ്സ്‌ ചേയ്യുന്ന nishagandhi പോലേ... നാമും കാത്തിരിക്കുന്നു... നാളയ്യുടേ...കനിവിനായീ... ഒരു കുഞ്ഞു കാറ്റ്‌... അനുവാദം ചോദിക്കത്തെ ഈ മുറിയുടെ തണുപ്പിലേയെക്കൂ.... ഓര്‍മകളുടേ കമ്പളത്തില്‍ ഞാന്‍ എന്നേ ഉറക്കി കിടത്താന്‍ ശ്രമിക്കുകയാണു... എന്റേ മുടിയിഴകളേ പതുക്കേ തലോടി കാറ്റ്‌ ഏന്നൊട്‌ പറയുന്നൂ... സ്വപ്നങ്ങളില്‍ നഷ്ട്ടപ്പെടുക... ഉറങ്ങുക.. ഉണ്ണീ മയങ്ങുക... ഒടുവില്‍ ഉണരുക ഉണ്മയിലേയ്ക്ക്‌ നീ...