Skip to main content

Posts

Showing posts from February, 2007

13.avanu...

അവനു...

അവന്‍ നിയതിയുടെ കാമുകന്‍....
കാലങ്ങളുടെ പ്രവാചകന്‍....
സൂര്യന്റെ മറുപിറവി...
മറ്റൊരു രാധേയനായ കൗന്തേയന്‍...

ജീവന്റെ ഒരു പകുതി കൊണ്ട്‌ പ്രോമിത്ത്യൂസും...
മറു പകുതി കൊണ്ട്‌ ഈഡിപ്പസ്സുമായവന്‍...
തിരുമുറിവുകളുമായി...എന്റെ മടിയില്‍ കര്‍മ്മ കാണ്ഡത്തിന്റെ..
അടുത്ത എടിനായി കാത്തുകിടന്നവന്‍...
എന്റെ സീതായനങ്ങളിലെ ലക്ഷ്മണന്‍....

സ്വപ്നവും പാപവും പൂക്കുന്ന കൗമാര സന്ധയയില്‍
ജീവന്റെ അപ്പവും..
ഞാനത്തിന്റെ വീഞ്ഞും തേടി എത്തിയ..
യജ്നശാലയൊന്നില്‍..പേരറിയാത്ത വന്റെ
കാമനയുടേ ഹവിസ്സാകേണ്ടിവന്നവന്‍...
നഷ്ടപ്പെട്ടവന്‍...
എന്റെ മകന്‍....
മുറിവേറ്റ പക്ഷി....

പിടയ്ക്കുന്ന ഹ്രുദയവും...
ചിതറിയ ചിന്തകളും...
ശൂന്യമായ മിഴികളുമായി..
അറിവിന്റെ മറു വാക്കിനായി കാത്തു കിടന്നവന്‍...
ബൗധിക നിയമങ്ങളേ...
പ്രജ്ഞയുടെ ചൂടിനാല്‍ ഉരുക്കികളഞ്ഞവന്‍...
എന്റെ അര്‍ജുനന്‍...
യുദ്ധം മറന്ന യോധാവ്‌...

കാലത്തില്‍ നിന്നും അവന്‍ കണ്ടു എടുത്ത അറിവിന്റെ ഉറവകള്‍..
അവനില്‍ നിന്ന് ഒഴുകി...
അവന്‍ ഒരു സാഗരമാകുന്ന നിമിഷങ്ങളില്‍...
അതില്‍ രവിയായി മുങ്ങിനിവരുന്‍പൊള്‍..
ഉണ്ണിയായി കുഞ്ഞായി..
അച്ചാ എന്നു വിളിച്‌ ഞാന്‍...
മകനെ നീ ഗുരുവാകുന്നൂ....
എന്നിട്ടും...
എന്റെ ഹ്രുദയത്തെ വ…

12.mazhayuday koottukarikku...

(ഒരു മഴക്കാലത്തു..ആരൊടും
പറയാതെ..ഒരു പുരുഷന്റേ ഉള്‍ചുടില്‍ മാത്രം വിശ്വസിചു ദിക്കറിയാതെ എവിടെക്കൊ ഇറങ്ങിപൊയ മഴയെ സ്നേഹിച എന്റെ കൂട്ടുകാര്‍ക്ക്‌..)


നിനക്ക്‌...
പുറത്ത്‌ മഴ പെയ്യുന്നു..
ജാലകത്തിനപ്പുറം...ചാറ്റല്‍ മഴ ചിണുങ്ങനെ...
പിന്നെ പതിയെ അതിന്റെ താളത്തിനു വേഗം കൂടുന്നു...
ചെറിയ മഴ മുത്തുകള്‍ എന്റെ പുസ്ത കതാളുകളിലേയ്ക്കും...
പാറി വീഴുന്നു...
അക്ഷരങ്ങളേ നനയിചുകൊണ്ട്‌
അവയുമയി ചങ്ങാത്തത്തിലാവാന്‍..
മഴത്തുള്ളികളുടെ വിഫല ശ്രമം..
പക്ഷെ ഒരു നിമിഷാര്‍ധതിന്റെ
ഇടവേളയ്കപ്പുറം
ആ നനവ്‌
ഒരൊര്‍മ മാത്രമാവുന്നു..
അക്ഷരങ്ങള്‍
ആത്മവിലേയ്ക്കാണോ ആ മഴത്തുള്ളിയേ...സ്വീകരിചത്ത്‌????
അതോ തിരസ്കാരത്തിന്റെ വേദനയില്‍
ആ മഴത്തുള്ളി സ്വയം ഉള്‍വലിഞ്ഞതോ????
അറിയില്ല...
എന്റെ അറിവില്ലായ്മയുടെ പട്ടികയില്‍ ഒന്നു കൂടി...
ഇതിരി കുഞ്ഞന്മാരായ മഴത്തുള്ളികള്‍ക്കു പകരം ഇപ്പൊള്‍ എനിക്കുമുന്‍പില്‍
തുള്ളിക്ക്‌ ഒരു കുടമായി പെയ്തുതിമര്‍ക്കുന്ന മഴ...
ആര്‍ക്കു വേണ്ടിയും കാത്തു
നില്‍കാതെ സ്വയം ആടിതിമര്‍ക്കുന്ന മഴ...
കാവിലെ തിറയില്‍
കെട്ടിയാടുന്ന തെയ്യം പോലെ...
സര്‍പ്പപ്പ്പാട്ടിന്റെ ഒടുവിലേ
യാമങ്ങളില്‍
കെട്ടുപിണയുന്ന നിറങ്ങളുമയി...കളത്തില്‍ ആടിയുലയുന്ന..പെണ്ണിന…

11.pranayikkukayanu njan pranayathinay..

പ്രണയിക്കുകയാണു ഞാന്‍
പ്രണയത്തിനേ....

നിനക്കു എന്നൊടുള്ള പ്രണയം
അഗ്നിയായും
എനിക്കു നിന്നൊ
ടുള്ള
കരുതല്‍
ഹവിസ്സായും
ഉള്ള കാലത്തൊളം
മാത്രം എന്നില്‍ എഴുത്ത്‌
എഴു തിരിയിട്ട വിളക്കയ്‌ കത്തി നില്‍ക്കുന്നു
എന്റെ വാക്കിന്റെ പ്രചോദനം
നീ അല്ലേ...?
എന്റെ വാമൊഴിയും വരമൊഴിയും നീ അല്ലേ...?
പ്രണയതിന്റെ നീരുറവ
വറ്റുന്ന നിമിഷംവരേയും
എന്നില്‍ നിന്നും
വാക്കും വെട്ടവും വിട്ടു
മനസ്സു ഊഷരമായ ഒരു
മരുപറമ്പാകുംവരയ്ക്കും
ഞാന്‍ നിന്നെ പ്രണയിചു
കൊണ്ടേ ഇരിക്കും...

ഈ തിരിചറിവിനൊടുവിലും

ഈ വിശ്വാസങ്ങളില്‍
വിലയിക്കുമ്പൊഴും..

എന്നിടും
ഏനിക്കു എവിടെയാണു എന്നെ
നഷ്ടപെടുന്നതു..
മറന്നു....
ജീവിതം വെരുധയങ്ങളുടെ ഒരു
ഖൊഷയാത്രയല്ലെ?

ഇന്ന് സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ്‌ ഗന്ധം.

ഇന്ന്
സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ്‌ ഗന്ധം...

നിലാവ്‌ അരൂപിയായ്‌ എനിക്ക്‌ ചുറ്റും...

ചിരിയുടേയും കര ചിലിന്റേയും

ഭാഷ അറിയാത്ത ഉറുമ്പിന്‍ കൂട്ടങ്ങള്‍

എന്റെ മേശമേയിലൂടെ വരി വരിയയി

ത്മ്മില്‍ എന്തൊ കുശലം പറഞ്ഞു നീങ്ങുന്നു...

ഈ"വലിയ മനുഷ്യര്‍ എത്ര വിഡ്ഡികള്‍ എന്നാവും ഇല്ലേ???

ഈ ഇരവിനപ്പുറം ഒരു ജന്മം

ഉണ്ടോ എന്നു പോലും അറിയാതേ...

സ്വപ്നങ്ങളില്‍ സ്വയം മയങ്ങി കിടക്കുന്നവര്‍

ഇരവിനു നടുവിലും സൂര്യനായ്‌ തപസ്സ്‌ ചേയ്യുന്ന nishagandhi പോലേ...

നാമും കാത്തിരിക്കുന്നു...

നാളയ്യുടേ...കനിവിനായീ...

ഒരു കുഞ്ഞു കാറ്റ്‌...

അനുവാദം ചോദിക്കത്തെ ഈ മുറിയുടെ തണുപ്പിലേയെക്കൂ....

ഓര്‍മകളുടേ കമ്പളത്തില്‍ ഞാന്‍ എന്നേ ഉറക്കി കിടത്താന്‍ ശ്രമിക്കുകയാണു...

എന്റേ മുടിയിഴകളേ പതുക്കേ തലോടി കാറ്റ്‌ ഏന്നൊട്‌ പറയുന്നൂ...

സ്വപ്നങ്ങളില്‍ നഷ്ട്ടപ്പെടുക...

ഉറങ്ങുക..

ഉണ്ണീ മയങ്ങുക...

ഒടുവില്‍ ഉണരുക

ഉണ്മയിലേയ്ക്ക്‌ നീ...