5 December 2016 12:55 നമ്മൾ മറക്കുന്ന സാമാന്യ മര്യാദകൾ: ................................ നമ്മളിൽ എല്ലാം ഒരു വേട്ട പട്ടിയുണ്ട്. ഏറ്റവും ആദ്യം 'ഇര'യിലേയ്ക് ചാടി വീഴാൻ കാത്തിരിക്കുന്ന ഒരു ചെന്നായ്. 'ഏറ്റവും ആദ്യം' എന്നതാണ് ഈ വേഗതയുടെ ലോകത്തു മുഖ്യമായത്. അത് കൊണ്ട് കൂർത്ത കണ്ണുകളും, കൂർപ്പിച്ച വിരലുകളുമായ് കാത്തിരിക്കുന്നു, ആദ്യ സന്ദേശവാഹകർ എന്ന ആത്മരതിയിൽ ഉൾപുളകം കൊള്ളാൻ (എല്ലാവരുമല്ല ചിലരെങ്കിലും). പ്രശസ്തമായ സുകൃതം എന ്ന സിനിമയിൽ ഒരു രംഗം ഉണ്ട്, രോഗം മാറി തന്റെ പഴയ ജോലിസ്ഥലത്ത് എത്തി മേശവലിപ്പു തുറന്നു നോക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഡ്രാഫ്റ്റ് ചെയ്തു വെച്ചിരിക്കുന്ന തന്റെ മരണവാർത്തകാണുന്നതാണത്. മറ്റൊന്ന് വ്യക്തിപരമായ അനുഭവമാണ്, എന്റെ അച്ഛമ്മ കുറെ നാളുകൾ രോഗബാധിതയായി കിടന്നിട്ടാണ് മരിച്ചത്, ആ ദിവസങ്ങളിൽ പലപ്പോഴും വരുന്ന ഫോൺ കോളുകൾ 'പോയോ' 'ഇല്ലയോ' എന്നറിയാനായിരുന്നു. അതിനു മറുപടി പറയേണ്ടി വരുക അത്ര സുഖമുള്ള അവസ്ഥയല്ലയെന്നു, അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോയവർക്കറിയാം. പറഞ്ഞു വന്നത് രോഗാവസ്ഥയിൽ ഉള്ള ഒരാൾക്കും അയാളുടേതായ സ്വകാര്യതകൾ ഉണ്ട്. അത് ...