6 December 2016 11:05 'അമ്മ അടയാളപ്പെടുത്തി പോകുന്നത്' ........................................ ... ഓരോ ആളും ഈ ഭൂമുഖത്തു നിന്ന് വിടവാങ്ങുന്നത് തങ്ങളുടെ ജീവിതം കൊണ്ട് സൃഷ്ട്ടിച്ച ചില അടയാളപ്പെടുത്തലുകൾ ബാക്കി വെച്ചാണ്. തമിഴ്‍നാട്ടിന്റെ 'അമ്മയും' ഒരു പാട് അടയാളപ്പെടുത്തലുകൾക്കു ശേഷം വിടവാങ്ങുന്നു. എന്നും വിളക്കു വെച്ചു പ്രാർഥിക്കാറില്ല. ഇന്ന് ഒരു തിരി തെളിച്ചു. മനസ്സുകൊണ്ട് ആ ആത്മാവിനു പ്രണാമങ്ങൾ അർപ്പിച്ചു. പഠിക്കുക എന ്ന ഉദ്ദേശത്തോടു കൂടിയാണ് ഇന്റർനെറ്റ് ഓൺചെയ്തത്. എന്നാൽ പതിവ് പോലെ എത്തിയത് ഫേസ്ബുക്കിലെ സ്റ്റാറ്റസ് പ്രളയങ്ങളിലേക്കാണ്. ഈ നിറഞ്ഞു കവിയുന്ന അമ്മയുടെ ആപാദനപോസ്റ്റുകൾ വായിക്കുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു. അമ്മയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. നമ്മളിൽ പലരുടെയും വാക്കുകൾ (വാക്കു നമ്മുടേ ആശയങ്ങളുടെ പ്രതിഭലനമല്ലേ )എത്ര സന്ദർഭോചിതമായാണ് മാറിമറിയുന്നത്? ഇന്ന് അമ്മയുടെ അപദാനങ്ങൾ ആണ് നിറയുന്നത് പല നാവുകളിൽ നിന്നും. എന്നാൽ ഒരു വ്യക്തിമരിക്കുമ്പോൾ മാത്രമല്ലാതെ ജീവിച്ചിരിക്കുമ്പോഴും ഇപ്പോൾ കാണുന്ന ഈ വ്യക്തി മികവുകൾ നാം കാണാതെ പോകുന്നത്...