Skip to main content

Posts

Showing posts with the label Poem
നിന്റെ കടലാഴങ്ങളിൽ  ഞാൻ പെറുക്കിയിട്ട പവിഴമുണ്ടോ? അത് എനിക്ക് തിരികെ തരൂ,  അത് എന്റെ ജീവിതമായിരുന്നു പ്രിയനെ പിൻവിളിവിളിക്കാതിരിക്ക നിന്റെ ശ്വാസത്തിലെന്നെ കൊളുത്തിവലിക്കാതിരിക്ക എന്റെ വഴികളിൽ നീ ചിതറി വീഴാതിരിക്ക നിഴൽചിത്രമാകാതിരിക്ക പിൻവിളി വിളിക്കാതിരിക്ക മിഴി നനയ്ക്കാതിരിക്ക പോകട്ടേ ഞാൻ ഇരുളിൻ തമോഗർത്തശാലകളിൽ സ്വയം ഹവിസ്സായി എരിഞ്ഞൊടുങ്ങാൻ പോകട്ടെ ഞാൻ
ഞാൻ കുറിക്കുന്ന ഓരോ വാക്കും,   മനഃപൂർവ്വം കെട്ടഴിച്ചു വിടുന്ന പട്ടങ്ങളാണ്, എന്നെങ്കിലുമൊരിക്കൽ നീ കണ്ടെടുക്കും എന്ന് കരുതി ഞാൻ എന്നിലിൽ നിന്നും അടർത്തിവിടുന്ന   എന്റെ നിന്നോർമ്മകൾ   ഞാൻ ഉപേക്ഷിച്ചു പോന്ന ഇടങ്ങളിലൊക്കെ ഇപ്പോഴും നീയുണ്ട്. വായനയുടെ, എഴുത്തിന്റെ, ഓർമ്മയുടെ   പിന്നെ' എന്റെ ഉള്ളുകള്ളികളുടെ   എല്ലാം പാസ്സ്‌വേർഡ്‌ നീ തന്നെയാണ്.

തിരുത്ത്‌

ഇരുണ്ട മറവുകളല്ല ഇരുണ്ട മനസ്സുകളാണു പ്രശ്നം. ആദ്യം തിരി തെളിയിക്കേണ്ടത്   തെരുവോരങ്ങളിലല്ല താൻ താങ്കളുടെ   മൃഗതൃഷണകൾ ഒളിഞ്ഞിരിക്കുന്നിടങ്ങളിലാണ്   തിരുത്ത്‌ തുടങ്ങേണ്ടത്   നമ്മളിൽ നിന്ന് തന്നെയാണ്
കവിതയുടെ റാന്തൽ കൊരുത്തിട്ട  രാവിനായി കാക്കുകയാണോ  നമ്മൾ അന്യരായ പ്രണയികൾ? അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ  പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ  മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

കറുപ്പിന്റെ കാൽവരികൾ *********

കറുപ്പാണ്.. പക്ഷേ കരുത്തുണ്ട് ഉൾക്കരുത്ത് . കറുപ്പാണ്.. അതിനാൽ തന്നെ മാറ്റിനിറുത്തപ്പെട്ടിട്ടുണ്ട്. മാറ്റി നിറുത്തിയവർ, ഉത്തരേന്ത്യൻ ഗോസായിമാരായിരുന്നില്ല സ്വന്തം ചോരയും, അടുപ്പങ്ങളുമായിരുന്നു. കറുപ്പാണ്, എന്ന് പറഞ്ഞു വിവാഹകമ്പോളത്തില്‍  വില കുറച്ചിട്ടത് കൊച്ചമ്മയായായിരുന്നു. കറുപ്പാണ് എന്ന് പറഞ്ഞു ഒപ്പനയിലെ മണവാട്ടിയെ മാറ്റിയത് സ്കൂൾ ടീച്ചറായിരുന്നു. അപകർഷതാബോധത്തോടെ സ്വന്തം ശരീരത്തെ നോക്കാൻ പ്രേരിപ്പിച്ചത് ചില കൂട്ടുകാരായിരുന്നു. നിറഞ്ഞതു കരിമഷി എഴുതാതെ കറുത്ത കണ്ണായിരുന്നു. ആ കണ്ണ് തുടച്ചു ചേർത്ത് പിടിച്ചു, കാരിരുമ്പിന്റെ കരുത്തുള്ള കുട്ടിയാണ് നീ എന്ന് പറഞ്ഞ ടീച്ചറമ്മ, കറുപ്പിനുള്ളിൽ തെളിമയുള്ള മനസ്സിലെ എന്ന് പറഞ്ഞ കൂട്ടുകാരൻ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി ആൾകൂട്ടത്തിൽ ഇരുന്നു ചർച്ചയ്ക്കു ഒടുവിൽ സദസ്സ് തനിക്കു നേരെ തിരിഞ്ഞിരിക്കുന്നു എന്നറിഞ്ഞ പെൺകുട്ടിയെ ചേർത്ത് പിടിച്ചു ഇവളെന്റെ ചെങ്ങാതിയാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സൗഹൃദം കൈക്കുള്ളിൽ കറുത്ത മുഖമെടുത്തു പറഞ്ഞു. "You beat the white & I am proud of you" കറുപ്പാണ്, മാറ്റി നിറുത്തിയവർ മനുഷ്യരാണ് കറുപ്പാണ് ചേർത്ത് ...

കമലയ്ക്കു (ആമിയ്ക്കു)

കമലയ്ക്കു (ആമിയ്ക്കു) ************** ഒരു മാത്ര കൂടി നീ ജനിക്കാൻ ഇനി എത്ര നീർമാതാളങ്ങൾ പൂക്കണം? ഒരു കുങ്കുമപൊട്ടിൻറെ ഒരു കറുത്തശീലിന്റെ പിന്നിലായി പ്രണയം തുടിക്കാൻ അത് വാക്കായി ജ്വലിക്കുന്ന നോവായി ഒരു ജനതയിലേക് ആളി പടർത്താൻ കാവ്യം കൊണ്ട് കലാപം ജനിപ്പിക്കാൻ ജീവിതം കൊണ്ട് സമരം ചെയ്യാൻ പ്രേരണയും പ്രചോദനവുമാകാൻ കമലാ നിനക്കൊന്നു പുനർ ജനിച്ചുടെ? Deepa Praveen

ഞാൻ പ്രണയത്തിലാണ്.

ഞാൻ പ്രണയത്തിലാണ്. ********************* എന്നിലേയ്ക്ക് നീണ്ടു വരുന്ന കണ്ണുകളോർമ്മിപ്പിച്ചു ഞാൻ പ്രണയത്തിലാണെന്നു. അവരുടെ ചോദ്യങ്ങളിൽ ഒളിഞ്ഞു തെളിഞ്ഞു വന്ന പരിഹാസമോർമ്മിപ്പിച്ചു ഞാൻ പ്രണയത്തിലാണെന്ന്. അടുക്കളപ്പുറത്തെ അടക്കം പറച്ചിലുകൾ ഊട്ടിഉറപ്പിച്ചു ഞാൻ പ്രണയത്തിലാണെന്ന്. ഞാൻ കടന്നു പോകുന്ന വഴികൾക്കു അപ്പുറമുള്ള ഇരുട്ടിൽ നിന്നു എന്റെ പേര് ചേർത്ത് അറപ്പോടെ അവര് പറഞ്ഞു അവള് പ്രണയത്തിലാണെന്ന് ജാരനെ കണ്ടു പിടിക്കാൻ, അവരെന്നെ പിന്തുടർന്നു, ഞാൻ നടക്കുന്ന ഇടവഴികളിൽ അവർ നിഴലായി. അവർക്കൊപ്പം ഞാനും എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു ആരാണയാൾ? 'എന്റെ രഹസ്യക്കാരൻ?' ആരെയും കണ്ടെത്താതെ വന്നപ്പോൾ ഞാൻ എന്റെ തന്നെ ചിത്രമുള്ള താലിയെടുത്തണിഞ്ഞു അതെ ഞാൻ പ്രണയത്തിലാണ് അഗാധമായി തീവ്രമായി ഞാൻ എന്നെ പ്രണയിക്കുന്നു. ദീപപ്രവീൺ

ഓരം പറ്റിനിൽപ്പവർ

ഓരം പറ്റിനിൽപ്പവർ ************ എന്നെ മാറ്റി നിറുത്തിയപ്പോൾ മാറി നിന്നത് ഒരു സമൂഹമായിരുന്നു. എന്നെ പരിഹസിച്ചപ്പോൾ അപഹാസ്യരായത് ഒരു ജനതതിയായിരുന്നു എന്നെ മുറിപ്പെടുത്തിയപ്പോൾ മുറിവേറ്റത്ത് മറ്റ് മനസ്സുകളിൽ കൂടിയായിരുന്നു അത് കൊണ്ട് തന്നെ എന്റെ ഓരോ വാക്കും ഒഴിവാക്കപ്പെടുന്നവന്റെഗർജനമാണ് അത് ഗോപുരങ്ങളെ തകർക്കും, മുറിവേറ്റപെട്ടവരുടെ നിശബ്ദരോദനം ശബ്ദമായിമാറുന്ന അനിവാര്യതയിൽ കാലങ്ങളുടെ സഹനത്തിന്റെ ചൂളയിൽ തപം ചെയിതിരുന്ന എന്റെയും അവരുടേയും നീതിക്കായുള്ള പോരാട്ടം പുതിയ ഭൂമികചമയ്ക്കും. അറിയുക മുറിവേറ്റവരുടെ മനസ്സിലെ പടയോരുക്കങ്ങൾക്ക് ആയിരം യുദ്ധതന്ത്രങ്ങളെക്കാൾ ശക്തിയുണ്ട് Deepa Praveen # Reposting
Sex is not a sin It is not a crime, Sex is divine, It is scared and pure, So if a woman writes about sex, she is not a pervert, not sexually frustrated, She is using it as a medium, a mirror So society you don't have the right to crucify her, Drop your stones Smash your prejudices, She is not your Mary Magdalene, Open your eyes into yourself first, Before you poke others
സ്വർഗ്ഗം   തരാമെന്ന് പറയുന്നവരേ, പകപൂക്കാത്ത നാട്ടിടവഴികൾ തരൂ  ഉണ്ണിക്കു നാവിലിറ്റിക്കുവാൻ  വിഷംച്ചുവയ്ക്കാ തേനും വയമ്പും തരൂ  ദീപം കെടുത്തി ഇരുളാക്കിയായിരുളിൽ  ജീവനും മാനവും നേരും നിയമവും ചവിട്ടി കുഴച്ച്  പിണ്ഡമൊരുക്കുന്ന പ്രേതാവതാരങ്ങളെ  ഓർക്കുക ന്യായവിധിനാളിൽ  ഞങ്ങൾ ചവയ്ക്കും കറുപ്പിൻ പ്രളയം  നിങ്ങളുടെ ദ്വീപുകളെ മുക്കിക്കളയും  

Traveler

Old dock, silent and serene, Filled with orange misty frost, There I saw him, behind those anchored boats, Wearing cassock and a hat with feather unknown,   B arnacles die under his boots, He seems unaware about everything, Physical and existential, Goes beyond and beneath, He is lost Yet he is in his realm, And other end of the rail, Here I am Hostile to myself Returning and departing From what was not mine, Oh traveler, You and me travelling through the same evening sky Same fog and mist, But how different our Journeys are Behind us, the old dock is sleeping with its warm winter night blanket Dreaming about other night travelers…  
Here the night sky is silent and starless, Lantern near the window is telling me The numb winter is baptized in dew drops, The invisible travelers, the only voice I can hear, Above the wind funnels They are singing the song, I lost once.. I started redoing the puzzle again and again, Then I became the puzzle, The snake curled up  Here the night sky is silent and starless
കവിത എഴുതി ദുഃഖം തീർത്തു  ജീവിതത്തിന്റെയ് കള്ളത്തരങ്ങളിലേയേക്ക്  പടികൾ കയറി പോകുന്നു ചിലർ
ഒരു സ്വപ്നം... പെയ്തുതോര്‍ന്ന മഴ പോലെ സിത്താറിന്റെ  തന്ത്രികള്‍ താനെ മീട്ടും പോലെ ആരൊ മനമുരുകി പാടുന്ന ഗസ്സല്‍ പോലെ പക്ഷെ നേരം പുലര്‍ന്നു പോയല്ലൊ ആ സ്വപ്നം ബാക്കിയാക്കി 
എന്റെ വിദൂരനക്ഷത്രം, പുരാവൃത്ത സ്മൃതി, ഓര്‍മ്മകളിലെ നിഴലനക്കം അതു നീ ആയിരുന്നോ? ഞാന്‍ ഉറങ്ങുന്ന രാവില്‍, എവിടെയോ എനിക്കായി ഉറങ്ങാതിരുന്നതും ഉഴറിയ കണ്ണുകളുമായി ജാഗ്രതയൊടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍  നീ ആയിരുന്നൊ? ആ ഉറക്കുപാട്ടു നിന്റെതായിരുന്നോവോ? കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ധിക്കാതെ തൊഴുതുമടങ്ങുമ്പൊ എനിക്കായി കത്തിയെരിഞ്ഞ കര്‍പ്പൂരനാളവും നീയായിരുന്നൊ? നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില്‍ ഞാന്‍ അറിയാതെ അലിഞ്ഞു ചേർന്ന  ചുവപ്പ്‌ എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍ പിന്‍വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ? ആ അല്‍ഭുതം, അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ??? എങ്കില്‍ നിനക്കായി ഞാന്‍ തരാം ജീവന്റെ കണ്ണീരു കൂട്ടികുഴച ഒരു ഉരുളചോറ് ഒപ്പം ഒരിത്തിരി കണ്ണീരിന്റെ ഉപ്പും   
നീ വിളിച്ചപ്പോൾ ഞാന്‍ മിഴി അടച്ചു കിടക്കുകയായിരുന്നു, ഒന്നും പറയാതെ നീ തിരികെ നടന്നു ഞാ‍ന്‍ മിഴിതുറക്കാഞ്ഞത് നീയെന്റെ കണ്ണീര്‍ കാണാതിരിക്കാനായിരുന്നു നിന്റെ നിശ്വാസങ്ങൾ  നിനക്കു മുൻപേയെന്റെ അറിഞ്ഞു  ഞാ‍ന്‍ നിന്റെ സമീപസ്തയായിരുന്നു  നീയെന്നെ കണ്ടില്ല, അറിഞ്ഞതുമില്ല  നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു നീയും ഞാനും... എല്ലാ പുറം കാഴ്ച്ചകളും കണ്ടു  നമ്മുടെ ഉള്‍ കാഴ്ച്ചകൾ ഒഴിച്ച്  ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ? നമ്മെ അറിഞ്ഞില്ലല്ലോ 
പ്രണയമുദ്രയായി നീ തന്ന  ചുംബനം ജീവമുദ്രയെങ്കിൽ  നാം വഴിപിരിയുമെന്ന ഓർമ്മ പോലും  മരണമുദ്രയാവുന്നു
You..you bleed through my sufferings, your whispers are not creating any  erotic sensation in my flesh or bones, When you touch my blossom I vomit.. What happened to you and me? Where is our halcyon days? Where is those nights, when my aroma turned into yours? I pester I weep I vomit and I circle..

കുമ്പസാരങ്ങൾ

എന്റെ കുമ്പസാരങ്ങൾ  എന്നോട് തന്നെയാണ്  അത് നിശബ്ധവും വന്യവുമാണ്  എന്റെ ഉൾ വേദനകളെ  എന്റെ തന്നേ കണ്ണീർ തണുപ്പിക്കട്ടെ  എന്റെ പാശ്ചാതാപങ്ങളെ  പ്രണയത്തിന്റെ നീരൊഴുക്കുകളാക്കി  ഞാൻ അവരുടെ ഹൃദ് തടങ്ങളിലെയെക്ക് ഒഴുക്കട്ടെ
ഒന്ന്, രണ്ട് , മൂന്ന്  പല്ലാൻകുഴിയിൽ കുന്നിമണികൾ ഇട്ട്  ഞാൻ ദിവസങ്ങളേ അളക്കുന്നു, മഴയും മഞ്ഞും  ജനലരികിലെത്തി  കുറുമ്പുകാട്ടുമ്പോൾ.. എന്റെ കുസ്രുതി ഉള്ളിലേയ്ക്ക് അടക്കി  കണ്ണുപൊത്തി ഇരിക്കുന്നു  സ്വകാര്യമായ, ഏറെ ആർദ്രമായ  ഉൾ അനക്കങ്ങൾ ഓർമപ്പെടുത്തുന്നു  'ഉന്മാദിനി നിന്റേ ഒറ്റചിലങ്കയെ ഇളക്കി ഉണർത്താൻ ആരോ വരുന്നു'