Skip to main content

Posts

Showing posts from July, 2007

പരിത്യാഗിയ്ക്ക്...

പരിത്യക്തനായവന്‍ പടിയിറങ്ങുന്നു ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി പ്രജ്ഞയില്‍ ഓര്‍മ്മകള്‍ ഇല്ല.. ഇന്നലെയില്ല അവന്‍ കരയുന്നുമില്ല അവന്റെ വാക്കിന്റെ വക്കിലെ തീ കെട്ടടങ്ങിയിരിക്കുന്നു മിഴികള്‍ പാതിയെരിഞ്ഞ് തീര്‍ന്നവ മൊഴിയില്‍ കല്‍പ്പിത മൌനം നിരായുധന്റെ ഭാഷ ഹൃദയത്തില്‍ തിണര്‍ത്ത മുറിപ്പാട് വാര്‍ന്നൊഴുകുന്നത് വേരറ്റ ബന്ധങ്ങള്‍ മുഷിഞ്ഞ മുഖങ്ങള്‍ ഇറ്റിച്ചുതന്ന ദുരന്ത സ്മൃതിയുടെ കറുത്ത ചോര നഗ്നക്ഷതപാദങ്ങളില്‍ അറിയാ വഴിയിലെ കാലത്തിന്റെ താഡനം പ്രാര്‍ത്ഥനാരഹിതമായ കേള്‍വി ആത്മാവ് ആത്മാവിനെ അറിയാ ദിനങ്ങള്‍ ഇനി വരുന്നത് യൌവനത്തില്‍ പരിത്യക്തനായവന്റെ അയന ദിനങ്ങള്‍ ഒരു കല്‍ക്കൂടിനുള്ളില്‍ ഒതുങ്ങാ‍തെ ഒരു മാവിന്‍ കനലില്‍ അമരാതെ മാതൃവിഷാദം മാത്രം ബാക്കിയായി അവന്‍ പടിയിറങ്ങുന്നു

വെയില്‍ വേദനിക്കുംപ്പോള്‍

അറിയുന്നു ഞാന്‍ നിന്റെ അനപത്യദുഖം നീ അഴിഞു വീണപകലുകളില്‍ പൊഴിഞു കിടന്നവഴികളില്‍ ചന്തംചാര്‍ത്തിയ പൂക്കളില്‍... നീ ഉണ്ടായിരുന്നു... ഇന്ന് എല്ലാവരും മഴയെ പ്രണയിക്കുപ്പോ ഇടയിലെത്തി നിഷ്കാസിതയായി പരിത്ക്തയായി ആന്യയായി... നീ ലയിക്കുന്നു നിന്റെ ആഴ്ങളില്‍ കിനാവിന്റെ എത്ര പട്ടങള്‍? ജീവന്റെ എത്ര വിശുദ്ധ നിമിഷങള്‍? അതി ജീവനത്തിന്റെ എത്ര പലായനങ്ങള്‍? നിന്റെ കനിവില്‍ ഞ‍ങ്ങള്‍ ഞങളുടേതാക്കി... അറിയുക ഓലക്കീറില്‍ ആകാശം കണ്ട് ഉറങുന്നവന് ഒറ്റ ഉടുപ്പിന്റെ കീറല്‍ തുന്നലുകളില്‍ ഇനിയും ഒന്ന് ആശിക്കാന്‍ അര്‍ഹതയില്ലാതതവന് കടത്തിണ്ണയുടെ കോണില്‍ കനവ്ചുട്ട് മാറു പൊള്ളിച്ച് രാവിന്റെ സമ്പദ്യം പകലില്‍ കുഞ്ഞിനു കഞ്ഞിയാക്കുന്ന അമ്മക്ക് ഇടറിപെയ്യുന്ന മഴയെ വിശപ്പിന്റെ ബാ‍മ്സുരി കേള്‍പ്പിക്കുന്ന തെരുവ് ബാലങള്‍ക്ക്... പനിച്ചുടില്‍ അമ്മയുടെ മുലച്ചുട് നിഷേധിക്കപ്പെടുന്ന ഒരു കൊചു ചുണ്ടിന് കിഴവന്‍ മരങളെ കടപുഴ്ക്കാതത കാറ്റിനെകാക്കുന്ന നാലു ചുവരുള്ള എന്റെ മണ്‍വീടിന് നീന്നെ വേണം മരണത്തിന്റെ അടിയൊഴുക്കുകള്‍ഇല്ലാതത കാഴചകാട്ടിതരുന്നവനെ(1) കവര്‍ന്നെടുക്കാത്ത നിന്റെ പുലരിവേണം നീ വരു ആധാരകടലാസുകളുമായി മഴയെ പ്രണയിക്കുന്നവന്റെ ഖലികള