Rain at night. Paulo Coelho: The fear of suffering is worst than suffering itself ( The Alchemist) , a photo by {deepapraveen very busy with work..back soon on Flickr. അവള്‍, ഒരു പാട് മഴക്കലങ്ങള്‍ക്ക് മുന്‍പ്, ഒരു ജൂണ്‍ മാസം . ദൂരെ ഉള്ള നഗരത്തിലെ വലിയ സ്കൂളില്‍ നടക്കുന്ന ഒരു എഴുത്ത് മത്സരത്തിനു കന്യാസ്ത്രീ അമ്മ മാരുടെ കൈയും പിടിച്ചു ബസ്സിറങ്ങിയ കുട്ടി. അമ്മ പൊതിഞ്ഞു കൊടുത്ത ചായ പെന്‍സിലുകളും ഒരു ഗ്ലുകോസ് ബിസ് കറ്റ് ന്റെ പൊതിയും, നിറയെ മഷി നിറച്ച ആ പേനയും നെഞ്ചോട് ചേര്‍ത്ത് ബസ് ഇറങ്ങിയ കുട്ടി. മത്സരങ്ങള്‍ക്ക് പോകുമ്പോ മാത്രം കിട്ടുന്ന ആവുദാര്യങ്ങള്‍ ആയിരുന്നു അവള്‍ക്കു ആ പോതികെയ്ട്ടില്‍ ഉണ്ടായിരുന്നത്. ബസ് ഇറങ്ങിയതു ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ ആണ്. റോഡ് കടന്നാല്‍ ആ വലിയ സ്കൂള്‍ ആയി. എത്ര പെട്ടന്ന് ആണ് കന്യ സ്ത്രീ അമ്മമാരും മറ്റു കുട്ടികളും ആ റോഡ് മുറിച്ചു കടന്നത്. എവിടെയും പകച്ചു നില്‍ക്കുന്ന കുട്ടി ആ തിരക്കില്‍ റോഡിനിപ്പുറം ഒറ്റപെയ്ട്ടുപോയതും, ആ അന്ധാളിപ്പില്‍ പൊതി കെട്ടില്‍ നിന്ന് അവളു...