Skip to main content

Posts

Showing posts with the label Write up

ഒരു വിഷുക്കണി(പ്രേമലേഖന)യോർമ്മ..

വിഷു തീർച്ചയായും ഓർമ്മകളുടെതു കൂടിയാണ്. അമ്മിണികുട്ടിയ്ക്കും അങ്ങനെതന്നെയെന്നു കഴിഞ്ഞ കുറച്ചു ദിവസായി ഇടുന്ന സെന്റിപോസ്റ്റുകൾ കൊണ്ടും മനസിലായിട്ടുണ്ടാവുല്ലോ. എന്നാൽ ചില വിഷു ഓർമ്മകളിൽ എങ്കിലും അമ്മിണികുട്ടി സ്വന്തം ('കുരുട്ട്') ബുദ്ധിയിൽ വിരിഞ്ഞ ചില ആശയങ്ങളുടെ ആവിഷ്ക്കാരവും അതിന്റെ അനന്തരഫലങ്ങളുമോർത്ത് കൃതാർഥയാവാറുണ്ട്. എന്നാൽ ചിലപ്പോൾ അതിൽ ഭാഗഭാക്കാവുന്ന (ബലിയാടാകുന്ന) ചിലർക്ക് ആയുഷ്ക്കാലത്തേയ്ക് ഓർത്തിരിക്കാൻ വേണ്ടുന്ന ചില ഓർമ്മകളും ഇത്തരം വിഷുക്കാലങ്ങൾ കൊടുത്തിട്ടുണ്ട്. ഇത് അങ്ങനെ ഒരു സ്പെഷ്യൽ കണിയെകുറിച്ചാണ് ഈ കുറിപ്പ് . *** അതിനു മുൻപ് കഥയുടെ പശ്ചാതലം പറയാം. ഇതിലെ നായകൻ മുൻ കുറിപ്പുകളിലൂടെയും അല്ലാതെയും ചിലർക്കെങ്കിലും പരിചയമുള്ള നമ്മുടെ ബാല്യകാല തോഴൻ മാത്തുക്കുട്ടിയാണ്‌ (അതെ മാപ്പു കഥയിലെ മാത്തുക്കുട്ടി). ആ സ്കൂൾ വർഷത്തിൽ മാത്തുകുട്ടിയ്ക് ഒരു കൊച്ചു സുന്ദരിയോട് പ്രണയം തുടങ്ങിയിരുന്നു. എന്നാൽ ഈ പ്രണയത്തിനു ചെറുതെങ്കിലും ഒരു ഗ്രീൻ സിഗ്നൽ കിട്ടുന്നത് സ്കൂൾ പൂട്ടുന്നതിനു തൊട്ടു മുൻപും. മാത്തുണ്ണിയെ തീവ്ര വിരഹത്തിലാഴ്ത്തി രണ്ടു മാസത്തെ സ്കൂൾ പൂട്ട്. പെട്ടെന്ന് ...

ഒരു മാപ്പ് ഉണ്ടാക്കിയ കഥ: ...............................

കൊല്ലം കുറെ മുൻപാണ്... എന്ന് വെച്ച് അത് ദിനോസറുകളും ഈയാമ്പാറ്റകൾക്കും മുൻപൊന്നുമല്ലട്ടോ അമ്മിണികുട്ടി ഇസ്കൂളിൽ പഠിക്കുന്ന കാലം..അത്രയും പുറകോട്ടു പോയ മതി. ഒരു പരീക്ഷാ കാലം. പരീക്ഷാക്കാലം പൊതുവെ നമ്മുടെ കുട്ടിക്ക് അത്ര പിടുത്തമില്ലാത്ത കാലമാണ്. പരീക്ഷാ പേടിയൊന്നും കാര്യമായി ഏശാറില്ലെങ്കിലും. ആ സമയത്തും കുളത്തിൽ ചാട്ടവും, പേരയിലും ചാമ്പയിലും കടപ്ലാവിലും വലിഞ്ഞു കയറലും തന്നെയാണ് ജീവിതത്തിലെ പ്രധാന കർത്തവ്യങ്ങൾ. പിന്നെ മിച്ചം സമയം ഉണ്ടെങ്കിൽ വല്ലതും വായിക്കും. പഠിക്കാനുള്ള വിഷയങ്ങളിൽ സാമാന്യം ഭേദപ്പെട്ട വിഷയങ്ങളെ എങ്ങനെ വരുതിക്ക് വരുത്താം എന്നതിനെകുറിച്ച് കുട്ടിക്ക് ഏകദേശ ധാരണയുണ്ട്. എന്നാൽ കുട്ടിയെ കുഴപ്പിക്കുന്ന വിഷയം ഹിന്ദി ആണ് ( ഹിന്ദി ഭാഷയും അമ്മിണികുട്ടിയുമായുള്ള വിവിധ കാലഘട്ടങ്ങളിലെ തട്ടിയും മുട്ടിയും ബന്ധത്തെ കുറിച്ച് ഒരു ഖണ്ഡകാവ്യത്തിന് സ്കോപ്പുള്ളതു കൊണ്ട് ആ കഥാ'കഥനം' മറ്റൊരിക്കൽ ആവാം). ഹിന്ദിയുമായി ദുഷ്മൻ ബന്ധം തുടർന്ന് വന്നപ്പോ ദാ കേരള സർക്കാർ പാഠ്യപദ്ധതിയിൽ അടുത്ത കീറാമുട്ടിയെടുത്തിടുന്നു. മാപ്പു വരച്ചു സ്ഥലങ്ങൾ അടയാളപ്പെടുത്തുക!!! നേരെ ഒരു വര വരച്ചാൽ അ...

അതെ ഞങ്ങൾ സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാരിക്കാറുണ്ട്, ഞങ്ങൾ ശരീരങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്, വേണ്ടി വന്നാൽ ചിലരുടെ ചെകിട്ടത്തടിക്കാറുണ്ട്, തെറിവിളിക്കാറുണ്ട്. ഇതൊന്നും ഞങ്ങളിലെ സ്ത്രീത്വം, മനുഷ്യത്വം ഇല്ലാതാക്കുന്നില്ല. **************

അതെ ഞങ്ങൾ സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാരിക്കാറുണ്ട്, ഞങ്ങൾ ശരീരങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്, വേണ്ടി വന്നാൽ ചിലരുടെ ചെകിട്ടത്തടിക്കാറുണ്ട്, തെറിവിളിക്കാറുണ്ട്. ഇതൊന്നും ഞങ്ങളിലെ സ്ത്രീത്വം, മനുഷ്യത്വം ഇല്ലാതാക്കുന്നില്ല. ************** കഴിഞ്ഞ ദിവസം ആർത്തവത്തെകുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതിയിരുന്നു. അത് വായിച്ച ഒരു അഭ്യുദയകാംഷി ചേച്ചിയുടെ കമന്റ് ഇങ്ങനെ പോയി. 'ഹോ ഫേസ്ബുക്കിലൊക്കെ എന്തും എഴുതാലോ. ലൈക്കിന്റെയും കമെന്റിന്റെയും എണ്ണം കൂട്ടാന്നായി വെറുതെ ഓരോന്ന് എഴുതി വെയ്ക്കുന്നു.' എഴുതിയത് ശരീരത്തിന് അപ്പുറത്തു ആ ചേച്ചികൂടി അടങ്ങുന്ന സ്ത്രീ പുരുഷസമൂഹത്തിനു തുല്യ നീതി എന്ന ആവിശ്യത്തെക്കുറിച്ചാണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കി. എന്നാൽ അവിടെയും എപ്പോഴത്തെയും പോലെ മനസിലായത് ഒരു പെൺകുട്ടി അവളുടെ ജീവിതം സത്യസന്ധമായി ഒരു പെൺകൂട്ടത്തിനു മുന്നിൽ വരച്ചിടുമ്പോൾ പോലും അവൾ കുറ്റക്കാരിയും അപഹാസ്യയുമാകും എന്നു തന്നെയാണ്. ആ സ്ത്രീ സമൂഹം പോലും അവളെ ജഡ്ജ്മെന്റ്റ്റൽ ആയി നോക്കും. വിധിക്കും. ആ തിരിച്ചറിവിൽ തന്നെയാണ് ഇത് കുറിക്കുന്നത്. ഞാൻ അടങ്ങുന്ന സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാര...