Skip to main content

Posts

Showing posts from 2014

അവരും അവളും .................................

അച്ഛൻ : മകളേ വരിക ,
ഒരു റ്റെട്ടനെസ്സ് കുത്തിവേയ്പ്പിൽ 
പോവട്ടെ ഈ മുറിവേൽപ്പിച്ച വിഷം 

അമ്മ : മകളേ വരിക 
തൂകി പോയത് ഒരൽപ്പം ചോര തുള്ളികൾ 
മാത്രം എന്നോർക്കുക 

അനിയൻ :പെങ്ങളേ നിയെന്റെകൈ പിടിക്ക,
ഇനിയുള്ള ദൂരങ്ങളത്രയും താണ്ടുവാൻ
ഇവനുണ്ട് മറുകൈ തലക്കലെന്നോർക്കുക .

പ്രിയൻ : പ്രിയേ വരിക, എൻ നെഞ്ചോട്‌ ചേരുക ...
ഭോഗിക്കുവാനാവില്ലോരാൾക്കും ആത്മാവിനേ..
നെഞ്ചോട്‌ ചേരുക നാമോന്നെന്നറിയുക

Think before you type and post

I am against the use of the word ‘FRAPE’ (the new word denotes Facebook raping). I do believe it trivialises a very serious crime ‘Rape’. But after going through n number of post’s and pictures which suggest that Brazilian football team was raped by German’s in semi final, I can’t restrain myself from commenting.  How can you equate a game play with such a serious sexual assault? By expressing such an attitude you are insulting millions of sexual abuse victims around the world. You are poking their pain and struggle. You may be a football fan, but by using such term you are turning into a football fanatic. By your act you are indirectly categorising 11 plus members of Brazilian team as sexual assault victims and there by you are bullying them.  Come on, just because they played a game doesn’t give you the right to harass them or bully them. There should be a reasonable line for everything and there is some cyber etiquette's here which all of us should/must follow. You have every r…
മഴയാണ് പെരുമഴ പെരുക്കങ്ങളാണ് 
ഉടൽ നിറയേ ...
കാടാണ് ചുറ്റിനും കറുപ്പിന്റെ കാവലാണ് 
മരങ്ങളാണ് പേരറിയാ മരങ്ങളാണ് 
പ്രജ്ഞയിലേയ്ക്ക് വേരുകളാഴ്ത്തിയിറക്കുന്നത് 
നീ..എന്റെ ജീവന്റെ കാവലാൾ 
എന്തിനാണ് വിധികർ ത്താക്കളുടെ മൂഢ സ്വർഗ്ഗത്തിൽ 
എന്നേ ഉപേക്ഷിച്ചത് ???
ഹൃദയത്തിന്റെ താളത്തിനൊപ്പം 
മുലപ്പാലിന്റെ മധുരം കലരുമ്പോൾ 
അമ്മ എന്ന ഭാഷയുണ്ടാവുന്നു ....

.

വഴികളെല്ലാം തുറന്നിട്ടിരിയ്ക്കുന്നു,
പച്ചപ്പില്ലാത്ത തളിർപ്പില്ലാത്ത 
വരണ്ട വഴികൾ 
കരയുന്നത് കടലാണ് 
കടല്കാക്കകളില്ലത്ത
പായ്കപ്പലുകളില്ലത്ത കടൽ 
ചിലംബുന്നത് ഒറ്റ ചിലംബാണ് 
അരകെട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന ജീവന്റെ നാദം 
ചരിത്രത്തില നിന്ന് വർത്തമാനത്തിലെയ്ക്ക് 
ഇവയൊക്കെ പത്തേമാരി കയറുന്നു 
എന്റെ രാജ്യം പുതുനാമ്പില്ലാതെ
വായുവും ജലവും ആകാശവുമില്ലാതെ
ആത്മാവില്ലാ ദൈവങ്ങൾക്കായി തപസ്സ് ചെയ്യുന്നു
Sex is not a sin
It is not a crime,
Sex is divine,
It is scared and pure,
So if a woman writes about sex,
she is not a pervert,
not sexually frustrated,
She is using it as a medium, a mirror
So society you don't have the right to crucify her,
Drop your stones
Smash your prejudices,
She is not your Mary Magdalene,
Open your eyes into yourself first,
Before you poke others
സ്വർഗ്ഗം  തരാമെന്ന് പറയുന്നവരേ,
പകപൂക്കാത്ത നാട്ടിടവഴികൾ തരൂ  ഉണ്ണിക്കു നാവിലിറ്റിക്കുവാൻ  വിഷംച്ചുവയ്ക്കാ തേനും വയമ്പും തരൂ  ദീപം കെടുത്തി ഇരുളാക്കിയായിരുളിൽ  ജീവനും മാനവും നേരും നിയമവും ചവിട്ടി കുഴച്ച്  പിണ്ഡമൊരുക്കുന്ന പ്രേതാവതാരങ്ങളെ  ഓർക്കുക ന്യായവിധിനാളിൽ  ഞങ്ങൾ ചവയ്ക്കും കറുപ്പിൻ പ്രളയം  നിങ്ങളുടെ ദ്വീപുകളെ മുക്കിക്കളയും

Traveler

Old dock, silent and serene, Filled with orange misty frost, There I saw him, behind those anchored boats, Wearing cassock and a hat with feather unknown, Barnacles die under his boots, He seems unaware about everything,Physical and existential,Goes beyond and beneath, He is lostYet he is in his realm,And other end of the rail,Here I am Hostile to myselfReturning and departing From what was not mine,Oh traveler,You and me travelling through the same evening skySame fog and mist, But how different our Journeys are Behind us, the old dock is sleeping with its warm winter night blanketDreaming about other night travelers…
നിന്റെ കടലാഴങ്ങളിൽ 
ഞാൻ പെറുക്കി ഇട്ട പവിഴമുണ്ടോ?
അത് എനിക്ക് തിരികെ തരുക 
അത് എന്റെ ജീവിതമായിരുന്നു
പ്രിയനേ പിൻവിളി വിളിക്കാതിരിക്കാ 
നിന്റെ ശ്വാസത്തിൽ എന്നേ കൊളുത്തി 
വലിക്കാതിരിക്ക 
എന്റെ വഴികളിൽ 
നീ ചിതറി വീഴാതിരിക്കുക 
നിഴൽ ചിത്രമാകാത്തിരിക്ക 
പിൻവിളി വിളിക്കാതിരിക്ക
മിഴി നനയ്ക്കാതിരിക്ക
പോകട്ടേ ഞാൻ
ഇരുളിൻ തമോഗർത്ത ശാലകളിൽ സ്വയം ഹവിസ്സായി എരിഞ്ഞൊടുങ്ങാൻ
അറക്കപ്പെടാൻ കത്തി മുനയിലെയ്ക്ക് 
നടന്നു പോവുന്ന പോത്തുകൾ ... ചില സ്വപ്നങ്ങളും
Here the night sky is silent and starless,
Lantern near the window is telling me
The numb winter is baptized in dew drops,
The invisible travelers, the only voice I can hear,
Above the wind funnels
They are singing the song, I lost once..
I started redoing the puzzle again and again,
Then I became the puzzle,
The snake curled up 
Here the night sky is silent and starless
കസേരയിൽ ഒന്ന് കയറി കിട്ടാൻ 
എന്തെല്ലാം അഗ്നി പരീക്ഷകൾ ..
കയറി കിട്ടിയെന്നാലോ 
കനക സിംഹാസനം 

Holly Hell ഇൽ നിന്ന് വായിക്കപ്പെടേണ്ടത്

കഴിഞ്ഞ കുറേ ദിവസങ്ങളിലായി വിവിധ മാധ്യമങ്ങളിൽ നിറയുന്ന ഒന്നാണ് Holly Hell എന്ന പുസ്തകവും അതുയർത്തുന്ന വിവാദങ്ങളും. പുസ്തകം വായിക്കത്തതിനാൽ ഇതുവരേയും ഒരു അഭിപ്രായ രൂപികരണത്തിനു ശ്രമിച്ചിരുന്നില്ല. എന്നാൽ  ഈ വിഷയം 'social media യിൽ ഉയർന്നപ്പോൾ മുതൽ ഇവിടേ കണ്ടുവരുന്ന ചില പ്രവണതകളെ കുറിച്ച് കുറിക്കാതെ വയ്യ.
1. a.Spiritual commercialization നും, Spiritual trade and abuse നും എല്ലാം അപ്പുറത്ത് ഈ വിഷയം മുന്നോട്ട് വയ്ക്കുന്നത് Institutionalized sexual abuse എന്ന crime നെയാണ്. താൻ പീഡിപ്പിക്കപ്പേടുകയും, അതേ സ്ഥലത്തുതന്നെ സമാന രീതിയിൽ ഉള്ള പീഡനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു എന്ന് ഒരു വ്യക്തി പറയുമ്പോൾ അതിനേ കുറിച്ച് വസ്തു നിഷ്ട്ടമ്മായ അന്വേഷണം ആണ് ആദ്യം ഉണ്ടാവേണ്ടത് . അതിനുള്ള ശ്രമങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയ യിൽ നടക്കേണ്ടിയിരുന്ന്ത്. എന്നാൽ പ്രത്യക്ഷത്തിൽ ദൃശ്യമായത് ഈ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നതാണ്. Media was/ is more eager to attack or defend the institution and its head. Where is the alleged abuser (sorry to use the word abuser ; I do agree, no one is a culprit unless proven beyond rea…
കവിത എഴുതി ദുഃഖം തീർത്തു 
ജീവിതത്തിന്റെയ് കള്ളത്തരങ്ങളിലേയേക്ക് 
പടികൾ കയറി പോകുന്നു ചിലർ
ഒരു സ്വപ്നം...
പെയ്തുതോര്‍ന്ന മഴ പോലെ
സിത്താറിന്റെ  തന്ത്രികള്‍
താനെ മീട്ടും പോലെ
ആരൊ മനമുരുകി പാടുന്ന ഗസ്സല്‍ പോലെ
പക്ഷെ നേരം പുലര്‍ന്നു പോയല്ലൊ
ആ സ്വപ്നം ബാക്കിയാക്കി
എന്റെ വിദൂരനക്ഷത്രം,
പുരാവൃത്ത സ്മൃതി,
ഓര്‍മ്മകളിലെ നിഴലനക്കം
അതു നീ ആയിരുന്നോ?
ഞാന്‍ ഉറങ്ങുന്ന രാവില്‍,
എവിടെയോ എനിക്കായി ഉറങ്ങാതിരുന്നതും
ഉഴറിയ കണ്ണുകളുമായി
ജാഗ്രതയൊടെ കാതോര്‍ത്തിരുന്നതുമായ
എന്റെ കാവലാള്‍ നീ ആയിരുന്നൊ? ആ ഉറക്കുപാട്ടു നിന്റെതായിരുന്നോവോ?
കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ധിക്കാതെ
തൊഴുതുമടങ്ങുമ്പൊ എനിക്കായി കത്തിയെരിഞ്ഞ
കര്‍പ്പൂരനാളവും നീയായിരുന്നൊ?
നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില്‍
ഞാന്‍ അറിയാതെ അലിഞ്ഞു ചേർന്ന  ചുവപ്പ്‌
എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം
പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍
പിന്‍വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ?
ആ അല്‍ഭുതം, അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ???
എങ്കില്‍
നിനക്കായി ഞാന്‍ തരാം ജീവന്റെ കണ്ണീരു കൂട്ടികുഴച ഒരു ഉരുളചോറ് ഒപ്പം ഒരിത്തിരി കണ്ണീരിന്റെ ഉപ്പും
നീ വിളിച്ചപ്പോൾ ഞാന്‍ മിഴി അടച്ചു കിടക്കുകയായിരുന്നു,
ഒന്നും പറയാതെ നീ തിരികെ നടന്നു
ഞാ‍ന്‍ മിഴിതുറക്കാഞ്ഞത് നീയെന്റെ കണ്ണീര്‍ കാണാതിരിക്കാനായിരുന്നു
നിന്റെ നിശ്വാസങ്ങൾ 
നിനക്കു മുൻപേയെന്റെ അറിഞ്ഞു 
ഞാ‍ന്‍ നിന്റെ സമീപസ്തയായിരുന്നു 
നീയെന്നെ കണ്ടില്ല, അറിഞ്ഞതുമില്ല 
നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു

നീയും ഞാനും...
എല്ലാ പുറം കാഴ്ച്ചകളും കണ്ടു 
നമ്മുടെ ഉള്‍ കാഴ്ച്ചകൾ ഒഴിച്ച് 
ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ?
നമ്മെ അറിഞ്ഞില്ലല്ലോ
പ്രണയമുദ്രയായി നീ തന്ന 
ചുംബനം ജീവമുദ്രയെങ്കിൽ  നാം വഴിപിരിയുമെന്ന ഓർമ്മ പോലും  മരണമുദ്രയാവുന്നു
"നമുക്ക് ഒരു തീർത്ഥാടനം പോകാം"
"അവിടേയ്ക്ക് ?"
"പുതിയ ഷോപ്പിംഗ്‌ മാള്ളിലെയ്ക്ക് "
എല്ലാ വഴികളും ഷോപ്പിംഗ്‌ മാല്ലുകളിൽ അവസാനിക്കുന്നു 
You..you bleed through my sufferings,
your whispers are not creating any 
erotic sensation in my flesh or bones,
When you touch my blossom
I vomit..
What happened to you and me?
Where is our halcyon days?
Where is those nights,
when my aroma turned into yours?
I pester
I weep
I vomit and I circle..

കുമ്പസാരങ്ങൾ

എന്റെ കുമ്പസാരങ്ങൾ 
എന്നോട് തന്നെയാണ് 
അത് നിശബ്ധവും വന്യവുമാണ് 
എന്റെ ഉൾ വേദനകളെ 
എന്റെ തന്നേ കണ്ണീർ തണുപ്പിക്കട്ടെ 
എന്റെ പാശ്ചാതാപങ്ങളെ 
പ്രണയത്തിന്റെ നീരൊഴുക്കുകളാക്കി 
ഞാൻ അവരുടെ ഹൃദ് തടങ്ങളിലെയെക്ക് ഒഴുക്കട്ടെ
ഒന്ന്, രണ്ട് , മൂന്ന് 
പല്ലാൻകുഴിയിൽ കുന്നിമണികൾ ഇട്ട് 
ഞാൻ ദിവസങ്ങളേ അളക്കുന്നു,
മഴയും മഞ്ഞും 
ജനലരികിലെത്തി 
കുറുമ്പുകാട്ടുമ്പോൾ..
എന്റെ കുസ്രുതി ഉള്ളിലേയ്ക്ക് അടക്കി 
കണ്ണുപൊത്തി ഇരിക്കുന്നു 
സ്വകാര്യമായ, ഏറെ ആർദ്രമായ 
ഉൾ അനക്കങ്ങൾ ഓർമപ്പെടുത്തുന്നു 
'ഉന്മാദിനി നിന്റേ
ഒറ്റചിലങ്കയെ
ഇളക്കി ഉണർത്താൻ ആരോ വരുന്നു'
എന്റെ വേരുകൾക്ക് ആഴ്‌ന്നു ആഴ്ന്നു 
പോവാൻ നീ എന്റെ നനഞ്ഞ മണ്ണാകു,
എന്റെ ശാഖകൾക്ക് പടർന്നു പന്തലിക്കാൻ 
നീ എന്റെ വായുവും ആകാശവുമാകു,
ഒടുവിൽ എനിക്ക് ആർത്തലച്ചു വീഴാൻ 
ചിതലരിക്കാൻ നീ നിന്റേ മണ്‍തടം ഒരുക്കിവെയ്ക്കു
ജന്മ രഹസ്യം അറിയാൻ 
ഗർഭപാത്രത്തോളം ഇറങ്ങിചെന്ന്
മത്തുപിടിച്ച് നീന്തിതുടിച്ചു 
മയങ്ങി ഉണർന്ന് 
ജീവൻ ഇരുട്ടിൻറെ നാഭിയിൽ 
അമർന്നിരിക്കുന്നു...