Skip to main content

Posts

Showing posts from 2017

തിരുത്ത്‌

ഇരുണ്ട മറവുകളല്ല
ഇരുണ്ട മനസ്സുകളാണു പ്രശ്നം.
ആദ്യം തിരി തെളിയിക്കേണ്ടത്
തെരുവോരങ്ങളിലല്ല
താൻ താങ്കളുടെ
മൃഗതൃഷണകൾ ഒളിഞ്ഞിരിക്കുന്നിടങ്ങളിലാണ്
തിരുത്ത്‌ തുടങ്ങേണ്ടത്
നമ്മളിൽ നിന്ന് തന്നെയാണ്

ഷാഹുൽ ഹമീദിന്റെ പത്താം തരം റിസൾട്ട് :

*************** 'അമ്മിണികുട്ടിയോ...' ആ കിയോ ഒച്ച അമ്പലത്തിനു പുറകിലെ ഇടവഴിയിൽ നിന്നാണ്. 'ചില 'ഉന്നത തലബന്ധം' വെച്ചു പത്താം തരാം റിസൾട്ട് കുറച്ചു നേരത്തെ അറിഞ്ഞു വരുന്ന അമ്മിണിക്കുട്ടി, അമ്മിണികുട്ടിയ്ക്കും മുന്നേ അതെ ബന്ധം വെച്ചു ആ റിസൾട്ട് അറിഞ്ഞ ഷാഹുൽ ഹമീദിന്റെ ദീനസ്വരമാണ് നമ്മൾ ഇപ്പോൾ കേൾക്കുന്നേ. 'എടിയേ ചോദ്യപേപ്പർ ചതിച്ചുന്നു ഞാൻ അന്നേ പറഞ്ഞില്ലേ, ഇനി എങ്ങനെ വീട്ടിൽ കയറും.' 'അതേടാ, ചോദ്യപ്പേപ്പർ ചതിച്ചു' നിനക്ക് എത്ര മാർക്കുണ്ട്? അമ്മിണി? '...' 'ഫ ..... എന്നിട്ടാണോ.. നീ മിണ്ടിപോകരുത്.
ഞാൻ ഇനി എങ്ങനെ വാപ്പച്ചീടെ മുഖത്ത് നോക്കും. ഓര് എന്നെ വീട്ടിന്നു തച്ചു പുറത്താകും.' ശരിയാണ് ഷാഹുലിന്റെ കുടുബത്ത് നിറയെ സർക്കാരു ആപ്പീസറന്മാരാ, അവരുടെയും അവരുടെ ഡിസ്റ്റിങ്‌ഷൻ മക്കളുടെയും മുന്നിൽ ഇവൻ എങ്ങനെ അവന്റെ 237 മാർക്കും കൊണ്ട് ചെല്ലും? "മാർക്ക് ഷീറ്റ് തിരുത്തിയാലോടി?" "SSLC മാർക്ക് ഷീറ്റ് ?? തിരുത്താൻ ?" 'നടക്കൂല്ല അല്ലേ? 'നാട് വിട്ടു പോയാലോ?" ഇതേ സമയം അമ്പലനടയിൽ കൂടി പോകുന്ന പാക്കരൻ ചേട്ടൻ അമ്മിണികുട്ടിയെയും ഷ…

ഐ ആം ദി സോറി കൊച്ചിന്റെ അച്ഛാ

***************************** രംഗം: കുട്ടിയേ ആദ്യമായി സ്കൂളിൽ വിട്ടു കാലത്തു മുതൽ മൂക്ക് പിഴിഞ്ഞിരിക്കുന്ന അമ്മ. മൂന്ന് മണിക്കൂർ കഴിഞ്ഞു കുട്ടിയെ വിളിക്കാൻ ചെന്നോളാൻ സ്കൂളുകാര് പറഞ്ഞാലും രാവിലെ മുതൽ തന്നെ സ്കൂളിന്റെ വെളിയിൽ കാവൽ ഇരിക്കാൻ അമ്മിണികുട്ടി റെഡിയായിരുന്നു. എന്നാൽ ചില തൽപരകക്ഷികളുടെ ഇടപെടലും ഭീഷണിയും കാരണം 11.30 വരെ പിടിച്ചിരുന്നു. 12.45 നു വിടുന്ന സ്കൂളിന് വാത്തുക്കലേയ്ക്കു ഓടുന്ന അമ്മ.
നല്ലൊന്നാന്തരം ഒരു മല തന്നെ കയറണം. എന്നാൽ കൂട്ടുകാരി 'ഈ ലോകത്തിനു എന്ത് സംഭവിച്ചു എന്ന് ആവലാതിപ്പെട്ടിരുന്നത് കൊണ്ട്, ധാർമിക രോക്ഷം കൊടുത്ത adrenaline rush കാരണം കുന്നൊക്കെ ഓടി കേറുന്ന അമ്മിണികുട്ടി. അതിനിടയിൽ ഒത്തിരി പൂവും ചെടിയുമുള്ള പൂന്തോട്ടത്തിൽ ഇരുന്നു പുല്ലുപറിക്കുന്ന മദാമ്മ യെ കണ്ടു ഒരു സഡൻ ബ്രേക്ക്. ദൈവമേ ഈ മദാമ്മയെ സോപ്പിട്ടു ഇനി വരുന്ന ദിവസങ്ങളിൽ ഈ ചെടികളിൽ നല്ലൊരു പങ്കു വീട്ടിലെത്തിക്കാനുള്ള എല്ലാ കുരുട്ടുബുദ്ധിയും എനിക്ക് തരണേ?' എന്ന് അറിയാതെ പറഞ്ഞ മനസിന്‌ കൺട്രോൾ കണ്ടോൾ ഇമോഷണൽ അലെർട് കൊടുത്തു അമ്മിണികുട്ടി മലകയറ്റം തുടരുന്നു. അങ്ങനെ 12 നു മുന്നേ സ്കൂൾ ഗേറ്റ് ഇൽ അവിടെ ആരു…
Life is a journey of compromises
Some we love to make
Some we are compelled to make
Many compromises are just happening without us realizing

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…