Skip to main content

Posts

Showing posts with the label Published works

മാംസനിബദ്ധമായിരുന്നോ നമുക്ക് ആമിയോടുള്ള സ്നേഹം? (Published in Pennidam )

മാംസനിബദ്ധമായിരുന്നോ നമുക്ക് ആമിയോടുള്ള സ്നേഹം? ************************************************************ മാധവികുട്ടി/ കമലാ സുരയ്യ/ ആമിയായി മഞ്ജു വാര്യർ അഭിനയിക്കുന്ന സിനിമാ പോസ്റ്റർ പുറത്തു വന്നതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുന്ന അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ തോന്നിപ്പോകുന്നു, മാധവിക്കുട്ടിയുടെ രൂപത്തെയായിരുന്നോ നമ്മൾ സ്നേഹിച്ചിരുന്നത്? ‘മാംസ നിബന്ധമായിരുന്നോ ആമിയോട് നമുക്കുള്ള സ്നേഹം?’ അതുകൊണ്ടാവുമല്ലോ ആമിയുടെ രൂപസാദൃശ്യത്തിലേക്ക് മറ്റൊരാളെ അതുപോലെ മനസുകൊണ്ട് വാർത്തു വെയ്ക്കാനുള്ള ഈ വെമ്പൽ. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞ്, നാം വായിച്ചറിഞ്ഞ നാം മനസ്സിൽ വരച്ചിട്ട ‘ആമി’യായി പകർന്നാടാൻ മഞ്ജുവിന് കഴിഞ്ഞില്ല എങ്കിൽ പോലും നമുക്കു മഞ്ജുവിനെ കുറ്റപ്പെടുത്താനാവില്ല. കാരണം നമ്മളിൽ ഓരോരുത്തർക്കും ആമി ഓരോ രൂപത്തിലാണ്... അവർ ചിലർക്ക് എഴുത്തുകാരിയാണ്..... ചിലർക്ക് അസാമാന്യ പ്രതികരണശേഷിയുണ്ടായിരുന്ന ഒരു വ്യക്തിയാണ്... ചിലർക്ക് വളരെ ദുര്‍ബലയും ഭ്രാന്തമായ തെരഞ്ഞെടുപ്പുകളും നടത്തിയ സ്ത്രീയാണ്.... ചിലർക്ക് അമ്മയെപോലെയാണ്.... ചിലർക്ക് വായനയുടെ കാവലാൾ ആണ്.... ചിലർക്ക് എഴുത്തിന്‍റെ പ്രചോദ...