മറ്റു ഒരു രാമായണമാസം കൂടി. എനിക്കിത് മഴയില്‍ നനയുന്ന കര്‍ക്കിടക സന്ധ്യകളുടെത് മാത്രമല്ല. നാവില്‍ ചോല്ലെറിന്റെ ചന്തം ആദ്യം ചാര്‍ത്തി തന്ന മുത്തശിയുടെ ഓര്‍മ്മകളുടെത് കൂടിയാണ് . ഞാന്‍ ആദ്യം കേട്ട കാവ്യ ഭംഗിയുടെ ഈണം, അതിന് ഭസ്മത്തിന്റെ മണമുണ്ട്, ഒരു മുത്തശ്ശി മടിയുടേ ചൂടുണ്ട്. ചൊല്ലുന്ന വരികളുടെ താളത്തില്‍ പതിയെ ചലിക്കുന്ന ഒരു വലിയ ശരീരത്തില് ഒട്ടിച്ചേര്‍ന്നിരിക്കുന്ന മൂന്നു വയസ്സുകാരിയുടേ ജാഗരൂഗമായ മനസ്സിന്‍റെ ചിത്രമുണ്ടത്തില്‍. "ഇന്നു നീ കാനനത്തിനു പോയിടീല്‍ എന്നേയും കൊണ്ടുപോകേണം മടിയതേ " എന്ന് ചൊല്ലുമ്പോള്‍ മനസ്സിടറുന്ന ഒരമ്മ മനസ്സിനോട് ചേര്‍ന്നിരിക്കുന്ന കുഞ്ഞു മനസ്സ്. പിന്നീടുള്ള അനവധി രാമ യാത്രകളിലൂടെ ആ കുഞ്ഞു നാവ് ചൊല്ലി ഉറച്ചു. എങ്കിലും അക്ഷരപിശക് വരുന്ന മാത്രയില്‍ ഉമ്മറ കോണില്‍ കൈകൂപ്പി കണ്ണടച്ചിരിക്കുന്ന ഒരു പഴമനസ്സ് അത് തിരുത്തി ചൊല്ലിച്ചു. രാമായണം ഒരു കാവ്യമാണ്, അത് ഒരു യാത്ര ആണ് എന്നും , എന്നും ആയാത്രയില്‍ ഭക്തിയും വിഭകതിയും ഒരു പോലെ പ്രധാനമാണ് എന്നും പറയാന്‍ ആ മ...