Skip to main content

Posts

Showing posts from March, 2007

16.ഒരു വേനലവധിയുടെ തുടക്കം..

2007 മാര്‍ച്‌ 24

ഒരു വേനലവധിയുടെ തുടക്കം..

"എന്റെ കാമ്പസ്‌"..


നിന്നെ അങ്ങനെ വിളിക്കാമോ?
അറിയില്ല...
ഇന്ന് ഞാന്‍ നിന്റെ സ്വന്തമാണോ?
അതൊ അന്യയോ?
ഞാന്‍ അറിയുന്നു...
നിനക്കു മറ്റ്ടാരിലും പ്രിയം
എന്നേയാണു...
എന്റെ ഇഷ്ടങ്ങളെ ..സ്വപ്നങ്ങളെ..
കുറുമ്പുകളെ ഒകെ എന്നും
കണ്ടു അറിഞ്ഞതും.
സ്നേഹിചതും നീ ആയിരുന്നലോ...
ഞാന്‍ അറിയുന്നു...
എന്റെ നിശ്വാസങ്ങള്‍ക്കു മേല്‍ ഇഴചേരുന്ന നിശ്വാസം എന്നും നിന്റെതായിരുന്നു....

ഇവിടെ ഈ സന്ധയില്‍ ഇന്നു നാം തനിചാണു...
ആരവങ്ങള്‍ ഇല്ല പൊട്ടിചിരികളില്ല...
അടക്കിപറചിലുകള്‍ ഇല്ല...
സ്വപ്ങ്ങള്‍ പങ്കുവയ്യ്ക്കലുകളും
അറിയതെ പാടിപോകുന്ന രണ്ടു വരി കവിതയും..പ്രിയപ്പെട്ട പാട്ടും ഇല്ല..
നീര്‍മിഴി പീലിയിലെ..നീര്‍ മണികളും...
ഗസ്സല്‍ പൂക്കള്‍ വീണ ഇടനാഴികളും..

കോവിണിപടിയിലെ സ്വകാരിയങ്ങളും
നടുത്തളത്തിലെ സമര കാഹളങ്ങളും

മരചുവട്ടിലെ അസ്സെന്‍മന്റ്‌
എഴുത്തുകളും...
മണ്ടന്‍ പരീക്ഷ ( ഇന്റര്‍നല്‍ അസ്സെമന്റ്‌ )യുടെ ചൂടും തമാശകളും...വീണ്ടും ഇവിടെ നിറയാന്‍ എനിക്കും നിനക്കും കാത്തിരികേന്റിയിരിക്കുന്നു...
ലൈബ്രറി യുടെ ബുക്ക്‌ രക്ക്കള്‍ക്കിടയില്‍...ഒരു കുഞ്ഞന്‍ എലിയയ്‌
പോലെ ചുരുണ്ടു നിലക്കാറുള്ള
യധു...
അവന്‍ പറന്നു ന…

15.ഓര്‍മകളുടെ രാജകുമാരനു...

ഓര്‍മകളുടെ രാജകുമാരനു...

ഓര്‍മയുടെ വാതിലുകള്‍ എല്ലാം
തുറന്നു എനിക്കു മുന്നില്‍ ഒരാള്‍...
ശൂന്യമായ സമയങ്ങളില്‍ സംസാരിചും
ദിവസത്തിന്റെ അങ്ങെ പുറവും ഇങ്ങേ പുറവും
നിന്നു ചിരിചും നിസ്വനായ ഒരാള്‍

അവന്‍

അവന്‍ എനിക്കയി തന്നതു ചില ഓര്‍മകളാണു...
അവനെ എനിക്കു പ്രിയപ്പെട്ട്‌ താക്കിയതും
അവയുടെ നിഴല്‍കഷ്ണ്‍ങ്ങളാണു..

ബാല്യം

വാറഴിഞ്ഞു പോകുന്ന തേഞ്ഞു പോയ ചെരുപ്പിന്റെ സമ്പന്നതയും...കാലം തെറ്റിയെത്തിയ മഴക്കൊപ്പം നടന്നു പോയ പാടവരമ്പുക്കളും...പറന്നു പൊയ പൂകുട്‌ യും...കൈവിട്ടു പൊയതു ആകയുള്ള്‌ സമ്പാദിയം ആണു...കണ്‍ ക്‌ ബോധിപ്പിക്കണ്ട..കനത്ത മുഖങ്ങള്‍
ഓര്‍ത്ത്‌ വിമ്മികരഞ്ഞ കുട്ടിയെ തന്നിലയ്ക്ക്‌ ....തന്റെ കുടയിലേയ്ക്ക്‌ ചേര്‍ത്തുപിടിച പെണ്‍കുട്ടിയും അവനായി..കാറ്റിനെ തോല്‍പ്പിച്‌ കുടയും ആയി എത്തിയ പെണ്‍കുട്ടിയും..കാലങ്ങള്‍ക്കു അപ്പുറത്തു നിന്ന് സംസാരിചു...
ചിലമ്പിച സ്വരത്തില്‍ സനാധനയ അനാധന്‍ ചിരിചു..
ദുരന്ത വാത്മീകങ്ങളുടെ ഒരു പാവം അമ്മ മകനായി തേങ്ങീ..
ഇരുണ്ട പൊന്തകാടിന്റെ സുരക്ഷിതത്വത്തില്‍...ഒരു പിടി വറ്റിന്റെ ധാരളിത്ത്തില്‍..ആ അമ്മയെ അറിഞ്ഞു...സ്വപ്നങ്ങള്‍ക്കു അപ്പുറം ഉറങ്ങി പോയ ഒരു പാവം കുഞ്ഞ്‌ നക്ഷത്രങ്ങള്‍ വഴി കാട്ടിയ…

14.കൃഷ്ണപക്ഷം

കൃഷ്ണപക്ഷം

(ഒരു മുന്‍ കുറിപ്പ്‌..
ഇത്‌ കൃഷ്ണന്റെ തിരിചറിവാണു..
രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പൊള്‍...
ഒരു സങ്കല്‍പാമ്മത്രമാണു ഇതു
കൃഷ്ണന്റെ ഒടുവിലെ തിരിചറിവു ഇങ്ങനയ്‌ ഒന്നു ആയിരികമെന്നു...)രാധികേ..
എത്ര കാലങ്ങള്‍ക്കു
മുന്‍പായിരുന്നു
നിന്നിലെ എന്റെ മോക്ഷം?

സ്വപ്നങ്ങളുടെ സിന്ദൂരചവിയില്‍
നിയെന്നെ ഇല്ലാതാക്കിയതും

പ്രണയത്തിന്റെ
അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു
ഭക്തിയുടെ കാമം തൊട്ടെടുത്ത്‌
എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും

അറിയാത്ത അറിവിന്റെ കാളിന്തിയായി
എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു?

കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിചൊര്‍ക്കതേയും
യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന
ഊഷരതയെ കുറിചൊര്‍ക്കതെയും
പിന്‍ വിളികളില്ലാതെ
കാത്തിരുന്ന പെണ്‍ക്കുട്ടി...
എന്റെ ജീവന്റെ ഒരൊ
മാത്രയിലെയും നിഷബ്ധ
സാന്നിധയമായവള്‍
ഗോപിക
ദ്വയിതമാം കൃഷ്ണഭാവത്തിന്‍
അമൂര്‍ത്ത്മാം
അദ്ത്വയ്ത ബിന്ദുവില്‍
സന്നീവെഷിചവള്‍...
എന്റെ വസന്തവും ഹേമന്ദവുമായവള്‍
കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍
ഒരു രാസരാവിന്നും അപ്പുറം
കൃഷണനേ കൃഷ്ണനായി തന്നെ തിരികെ കൊടുത്തവള്‍
ഒടുവിലെ സ്പര്‍ഷത്തില്‍ ഒടുവില…