Skip to main content

Posts

Showing posts from 2016

4 December 2016 11:46

4 December 2016 11:46 ഞാൻ കുറിക്കുന്ന ഓരോ വാക്കും,
മനഃപൂർവ്വം കെട്ടഴിച്ചു വിടുന്ന പട്ടങ്ങളാണ്,
എന്നെങ്കിലുമൊരിക്കൽ
നീ കണ്ടെടുക്കുംഎന്ന് കരുതി
ഞാൻ എന്നില്‍ നിന്നും അടർത്തിവിടുന്ന
നിന്നോർമ്മകൾ.

നമ്മൾ മറക്കുന്ന സാമാന്യ മര്യാദകൾ:

5 December 2016 12:55 നമ്മൾ മറക്കുന്ന സാമാന്യ മര്യാദകൾ:
................................
നമ്മളിൽ എല്ലാം ഒരു വേട്ട പട്ടിയുണ്ട്. ഏറ്റവും ആദ്യം 'ഇര'യിലേയ്ക് ചാടി വീഴാൻ കാത്തിരിക്കുന്ന ഒരു ചെന്നായ്. 'ഏറ്റവും ആദ്യം' എന്നതാണ് ഈ വേഗതയുടെ ലോകത്തു മുഖ്യമായത്. അത് കൊണ്ട് കൂർത്ത കണ്ണുകളും, കൂർപ്പിച്ച വിരലുകളുമായ് കാത്തിരിക്കുന്നു,
ആദ്യ സന്ദേശവാഹകർ എന്ന ആത്മരതിയിൽ ഉൾപുളകം കൊള്ളാൻ (എല്ലാവരുമല്ല ചിലരെങ്കിലും).

പ്രശസ്തമായ സുകൃതം എന്ന സിനിമയിൽ ഒരു രംഗം ഉണ്ട്, രോഗം മാറി തന്റെ പഴയ ജോലിസ്ഥലത്ത് എത്തി മേശവലിപ്പു തുറന്നു നോക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഡ്രാഫ്റ്റ് ചെയ്തു വെച്ചിരിക്കുന്ന തന്റെ മരണവാർത്തകാണുന്നതാണത്.

മറ്റൊന്ന് വ്യക്തിപരമായ അനുഭവമാണ്, എന്റെ അച്ഛമ്മ കുറെ നാളുകൾ രോഗബാധിതയായി കിടന്നിട്ടാണ് മരിച്ചത്, ആ ദിവസങ്ങളിൽ പലപ്പോഴും വരുന്ന ഫോൺ കോളുകൾ 'പോയോ' 'ഇല്ലയോ' എന്നറിയാനായിരുന്നു. അതിനു മറുപടി പറയേണ്ടി വരുക അത്ര സുഖമുള്ള അവസ്ഥയല്ലയെന്നു, അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോയവർക്കറിയാം.

പറഞ്ഞു വന്നത് രോഗാവസ്ഥയിൽ ഉള്ള ഒരാൾക്കും അയാളുടേതായ സ്വകാര്യതകൾ ഉണ്ട്. അത് മാനിക്കാൻ നാം …

'അമ്മ അടയാളപ്പെടുത്തി പോകുന്നത്'

6 December 2016 11:05 'അമ്മ അടയാളപ്പെടുത്തി പോകുന്നത്'
...........................................

ഓരോ ആളും ഈ ഭൂമുഖത്തു നിന്ന് വിടവാങ്ങുന്നത് തങ്ങളുടെ ജീവിതം കൊണ്ട് സൃഷ്ട്ടിച്ച ചില അടയാളപ്പെടുത്തലുകൾ ബാക്കി വെച്ചാണ്. തമിഴ്‍നാട്ടിന്റെ 'അമ്മയും' ഒരു പാട് അടയാളപ്പെടുത്തലുകൾക്കു ശേഷം വിടവാങ്ങുന്നു.

എന്നും വിളക്കു വെച്ചു പ്രാർഥിക്കാറില്ല. ഇന്ന് ഒരു തിരി തെളിച്ചു. മനസ്സുകൊണ്ട് ആ ആത്മാവിനു പ്രണാമങ്ങൾ അർപ്പിച്ചു. പഠിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇന്റർനെറ്റ് ഓൺചെയ്തത്. എന്നാൽ പതിവ് പോലെ എത്തിയത് ഫേസ്ബുക്കിലെ സ്റ്റാറ്റസ് പ്രളയങ്ങളിലേക്കാണ്. ഈ നിറഞ്ഞു കവിയുന്ന അമ്മയുടെ ആപാദനപോസ്റ്റുകൾ വായിക്കുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു.

അമ്മയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. നമ്മളിൽ പലരുടെയും വാക്കുകൾ (വാക്കു നമ്മുടേ ആശയങ്ങളുടെ പ്രതിഭലനമല്ലേ )എത്ര സന്ദർഭോചിതമായാണ് മാറിമറിയുന്നത്?

ഇന്ന് അമ്മയുടെ അപദാനങ്ങൾ ആണ് നിറയുന്നത് പല നാവുകളിൽ നിന്നും. എന്നാൽ ഒരു വ്യക്തിമരിക്കുമ്പോൾ മാത്രമല്ലാതെ ജീവിച്ചിരിക്കുമ്പോഴും ഇപ്പോൾ കാണുന്ന ഈ വ്യക്തി മികവുകൾ നാം കാണാതെ പോകുന്നത് എന്തുകൊണ്ടാണ്…

ചുക്ക് കാപ്പി കുറിപ്പടി

ചുക്ക് കാപ്പി കുറിപ്പടി : ഒന്നര ഗ്ലാസ്സ് വെള്ളം തിളയ്ക്കുമ്പോ ഒരു കഷ്ണം ചക്കര ഇട്ടു അലിഞ്ഞു തുടങ്ങുപോ, കാൽ സ്പൂൺ ചുക്ക് പൊടി, കാല്‍ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലു അഞ്ചു തുളസിയില ഇതെല്ലാം കൂടി ഇട്ടു തിളപ്പിച്ചു, വെള്ളം ഒരു മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോ ഒരു ചെറിയ സ്പൂൺ കാപ്പി പൊടി ഇട്ടു, ഗ്ലാസ്സിലേക്ക് പകർന്നു ചൂടോടെ കുടിക്കുക. :)
...
ഓരോ പനിക്കാലവും പ്രിയമുള്ള ചില ഓർമ്മകൾ കൂടി തന്നേക്കാം ചിലപ്പോഴെങ്കിലും.

കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുംപോലെയുള്ള പനികുളിരിൽ തണുത്തു ഒരു കമ്പിളി പുതപ്പിൽ സ്വയം ഒതുങ്ങുന്ന നിമിഷങ്ങളിൽ ആണ് തോന്നുക 'അമ്മ അടുത്തുണ്ടായിരുന്നുവെങ്കിൽ...ഒരു ചൂട് ചുക്ക് കാപ്പി ഇട്ടു തന്നിരുന്നുവെങ്കിൽ എന്നൊക്കെ.

'അമ്മ അടുത്ത് ഇല്ലാത്തപ്പോ തന്നത്താനെ കാപ്പി ഇട്ടു കുടിക്കുക തന്നെ...

അപ്പൊ ഒരു കപ്പു ചുക്ക് കാപ്പിയുമായി ഞാനും എന്റെ തലവേദനകളും ...:)

Allahabad High Court terms triple talaq unconstitutional, said it violates rights of Muslim women

Allahabad High Court terms triple talaq unconstitutional, said it violates rights of Muslim women economictimes.indiatimes.com No personal law board is above the Constitution ; Triple Talaq is unconstitutional and it violates the basic human rights of Muslim woman. Says Allahabad High court.

It is an extraordinary decision when it comes to woman's right in India, yet another progressive and positive step taken by Allahabad high court.

I hope the the apex court (also hearing a petition with similar prayers) will give us a verdict upholding the basic human rights of Muslim woman in this country.

Itzme :)

Itzme :)
...........
'whom do you love the most?' He asked with his husky voice.

Me the queen of explanations (as he say), paused for a while and said, 'Me, Itzme'.

'I put myself first, I look at me first, I can't go above or beyond me after a particular point, hey do you think I am egotistic? self centered?' I asked him with the voice lowering towards a desperate tone.

'Oh no, no', his reassuring voice.

'Everyone is the same, some realises some don't and shall I rephrase the question again, 'Can you be true to yourself?'

'No not always'.

'I look at me again, sometimes conscious sometimes unconscious, then alter my ego, my self, then I enter another self, that is also me, but another me, but that is a different corner of my true self, it is like I am like Mansion, with so many corridors and courtyard, Sometimes I enter the courtyard, declare and I liberate me; one part of self, I often wander around the dark corridors and weep, I…
പുലരിവന്നു പൂവിടര്‍ത്തുന്നു..
പുതുമയെന്റെ കണ്ണെഴുതുന്നു
വിരല്‍ തൊടുന്ന കമ്പിയൊക്കെ
വീണയാക്കി മാറ്റിയെന്നില്‍
വിസ്മയങ്ങള്‍ ചിറകടിക്കുന്നു
പുലരിവന്നു പൂ വിടര്‍ത്തുന്നു. (From the movie : Kurupinte kanaku pusthakam) I do hate winter, the freezing cold weather, short days, dark and dull long nights, grey shades every where. But hey it has its beauty too, winter skies are amazing. Nature gives us the brilliant display of colors and tells us in it's own way, every grey shade has a range of inner colors hiding behind. You can start you day with the inner colors,( it may there for a short while, but the truth is, it is there) which is there or you may opt the visible grey and dark. It is upto us.

കോട്ടയത്തെ കാപ്പികടകള്‍ /കാപ്പികോപ്പയിലെ ഓര്‍മ്മ കൊടുങ്കാറ്റ്

കോട്ടയത്തെ കാപ്പികടകള്‍ /കാപ്പികോപ്പയിലെ ഓര്‍മ്മ കൊടുങ്കാറ്റ് :)
............... നല്ല ഫില്‍റ്റര്‍ കോഫി കുടിച്ചിട്ടുണ്ടോ എന്ന ശ്രീമാന്‍ ജയറാം സുബ്രഹ്മണ്യത്തിന്റെ ചോദ്യം ഒരു വലിയ കാപ്പിക്കപ്പു നിറയേ കാപ്പി ഓര്‍മ്മകളെയാണ് മുന്നില്‍ എത്തിച്ചതു. അതില്‍ നല്ലൊരു പങ്കും കോട്ടയം പട്ടണവുമായിബന്ധപ്പെട്ട് കിടക്കുന്നു.
കോട്ടയത്തെ ഓരോ കാപ്പി വിളമ്പുന്ന കടയും തന്നിരുന്നത് ഓരോ രുചികളായിരുന്നു. അതിനെ കുറിച്ചു.
................ കോട്ടയത്ത്‌ തിരുനക്കര അമ്പലത്തിനു അടുത്തു ഒരു ബ്രാഹ്മിന്‍സ് ഹോട്ടല്‍/ ചായകട ഉണ്ടാരുന്നു. ഇലയില്‍ ഊണ് കിട്ടുന്ന, നല്ല ദോശയും ചമ്മന്തിയും ഫില്‍റ്റര്‍ കോഫിയും കിട്ടുന്ന ഒരു നല്ല ന്യായവില ഷോപ്പ്..അത് ഇപ്പോഴും അവിടെ തന്നെ ഉണ്ടോ ആവോ?അവിടുത്തെ കാപ്പിക്ക് ഒരു പ്രത്യേക സ്വാദായിരുന്നു. കോട്ടയം പട്ടണത്തിനു അതിന്റെതായ ചില തനതു രുചികളുണ്ട്. അതില്‍ ഒന്നായിരുന്നു ഈ പറഞ്ഞ ചായക്കട. അത് പോലെ ഒന്നാണ് കോഫീ ഹൌസ്ന്റെ ആ പഴയ കെട്ടിടത്തിലെ ചൂടില്‍ അവര്‍ വിളമ്പുന്ന cutletഉം മസാലദോശയും ഉഴുന്ന് വടയും. എന്നാല്‍ കോഫീഹൌസേലെ കാപ്പിക്ക് മറ്റൊരു രുചിയാണ്. ഈ കോഫീ ഹൌസ് നും കുറച്ചു അപ്പുറത്ത് നോര്‍ത്ത് ഇന്ത്യന്‍താളി …