Skip to main content

Posts

Showing posts with the label Random thoughts

ചില ഇഷ്ട്ടങ്ങൾ അത് അങ്ങനെയാണ് .....................

നാം ഇഷ്ട്ടപെടുന്നു എന്നറിയാതെ നമ്മുടെ തന്നേ ഭാഗമായി തീരുന്ന ഇഷ്ട്ടങ്ങൾ!!! ഏറിയും കുറഞ്ഞും അത് തൂകിപോകാതെ, ചില ഓർമ്മപ്പെടുത്തലുകളിൽ സ്വയം പൂത്തുലഞ്ഞ് അങ്ങനെയങ്ങനെ.. അത്തരം ഇഷ്ട്ടങ്ങൾ എന്നാണ് തുടങ്ങിയതെന്നറിയാത്ത, എന്നൊടുങ്ങുമെന്നറിയാത്ത പ്രണയമെന്ന വിളിപ്പേരിൽ ഒതുക്കാമോ എന്നറിയാനാവാത്ത എന്തോ ഒരിഷ്ടം ആരോ ഒരാളോട്. പലപ്പോഴും അവർപോലുമറിയാത്തോരിഷ്ട്ടം. അയിത്തം എന്ന സിനിമയിൽ ഒരു കുന്നിൻ ചെരുവിൽ പോക്കുവെയിലിന് അഭിമുഖമായി നിൽക്കുന്ന മോഹൻലാൽ, ലാലിനോടുള്ള പ്രണയം അവിടെ തുടങ്ങിയതാവണം. തെരേ ബിനാ സിന്ദഗി സേ കോയി എന്ന പാട്ട് ചിത്രഹാറിൽ കേൾക്കുമ്പോൾ ചുവന്നു തുടുക്കുന്ന മുഖമുള്ള കൂട്ടുകാരിയായിരുന്നു കുറേ എറെ കിഷോർ കുമാറിന്റെ പാട്ടുകൾ ഉള്ള കാസെറ്റുകൾ തന്ന് എന്നേ കൊണ്ട് കിഷോർ കുമാറിനെ പ്രണയിപ്പിച്ചത്, ഹിന്ദി എന്ന രാഷ്ട്രഭാഷാ അച്ചടിച്ച് വെച്ച പാഠപുസ്തകത്തിലെ വരികൾ അർത്ഥം പിടിതരാതെ അന്യരായി നിന്നോപ്പോഴും കിഷോർകുമാറിന്റെ ഹംസേ മത് പൂചോ കൈസേ മന്ദിർ ട്യൂട്ട സപനോകാം കാ ലോഗോങ്ങി ബാത്ത് നഹി ഹേ യെ ഹിസ്സാ ഹി അപ്പനോകാ - എന്നതെന്തെന്നു അറിയാൻ ഒരു ഭാഷാ സഹായിയും വേണ്ടി വന്നില്ല. അത് സച്ചിൻ ജ്വരവും അതുവ...

ഐ ആം ദി സോറി കൊച്ചിന്റെ അച്ഛാ

***************************** രംഗം: കുട്ടിയേ ആദ്യമായി സ്കൂളിൽ വിട്ടു കാലത്തു മുതൽ മൂക്ക് പിഴിഞ്ഞിരിക്കുന്ന അമ്മ. മൂന്ന് മണിക്കൂർ കഴിഞ്ഞു കുട്ടിയെ വിളിക്കാൻ ചെന്നോളാൻ സ്കൂളുകാര് പറഞ്ഞാലും രാവിലെ മുതൽ തന്നെ സ്കൂളിന്റെ വെളിയിൽ കാവൽ ഇരിക്കാൻ അമ്മിണികുട്ടി റെഡിയായിരുന്നു. എന്നാൽ ചില തൽപരകക്ഷികളുടെ ഇടപെടലും ഭീഷണിയും കാരണം 11.30 വരെ പിടിച്ചിരുന്നു. 12.45 നു വിടുന്ന സ്കൂളിന് വാത്തുക്കലേയ്ക്കു ഓടുന്ന അമ്മ. നല്ലൊന്നാന്തരം ഒരു മല തന്നെ കയറണം. എന്നാൽ കൂട്ടുകാരി 'ഈ ലോകത്തിനു എന്ത് സംഭവിച്ചു എന്ന് ആവലാതിപ്പെട്ടിരുന്നത് കൊണ്ട്, ധാർമിക രോക്ഷം കൊടുത്ത adrenaline rush കാരണം കുന്നൊക്കെ ഓടി കേറുന്ന അമ്മിണികുട്ടി. അതിനിടയിൽ ഒത്തിരി പൂവും ചെടിയുമുള്ള പൂന്തോട്ടത്തിൽ ഇരുന്നു പുല്ലുപറിക്കുന്ന മദാമ്മ യെ കണ്ടു ഒരു സഡൻ ബ്രേക്ക്. ദൈവമേ ഈ മദാമ്മയെ സോപ്പിട്ടു ഇനി വരുന്ന ദിവസങ്ങളിൽ ഈ ചെടികളിൽ നല്ലൊരു പങ്കു വീട്ടിലെത്തിക്കാനുള്ള എല്ലാ കുരുട്ടുബുദ്ധിയും എനിക്ക് തരണേ?' എന്ന് അറിയാതെ പറഞ്ഞ മനസിന്‌ കൺട്രോൾ കണ്ടോൾ ഇമോഷണൽ അലെർട് കൊടുത്തു അമ്മിണികുട്ടി മലകയറ്റം തുടരുന്നു. അങ്ങനെ 12 നു മുന്നേ സ്കൂൾ ഗ...
പ്രണയമുദ്രയായി നീ തന്ന  ചുംബനം ജീവമുദ്രയെങ്കിൽ  നാം വഴിപിരിയുമെന്ന ഓർമ്മ പോലും  മരണമുദ്രയാവുന്നു
ഈ അടുത്ത ഇടയാണ് എന്ന് തോന്നുന്നു വികാര സംസ്ക്കര സമിതിക്ക് (കടപ്പാട്: രേന) കൂടുതൽ ഹാളിലകിതുടങ്ങിയത്. അല്ലെങ്കിൽ അഥർവ്വം പോലെ ഉള്ള സിനിമകൾ പലകാരണങ്ങൾ കൊണ്ട് എപ്പോഴേ ബാൻ ചേയേണ്ടാതയിരുന്നുന്നു . U/V സർട്ടിഫിക്കറ്റ് ഇല ഇറങ്ങിയ ആ സിനിമയുടേ കലാമൂല്യം ചർച്ച ചെയ്യണ്ട. പക്ഷേ പല മാമൂലുകളെയും പൊളിച്ചു എഴുതിയ ഒരു സിനിമ തന്നേയ് ആയിരുന്നു അത്. സ്മിതയുടെ പൂര്ണ നഗ്നരൂപം ഒരു ഹൌസ്ഫുൾ തിയേറ്റർ ഇല ഇരുന്നു കാണുമ്പോ ഞാ നും എന്റെ കുട്ടി ബന്ധുക്കളും മിഡിൽ സ്കൂളിൽ എത്തിയിട്ടില്ല. ആ സിനിമ കണ്ടാൽ കുട്ടികൾ വഴിതെറ്റി പോകും എന്ന് കരുതി ഒരു അച്ഛനും അമ്മയും കുട്ടികളേ വീട്ടിൽ പൂട്ടിയിട്ടില്ല്ല സിനിമക്ക് പോയത്. നല്ല വിഷ്വലുകൾ ഉള്ള നല്ല ഗാനങ്ങൾ ഉള്ള ചിത്രം എന്നാ നിലയിൽ അഥർവ്വം എന്റെ പ്രിയ സിനിമകളില ഒന്ന് തന്നേ ...

After the Carnival.

I was laying there, On the grass filled with frost crystal drops were trying to grasp my naked body, I couldn't feel any thing, I try to focus on the non starry sky, But I couldn't From the distance I can hear the fire works  different smoky colors, My fingers are numb Still I can feel something in my hand, What, what is that? I try to place my palm above my eye,  I couldn't, moved my head to one direction. It is a balloon, parts of a broken balloon, Got a glance with the fire works back drop,  was in green? was it blue? Couldn't remember. What was that that kick, Sick, sick, I am sick.. Blood is clotting in my mouth,  I can feel that, I am melting. Or is it the nightmare? The single bell hanging in my tiny chamber window whispered 'yes' Something touched my bare foot, a broken balloon? Who betrayed me in my dreams???

I forgive the tears I was made to shed, I forgive the pain and thedisappointments, I forgive the betrayals and the lies, I forgive theslanders and intrigues, I forgive the hatred and persecution, I forgivethe blows that hurt me..

I forgive the tears I was made to shed, I forgive the pain and the disappointments, I forgive the betrayals and the lies, I forgive the slanders and intrigues, I forgive the hatred and persecution, I forgive the blows that hurt me.. , a photo by {deepapraveen very busy with work..back soon on Flickr. Dear, I don't know what are you doing now, at this moment, when I am writing this.  I just felt , I should be talking to you right at this very moment, before I change my mind. This moment is destined for talking to you.  Do you believe in signs? Do you believe in the magic of words? Do you believe in travelling with time and with in time? If you revert the question back to me my answer is I don't know. That means I am not sure about the answers. But I often came across them and asked me, ordered me or teased me to believe in them. Well, them may be suggestive but they were/are there, in my life. So I am just wondering hav...

Pranaya dina chithram

മഴയും മയില്‍ പീലിയും

മഴയും മയില്‍ പീലിയും മഴയ്കോ മയില്‍ പീലിക്കോ മിഴിവ് കൂടുതല്‍?  എന്റെ ചെങ്ങത്തതിനോ നിന്റെ ചെങ്ങത്തതിനോ ആഴം കൂടുതല്‍? ഞാന്‍ നനയുന്ന മഴതന്നെയോ നീയും നനയുന്നത്? ഒരേ പുസ്തകത്തിന്റെ ഇരു പുറങ്ങളില്‍ വായിക്കപ്പെയ്ടുന്നത്‌ ഞാനും നീയും എന്ന ജീവിതങ്ങള്‍ ആണോ?   ..
  Originally uploaded by Deepa.praveen "മഴ പറയാതെ പോയത് എന്റെ മനസായിരുന്നു. നീ അറിയതെയ്പോയതും അത് തന്നേയ് ആയിരുന്നു." എന്നോ പാതി വായിച്ചു വെച്ച പുസ്തകം എത്ര കാലങ്ങള്‍ക്ക് ശേഷമാണു ഞാന്‍ വീണ്ടും തുറന്നത്? എത്ര മഴക്കാലങ്ങള്‍ കടന്നു പോയിരിക്കുന്നു എനിക്കും ഈ പുസ്തക താളുകള്‍ക്കും ഇടയില്‍? അലെങ്കില്‍ എനിക്കും നിനക്കും ഇടയില്‍? ഈ താളുകളില്‍ ഒരിക്കല്‍ നിന്റെ വിരല്‍ പാട് പതിഞ്ഞിരുന്നു എന്ന ഓര്‍മ നോവും നോമ്പരവുംമാവുന്നു. നേര്‍ത്ത ചന്ദനതിന്റെയ് മണം, പിന്നേ എപ്പോഴോ തുടങ്ങി അവസാനിപ്പിക്കാനാവാത്ത നിന്റെ ചിരി. കൊച്ചു കൊച്ചു സ്വകാര്യങ്ങള്‍ ആയി പറഞ്ഞു നീ എന്നേ വിശ്വസിപ്പിച്ചിരുന്ന കുറുമ്പുകള്‍. ഒക്കെയും ഞാന്‍ വിശ്വസിച്ചു എന്ന് ഉറപ്പകുംപ്പോള്‍ എന്റെ കണ്ണീര്‍ നനവിനും മേലേ മുഴങ്ങുന്ന നിന്റെ ചിരി. നീ ആയിരുന്നു എന്റെ ആദ്യ ചെങ്ങാതി. ആദ്യ കൂടുകാരി. അത് കൊണ്ടാവാം നീ പറയുന്നത് കേട്ടിരിക്കാന്‍ എനിക്ക് എന്നും കൌതുകമായിരുന്നു. നിന്റെ പുതിയ വലിയ സ്കൂള്‍, ഒരു ശബ്ധവുമില്ലാത്ത ചാപ്പല്‍, കാറ്റാടി മരങ്ങള്‍ നിറയെ നിരക്കുന്ന ഹോസ്റ്റല്‍ മുറ്റം, എല്ലാം എന്റെ കുടെ കൌതുകങ്ങള്‍  ആയി. ...

Accidental

Accidental Originally uploaded by Deepa.praveen ...

..

itz raining Originally uploaded by Deepa.praveen എന്നേ സ്വപ്നം കാണാന്‍ പഠിപ്പിച്ച എന്റെ മഴകാലമേ നീ പറയുക, ഞാന്‍ നടന്നു പോയ ചുവപ്പ് പുഴ പോലെ ഒഴുകുന്ന നാട്ടു വഴികള്‍ ഇപ്പോഴും ഉണ്ടാവുമോ? വെലിപടര്‍പ്പിനിടയില്‍ മഴത്തുള്ളികളില്‍ കുളിച്ചു നിലക്കുന്ന, ഒരു ചെമ്പരത്തി പൂ പെണ്ണ് നിന്നെ കണ്ടു നാണിച്ചു മുഖം പോതുന്നുണ്ടാവുമോ? കൊലായിലേ ഭാസ്മകുടുക്ക്യേ നനച്ച നിന്നെ സ്നേഹത്തോടെ ശപികകുന്ന മുത്തശി മുല്ല രാമ നാമ ജപതോടെയ് മഴയിലേയ്ക്ക്‌ കാലും നീട്ടി നിന്നെയും എന്നെയും കാത്തിരിക്കുന്നുണ്ടാവുമോ? അറിയില്ല എന്റെ നഷട്ടങ്ങളില്‍ നഷ്ട്ടപെട്ടത് എന്തൊക്കെ എന്ന് , എന്റെ മഴക്കാലമേ ഞാന്‍ വരുന്നു നഷട്ടങ്ങളുടെയ് കണകെടുക്കാന്‍ കാത്തു വെയ്ക്കുക, നിന്റെ മഴത്തുള്ളികളെ, എന്റെ കണ്ണീരിനെ മറക്കാന്‍.

............

Bluebless Originally uploaded by Deepa.praveen "നേര്‍ത്ത ഒരു ചെറു ഇല നുള്ളി എടുക്കുമ്പോള്‍ നിന്റെ വിരല്‍ വേദനിക്കുമോ?" എന്റെ വിരല്‍ തുമ്പിനേ ഓര്‍ത്തു നൊമ്പരപെയ്ട്ട നീ എന്തേ പൂവിന്റെ വേദന അറിയാതെ പോയി?. നിന്റെ നനഞ്ഞ ചുണ്ടുകള്‍ കൊണ്ട് എത്ര നാള്‍ നിനക്ക് എന്റെ മുറിവുകളെ മൂടി വെയ്ക്കാനാവും? നിന്റെ മാറ് ചുരത്തുന്ന വെളുത്ത ആര്ദ്രതയേ സ്നേഹം എന്ന് മാത്രം എത്ര നാള്‍ പേരിട്ടു വിളിക്കാനാവും? കുറേ ചോദ്യങ്ങള്‍ ആയി ഞാന്‍ വളരുമ്പോള്‍ നീ എന്റെ ഞാന്‍ ആകലിനേ വിയര്‍ത്ത ശരീരത്തിന്റെ ഭാരം കൊണ്ട് തടയിടുന്നു... ഞാന്‍ മറ്റാരോ ആയി ഭാരം വെയ്ക്കുമ്പോ നമുക്കിടയില്‍ ഇല്ലാതേ പോയവയേ കുറിച്ച് ഓര്‍ത്തു എന്റെ രാത്രികളില്‍ ഞാന്‍ നെടുവീര്‍പിടുന്നു. ഞാന്‍ പോലും അറിയാതെ. ഞാനും ഒരു പാട് ആള്‍ രൂപങ്ങളിലേ മറ്റൊരാള്‍ രൂപം മാത്രം ആകുന്നു. സ്വതം ഇല്ലാത്ത പാഴ് പോള.
അഗ്നിയുടെ നിറം വിശപിന്റെയ്തു കുടിയാണ്‌, കത്തുന്നത് സ്വപ്നവും,ജീവനുമാണ് ശൈത്യതിന്റെയ് ആസക്തിക്ക് ശരീരത്തെ വിട്ടുകൊടുക്കാത്ത രാവിനു ഒരുത്തരം മാത്രം "വിശപ്പ്‌" കത്തുന്നത് വിശപ്പാണ് . അന്യമാകുന്നത്‌. നിറമുള്ള പകല്‍ ,പെണ്ണ്,പ്രണയം. ശരീരത്തില്‍ ചൂടുതട്ടുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള പദങ്ങള്‍. എന്നോട് ചോദിക്ക് എനിക്ക് എന്ത് വേണം എന്ന്? ഒരുതരം മാത്രം. എനിക്ക് വിശക്കുന്നു.

മഞ്ഞ ഇലകള്‍

മഞ്ഞ ഇലകള്‍ ഒരു പ്രതീകമാണ്‌. ഒടുക്കതിന്റെയ്.

നവംബെര്‍ന്റെയ് വഴികള്‍.

നവംബര്‍. മരണം പല നിറങ്ങളില്‍ പാറി വീഴുന്ന വഴിത്താരകള്‍. എല്ലാ നിറങ്ങളെയും അടര്‍ത്തി കളഞ്ഞു ആത്മാവിനെ വിവസ്ത്രമാകി ധ്യനപൂര്‍ണ്ണം നില്‍ക്കുന്ന മരകൂട്ടങ്ങള്‍. ഇവിടെ ശൈത്യം തുടങ്ങുന്നു. മരവിപ്പിന്റെയ് കുറച്ചു മാസങ്ങള്‍. നരച്ച ദിവസങ്ങളും വെളുത്ത അപ്പുപ്പന്‍ താടി പോലെ പാറി വീഴുന്ന മഞ്ഞിന്‍ കണങ്ങളും ഈ ദിവസങ്ങളേ വീണ്ടും വീണ്ടും വിരസമാക്കുന്നു. ഇടയ്ക്കു എപ്പോഴോ ജാലകത്തിന് അപ്പുറം വന്നു ഒന്ന് എത്തി നോക്കി പുഞ്ചിരിച്ചു പോവുന്ന സൂര്യനെയ് ഞാന്‍ പ്രണയിച്ചു പോവുന്നു. മഴ മടുത്തിരിക്കുന്നു. മഴയാണ് ഇവിടെ എപ്പോഴും. പ്രണയവും,കവുതുകവും , കാരുണ്യവും ഇല്ലാത്ത മഴ. നീ ഇവിടെ തനിച്ചാണ് എന്ന ഓര്‍മ്മപെയ്ടുതല്‍ പോലെ കാതോരമായി കാറ്റിന്റെ ഹുന്ക്കാരം..എപ്പോഴും. എവിടെ ശൈത്യം ദയരഹിതമാണ്‌. എന്നോട് മാത്രം അല്ല. പല മുഖങ്ങളോട് ശൈത്യം അതിന്റെ ക്രുരത കാട്ടുന്നു. ആ പഴയ തീവണ്ടി ആപിസിന്റെയ് ഒരു മൂലയില്‍ ഒരു കൊച്ചു കമ്പിളി പുതപിനുള്ളില്‍ ശരീരം ഒളിപ്പിക്കാന്‍ ശ്രമിച്ച് നരച്ച മഴയിലേയ്ക്ക് നോക്കി കൂനിയിരിക്കുന്ന അയാള്‍. എന്റെ ഭാഷ അയാള്‍ക്കന്യം. എന്റെ ദേശം അയാള്‍ക്കന്യം. അറിയില്ല ഒരിക്കല്‍ എങ്കിലും അയാള്‍ ...

ഒരു ഇല പൊഴിയുമ്പോള്‍ ....

ഒരു ഇല പൊഴിയുമ്പോള്‍ ഒരു ജീവിതം പൊലിയുന്നു. എപ്പോഴാണ് നമുക്കു നമ്മുടെയ്‌ വിപ്ള വവീര്യം നഷട്ടമായത്? മണ്ണ് കരയുന്നതും പെണ്ണ് കരയുന്നതും വെറും പത്ര വാര്‍ത്തകളും വിഡ്ഢി പെട്ടിയിലെ സൂട്ടിട്ട സുന്ദരനോ ലിപിസ്റിക് ചുവക്കുന്ന മന്ഗ്ലിഷില്‍ ഏതോ സുന്ദരി ചവച്ചു തുപ്പുന്ന വെറും വാക്കുകളും മാത്രമായിരിക്കുന്നു ? അറിയില്ല എപ്പോഴാണ് ഞാനും നീയും നമ്മുടെയ്‌ സാമുഹിക പ്രതിബദ്ധതയും വെറും ഉപരിപളവമായ sandheyhangal മാത്രമായി പോയത് എന്ന്? വല്ലപ്പോഴും ഒരിക്കല്‍ ഒരു ഫോണ്‍ വിളിയില്‍ ,പരസ്‌പരം ഉള്ള സുഖ വിവരം തിരക്കലുകള്‍ക്കിടയില്‍ വഴുതി ചില കൊച്ചു വാചകങ്ങളില്‍ ചെറിയ നൊമ്പരങ്ങളില്‍ ഓടുവില്‍ നാട് വല്ലാതെ മാറിയിരിക്കുന്നു അല്ലേ എണ്ണ ചോദ്യത്തില്‍ നാം ഒതുക്കുന്നു എതോക്കയോ സ്വപനങലേയ് .

വിനു കുട്ടന്,

HAppy birthday vinukutta Originally uploaded by Deepa.Praveen വിനു കുട്ടന്, നാളെ നിന്റെ പിറന്നാളാണ്. ചേച്ചി നിനക്കായി പിറന്നാള്‍ സമ്മാനങ്ങള്‍ ഒന്നും കരുതി വെയ്ച്ചിട്ടില്ല. വെറുതേ ഞാന്‍ ഓര്‍ക്കുകയായിരുന്നു, നിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും ഞാന്‍ കൂടെയ്‌ ഉണ്ടായിരുന്നു എങ്കില്‍ നിനക്ക് ഞാന്‍ എന്ത് ഓക്കേ സമ്മാനങ്ങള്‍ തന്നേനെ? പഴകിയ മണമുള്ള ഒരു സാരി കൊണ്ട് കെട്ടിയ ഒരു തുണി തൊട്ടിലില്‍, വിരല് കുടിച്ചു മയങ്ങുന്ന ഒന്നാം വയസ്സുകാരന്‍, അവനെ നോക്കി തോട്ടിലിനു അരികില്‍ പതുങ്ങി നില്‍ക്കുന്ന പാവാടക്കാരി അത് ഞാന്‍ ആവും, എന്റെ കൈക്കുള്ളില്‍ നിറയെ നിറങ്ങള്‍ ഉള്ള തോന്ങല്ല്ല് തൂക്കിയ വട്ടത്തില്‍ കറങ്ങുന്ന മണി കൂട്ടം ഉ‌ണ്ടാവും. നിന്റെ തൊട്ടിലില്‍ തൂക്കിയിടാന്‍. നിനക്കായി ഉള്ള എന്റെ ഒന്നാം പിറന്നാള്‍ സമ്മാനം. നിറങ്ങള്‍ കണ്ടു നീ വളരാന്‍. നിറങ്ങള്‍ ചലിച്ചു തുടങ്ങുപോ ജീവിതം എന്നാ കളി തോട്ടില്‍ ആടി തുടങ്ങുപോ നിറങ്ങള്‍ കബളിപ്പിക്ക്ന്നത് കണ്ടു അറിഞ്ഞു വളരാന്‍ എന്റെ കുഞ്ഞിനു എന്റെ ആദ്യ സമ്മാനം. നീ നടന്നു തുടങ്ങുന്നു എന്റെ പകല്‍ കിനാവുകളില്‍. എന്റെ അനിയന്‍ കുട്ടി ഓടി നടക്കാന്‍ തുടങ്ങുന്നു. വേലിക്കപ്പ...

Ormayiley mazhakkalangal 11

Dew drops Originally uploaded by Deepa.Praveen "മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?" ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ്‌ ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്. അത് എന്നായിരുന്നു? ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ്‌ എനിക്ക് നഷ്ട്ട പെടുന്നതിനും മുന്പ്. കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ്‌ മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം. ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ്‌ വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു. "കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ? ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ." ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളി...

ഞാന്‍ മരിക്കുന്നു

Fate Abstract Originally uploaded by Deepa.Praveen ഞാന്‍ മരിക്കുന്നു , പ്രണയത്തിന്റെ ഓരോ കലാശ കൊട്ടിലും ഞാന്‍ മരിക്കുന്നു. പുരുഷന്റെയ്‌ shvasam ചുണ്ടുകളില്‍ തട്ടുമ്പോള്‍, നാവില്‍ vaayikkari ചുവ്യ്കു‌ന്നു ഞാന്‍ മരിക്കുന്നു ഓരോ ചുമ്പനതിനുഒടുവിലും ദയാരഹിതമായി ഞാന്‍ കൊല്ല പെയടുന്നു പാതി മയക്കത്തില്‍ സിഗരട്ട് പുകച്ചുരുളുകള്‍ അകില്‍ പുകച്ചുരുളായി എന്റെ മുടി വിഴുങ്ങുന്നത് കണ്ടു ഞാന്‍ ഞെയ്ട്ടി ഉണരുന്നു.. മുറിഞ്ഞുപോയ മരണത്തിന്റെയ്‌ വഴി കണ്ടു എടുക്കാന്‍, വീണ്ടും ഞാന്‍ മയക്കതിന്റെയ്‌ കഥ പുസ്തക ഏടുകളില്‍ കടന്നു കൂടി എതോക്കയോ വഴികളില്‍ നഷട്ടെപെയ്ടുന്നു... ഞാന്‍ മരിക്കുന്നു എന്റെ ശരീരം ഉപയോഗിക്കപെയ്ടാത്ത രാത്രികളില്‍ ഞാന്‍ മരിക്കുന്നു, കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഇടയ്ക്ക് മിന്നിമറയുന്ന നഗ്ന നാരികള്‍ക്ക്‌ ചിറകു മുളക്കുന്നതും അവരേന്റെയ്‌ ശവമന്ച്ചം ചുമക്കുന്നതും സ്വപനം കണ്ടു ഞാന്‍ പുഞ്ചിരിക്കുന്നു.. കൃഷ്ണന്റെ പ്രണയം ഒഴുകിപോയ പുഴയാണ് എന്ന് എന്നിലെ രാധ പറയുന്നു.. പ്രണയം പൊടിന്ജനമ്ര്‍്ന്നപൂഴി മണ്ണ് ചവിട്ടി ഞാന്‍ സ്ത്രിത്വതിന്റെയ്‌ സ്മതലങ്ങളിലെയ്ക്ക് നടന്നു കയറുന്നു.. ഞാന്‍ മരിക്കുന്നു അപരിചിതമായ v...

രാധേയയം

കണ്ണിരു വീണു കുതിര്‍ന്ന കവിള്‍ തടത്തില്‍ ചേര്തൂവേയക്കാന് ഒരു കവിള്‍ തടം ഇടനെഞ്ചിന്ടെയ് വിങ്ങലിനു കാതോര്‍ക്കാന്‍ മാറില്‍ അമരുന്ന തണുത്ത ചെവി ജന്മദൂഃഖം ചുവന്നു കറുത്ത് കാളിന്ധിയായി കാലിടയില് പ്രളയം സൃഷിട്ടുക്കുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ എന്നപോലെ കുരുങ്ങി കിടക്കാന്‍ മറ്റു ഒരു ശരീരം തീര്ത്തു തരുന്ന ബഹ്യാവരണം ചൂടു ,ചൂര്... വെളിച്ചം വിട്ടുപോകാന്‍ മടിക്കുന്ന രാത്രിയെ നോക്കി ഇത്തിരി ഇരുട്ടില്‍ ഒളിക്കാന്‍, ഒന്നു സ്വയം വെളിപ്പെടാന്‍ കൊതിക്കുംപോ ശരീരത്തിന് മുകളില്‍ വന്നു വീഴുന്ന കനമുള്ള സ്നേഹം.. ഒരു ജന്മത്തില്‍ ഇത്ര ഏറെ കൃഷണ ഭാവങ്ങള്‍ പോരെ രാധക്ക്? മതി eന്നു പ്രണയം പറയുന്നു, യാഥാര്‍ത്ഥ്യം കനം തൂങ്ങിയ കണ്ണുകള്‍ കണ്ണാടിയില്‍ കാട്ടുന്നു..