Skip to main content

Posts

Showing posts with the label kavitha

ഞാൻ പ്രണയത്തിലാണ്.

ഞാൻ പ്രണയത്തിലാണ്. ********************* എന്നിലേയ്ക്ക് നീണ്ടു വരുന്ന കണ്ണുകളോർമ്മിപ്പിച്ചു ഞാൻ പ്രണയത്തിലാണെന്നു. അവരുടെ ചോദ്യങ്ങളിൽ ഒളിഞ്ഞു തെളിഞ്ഞു വന്ന പരിഹാസമോർമ്മിപ്പിച്ചു ഞാൻ പ്രണയത്തിലാണെന്ന്. അടുക്കളപ്പുറത്തെ അടക്കം പറച്ചിലുകൾ ഊട്ടിഉറപ്പിച്ചു ഞാൻ പ്രണയത്തിലാണെന്ന്. ഞാൻ കടന്നു പോകുന്ന വഴികൾക്കു അപ്പുറമുള്ള ഇരുട്ടിൽ നിന്നു എന്റെ പേര് ചേർത്ത് അറപ്പോടെ അവര് പറഞ്ഞു അവള് പ്രണയത്തിലാണെന്ന് ജാരനെ കണ്ടു പിടിക്കാൻ, അവരെന്നെ പിന്തുടർന്നു, ഞാൻ നടക്കുന്ന ഇടവഴികളിൽ അവർ നിഴലായി. അവർക്കൊപ്പം ഞാനും എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു ആരാണയാൾ? 'എന്റെ രഹസ്യക്കാരൻ?' ആരെയും കണ്ടെത്താതെ വന്നപ്പോൾ ഞാൻ എന്റെ തന്നെ ചിത്രമുള്ള താലിയെടുത്തണിഞ്ഞു അതെ ഞാൻ പ്രണയത്തിലാണ് അഗാധമായി തീവ്രമായി ഞാൻ എന്നെ പ്രണയിക്കുന്നു. ദീപപ്രവീൺ
Sex is not a sin It is not a crime, Sex is divine, It is scared and pure, So if a woman writes about sex, she is not a pervert, not sexually frustrated, She is using it as a medium, a mirror So society you don't have the right to crucify her, Drop your stones Smash your prejudices, She is not your Mary Magdalene, Open your eyes into yourself first, Before you poke others
സ്വർഗ്ഗം   തരാമെന്ന് പറയുന്നവരേ, പകപൂക്കാത്ത നാട്ടിടവഴികൾ തരൂ  ഉണ്ണിക്കു നാവിലിറ്റിക്കുവാൻ  വിഷംച്ചുവയ്ക്കാ തേനും വയമ്പും തരൂ  ദീപം കെടുത്തി ഇരുളാക്കിയായിരുളിൽ  ജീവനും മാനവും നേരും നിയമവും ചവിട്ടി കുഴച്ച്  പിണ്ഡമൊരുക്കുന്ന പ്രേതാവതാരങ്ങളെ  ഓർക്കുക ന്യായവിധിനാളിൽ  ഞങ്ങൾ ചവയ്ക്കും കറുപ്പിൻ പ്രളയം  നിങ്ങളുടെ ദ്വീപുകളെ മുക്കിക്കളയും  

Traveler

Old dock, silent and serene, Filled with orange misty frost, There I saw him, behind those anchored boats, Wearing cassock and a hat with feather unknown,   B arnacles die under his boots, He seems unaware about everything, Physical and existential, Goes beyond and beneath, He is lost Yet he is in his realm, And other end of the rail, Here I am Hostile to myself Returning and departing From what was not mine, Oh traveler, You and me travelling through the same evening sky Same fog and mist, But how different our Journeys are Behind us, the old dock is sleeping with its warm winter night blanket Dreaming about other night travelers…  
നിന്റെ കടലാഴങ്ങളിൽ  ഞാൻ പെറുക്കി ഇട്ട പവിഴമുണ്ടോ? അത് എനിക്ക് തിരികെ തരുക  അത് എന്റെ ജീവിതമായിരുന്നു പ്രിയനേ പിൻവിളി വിളിക്കാതിരിക്കാ  നിന്റെ ശ്വാസത്തിൽ എന്നേ കൊളുത്തി  വലിക്കാതിരിക്ക  എന്റെ വഴികളിൽ  നീ ചിതറി വീഴാതിരിക്കുക  നിഴൽ ചിത്രമാകാത്തിരിക്ക  പിൻവിളി വിളിക്കാതിരിക്ക മിഴി നനയ്ക്കാതിരിക്ക പോകട്ടേ ഞാൻ ഇരുളിൻ തമോഗർത്ത ശാലകളിൽ  സ്വയം ഹവിസ്സായി എരിഞ്ഞൊടുങ്ങാൻ
കവിത എഴുതി ദുഃഖം തീർത്തു  ജീവിതത്തിന്റെയ് കള്ളത്തരങ്ങളിലേയേക്ക്  പടികൾ കയറി പോകുന്നു ചിലർ
ഒരു സ്വപ്നം... പെയ്തുതോര്‍ന്ന മഴ പോലെ സിത്താറിന്റെ  തന്ത്രികള്‍ താനെ മീട്ടും പോലെ ആരൊ മനമുരുകി പാടുന്ന ഗസ്സല്‍ പോലെ പക്ഷെ നേരം പുലര്‍ന്നു പോയല്ലൊ ആ സ്വപ്നം ബാക്കിയാക്കി 
എന്റെ വിദൂരനക്ഷത്രം, പുരാവൃത്ത സ്മൃതി, ഓര്‍മ്മകളിലെ നിഴലനക്കം അതു നീ ആയിരുന്നോ? ഞാന്‍ ഉറങ്ങുന്ന രാവില്‍, എവിടെയോ എനിക്കായി ഉറങ്ങാതിരുന്നതും ഉഴറിയ കണ്ണുകളുമായി ജാഗ്രതയൊടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍  നീ ആയിരുന്നൊ? ആ ഉറക്കുപാട്ടു നിന്റെതായിരുന്നോവോ? കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ധിക്കാതെ തൊഴുതുമടങ്ങുമ്പൊ എനിക്കായി കത്തിയെരിഞ്ഞ കര്‍പ്പൂരനാളവും നീയായിരുന്നൊ? നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില്‍ ഞാന്‍ അറിയാതെ അലിഞ്ഞു ചേർന്ന  ചുവപ്പ്‌ എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍ പിന്‍വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ? ആ അല്‍ഭുതം, അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ??? എങ്കില്‍ നിനക്കായി ഞാന്‍ തരാം ജീവന്റെ കണ്ണീരു കൂട്ടികുഴച ഒരു ഉരുളചോറ് ഒപ്പം ഒരിത്തിരി കണ്ണീരിന്റെ ഉപ്പും   
നീ വിളിച്ചപ്പോൾ ഞാന്‍ മിഴി അടച്ചു കിടക്കുകയായിരുന്നു, ഒന്നും പറയാതെ നീ തിരികെ നടന്നു ഞാ‍ന്‍ മിഴിതുറക്കാഞ്ഞത് നീയെന്റെ കണ്ണീര്‍ കാണാതിരിക്കാനായിരുന്നു നിന്റെ നിശ്വാസങ്ങൾ  നിനക്കു മുൻപേയെന്റെ അറിഞ്ഞു  ഞാ‍ന്‍ നിന്റെ സമീപസ്തയായിരുന്നു  നീയെന്നെ കണ്ടില്ല, അറിഞ്ഞതുമില്ല  നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു നീയും ഞാനും... എല്ലാ പുറം കാഴ്ച്ചകളും കണ്ടു  നമ്മുടെ ഉള്‍ കാഴ്ച്ചകൾ ഒഴിച്ച്  ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ? നമ്മെ അറിഞ്ഞില്ലല്ലോ 
പ്രണയമുദ്രയായി നീ തന്ന  ചുംബനം ജീവമുദ്രയെങ്കിൽ  നാം വഴിപിരിയുമെന്ന ഓർമ്മ പോലും  മരണമുദ്രയാവുന്നു

കുമ്പസാരങ്ങൾ

എന്റെ കുമ്പസാരങ്ങൾ  എന്നോട് തന്നെയാണ്  അത് നിശബ്ധവും വന്യവുമാണ്  എന്റെ ഉൾ വേദനകളെ  എന്റെ തന്നേ കണ്ണീർ തണുപ്പിക്കട്ടെ  എന്റെ പാശ്ചാതാപങ്ങളെ  പ്രണയത്തിന്റെ നീരൊഴുക്കുകളാക്കി  ഞാൻ അവരുടെ ഹൃദ് തടങ്ങളിലെയെക്ക് ഒഴുക്കട്ടെ
ഒന്ന്, രണ്ട് , മൂന്ന്  പല്ലാൻകുഴിയിൽ കുന്നിമണികൾ ഇട്ട്  ഞാൻ ദിവസങ്ങളേ അളക്കുന്നു, മഴയും മഞ്ഞും  ജനലരികിലെത്തി  കുറുമ്പുകാട്ടുമ്പോൾ.. എന്റെ കുസ്രുതി ഉള്ളിലേയ്ക്ക് അടക്കി  കണ്ണുപൊത്തി ഇരിക്കുന്നു  സ്വകാര്യമായ, ഏറെ ആർദ്രമായ  ഉൾ അനക്കങ്ങൾ ഓർമപ്പെടുത്തുന്നു  'ഉന്മാദിനി നിന്റേ ഒറ്റചിലങ്കയെ ഇളക്കി ഉണർത്താൻ ആരോ വരുന്നു'
എന്റെ വേരുകൾക്ക് ആഴ്‌ന്നു ആഴ്ന്നു  പോവാൻ നീ എന്റെ നനഞ്ഞ മണ്ണാകു, എന്റെ ശാഖകൾക്ക് പടർന്നു പന്തലിക്കാൻ  നീ എന്റെ വായുവും ആകാശവുമാകു, ഒടുവിൽ എനിക്ക് ആർത്തലച്ചു വീഴാൻ  ചിതലരിക്കാൻ നീ നിന്റേ മണ്‍തടം ഒരുക്കിവെയ്ക്കു
ജന്മ രഹസ്യം അറിയാൻ  ഗർഭപാത്രത്തോളം ഇറങ്ങിചെന്ന് മത്തുപിടിച്ച് നീന്തിതുടിച്ചു  മയങ്ങി ഉണർന്ന്  ജീവൻ ഇരുട്ടിൻറെ നാഭിയിൽ  അമർന്നിരിക്കുന്നു...
നരച്ച ആകാശവും  വരണ്ട ഭൂമിയും  വിറുങ്ങലിച്ച മനുഷ്യരും പരസ്പരം  കലഹിക്കുന്നു.. ഈ ലഹളയിൽ  എന്റെ സൂര്യനേ ഞാൻ  ആകാശം കാട്ടാതെ ഉള്ളിൽ ഒളിപ്പിക്കുന്നു

നീർ ഉറുമ്പുകൾ

ഒന്നാം ഉറുമ്പ്‌ : ഇന്ന് ഹർത്താൽ ആണത്രേ? രണ്ടാം ഉറുമ്പ്‌: ആർക്കു വേണ്ടി  മൂന്നാം ഉറുമ്പ് : നിനക്ക് വേണ്ടി. കുഞ്ഞ് ഉറുമ്പുകൾ : ഞങ്ങൾക്ക് വേണ്ടിയോ ?? മൂപ്പൻ ഉറുമ്പ്‌ : (മനോഗതം ) അല്ല അവർക്ക് വേണ്ടി അവർക്ക് വേണ്ടി മാത്രം . പിന്നേ കാലം തെറ്റി എത്തിയ മഴയിൽ ഉറുമ്പിൻ കൂട്ടം ഒലിച്ചു പോയി

Ward no. 4

Ward no. 4 Ward with one long bay window Days and nights passed me through it, Sun came up and departs As the rain and breeze through it, We three, weak in pain and bored Stared at each other Laughed at every possible opportunity we got There was a clock hidden by the curtain rails Only she could see it, Our miss Marple, We often asked her “What is the time now sweetie” Struggling to fix her specs There comes the reply Twenty minutes past… Time and space remains frozen Out side our long window, But in the far distant lane, There was a room with yellow walls, Old grey and spooky We wonder, What is going on there? We came up with our own theories Our ninety year old Miss Marple said with a fake seriousness, “Storage for dead bodies” My middle aged room mate giggled, “Oh no, an office for ETs, See the flashy lights in-between” Me the romantic dream about a girl Trapped inside Opening up her heart in-between and show her burning love So that her lover can come and rescue her I dream ...
കുഴപ്പക്കാരായ മുടിഇഴകൾ  പരസ്പരം കലഹിച്ചുകൊണ്ടേ ഇരുന്നു, ഒടുവിൽ അവരിൽ ഒരുപറ്റം  തീരുമാനിച്ചു നമ്മുക്ക്  നിറം മാറിക്കളയാം, അവർ വെളുത്ത ആവരണം ഇട്ടു  തന്നേ തട്ടിപോകുന്ന കാറ്റിൽ  ആടികളിച്ചു  കറുത്ത മുടി ഇഴകളേ നോക്കി പുശ്ചിച്ചു , "കറുമ്പന്മാർ", പതിയേ "കറുമ്പന്മാർ", അറിഞ്ഞു നമ്മുടേ അംഗ ബലം കുറയുന്നു. "നമുക്കും വെളുത്താലോ?" അവരും വെളുത്തു തുടങ്ങി പിന്നേ ഒരു രാവിൽ ചവറ്റുകുട്ടയിൽ കിടന്നു വെളുത്ത മുടിയിഴകളും കറുത്ത ഇഴകളും കലഹിച്ചു "നീ കാരണം" "നീ കാരണം" അവൾ നമ്മേ മുഴുവൻ പടി അടച്ചു പിണ്ഡം വെച്ചത് .... ദൈവമേ ഒരു കല്ലുമഴപെയണ്ണേ ...

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

പൂവ്

പലതിനായി വിഭജിക്കപ്പെട്ട ദിവസങ്ങള്‍ക്കിടയില്‍ ശൂന്യമായതൊന്ന് ശിസിരതിലേയ്ക്ക് നീളുന്ന ശൈത്യത്തിന്റെ കയ്യില്‍ കുരുങ്ങികിടക്കുന്ന വെളുത്ത പൂവ് രാത്രിയില്‍ എപ്പോഴോ പെയ്തിറങ്ങിയ മഞ്ഞ്‌ അവളുടേ കരളും കണ്ണീരും ഉടച്ചു കളഞ്ഞിരിക്കുന്നു ശൂന്യ മായ ദിവസത്തില്‍ ഒരു കൊച്ചു പൂവിന്റെ മൃത ശരീരം മാത്രം