Skip to main content

Posts

Showing posts from 2009
അഗ്നിയുടെ നിറം വിശപിന്റെയ്തു കുടിയാണ്‌,
കത്തുന്നത് സ്വപ്നവും,ജീവനുമാണ്
ശൈത്യതിന്റെയ് ആസക്തിക്ക് ശരീരത്തെ വിട്ടുകൊടുക്കാത്ത രാവിനു ഒരുത്തരം മാത്രം
"വിശപ്പ്‌"
കത്തുന്നത് വിശപ്പാണ് .
അന്യമാകുന്നത്‌.
നിറമുള്ള പകല്‍ ,പെണ്ണ്,പ്രണയം.
ശരീരത്തില്‍ ചൂടുതട്ടുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള പദങ്ങള്‍.
എന്നോട് ചോദിക്ക് എനിക്ക് എന്ത് വേണം എന്ന്?
ഒരുതരം മാത്രം.
എനിക്ക് വിശക്കുന്നു.

മഞ്ഞ ഇലകള്‍

മഞ്ഞ ഇലകള്‍ ഒരു പ്രതീകമാണ്‌.
ഒടുക്കതിന്റെയ്.

നവംബെര്‍ന്റെയ് വഴികള്‍.

നവംബര്‍.
മരണം പല നിറങ്ങളില്‍ പാറി വീഴുന്ന വഴിത്താരകള്‍. എല്ലാ നിറങ്ങളെയും അടര്‍ത്തി കളഞ്ഞു ആത്മാവിനെ വിവസ്ത്രമാകി ധ്യനപൂര്‍ണ്ണം നില്‍ക്കുന്ന മരകൂട്ടങ്ങള്‍.

ഇവിടെ ശൈത്യം തുടങ്ങുന്നു.
മരവിപ്പിന്റെയ് കുറച്ചു മാസങ്ങള്‍. നരച്ച ദിവസങ്ങളും വെളുത്ത അപ്പുപ്പന്‍ താടി പോലെ പാറി വീഴുന്ന മഞ്ഞിന്‍ കണങ്ങളും ഈ ദിവസങ്ങളേ വീണ്ടും വീണ്ടും വിരസമാക്കുന്നു.

ഇടയ്ക്കു എപ്പോഴോ ജാലകത്തിന് അപ്പുറം വന്നു ഒന്ന് എത്തി നോക്കി പുഞ്ചിരിച്ചു പോവുന്ന സൂര്യനെയ് ഞാന്‍ പ്രണയിച്ചു പോവുന്നു.

മഴ മടുത്തിരിക്കുന്നു. മഴയാണ് ഇവിടെ എപ്പോഴും. പ്രണയവും,കവുതുകവും , കാരുണ്യവും ഇല്ലാത്ത മഴ.
നീ ഇവിടെ തനിച്ചാണ് എന്ന ഓര്‍മ്മപെയ്ടുതല്‍ പോലെ കാതോരമായി കാറ്റിന്റെ ഹുന്ക്കാരം..എപ്പോഴും.

എവിടെ ശൈത്യം ദയരഹിതമാണ്‌.

എന്നോട് മാത്രം അല്ല. പല മുഖങ്ങളോട് ശൈത്യം അതിന്റെ ക്രുരത കാട്ടുന്നു.

ആ പഴയ തീവണ്ടി ആപിസിന്റെയ് ഒരു മൂലയില്‍ ഒരു കൊച്ചു കമ്പിളി പുതപിനുള്ളില്‍ ശരീരം ഒളിപ്പിക്കാന്‍ ശ്രമിച്ച് നരച്ച മഴയിലേയ്ക്ക് നോക്കി കൂനിയിരിക്കുന്ന അയാള്‍.

എന്റെ ഭാഷ അയാള്‍ക്കന്യം. എന്റെ ദേശം അയാള്‍ക്കന്യം.
അറിയില്ല ഒരിക്കല്‍ എങ്കിലും അയാള്‍ എന്റെ നാട്ടിട വഴികളിലൂടെ…

ഒരു ഇല പൊഴിയുമ്പോള്‍ ....

ഒരു ഇല പൊഴിയുമ്പോള്‍ ഒരു ജീവിതം പൊലിയുന്നു.
എപ്പോഴാണ് നമുക്കു നമ്മുടെയ്‌ വിപ്ള വവീര്യം നഷട്ടമായത്? മണ്ണ് കരയുന്നതും പെണ്ണ് കരയുന്നതും വെറും പത്ര വാര്‍ത്തകളും വിഡ്ഢി പെട്ടിയിലെ സൂട്ടിട്ട സുന്ദരനോ ലിപിസ്റിക് ചുവക്കുന്ന മന്ഗ്ലിഷില്‍ ഏതോ സുന്ദരി ചവച്ചു തുപ്പുന്ന വെറും വാക്കുകളും മാത്രമായിരിക്കുന്നു ?

അറിയില്ല എപ്പോഴാണ് ഞാനും നീയും നമ്മുടെയ്‌ സാമുഹിക പ്രതിബദ്ധതയും വെറും ഉപരിപളവമായ sandheyhangal മാത്രമായി പോയത് എന്ന്?

വല്ലപ്പോഴും ഒരിക്കല്‍ ഒരു ഫോണ്‍ വിളിയില്‍ ,പരസ്‌പരം ഉള്ള സുഖ വിവരം തിരക്കലുകള്‍ക്കിടയില്‍ വഴുതി ചില കൊച്ചു വാചകങ്ങളില്‍ ചെറിയ നൊമ്പരങ്ങളില്‍ ഓടുവില്‍ നാട് വല്ലാതെ മാറിയിരിക്കുന്നു അല്ലേ എണ്ണ ചോദ്യത്തില്‍ നാം ഒതുക്കുന്നു എതോക്കയോ സ്വപനങലേയ് .

വിനു കുട്ടന്,

HAppy birthday vinukutta
Originally uploaded by Deepa.Praveen വിനു കുട്ടന്,
നാളെ നിന്റെ പിറന്നാളാണ്. ചേച്ചി നിനക്കായി പിറന്നാള്‍ സമ്മാനങ്ങള്‍ ഒന്നും കരുതി വെയ്ച്ചിട്ടില്ല. വെറുതേ ഞാന്‍ ഓര്‍ക്കുകയായിരുന്നു, നിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും ഞാന്‍ കൂടെയ്‌ ഉണ്ടായിരുന്നു എങ്കില്‍ നിനക്ക് ഞാന്‍ എന്ത് ഓക്കേ സമ്മാനങ്ങള്‍ തന്നേനെ?

പഴകിയ മണമുള്ള ഒരു സാരി കൊണ്ട് കെട്ടിയ ഒരു തുണി തൊട്ടിലില്‍, വിരല് കുടിച്ചു മയങ്ങുന്ന ഒന്നാം വയസ്സുകാരന്‍, അവനെ നോക്കി തോട്ടിലിനു അരികില്‍ പതുങ്ങി നില്‍ക്കുന്ന പാവാടക്കാരി അത് ഞാന്‍ ആവും, എന്റെ കൈക്കുള്ളില്‍ നിറയെ നിറങ്ങള്‍ ഉള്ള തോന്ങല്ല്ല് തൂക്കിയ വട്ടത്തില്‍ കറങ്ങുന്ന മണി കൂട്ടം ഉ‌ണ്ടാവും. നിന്റെ തൊട്ടിലില്‍ തൂക്കിയിടാന്‍. നിനക്കായി ഉള്ള എന്റെ ഒന്നാം പിറന്നാള്‍ സമ്മാനം. നിറങ്ങള്‍ കണ്ടു നീ വളരാന്‍. നിറങ്ങള്‍ ചലിച്ചു തുടങ്ങുപോ ജീവിതം എന്നാ കളി തോട്ടില്‍ ആടി തുടങ്ങുപോ നിറങ്ങള്‍ കബളിപ്പിക്ക്ന്നത് കണ്ടു അറിഞ്ഞു വളരാന്‍ എന്റെ കുഞ്ഞിനു എന്റെ ആദ്യ സമ്മാനം.

നീ നടന്നു തുടങ്ങുന്നു എന്റെ പകല്‍ കിനാവുകളില്‍. എന്റെ അനിയന്‍ കുട്ടി ഓടി നടക്കാന്‍ തുടങ്ങുന്നു. വേലിക്കപ്പുറത്ത്‌ മൂന്…

Ormayiley mazhakkalangal 11

Dew drops
Originally uploaded by Deepa.Praveen"മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?"
ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ്‌ ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്.
അത് എന്നായിരുന്നു?
ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ്‌ എനിക്ക് നഷ്ട്ട പെടുന്നതിനും
മുന്പ്.

കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ്‌ മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം.

ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ്‌ വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു.

"കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ?
ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ."

ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളില്‍ മുറുകേ അമര…

ഞാന്‍ മരിക്കുന്നു

Fate Abstract
Originally uploaded by Deepa.Praveen
ഞാന്‍ മരിക്കുന്നു ,
പ്രണയത്തിന്റെ ഓരോ കലാശ കൊട്ടിലും ഞാന്‍ മരിക്കുന്നു.

പുരുഷന്റെയ്‌ shvasam ചുണ്ടുകളില്‍ തട്ടുമ്പോള്‍,
നാവില്‍ vaayikkari ചുവ്യ്കു‌ന്നു
ഞാന്‍ മരിക്കുന്നു ഓരോ ചുമ്പനതിനുഒടുവിലും
ദയാരഹിതമായി ഞാന്‍ കൊല്ല പെയടുന്നുപാതി മയക്കത്തില്‍ സിഗരട്ട് പുകച്ചുരുളുകള്‍
അകില്‍ പുകച്ചുരുളായി എന്റെ മുടി വിഴുങ്ങുന്നത്
കണ്ടു ഞാന്‍ ഞെയ്ട്ടി ഉണരുന്നു..
മുറിഞ്ഞുപോയ മരണത്തിന്റെയ്‌ വഴി കണ്ടു എടുക്കാന്‍,
വീണ്ടും ഞാന്‍ മയക്കതിന്റെയ്‌ കഥ പുസ്തക ഏടുകളില്‍
കടന്നു കൂടി എതോക്കയോ വഴികളില്‍ നഷട്ടെപെയ്ടുന്നു...


ഞാന്‍ മരിക്കുന്നു എന്റെ ശരീരം ഉപയോഗിക്കപെയ്ടാത്ത രാത്രികളില്‍
ഞാന്‍ മരിക്കുന്നു,
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഇടയ്ക്ക് മിന്നിമറയുന്ന നഗ്ന നാരികള്‍ക്ക്‌
ചിറകു മുളക്കുന്നതും അവരേന്റെയ്‌ ശവമന്ച്ചം ചുമക്കുന്നതും
സ്വപനം കണ്ടു ഞാന്‍ പുഞ്ചിരിക്കുന്നു..

കൃഷ്ണന്റെ പ്രണയം ഒഴുകിപോയ പുഴയാണ് എന്ന് എന്നിലെ രാധ പറയുന്നു..
പ്രണയം പൊടിന്ജനമ്ര്‍്ന്നപൂഴി മണ്ണ് ചവിട്ടി
ഞാന്‍ സ്ത്രിത്വതിന്റെയ്‌ സ്മതലങ്ങളിലെയ്ക്ക് നടന്നു കയറുന്നു..
ഞാന്‍ മരിക്കുന്നു
അപരിചിതമായ varalchayil ഞാന്‍ venthu marikk…

രാധേയയം

കണ്ണിരു വീണു കുതിര്‍ന്ന കവിള്‍ തടത്തില്‍ ചേര്തൂവേയക്കാന് ഒരു കവിള്‍ തടം
ഇടനെഞ്ചിന്ടെയ് വിങ്ങലിനു കാതോര്‍ക്കാന്‍ മാറില്‍ അമരുന്ന തണുത്ത ചെവി
ജന്മദൂഃഖം ചുവന്നു കറുത്ത് കാളിന്ധിയായി കാലിടയില് പ്രളയം സൃഷിട്ടുക്കുമ്പോള്‍
ഗര്‍ഭപാത്രത്തില്‍ എന്നപോലെ കുരുങ്ങി കിടക്കാന്‍ മറ്റു ഒരു ശരീരം തീര്ത്തു തരുന്ന ബഹ്യാവരണം
ചൂടു ,ചൂര്...
വെളിച്ചം വിട്ടുപോകാന്‍ മടിക്കുന്ന രാത്രിയെ നോക്കി ഇത്തിരി ഇരുട്ടില്‍ ഒളിക്കാന്‍,
ഒന്നു സ്വയം വെളിപ്പെടാന്‍ കൊതിക്കുംപോ
ശരീരത്തിന് മുകളില്‍ വന്നു വീഴുന്ന കനമുള്ള സ്നേഹം..
ഒരു ജന്മത്തില്‍ ഇത്ര ഏറെ കൃഷണ ഭാവങ്ങള്‍ പോരെ രാധക്ക്?

മതി eന്നു പ്രണയം പറയുന്നു,
യാഥാര്‍ത്ഥ്യം കനം തൂങ്ങിയ കണ്ണുകള്‍ കണ്ണാടിയില്‍ കാട്ടുന്നു..

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam
Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും..

എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്...
ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍.
കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍.

അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാട് തിരക്കുകള്…

നിഴല്‍ യുദ്ധങ്ങള്‍

frozen emotions
Originally uploaded by Deepa.Praveen
............................

എപ്പോഴാണ് രാമനെ എനിക്ക് മനസ്സിലായത്?

ക്രിസ്ടിയും രാമനും വേണും ഒരേ പോലെ എനിക്ക് മുന്‍പില്‍ വെളിപെയ്ട്ടത് ഏത് നിമിഷത്തില്‍ ആയിരുന്നു?

സ്വന്തം ദുഃഖം എന്ത് എന്ന് അറിയേണ്ട വിധത്തില്‍ അറിഞ്ഞിരുന്നുവോ രാമന്‍? അത് അവന് വേണു വിനോട് പറയാന്‍ കഴിഞ്ഞിരുന്നുവോ? ഒരിക്കല്‍ എങ്കിലും അവര്‍ പരസ്പരം അറിഞ്ഞിരുന്നുവോ?

ഉണ്ടാവാന്‍ വഴിയില്ല

കാരണം സ്വന്തം ഇഷ്ടങ്ങല്‍േ ഷണ്ഡത്വം ചെയ്ത ഒരു സമുഹത്തില്‍ അതിന്റെ നിയമങ്ങള്‍ക്കും കല്പന്കള്‍ക്കും ജീവിതം തീരു കൊടുക്കുമ്പോ ആ താര പദത്തിന് അപ്പുരമായത് കാണാന്‍ കണ്ണ് ഉണ്ടാവില്ലല്ലോ... അത് സ്വന്തം മന്സ്സിന്റെയ് തേങ്ങലയാലും.

ക്രിസ്ടിക്കു സ്വയം അറിയാന്‍ അനുവാദം കൊടുത്ത ഒരു ചട്ട കൂടിന്റെയ് ഭാഗമായി അവന്‍ മാറിയത് അവന്റെ ഭാഗ്യം..

അതാവാം ആ നീല കണ്ണുകളില്‍ പ്രസരിക്കുന്ന പുഞ്ചിരിയുടെയ് ,വാചാലതയുടെയ് രഹസ്യം. ഇന്നു ആരോ എന്നോട് ചോദിച്ചു ഞാന്‍ പുന്ചിരിക്കുന്ന കണ്ണുകള്‍ കണ്ടിട്ട് ഉണ്ടോ എന്ന്? ശ്രീ വിദ്യ യുടെയ്തു പോലെ ശശി തരുരിന്റെയ്തു പോലെ യുള്ള കണ്ണുകള്‍.

എന്റെ ഉത്തരംഞാന്‍ വാചാല മായ കണ്ണുകള്‍ കണ്ടിരിക്കുന്…

ithihasamakendavanu

Originally uploaded byനീ? ""അറിയില്ല...........

ഞാന്‍ വസന്തം കാണും മുമ്പേ ദളങ്ങള്‍ അറ്റ് പോയ ഒരു കുഞ്ഞു പൂവ്...
ഉദയംഅന്യമായ ഞാന്‍ സ്വപ്നങ്ങളുടെ നിറങ്ങള്‍ കാട്ടി ഇന്നലെ സൂര്യ വെളിച്ചത്തെ
വെല്ലു വിളിച്ച ഒരു പാവം ദാവീദ്

മരുഭുമിയില്‍ കുഞ്ഞുപൂക്കളുടെ കൂടെ കനവു കണ്ടവന്‍"


എന്റെ ജീവന്റെ നീരുറവ അവര്‍ക്കായി പകുക്കാന്‍
ആത്മാവിന്റെ വേര് പടരുന്നിടതോക്കെയും ആവേശം നിറച്ചവന്‍

ഒരു കൊച്ചു പൂമ്പാറ്റക്ക് അഭയമൊരുക്കാന്‍
ഹൃത്തടത്തില്‍ കൂടൊരുക്കിയവന്‍"

ഇരുളിന്റെ പുതപ്പില്‍ പുതിയ സ്വപ്നങള്‍ക്കായി മിഴികള്‍ കൂപ്പിയവന്

വെളിച്ചത്തിന്റെ ആദ്യ സ്പര്‍ശത്തില്‍ തന്നെ ഒരു പുതിയ ഇന്നലെയ്ക്ക്
മിഴികള്‍ നീട്ടിയവന്‍.
ഒരു വസന്തം പോലെ പൂത്തുലയാന്‍
പ്രാര്‍ഥനയായി പുലരിയിലേക്ക് മിഴി തുറന്നവന്‍
ഞാന്‍ എന്റെ കിനാക്കളില്‍ എന്നെ നഷ്ടപ്പെട്ടത് അറിയാതെ പോയവന്‍..
ഇന്നലെ ശൈത്യം പെയ്തിരുന്നുവോ?

ഒരു മഞ്ഞിന്‍ പാളി എന്റെ ശരീരം ബാക്കി ആക്കി എന്റെ സ്വപ്നങ്ങളെയും ഇന്നലകളെയും
അടര്‍ത്തെടുത്തു പോയെന്നോ?
ജീവന്റെ വിഴിപ്പു ഭാണ്ഡം പോലെ ആയുസ്സ് മാത്രം ബാക്കി വെച്ചു
ഞാന്‍ നഷ്ട്ടപ്പെട്ടവന്‍
എന്നെ എനിക്ക് നഷ്ട്ടപ്പെട്ടതറിയാതെ
ഒരു കിനാവില്‍ അടര്‍ന്നു പോ…