Skip to main content

Posts

Showing posts with the label kottayam. FBpost

ഒരു മാപ്പ് ഉണ്ടാക്കിയ കഥ: ...............................

കൊല്ലം കുറെ മുൻപാണ്... എന്ന് വെച്ച് അത് ദിനോസറുകളും ഈയാമ്പാറ്റകൾക്കും മുൻപൊന്നുമല്ലട്ടോ അമ്മിണികുട്ടി ഇസ്കൂളിൽ പഠിക്കുന്ന കാലം..അത്രയും പുറകോട്ടു പോയ മതി. ഒരു പരീക്ഷാ കാലം. പരീക്ഷാക്കാലം പൊതുവെ നമ്മുടെ കുട്ടിക്ക് അത്ര പിടുത്തമില്ലാത്ത കാലമാണ്. പരീക്ഷാ പേടിയൊന്നും കാര്യമായി ഏശാറില്ലെങ്കിലും. ആ സമയത്തും കുളത്തിൽ ചാട്ടവും, പേരയിലും ചാമ്പയിലും കടപ്ലാവിലും വലിഞ്ഞു കയറലും തന്നെയാണ് ജീവിതത്തിലെ പ്രധാന കർത്തവ്യങ്ങൾ. പിന്നെ മിച്ചം സമയം ഉണ്ടെങ്കിൽ വല്ലതും വായിക്കും. പഠിക്കാനുള്ള വിഷയങ്ങളിൽ സാമാന്യം ഭേദപ്പെട്ട വിഷയങ്ങളെ എങ്ങനെ വരുതിക്ക് വരുത്താം എന്നതിനെകുറിച്ച് കുട്ടിക്ക് ഏകദേശ ധാരണയുണ്ട്. എന്നാൽ കുട്ടിയെ കുഴപ്പിക്കുന്ന വിഷയം ഹിന്ദി ആണ് ( ഹിന്ദി ഭാഷയും അമ്മിണികുട്ടിയുമായുള്ള വിവിധ കാലഘട്ടങ്ങളിലെ തട്ടിയും മുട്ടിയും ബന്ധത്തെ കുറിച്ച് ഒരു ഖണ്ഡകാവ്യത്തിന് സ്കോപ്പുള്ളതു കൊണ്ട് ആ കഥാ'കഥനം' മറ്റൊരിക്കൽ ആവാം). ഹിന്ദിയുമായി ദുഷ്മൻ ബന്ധം തുടർന്ന് വന്നപ്പോ ദാ കേരള സർക്കാർ പാഠ്യപദ്ധതിയിൽ അടുത്ത കീറാമുട്ടിയെടുത്തിടുന്നു. മാപ്പു വരച്ചു സ്ഥലങ്ങൾ അടയാളപ്പെടുത്തുക!!! നേരെ ഒരു വര വരച്ചാൽ അ...

ഞാൻ പ്രണയത്തിലാണ്.

ഞാൻ പ്രണയത്തിലാണ്. ********************* എന്നിലേയ്ക്ക് നീണ്ടു വരുന്ന കണ്ണുകളോർമ്മിപ്പിച്ചു ഞാൻ പ്രണയത്തിലാണെന്നു. അവരുടെ ചോദ്യങ്ങളിൽ ഒളിഞ്ഞു തെളിഞ്ഞു വന്ന പരിഹാസമോർമ്മിപ്പിച്ചു ഞാൻ പ്രണയത്തിലാണെന്ന്. അടുക്കളപ്പുറത്തെ അടക്കം പറച്ചിലുകൾ ഊട്ടിഉറപ്പിച്ചു ഞാൻ പ്രണയത്തിലാണെന്ന്. ഞാൻ കടന്നു പോകുന്ന വഴികൾക്കു അപ്പുറമുള്ള ഇരുട്ടിൽ നിന്നു എന്റെ പേര് ചേർത്ത് അറപ്പോടെ അവര് പറഞ്ഞു അവള് പ്രണയത്തിലാണെന്ന് ജാരനെ കണ്ടു പിടിക്കാൻ, അവരെന്നെ പിന്തുടർന്നു, ഞാൻ നടക്കുന്ന ഇടവഴികളിൽ അവർ നിഴലായി. അവർക്കൊപ്പം ഞാനും എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു ആരാണയാൾ? 'എന്റെ രഹസ്യക്കാരൻ?' ആരെയും കണ്ടെത്താതെ വന്നപ്പോൾ ഞാൻ എന്റെ തന്നെ ചിത്രമുള്ള താലിയെടുത്തണിഞ്ഞു അതെ ഞാൻ പ്രണയത്തിലാണ് അഗാധമായി തീവ്രമായി ഞാൻ എന്നെ പ്രണയിക്കുന്നു. ദീപപ്രവീൺ

ഓരം പറ്റിനിൽപ്പവർ

ഓരം പറ്റിനിൽപ്പവർ ************ എന്നെ മാറ്റി നിറുത്തിയപ്പോൾ മാറി നിന്നത് ഒരു സമൂഹമായിരുന്നു. എന്നെ പരിഹസിച്ചപ്പോൾ അപഹാസ്യരായത് ഒരു ജനതതിയായിരുന്നു എന്നെ മുറിപ്പെടുത്തിയപ്പോൾ മുറിവേറ്റത്ത് മറ്റ് മനസ്സുകളിൽ കൂടിയായിരുന്നു അത് കൊണ്ട് തന്നെ എന്റെ ഓരോ വാക്കും ഒഴിവാക്കപ്പെടുന്നവന്റെഗർജനമാണ് അത് ഗോപുരങ്ങളെ തകർക്കും, മുറിവേറ്റപെട്ടവരുടെ നിശബ്ദരോദനം ശബ്ദമായിമാറുന്ന അനിവാര്യതയിൽ കാലങ്ങളുടെ സഹനത്തിന്റെ ചൂളയിൽ തപം ചെയിതിരുന്ന എന്റെയും അവരുടേയും നീതിക്കായുള്ള പോരാട്ടം പുതിയ ഭൂമികചമയ്ക്കും. അറിയുക മുറിവേറ്റവരുടെ മനസ്സിലെ പടയോരുക്കങ്ങൾക്ക് ആയിരം യുദ്ധതന്ത്രങ്ങളെക്കാൾ ശക്തിയുണ്ട് Deepa Praveen # Reposting

കോട്ടയത്തെ കാപ്പികടകള്‍ /കാപ്പികോപ്പയിലെ ഓര്‍മ്മ കൊടുങ്കാറ്റ്

കോട്ടയത്തെ കാപ്പികടകള്‍ /കാപ്പികോപ്പയിലെ ഓര്‍മ്മ കൊടുങ്കാറ്റ്  :) ............... നല്ല ഫില്‍റ്റര്‍ കോഫി കുടിച്ചിട്ടുണ്ടോ എന്ന ശ്രീമാന്‍ ജയറാം സുബ്രഹ്മണ്യത്തിന്റെ ചോദ്യം ഒരു വലിയ കാപ്പിക്കപ്പു നിറയേ കാപ്പി ഓര്‍മ്മകളെയാണ് മുന്നില്‍ എത്തിച്ചതു. അതില്‍ നല്ലൊരു പങ്കും കോട്ടയം പട്ടണവുമായിബന്ധപ്പെട്ട് കിടക്കുന്നു. കോട്ടയത്തെ ഓരോ കാപ്പി വിളമ്പുന്ന കടയും തന്നിരുന്നത് ഓരോ രുചികളായിരുന്നു. അതിനെ കുറിച്ചു. ................ കോട്ടയത്ത്‌ തിരുനക്കര അമ്പലത്തിനു അടുത്തു ഒരു ബ്രാഹ്മിന്‍സ് ഹോട്ടല്‍/ ചായകട ഉണ്ടാരുന്നു. ഇലയില്‍ ഊണ് കിട്ടുന്ന, നല്ല ദോശയും ചമ്മന്തിയും ഫില്‍റ്റര്‍ കോഫിയും കിട്ടുന്ന ഒരു നല്ല ന്യായവില ഷോപ്പ്..അത് ഇപ്പോഴും അവിടെ തന്നെ ഉണ്ടോ ആവോ?അവിടുത്തെ കാപ്പിക്ക് ഒരു പ്രത്യേക സ്വാദായിരുന്നു. കോട്ടയം പട്ടണത്തിനു അതിന്റെതായ ചില തനതു രുചികളുണ്ട്. അതില്‍ ഒന്നായിരുന്നു ഈ പറഞ്ഞ ചായക്കട. അത് പോലെ ഒന്നാണ് കോഫീ ഹൌസ്ന്റെ ആ പഴയ കെട്ടിടത്തിലെ ചൂടില്‍ അവര്‍ വിളമ്പുന്ന cutletഉം മസാലദോശയും ഉഴുന്ന് വടയും. എന്നാല്‍ കോഫീഹൌസേലെ കാപ്പിക്ക് മറ്റൊരു രുചിയാണ്. ഈ കോഫീ ഹൌസ് നും കുറച്ചു അപ്പുറത്ത് നോര്...