Skip to main content

Posts

Showing posts from 2010

Accidental

Accidental Originally uploaded by Deepa.praveen ...

..

itz raining Originally uploaded by Deepa.praveen എന്നേ സ്വപ്നം കാണാന്‍ പഠിപ്പിച്ച എന്റെ മഴകാലമേ നീ പറയുക, ഞാന്‍ നടന്നു പോയ ചുവപ്പ് പുഴ പോലെ ഒഴുകുന്ന നാട്ടു വഴികള്‍ ഇപ്പോഴും ഉണ്ടാവുമോ? വെലിപടര്‍പ്പിനിടയില്‍ മഴത്തുള്ളികളില്‍ കുളിച്ചു നിലക്കുന്ന, ഒരു ചെമ്പരത്തി പൂ പെണ്ണ് നിന്നെ കണ്ടു നാണിച്ചു മുഖം പോതുന്നുണ്ടാവുമോ? കൊലായിലേ ഭാസ്മകുടുക്ക്യേ നനച്ച നിന്നെ സ്നേഹത്തോടെ ശപികകുന്ന മുത്തശി മുല്ല രാമ നാമ ജപതോടെയ് മഴയിലേയ്ക്ക്‌ കാലും നീട്ടി നിന്നെയും എന്നെയും കാത്തിരിക്കുന്നുണ്ടാവുമോ? അറിയില്ല എന്റെ നഷട്ടങ്ങളില്‍ നഷ്ട്ടപെട്ടത് എന്തൊക്കെ എന്ന് , എന്റെ മഴക്കാലമേ ഞാന്‍ വരുന്നു നഷട്ടങ്ങളുടെയ് കണകെടുക്കാന്‍ കാത്തു വെയ്ക്കുക, നിന്റെ മഴത്തുള്ളികളെ, എന്റെ കണ്ണീരിനെ മറക്കാന്‍.

............

Bluebless Originally uploaded by Deepa.praveen "നേര്‍ത്ത ഒരു ചെറു ഇല നുള്ളി എടുക്കുമ്പോള്‍ നിന്റെ വിരല്‍ വേദനിക്കുമോ?" എന്റെ വിരല്‍ തുമ്പിനേ ഓര്‍ത്തു നൊമ്പരപെയ്ട്ട നീ എന്തേ പൂവിന്റെ വേദന അറിയാതെ പോയി?. നിന്റെ നനഞ്ഞ ചുണ്ടുകള്‍ കൊണ്ട് എത്ര നാള്‍ നിനക്ക് എന്റെ മുറിവുകളെ മൂടി വെയ്ക്കാനാവും? നിന്റെ മാറ് ചുരത്തുന്ന വെളുത്ത ആര്ദ്രതയേ സ്നേഹം എന്ന് മാത്രം എത്ര നാള്‍ പേരിട്ടു വിളിക്കാനാവും? കുറേ ചോദ്യങ്ങള്‍ ആയി ഞാന്‍ വളരുമ്പോള്‍ നീ എന്റെ ഞാന്‍ ആകലിനേ വിയര്‍ത്ത ശരീരത്തിന്റെ ഭാരം കൊണ്ട് തടയിടുന്നു... ഞാന്‍ മറ്റാരോ ആയി ഭാരം വെയ്ക്കുമ്പോ നമുക്കിടയില്‍ ഇല്ലാതേ പോയവയേ കുറിച്ച് ഓര്‍ത്തു എന്റെ രാത്രികളില്‍ ഞാന്‍ നെടുവീര്‍പിടുന്നു. ഞാന്‍ പോലും അറിയാതെ. ഞാനും ഒരു പാട് ആള്‍ രൂപങ്ങളിലേ മറ്റൊരാള്‍ രൂപം മാത്രം ആകുന്നു. സ്വതം ഇല്ലാത്ത പാഴ് പോള.