Bluebless Originally uploaded by Deepa.praveen "നേര്‍ത്ത ഒരു ചെറു ഇല നുള്ളി എടുക്കുമ്പോള്‍ നിന്റെ വിരല്‍ വേദനിക്കുമോ?" എന്റെ വിരല്‍ തുമ്പിനേ ഓര്‍ത്തു നൊമ്പരപെയ്ട്ട നീ എന്തേ പൂവിന്റെ വേദന അറിയാതെ പോയി?. നിന്റെ നനഞ്ഞ ചുണ്ടുകള്‍ കൊണ്ട് എത്ര നാള്‍ നിനക്ക് എന്റെ മുറിവുകളെ മൂടി വെയ്ക്കാനാവും? നിന്റെ മാറ് ചുരത്തുന്ന വെളുത്ത ആര്ദ്രതയേ സ്നേഹം എന്ന് മാത്രം എത്ര നാള്‍ പേരിട്ടു വിളിക്കാനാവും? കുറേ ചോദ്യങ്ങള്‍ ആയി ഞാന്‍ വളരുമ്പോള്‍ നീ എന്റെ ഞാന്‍ ആകലിനേ വിയര്‍ത്ത ശരീരത്തിന്റെ ഭാരം കൊണ്ട് തടയിടുന്നു... ഞാന്‍ മറ്റാരോ ആയി ഭാരം വെയ്ക്കുമ്പോ നമുക്കിടയില്‍ ഇല്ലാതേ പോയവയേ കുറിച്ച് ഓര്‍ത്തു എന്റെ രാത്രികളില്‍ ഞാന്‍ നെടുവീര്‍പിടുന്നു. ഞാന്‍ പോലും അറിയാതെ. ഞാനും ഒരു പാട് ആള്‍ രൂപങ്ങളിലേ മറ്റൊരാള്‍ രൂപം മാത്രം ആകുന്നു. സ്വതം ഇല്ലാത്ത പാഴ് പോള.