itz raining     Originally uploaded by Deepa.praveen  എന്നേ സ്വപ്നം കാണാന്‍ പഠിപ്പിച്ച എന്റെ മഴകാലമേ നീ പറയുക, ഞാന്‍ നടന്നു പോയ ചുവപ്പ് പുഴ പോലെ ഒഴുകുന്ന നാട്ടു വഴികള്‍ ഇപ്പോഴും ഉണ്ടാവുമോ? വെലിപടര്‍പ്പിനിടയില്‍ മഴത്തുള്ളികളില്‍ കുളിച്ചു നിലക്കുന്ന, ഒരു ചെമ്പരത്തി പൂ പെണ്ണ് നിന്നെ കണ്ടു നാണിച്ചു മുഖം പോതുന്നുണ്ടാവുമോ? കൊലായിലേ ഭാസ്മകുടുക്ക്യേ നനച്ച നിന്നെ സ്നേഹത്തോടെ ശപികകുന്ന മുത്തശി മുല്ല രാമ നാമ ജപതോടെയ് മഴയിലേയ്ക്ക് കാലും നീട്ടി നിന്നെയും എന്നെയും കാത്തിരിക്കുന്നുണ്ടാവുമോ? അറിയില്ല എന്റെ നഷട്ടങ്ങളില്‍ നഷ്ട്ടപെട്ടത് എന്തൊക്കെ എന്ന് , എന്റെ മഴക്കാലമേ ഞാന്‍ വരുന്നു നഷട്ടങ്ങളുടെയ് കണകെടുക്കാന്‍ കാത്തു വെയ്ക്കുക, നിന്റെ മഴത്തുള്ളികളെ, എന്റെ കണ്ണീരിനെ മറക്കാന്‍.