Originally uploaded by Deepa.praveen "മഴ പറയാതെ പോയത് എന്റെ മനസായിരുന്നു. നീ അറിയതെയ്പോയതും അത് തന്നേയ് ആയിരുന്നു." എന്നോ പാതി വായിച്ചു വെച്ച പുസ്തകം എത്ര കാലങ്ങള്‍ക്ക് ശേഷമാണു ഞാന്‍ വീണ്ടും തുറന്നത്? എത്ര മഴക്കാലങ്ങള്‍ കടന്നു പോയിരിക്കുന്നു എനിക്കും ഈ പുസ്തക താളുകള്‍ക്കും ഇടയില്‍? അലെങ്കില്‍ എനിക്കും നിനക്കും ഇടയില്‍? ഈ താളുകളില്‍ ഒരിക്കല്‍ നിന്റെ വിരല്‍ പാട് പതിഞ്ഞിരുന്നു എന്ന ഓര്‍മ നോവും നോമ്പരവുംമാവുന്നു. നേര്‍ത്ത ചന്ദനതിന്റെയ് മണം, പിന്നേ എപ്പോഴോ തുടങ്ങി അവസാനിപ്പിക്കാനാവാത്ത നിന്റെ ചിരി. കൊച്ചു കൊച്ചു സ്വകാര്യങ്ങള്‍ ആയി പറഞ്ഞു നീ എന്നേ വിശ്വസിപ്പിച്ചിരുന്ന കുറുമ്പുകള്‍. ഒക്കെയും ഞാന്‍ വിശ്വസിച്ചു എന്ന് ഉറപ്പകുംപ്പോള്‍ എന്റെ കണ്ണീര്‍ നനവിനും മേലേ മുഴങ്ങുന്ന നിന്റെ ചിരി. നീ ആയിരുന്നു എന്റെ ആദ്യ ചെങ്ങാതി. ആദ്യ കൂടുകാരി. അത് കൊണ്ടാവാം നീ പറയുന്നത് കേട്ടിരിക്കാന്‍ എനിക്ക് എന്നും കൌതുകമായിരുന്നു. നിന്റെ പുതിയ വലിയ സ്കൂള്‍, ഒരു ശബ്ധവുമില്ലാത്ത ചാപ്പല്‍, കാറ്റാടി മരങ്ങള്‍ നിറയെ നിരക്കുന്ന ഹോസ്റ്റല്‍ മുറ്റം, എല്ലാം എന്റെ കുടെ കൌതുകങ്ങള്‍ ആയി. ...