നാം നമുക്ക് അന്യരായവര്‍ നമ്മില്‍ തന്നേ നഷ്ട്ടപ്പെട്ടവര്‍ അര്‍ത്ഥമില്ലാ പുഞ്ചിരികളുടെ ആള്‍രൂപങ്ങള്‍ നാം നമ്മോടു തന്നേ കള്ളം പറയുന്നവര്‍ പിടിക്കപെടാതിരിക്കാന്‍ മറ്റാരോ ആവാന്‍ ശ്രമിക്കുന്നവര്‍ ചുറ്റും കാണുന്നത് എന്തിനോടും കലഹിക്കുന്നവര്‍ ഉയരുന്ന ശബ്ധങ്ങള്‍ക്ക് മേല്‍ തന്റെ ശബ്ദം മുഴങ്ങണം എന്ന് വാശി പിടിക്കുന്നവര്‍ വ്യത്യസ്ഥരാവാന്‍ ശ്രമിച്ച് സ്ത്വം ഇല്ലാതെ ആകുന്നവര്‍ നമ്മള്‍ വെറും പേപ്പറില്‍ പടം ആയവര്‍