Skip to main content

Posts

Showing posts from March, 2013

പൂവ്

പലതിനായി വിഭജിക്കപ്പെട്ട ദിവസങ്ങള്‍ക്കിടയില്‍ ശൂന്യമായതൊന്ന് ശിസിരതിലേയ്ക്ക് നീളുന്ന ശൈത്യത്തിന്റെ കയ്യില്‍ കുരുങ്ങികിടക്കുന്ന വെളുത്ത പൂവ് രാത്രിയില്‍ എപ്പോഴോ പെയ്തിറങ്ങിയ മഞ്ഞ്‌ അവളുടേ കരളും കണ്ണീരും ഉടച്ചു കളഞ്ഞിരിക്കുന്നു ശൂന്യ മായ ദിവസത്തില്‍ ഒരു കൊച്ചു പൂവിന്റെ മൃത ശരീരം മാത്രം
അര്‍ത്ഥഗര്‍ഭമായ ചിരി അത് എന്റെയ്താണ് ...  വാക്കുകള്‍ ഒളിഞ്ഞിരിക്കുന്നുന്ന മൗനം  അതും എന്റെയ്താണ്  നിന്റെ പ്രകടനങ്ങളുടെ, പൊള്ള താരങ്ങളുടെ  മേല്‍ വീഴുന്ന ചുണ്ടുകോട്ടിയ പുച്ഛം  അതും എന്റെതാണ് നിനക്ക് മേലെ ആണ്  എന്റെ ഭ്രമണ പഥം  അതുകൊണ്ടല്ലേ നീ എന്റെ നിഴലിനെ പേടിക്കുന്നത് ?