Rain for cam Originally uploaded by itzme..... അവരെന്നോട് മഴ എന്താണു എന്നു ചോദിച്ചു... പുസ്തകം നിവര്‍ത്തിവെച്ചു ഞാന്‍ അവരെ പടിപ്പിക്കുകയായിരുന്നു..മഴ,കടല്‍,നീരാവി അങ്ങനെ എന്തോക്കയോ... ഓരോന്നും എന്ത് എന്ത് എന്ന് അവരെന്നോട് ചോദിച്ചു കൊണ്ടിരുന്നു... മഴയുടെ രുചി എന്ത്?മണം എന്ത്?...അവരുടെ കണ്ണിലെ തുറിച്ച കറുത്ത ഗോളങ്ങള്‍ എന്നെ പേടിപ്പിച്ച്കു.. ആ വിഹ്വലതയാര്‍ന്ന മുഖങ്ങള്‍ എന്റെ നെഞ്ചില്‍ അറിവിന്റെ അമൃതു തിരഞ്ഞു...അപ്പോള്‍ പുസ്തക കടലാസ്സു പറക്കാതിരിക്കാനായി ആരോ വെച്ചു പോയാ ഒരു ശംഖടുത്തു ഞാന്‍ എന്റ് ഹ്രുദയത്തോട് ചേര്‍ത്തു ..അപ്പോള്‍ എന്റെ നെഞ്ചോട് ചേര്‍ന്ന കൊച്ചു സ്വരങ്ങള്‍ ആര്‍ത്ത് വിളിച്ചു... "ഒരു പുതിയ സ്വരം"അത് കടലിന്റെ സ്വരമാണെന്ന് ഞാന്‍ അവരോട് പറഞ്ഞു..കടല്‍ കാട്ടി കൊടുക്കാന്‍ എന്റെ മാറിടം ഞാന്‍ അവര്‍ക്കായി പകുത്തതു അവരറിഞ്ഞില്ല.. വീണ്ടും അവരാര്‍ത്തു വിളിചു .. മഴയുടെ സ്വരം എന്ത്?മഴയുടെ രുചി എന്ത്? പിടിച്കുലച്ഛ കൈകളില്‍ എല്ലാം മാറി മാറി ഞാന്‍ എന്റെ കണ്ണീരിറ്റിച്ചു അവര്‍ സ്ന്തോഷത്തില്‍ നിറഞ്ഞാടി..മഴ..മഴ..അവര്‍ അതിനെ രുചിചു..അറിഞ്ഞു. നീരാവി മേക്ഖം..ചോദ്യങ്ങള...