Skip to main content

mazha..


Rain for cam
Originally uploaded by itzme.....

അവരെന്നോട്‌ മഴ എന്താണു എന്നു ചോദിച്ചു...
പുസ്തകം നിവര്‍ത്തിവെച്ചു ഞാന്‍ അവരെ പടിപ്പിക്കുകയായിരുന്നു..മഴ,കടല്‍,നീരാവി അങ്ങനെ എന്തോക്കയോ...
ഓരോന്നും എന്ത്‌ എന്ത്‌ എന്ന് അവരെന്നോട്‌ ചോദിച്ചു കൊണ്ടിരുന്നു...
മഴയുടെ രുചി എന്ത്‌?മണം എന്ത്‌?...അവരുടെ കണ്ണിലെ തുറിച്ച കറുത്ത ഗോളങ്ങള്‍ എന്നെ പേടിപ്പിച്ച്കു..
ആ വിഹ്വലതയാര്‍ന്ന മുഖങ്ങള്‍ എന്റെ നെഞ്ചില്‍ അറിവിന്റെ അമൃതു തിരഞ്ഞു...അപ്പോള്‍
പുസ്തക കടലാസ്സു പറക്കാതിരിക്കാനായി ആരോ വെച്ചു പോയാ ഒരു ശംഖടുത്തു ഞാന്‍ എന്റ്‌ ഹ്രുദയത്തോട്‌ ചേര്‍ത്തു ..അപ്പോള്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്ന കൊച്ചു സ്വരങ്ങള്‍ ആര്‍ത്ത്‌ വിളിച്ചു...
"ഒരു പുതിയ സ്വരം"അത്‌ കടലിന്റെ സ്വരമാണെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു..കടല്‍ കാട്ടി കൊടുക്കാന്‍ എന്റെ മാറിടം ഞാന്‍ അവര്‍ക്കായി പകുത്തതു അവരറിഞ്ഞില്ല..
വീണ്ടും അവരാര്‍ത്തു വിളിചു ..
മഴയുടെ സ്വരം എന്ത്‌?മഴയുടെ രുചി എന്ത്‌?
പിടിച്കുലച്ഛ കൈകളില്‍ എല്ലാം മാറി മാറി ഞാന്‍ എന്റെ കണ്ണീരിറ്റിച്ചു അവര്‍ സ്ന്തോഷത്തില്‍ നിറഞ്ഞാടി..മഴ..മഴ..അവര്‍ അതിനെ രുചിചു..അറിഞ്ഞു.
നീരാവി മേക്ഖം..ചോദ്യങ്ങള്‍..നിലയ്ക്കാത്ത ചോദ്യങ്ങള്‍..
അവരെ ഞാന്‍ എന്റെ ഉള്‍ ചൂടില്‍ കിടത്തി ഉറക്കി...
ചോദ്യങ്ങള്‍ ഇല്ലാതെ അവരുറങ്ങി..
കബളിപ്പിക്കപ്പെട്ടതറിയാതെ..
പുറത്ത്‌ പെയ്ത്‌ തിമര്‍ക്കുന്നു എന്ന് അടച്ചിട്ട വാതിലിനപ്പുറത്തേ ആരവം എന്നെ ഓര്‍മ്മിപ്പിച്ചു

ഗഗന കൂടാരത്തില്‍ എവിടെ നിന്നോ പടര്‍ന്ന് ഇറങ്ങിയത്‌ ജീവ ജലധിയെന്ന് ഞാന്‍ ആശിച്ചു...
കണ്ണു ചിമ്മി തുറന്ന മാത്രയില്‍ മുന്നില്‍ കണ്ട മരപെയ്ത്‌ അത്‌ കേവലം ഒരു ചാറ്റല്‍ മഴ മാത്രമാണെന്ന് ഓര്‍മ്മിപ്പിച്ചു...
സത്യം ആപേക്ഷികമാണെന്ന്
കാഴച ഇല്ലാത്ത കാണ്ണടച്ചുറങ്ങുന്ന കുഞ്ഞുങ്ങള്‍ പറയാതെ പറഞ്ഞു
ഞാന്‍ കണ്ണടച്ചു പുറത്ത്‌ മരം പെയ്യുന്നതത്രയും തിമര്‍ത്ത്‌ പെയ്യുന്ന മഴയാണു എന്ന് ഓര്‍ത്ത്‌..
ശ്ശ്‌...മിണ്ടരുത്ത്‌ പുറത്ത്‌ മഴ പെയ്യുന്നു..
തിമര്‍ത്ത്‌ പെയ്യട്ടേ..മണ്ണും..വിണ്ണും..പെണ്ണും മഴ കൊണ്ട്‌ നിറയട്ടെ...

Comments

ശരിയാണ്, സത്യം പോലും ആപേക്ഷികമാണ്.

ആ തലക്കെട്ടു കൂടി മലയാളത്തിലാക്കൂ..
Rare Rose said…
മഴയെപ്പറ്റി ഇത്തരമൊന്നു ആദ്യമായിട്ടാണു കാണുന്നതു..ഒരുപാടിഷ്ടമായി ഈ വരികള്‍..അറിവിന്റെ അമൃതിനായി ദാഹിച്ചു വലയുന്ന കുഞ്ഞിക്കണ്ണുകളിലെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ പകച്ചു ഒരു ശംഖിലൊളിപ്പിച്ചു അറിവിന്റെ കടല്‍ തന്നെ കൊടുക്കുന്നതും..ഉള്‍ച്ചൂടിനാല്‍ ഉറക്കി മൌനത്തിലാഴ്ത്തുന്നതും..എല്ലാം..പുറത്തു മഴ ഒരുപാട് ചോദ്യങ്ങള്‍ക്കായ് ഇനിയും പെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്താണു പറയുക..ഇനിയും എഴുതൂ ഒരുപാട്..ആശംസകള്‍..:-)
ശ്രീ said…
മഴ പെയ്തു കൊണ്ടേയിരിയ്ക്കട്ടെ!
:)

കണ്ണൂരാന്‍ മാഷ് പറഞ്ഞതു പോലെ തലക്കെട്ട് മലയാളത്തിലാക്കിക്കൂടേ?
t r z u m e z h said…
മഴതുള്ളികള്‍ നന്നായിരിക്കുന്നു... ഞങ്ങള്‍ മഴ മേഘങ്ങള്‍ ഒന്നിച്ചാണു വായിച്ചതു..വായിച്ചതിലും ഏറെയുണ്ടു പറയാന്‍.പറഞ്ഞാല്‍ തീരില്ല എന്നറിയാല്ലൊ..?! എന്തായാലും നന്നായിരുന്നു.
wwww.mazhameggham.blogspot.com

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…