Skip to main content

Posts

Showing posts from January, 2009

ithihasamakendavanu

Originally uploaded by നീ? " "അറിയില്ല........... ഞാന്‍ വസന്തം കാണും മുമ്പേ ദളങ്ങള്‍ അറ്റ് പോയ ഒരു കുഞ്ഞു പൂവ്... ഉദയംഅന്യമായ ഞാന്‍ സ്വപ്നങ്ങളുടെ നിറങ്ങള്‍ കാട്ടി ഇന്നലെ സൂര്യ വെളിച്ചത്തെ വെല്ലു വിളിച്ച ഒരു പാവം ദാവീദ് മരുഭുമിയില്‍ കുഞ്ഞുപൂക്കളുടെ കൂടെ കനവു കണ്ടവന്‍" എന്റെ ജീവന്റെ നീരുറവ അവര്‍ക്കായി പകുക്കാന്‍ ആത്മാവിന്റെ വേര് പടരുന്നിടതോക്കെയും ആവേശം നിറച്ചവന്‍ ഒരു കൊച്ചു പൂമ്പാറ്റക്ക് അഭയമൊരുക്കാന്‍ ഹൃത്തടത്തില്‍ കൂടൊരുക്കിയവന്‍" ഇരുളിന്റെ പുതപ്പില്‍ പുതിയ സ്വപ്നങള്‍ക്കായി മിഴികള്‍ കൂപ്പിയവന് വെളിച്ചത്തിന്റെ ആദ്യ സ്പര്‍ശത്തില്‍ തന്നെ ഒരു പുതിയ ഇന്നലെയ്ക്ക് മിഴികള്‍ നീട്ടിയവന്‍. ഒരു വസന്തം പോലെ പൂത്തുലയാന്‍ പ്രാര്‍ഥനയായി പുലരിയിലേക്ക് മിഴി തുറന്നവന്‍ ഞാന്‍ എന്റെ കിനാക്കളില്‍ എന്നെ നഷ്ടപ്പെട്ടത് അറിയാതെ പോയവന്‍.. ഇന്നലെ ശൈത്യം പെയ്തിരുന്നുവോ? ഒരു മഞ്ഞിന്‍ പാളി എന്റെ ശരീരം ബാക്കി ആക്കി എന്റെ സ്വപ്നങ്ങളെയും ഇന്നലകളെയും അടര്‍ത്തെടുത്തു പോയെന്നോ? ജീവന്റെ വിഴിപ്പു ഭാണ്ഡം പോലെ ആയുസ്സ് മാത്രം ബാക്കി വെച്ചു ഞാന്‍ നഷ്ട്ടപ്പെട്ടവന്‍ എന്നെ എനിക്ക് നഷ്ട്ടപ്പെട്ടതറിയാത...