Originally uploaded by
നീ? "
"അറിയില്ല...........
ഞാന്‍ വസന്തം കാണും മുമ്പേ ദളങ്ങള്‍ അറ്റ് പോയ ഒരു കുഞ്ഞു പൂവ്...
ഉദയംഅന്യമായ ഞാന്‍ സ്വപ്നങ്ങളുടെ നിറങ്ങള്‍ കാട്ടി ഇന്നലെ സൂര്യ വെളിച്ചത്തെ
വെല്ലു വിളിച്ച ഒരു പാവം ദാവീദ്
മരുഭുമിയില്‍ കുഞ്ഞുപൂക്കളുടെ കൂടെ കനവു കണ്ടവന്‍"
എന്റെ ജീവന്റെ നീരുറവ അവര്‍ക്കായി പകുക്കാന്‍
ആത്മാവിന്റെ വേര് പടരുന്നിടതോക്കെയും ആവേശം നിറച്ചവന്‍
ഒരു കൊച്ചു പൂമ്പാറ്റക്ക് അഭയമൊരുക്കാന്‍
ഹൃത്തടത്തില്‍ കൂടൊരുക്കിയവന്‍"
ഇരുളിന്റെ പുതപ്പില്‍ പുതിയ സ്വപ്നങള്‍ക്കായി മിഴികള്‍ കൂപ്പിയവന്
വെളിച്ചത്തിന്റെ ആദ്യ സ്പര്‍ശത്തില്‍ തന്നെ ഒരു പുതിയ ഇന്നലെയ്ക്ക്
മിഴികള്‍ നീട്ടിയവന്‍.
ഒരു വസന്തം പോലെ പൂത്തുലയാന്‍
പ്രാര്‍ഥനയായി പുലരിയിലേക്ക് മിഴി തുറന്നവന്‍
ഞാന്‍ എന്റെ കിനാക്കളില്‍ എന്നെ നഷ്ടപ്പെട്ടത് അറിയാതെ പോയവന്‍..
ഇന്നലെ ശൈത്യം പെയ്തിരുന്നുവോ?
ഒരു മഞ്ഞിന്‍ പാളി എന്റെ ശരീരം ബാക്കി ആക്കി എന്റെ സ്വപ്നങ്ങളെയും ഇന്നലകളെയും
അടര്‍ത്തെടുത്തു പോയെന്നോ?
ജീവന്റെ വിഴിപ്പു ഭാണ്ഡം പോലെ ആയുസ്സ് മാത്രം ബാക്കി വെച്ചു
ഞാന്‍ നഷ്ട്ടപ്പെട്ടവന്‍
എന്നെ എനിക്ക് നഷ്ട്ടപ്പെട്ടതറിയാതെ
ഒരു കിനാവില്‍ അടര്‍ന്നു പോയവന്‍
ഞാന്‍ ഒരു വസന്തത്തില്‍ ഒറ്റക്കായി പോയ ഒരു കൊച്ചുപൂവിന്റെ മരണ പത്രം.."
"കുഞ്ഞേ....
അറിയുക...നീ ഇതിഹാസമാകേണ്ടവനാണ്
കനിവിന്റെ വരങ്ങള്‍ക്കപ്പുറം ...ആത്മാവ് കൊണ്ടു സ്വയം ഒരു സൂര്യനാവുക...
അത് രൂപത്തിനും ഭാവത്തിനും അപ്പുറത്താണ്
ജീവന്റെ കേടുപാടുകള്‍ക്ക് എല്ലാം അപ്പുറത്ത്
ഒരു വന്‍ ഇതിഹാസമാവുകയെന്നാല്‍ അവന്‍ സംഭവിക്കുകയാണ്..
വ്യക്തിക്ക് അപ്പുറത്തേയ്ക്ക്,സമൂഹത്തിന്റെ നിയമങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തേയ്ക്ക്
നീ എന്ന ഇതിഹാസം വളരുക..
അതിനായി നഷ്ടപെടുകയും ഇല്ലാതാവുകയും വേണം
അത് നിന്റെയല്ലാത്ത ഇന്നലകളില്‍ ആവാതിരിക്കട്ടേ
വിഹ്വലത പെയ്ടുക രൂപമാറ്റങ്ങളില്‍ അല്ല...
നിന്റെ മുന്നിലെ സത്യങ്ങളുടെയ് നഗ്നതയില്‍..
ആനന്ദം കൊള്ളുക അവ നഗ്നമായി തന്നേ നിനക്കു വെളിവാകുന്നതില്‍
അറിയുക
ആത്മാവുകൊണ്ടു വ്യത്യസ്തനാവുകയെന്നാല്‍
അത് ആത്മാവ് കൊണ്ടു പീഡിതനാവുക തന്നെയാണ്
അത് ഒരിക്കലും ആത്മപീഡയാകുന്നില്ല
ആത്മാവറിയാതെ പോകുന്ന സഹജരെയോര്‍ത്തുള്ള ഉള്‍ക്കാമ്പിന്റെ വിലാപമാണ്
സാധാരണമായവയില്‍ അസാധാരണത്വം കാണാന്‍ കഴിയുന്ന..
അസാധാരണമായവയില്‍ സാധാരണത്വം കാണാന്‍ കഴിയുന്ന എന്റെ കുഞ്ഞേ നീ അറിയുക നീ വ്യത്യസ്തനാണ്
നിന്റെ ഉള്‍കാഴ്ചകള്‍ കൊണ്ടു...
നിനക്കായ് ഇനി ഒരു സൂര്യ വെളിച്ചം ഇല്ല...
നീ തന്നേയ് സൂര്യനാവുക മാത്രം..
ഈ അമ്മയ്ക്ക്.. ഭുമിയ്ക്ക്
നിനക്കായി തരാന്‍ മാറ് ചുരത്തുന്ന
ഇനിയും വിഷലിപ്തമാവാതെ മാറ്റി വെച്ച രണ്ടിറ്റു മുലപ്പാല്‍ മാത്രം..
ഇതിഹാസമാവുക...അമ്മയുടെ ഉണ്ണി വ്യത്യസ്തനാവുക..''
Comments
അത് ആത്മാവ് കൊണ്ടു പീഡിതനാവുക തന്നെയാണ്
അത് ഒരിക്കലും ആത്മപീഡയാകുന്നില്ല "
vaayichappol ithorthu.
"There is only a thin line between
Being different Beings like-
-Being strange
-Being unique
-Being different
-Being loner.
But most of the time-
Being any one of above-
Only hurts you."
Heading kkody malayalathil ayirunnenkil ennu aagrahikkunnu.
അസാധാരണമായവയില്‍ സാധാരണത്വം കാണാന്‍ കഴിയുന്ന എന്റെ കുഞ്ഞേ നീ അറിയുക നീ വ്യത്യസ്തനാണ്
നിന്റെ ഉള്‍കാഴ്ചകള്‍ കൊണ്ടു...
നിനക്കായ് ഇനി ഒരു സൂര്യ വെളിച്ചം ഇല്ല...
നീ തന്നേയ് സൂര്യനാവുക മാത്രം.."
നല്ല ഒരു ആശയം.. നന്നായി അവതരിപ്പിക്കാനായി...
അഭിനന്ദനങ്ങള്‍...
kanivinte varangalkkappuram...
aatmavu kondu swayam sooryanavuka...ithu thanneyanu deepayodu enikku parayanullathu ...iniyuminiyum ezhuthuka...
അവസാനം ഒന്നു മാത്രാമാണ്‍ ഉണ്മ. ഞാനെന്ന ഉണ്മ. നിഴലുപോലും ഒറ്റക്കാക്കുമ്പോള്‍, ഞാനെന്ന ഉണ്മ, സ്വം അവശേഷിക്കുന്നു. അത് മാത്രമാണ്‍ സത്യം. മറ്റെല്ലാം വെറും തമാശകള്‍ മാത്രം.
the freebird